Thursday, July 5, 2012

കോരന് കഞ്ഞി ഇപ്പോഴും ഓഫീസില് തന്നെ !!!



കഥയുടെ കാപ്ഷന് കേട്ടു തീരെ ലോ ക്ലാസ്സ് വ്യക്തികള് ആയിരിക്കും എന്നു സംശയിക്കരുത് . കോരന് തീര്ത്തും നൂറ്റാണ്ടിലെ ഒരു കൂള് dude ആണ്. കഞ്ഞി ഒരായിരം പര്യായങ്ങള് ഉള്ള വാക്കാണ്. അതിന്റെ അര്ഥം നിര്വചിക്കാന് ഞാന് സദയം  വായനകാര്കു സ്വാതന്ത്ര്യം  തരുന്നു.
 
മാന്യ കോര്പ്പറേറ്റ് മഹാന്മാര്ക്  വന്ദനം. എന്റെ കഥയിലെ നായകന് സുന്ദരന് ,സുമുഗന്, സകല കലാ വല്ലഭന്. വയസു 39, പേര് കോരന്. സാമാന്യം ആവശ്യത്തിനു ഉയരം . ഡല്‍ഹി മലയാളി ആണ്. സുന്ദരി ആയ ഒരു ഭാര്യാ , മക്കള് മൂന്നു  പുലികുട്ടികള് , സന്തോഷകരമായ കുടുംബ ജീവിതം.

കോരന്റെ ജീവിതം ഗള്ഫില് തുടങ്ങിയിട്ട് ഇന്നേക്ക് 16 വര്ഷം തികഞ്ഞു. വര്ഷങ്ങള് അത്രയും അദേഹം ചെയ്ത പുണ്യ പ്രവര്ത്തികള് കുറിക്കാന് ഞാന് ആരു? എങ്കിലും എന്റെ കൊച്ചു തലയില് നിന്നും അടര്ന്നു  വിഴുന്ന ചില ഗുണഗണങ്ങള് പാടി തുടങ്ങട്ടെ.

കോരനെ പറ്റി പറയാന് എന്റെ ഓഫീസിലെ എല്ലാവര്ക്കും നൂറു നാവാണ്. അദേഹം എന്ന പ്രതിഭാസത്തിനു മുമ്പില്‍  ഞാന് വെറും ഒരു പുഴു മാത്രം. ആദ്യമേ ഞാന് എന്നെ കോരനുമായി ഒന്ന് താരതമ്യം ചെയ്യാം. (അദേഹത്തിന്റെ വലുപ്പം കാണിക്കാനല്ല മറിച്ച് എന്റെ കുറവ് കാണിക്കാനാണ് )  . എന്റെ ഇംഗ്ലീഷ് പ്രവീണ്യം സൂപ്പ് ആണെങ്ങില് അദേഹത്തിന്റെതു  പച്ച  വെള്ളം  ആണ്. എനിക്ക് ഒരു പൂച്ചകുട്ടി ഉണ്ടെങ്കില് കോരന് മൂന്നു പുലികുട്ടികള് ഉണ്ട്. എന്റെ വയസു 29  ഉം . അദ്ദേഹത്തിന് 39 ഉം. ഞാന് ഇവിടെ വന്നിട്ട് 2 വര്ഷം എങ്കില് കോരന് ചേട്ടന് വന്നിട്ടു  15 വര്ഷം. ആനയും ആടും തമില്ലുള്ള വ്യത്യാസം നിങ്ങള്ക്ക് മനസിലായി എന്നു കരുതുന്നു.

കോരന്റെ കഴിവുകള്  ഭയങ്കരമാണ്‌ .......... എന്നെ ഏറ്റവും കൂടുതല് ആകര്ഷിച്ചത് അദേഹത്തിന്റെ വ്യക്തിത്വം ആണ്. ബോസുമാരുടെ അടിവസ്ത്രത്തിന്റെ ചുളുവുകള് നിവര്ത്താനുള്ള അദേഹത്തിന്റെ കഴിവ് പ്രശംസനീയം അത്രേ !!! എല്ലാവരെയും കാണേണ്ട പോലെ കാണാന് കോരനെ കഴിഞ്ഞേ എന്റെ ഓഫീസില് മറ്റാരും ഉള്ളു .

മഹാ പ്രതിഭയുടെ ജന്മ വാസനകളിലെല്ക് ഒരു എത്തിനോട്ടം .(പണ്ടേ മലയാളികള് എത്തി നോട്ടത്തില് പല തവണ പ്രാമുഖ്യം തെളിയിച്ചവര് ആണല്ലോ :) )

1 . സമാധാനത്തില് ജീവിക്കുന്ന മറ്റു സഹപ്രവര്ത്തകരുടെ ഇടയില് ചെന്ന് കുത്തി തിരുപ്പു ഉണ്ടാക്കുക ........
2 . സ്വന്തം ആവശ്യങ്ങള്ക്കായി മറ്റുള്ളവരെ ഉപയോഗികുക . (ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന എന്തോ ഉണ്ടല്ലോ, അതുപോലെ ......കരി വേപ്പില അല്ലാട്ടോ, അത് ഇപ്പോള് വീണ്ടും ഉപയോഗികുന്നുണ്ട് പോലും .)
3 . എല്ലാവരെയും സ്നേഹിച്ചു കൊല്ലുക ( അവസാനത്തെ വാക്ക് ശരിക്കും അങ്ങു പ്രയോഗിക്കും ).
4 . കമ്പനിയുടെ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങള് കണ്ടു പിടിക്കുക എനിട്ട് മറ്റുള്ളവരുടെ കഞ്ഞിയില് എരിവും പുളിയും ഇട്ടു അവരെ കൊണ്ടു ടോപ് മാനേജ്മന്റ്നോട്  കംപ്ലൈന് ചെയിക്കുക , അവസാനം ശിക്ഷ മുഴുവന് പാവങ്ങള്കും കോരന് അപ്പോഴും ഒന്നും അറിയാത്ത മിസ്റ്റര് ക്ലീന് !
5 . ഇനി പറയാന് പോകുന്നത് ലോകത്തില് വളരെ ചുരുക്കം ചില മഹാ  പ്രഗല്‍പ്പന്മാര്കു മാത്രം ഉള്ള ചില  ഐറ്റംസ് ആണ്. കോരന് സ്പെഷ്യല് ടാലെന്റ്റ് . പരദൂഷ്ണതിന്റെ മാതാവായ കോരന് നീണാള് വാഴട്ടെ ! ( എഴുതുമ്പോള് കൈ വിറക്കതിരിക്കാന്‍ വിറക്കാതിരികാന്‍  പ്രര്തിച്ചതാ പ്രാര്‍ത്ഥിച്ചതഅ ഞാന് ).
അദേഹം കൂടെ നില്കുന്നവരോട്, സുര്യന്റെ കീഴിലുള്ള ഞങളുടെ ഓഫീസിലെ സകല കുറ്റങ്ങളും പറയും എന്നിട്ടു പിറ്റേ ദിവസം  സുര്യന്‍ ചേട്ടന് വരുന്നതിനു മുന്പേ കോരന് ചേട്ടന് ഓഫീസില് ഏത്തും, എന്നിട്ട് ബോസിനെ കാണും പിന്നെ ഒരു കാച്ചാണ്, ഇന്നലെ പുള്ളി പറഞ്ഞ ഡയലോഗ് കേട്ട് നിന്നവര് പറഞ്ഞെന്നും കോരന് അത് കേട്ട് വിഷമാമയെന്നും കമ്പനിയോട് കൊരനല്ലാതെ മറ്റാര്കും ആത്മാര്ത്തത് ഇല്ലെന്നും പോരാത്തതിനു അവരെ ഞാന് നല്ല വഴിക്ക് വരുത്താന് ശ്രമിക്കും എന്നു പോലും .! ബോസിന് അഭിമാനം തോന്നി, കോരന് ഇല്ലെങ്ങില് എന്താകും കമ്പനിയുടെ അവസ്ഥ !!!!
6 . കോരന്റെ ജോലി അതി കഠിനമാണ് . കമ്പനിയിലെ പരദുഷണം ജോലിക്കാരുടെ  സുപ്പരവിഷന്‍ എല്ലാം പാവം അദേഹത്തിന്റെ ഭാരിച്ച ചുമലിലാണ്. അത് കൊണ്ടു അദേഹം ഇപ്പോഴും എല്ലായ്പോഴും ചെയ്യുന്ന ഒരേ ഒരു പ്രവര്ത്തി ഇമെയില് അയക്കലാണ്. അദേഹം ബാത്റൂമില് പോകുന്നത് മുതല് ടിഷു ഉപയോഗികുന്നത് വരെ അഭിമാനത്തോടെ മുഴുവന്  കമ്പനിക്കും ഗ്രൂപ്പ് മെയില് അയയ്ക്കും .(അങ്ങനെ ഞങ്ങളുടെ ഇടയില് അദേഹത്തിന്റെ വിളി പേര് വിണു. " മിസ്റ്റര് മെയില് ).
7 . യുവാക്കളെ ആകര്ഷിക്കാനുള്ള കോരന്റെ കഴിവ് ശ്ലാഘനിയമാത്രേ! രാഹുല് ഗാന്ധി ഇടേഹത്തെ  കണ്ടു പഠിക്കട്ടെ എന്നേ ഞാന് പറയൂ. കോരന് എന്നുവച്ചാല് കാമം എന്നാണെന്ന് ആരോ ഓഫീസില് പറഞ്ഞു കേട്ടു. താന് മുറ്റു സംഭവം ആണെന്നും സ്ത്രീകള് കോരന് വേണ്ടി എന്തും ചെയ്യാന് മടിക്കില്ല എന്നും  ഗള്‍ഫില്‍  താന് കാണാത്ത കാഴ്ചയില്ല (എല്ലാ അര്ത്ഥത്തിലും ), അങ്ങനെ നീണ്ടു  പോകും അദേഹത്തിന്റെ ലിസ്റ്റ് . പുതിയതായി ജോയിന് ചെയ്യുന്ന എല്ലാ യുവ കോമളന്മാരെയും  തന്റെ സ്വത സിദ്ധമായ 'കൊച്ചു കഥകള് ' കേള്പ്പിച്ചും കുളിര് കോരുന്ന രാത്രി കഥകള് വലുപ്പം കൂട്ടി അവതരിപ്പിച്ചും  രോമാഞ്ഞ്ജ കന്ജ്ജുകമന്നിയിക്കും . മലയാളം കുറച്ചു കുറച്ചു പറയുള്ളൂ എങ്കിലും, കൊച്ചു കഥകള് പറയുമ്പോള് ശുദ്ധ മലയാളം അന്രഘളം നിര്ഗളികും, അദേഹത്തിന്റെ ആത്മാര്ത്ഥത വാക്കുകളില് നിന്ന് ഏതു കൂതറയ്കും വായിച്ചെടുക്കാന് കഴിയുമത്രേ !അദേഹത്തിന്റെ കുളിര് കഥകള്‍ കേട്ടാല് ആരും പ്രശംസിച്ചു പോകും, അത്ര തന്മയത്തോടെ സരളമായി ഒന്നാം ക്ലാസ്സിലെ ടീച്ചര് പോലും  പഠിപ്പിക്കില്ലത്രേ ! ഇവിടേ ഉള്ളവര് പറയുന്നത് തളര്വാതം പിടിച്ചു കിടക്കുന്നവന് വരെ കോരന്റെ കൊച്ചു കഥ കേട്ടു കയ്യടിക്കും എന്നാണ് . ഇതില് കൂടുതല് അദേഹത്തിന്റെ കഴിവുകള് നിങ്ങളെ ബോധ്യപെടുത്താന് പ്രയാസം ആണ് .


കേട്ട കഥകള് :

Blue 1 layer Niqab veil burqa face cover Hijab Abaya | eBay
കോരന് എന്നെപോലെ നിങ്ങളുടെയും പ്രിയ തരാം ആയികാണും എന്നു വിശ്വസിച്ചു കൊണ്ടു മറ്റൊരു അനുഭവം ഇവിടേ കുറിക്കട്ടെ.. ..

കുറച്ചു വര്ഷങ്ങള്ക് മുന്പു എന്റെ ഓഫീസിലെ സുന്ദരിമാര് സകല അവശ കാമുകന്മാരെയും ചവിട്ടി തിമിര്ത്തു സന്തോഷത്തോടെ ഓഫീസില് വാഴുന്ന കാലം. കാരണം എന്താണെന്നു  ചോദിക്കരുത്  , എന്റെ കമ്പനിയില് ആകെ രണ്ടു പെണ്‍  പ്രജകളെ ഉള്ളു. നല്ല ഒന്നാതരം  അറബിച്ചികള്‍ ...ചുരുക്കി പറഞ്ഞാല്  ദുനിയാവിലേക്ക് പടച്ചോന് അയച്ച ഹൂറികള് .സകല സല്സ്വഭാവികളുടെയും  അത് ഫിലിപ്പിനോ  ആയാലും, ഇന്ത്യന് ആയാലും, നേപാളി ആയാലും, ബംഗാളി ആയാലും, എന്തിനു അറബി ആയല്കൂടി   ഹൃദയം പിടിച്ചു വാങ്ങിയ മോന്ജ്ജത്തിക്കള്‍ !

അങ്ങനെ ഇരിക്കെ കോരന് അവരോടു കൂട്ടായി . സ്ത്രീകള് കോരന്റെ വീക്നെസ് ആണ്. എവിടെ അബായാ കണ്ടാലും കോരന് ചാടി വീഴും. ( ആബായ  ഇവിടെ മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം , നമുടെ നാട്ടില്‍ പര്‍ദ്ദ എന്നു പറയും ) ഒരു ദിവസം ഒരു മോന്ജ്ജത്തിയെ   കോരന് എന്തോ ചെയ്യാന് ശ്രമിച്ചെന്നും നടക്കാതെ പോയെന്നും അതിന്റെ വാശിക്കു  രാത്രിക് രാത്രി അറബിച്ചിയുടെ കാബിനില് കയറി  കമ്പ്യൂട്ടര് മോനിട്ടറില് _ _ _ _ യു എന്നു  എഴുതിവച്ചെന്നും (ലവ് അല്ലാ കേട്ടോ ) പിറ്റേന്ന്  അതു കണ്ടാ  അറബിച്ചി വയലന്റ് ആയി എന്നും മാനേജ്മന്റ്നോട് കംപ്ലൈന്റ്റ് ചെയ്തെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള് കോരന് എഴുതിയ കാര്യം യഥാര്ത്ഥത്തില് ചെയ്തെന്നും, അതിനു ശേഷം അറബിച്ചിക്കു അത് ഇഷ്ടപെട്ടത് കൊണ്ടു, അവള് തന്നെ പോയി കംപ്ലൈന്റ്റ് പിന് വലിച്ചെന്നും ആണ് കേട്ടു കേള്വി. കോരന്റെ  കയ്യിലിരിപ്പു വച്ച് അത് നടക്കാനുള്ള സാധ്യത  തള്ളി കളയാനാവില്ല . കഥയില് ചോദ്യം ഇല്ലല്ലോ !!!!

മാനേജ്മന്റ്നോട്  ഒരു നിവേദനം :
 
പ്രിയപ്പെട്ട ബോസ്സ് അറിയുവാന്, ആത്മാര്‍ത്ഥതയോടെ  പണി എടുക്കുന്ന എന്നും രാത്രി ചന്ദ്രന്‍ ചേട്ടനെ കാണും വരെ ജോലി ചെയ്യുന്ന മറ്റവന്മാരെക്കാലും, കൂടുതല് സാലറി കോരന്  ഉണ്ടെങ്കിലും  അദേഹത്തിന്റെ കഴിവും കഠിന പ്രയത്നങ്ങളും ആത്മാര്ത്ഥതയും പരിഗണിച്ചു പതിവുപോലെ പ്രാവശ്യവും കുറഞ്ഞത് മറ്റുള്ളവരെകാല് 20  ശതമാനമെങ്കിലും  കൂട്ടി  സാലറി ‍ റിവിഷന്‍  കൊടുക്കണം എന്നു ഉള്ളവന് താഴ്മയോടെ അപേക്ഷിക്കുന്നു. വേണമെങ്ങില് എനിക്ക് തരാന് ഉദേശിക്കുന്ന 15  ദിനാര്‍ കൂടി അദേഹത്തിന്    കൊടുത്തേക്കു  !!
കോരന്റെ കഴിവിന്റെ അടിസ്ഥാനത്തില് അദേഹത്തിന് അര്ഹിക്കുന്ന സാലറിയും രിവാര്‍ഡും കമ്പനി കൊടുക്കന്നമെങ്കില്‍ ഇനി ഒരു നൂറു അപ്പ്രൈസല് എങ്കിലും കഴിയേണ്ടി വരും എന്നു അവസരത്തില്  ഞാന്  വ്യസന സമേതം ഓര്ക്കുന്നു.

കോരന്   ഉള്പ്പടെ എന്റെ ഓഫീസില് ആകെ ഉള്ളത് 6 മലയാളികള് മാത്രമാണ്, എങ്കിലും ഒരു ആയിരം മലയാളികള് ഒന്നിച്ചു  ചെയ്യുന്ന കുശുമ്പും, അസുയയും, പാരവെപ്പും , കുത്തി തിരിപ്പും ഗോസിപ്പും , ഞങള് വെറും 6  പേര്  കഠിനമായ ആത്മാര്ത്ഥതയോടെയും ഐക്യത്തോടെയും ചെയ്തു വരുന്നു. അതിനു ഞങളെ പ്രശംസിക്കാതെയും വയ്യ. അതില് അഗ്രഗണ്യന് ഞങളുടെ സ്വത്തും മുത്തും ആയ കോരന് തന്നെ  !.
കഥ എനിക്ക്  എഴുതാന്‍  പ്രചോദനം നല്കിയത് കോരന് എനിക്ക് കഞ്ഞിക്ക് പകരം നല്കിയ ഒരു കപ്പു കയ്പ്പ് നീരും അതിനു ഞാന് പ്രത്യുപകാരമായി തിരിച്ചു കൊടുത്ത ചൊറിയന് ചേന വേണ്ടത്ര ചൊറിച്ചില് നല്കിയില്ല എന്ന എന്റെ അസൂയയുമാണ് .(കൂടുതല് വ്യക്തത കാര്യത്തില് അടുത്ത കഥയിലെ ലഭികുന്നതാണ്  ) കഥ കോരന് വായിക്കാന് സാധിക്കില്ല എന്ന സത്യം  എന്നേ കുറച്ചൊന്നും അല്ല ആത്മവിശ്വാസം നല്കുന്നത്, കാരണം ഡെല്‍ഹി മലയാളിക് മലയാളം വായിക്കാന് അറിയില്ലലോ :)   ഉണ്ടെങ്കില്ലും അല്ലെന്നാണല്ലോ  വയ്പ്പ് . ദൈവത്തിനു നന്ദി .

വായനക്കാരോട് ഒരു വാക്ക് :

എന്റെ കോരനെ നിങ്ങളും ആയോ നിങ്ങളുടെ ഓഫീസിലെ മറ്റെതെങ്ങിലും മിടുക്കാന്മാരുമായോ താരതമ്യം ചെയ്യരുത്, കോരന് തീര്ത്തും ഞങളുടെ സ്വകാര്യ അസൂയയാണ് . അദേഹം ആയിട്ടു ആര്കെങ്കിലും  സാമ്യമുണ്ടെങ്കില്‍  അത് തീര്ച്ചയായും യാത്രിശ്ചികമല്ല  , വെറും അഹങ്കാരം മാത്രമാണ്. കോരന് തുല്യം കോരന് മാത്രം. കടിച്ച പാമ്പിനെ കൊണ്ടു വിഷം ഇറക്കുന്ന രജനികാന്ത് പോലും കോരന്റെ മുമ്പില് വെറും ഒരു യന്ത്ര പാമ്പ് . കാരണം കടിച്ച പാമ്പ് കോരനെ തേടി വരും വിഷം തിരിച്ചിറക്കാന് , കോരന്റെ കയ്യിലുളത് വിഷത്തെകാല്‍  ഉഗ്രമായ ഇതു വരെയും ശാസ്ത്രഞ്ജര് കണ്ടു പിടിക്കാത്ത മറ്റ് എന്തോ ഐറ്റം ആണ്. അത് കൊണ്ടു കോരന്റെ കോപ്പി റൈറ്റ് കോരന് മാത്രം. കോരന്റെ ലീലകള് കാണാന് അവസരം ലഭിച്ച ഭാഗ്യവാന്മാര് എന്നതില് ഞാന് പുളകം കൊള്ളുന്നു കൂടെ എന്റെ ഓഫീസും അതിലെ സകല പ്രജകളും .......
 
N  . B : കഥ പൂര് രൂപത്തില് എഴുതാന് എനിക്ക് പരിമിതികളുണ്ട്. ചുരുക്കിപറഞ്ഞാല് കോരന്റെ കൂറെ കൂടി കഥകള് എഴുതാന് തികട്ടി വന്നതാ , പക്ഷെ അതില് ചില ബോസുമാരെ കൂടി വര്ണികേണ്ടി വരും എന്നതിനാല് എന്റെ കഞ്ഞി ഓഫീസിനു പുറത്തു കഴിക്കേണ്ടി വരും എന്ന ധെര്യം  ഉള്ളത് കൊണ്ടും, സ്വയം കത്രിക വച്ചു. സദയം ക്ഷമികുക !!!
ചിത്രങ്ങള്‍ക്കു   കടപ്പാടു ഗൂഗിള്‍ ....

25 comments:

Jay said...

ആരോടോ ഉള്ള ദേഷ്യം എഴുതിത്തീര്‍ത്തതാ അല്ലേ?ഇത്തരം കോരന്മാരില്ലെങ്കില്‍ എന്തു ഗള്‍ഫ്‌ എന്തു കമ്പനി !

ശരത്കാല മഴ said...

ആദ്യമായി ഇട്ട കമന്റിനു നന്ദി ! ജയേഷ് പറഞ്ഞതു ശരിയാണ് കോരന്മാര്‍ ഇല്ലാത്ത കമ്പനി ഗള്‍ഫില്‍ കുറവായിരിക്കും :) വായിച്ചതിനും കമന്റ്‌ ചെയ്തതിനും ഒരുപാട് നന്ദി.

Unknown said...

hey jo, awesum blog... the way u hav managed the story of ur koran z amazin. thoh i used to hate my ex-koran nw i feel lyk laughin on him after readin ur blog.

bravo dude :)

ശരത്കാല മഴ said...

Hey sweety thanks a lot for the comment , you just made my day:) keep push me, and u may get better things to laugh!a special thanks to ur mom!

ajith said...

അവസരം കിട്ടിയാല്‍ ഞാനുമൊരു കോരന്‍...
*
*
*
*
*
*
ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ നീയും ഒരു കോരന്‍

K@nn(())raan*خلي ولي said...

ഇതിന്റെ മേല്‍ കമന്റിട്ട നമ്മുടെ അജിത്‌ ഭായീടെ ബഹറിനില്‍ നിന്നും വരുന്ന ജോമോന് സ്വാഗതം.
അക്ഷരത്തെറ്റ് ഒരു കാരണവശാലും പൊറുക്കില്ല. ബാക്കിയെന്തും സഹിച്ചോളും.
അതാണ്‌ നുമ്മ മല്ലു ബ്ലോഗേഴ്സ്!

കോരന്‍ കീ ജയ്‌!
മല്ലൂ ബ്ലോഗ്-കീ ജയ്‌!
ഇനിയും എഴുതൂ.. വീണ്ടും വരും.

ശരത്കാല മഴ said...

അജിത്തെട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കും. ഇന്നലെ ജനിച്ച നവജാത ശിശുവാണ് ഞാന്‍. അതുകൊണ്ട് നിങ്ങളെ പോലുള്ള കുടുംബാഗങ്ങളുടെ പരിചരണവും സ്നേഹവും സാദരം പ്രതിക്ഷിക്കുന്നു .വേര്‍ഡ്‌ വെരിഫികേഷന്‍ ചെയ്യാന്‍ പറ്റിയ ഒരു സൈറ്റ് കൂടി പറഞ്ഞു തന്നാല്‍ കുപ്പി പാല്‍ കിട്ടിയ അമുല്‍ ബേബി ആകും ഞാന്‍ :) കമന്റ്‌ ചെയ്തതിനു ഒരു പാടു നന്ദി ചേട്ടാ.

ശരത്കാല മഴ said...

ഒരു തുടക്കകാരന്‍ എന്ന നിലയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സപ്പോര്‍ട്ട് ആണ് കണ്ണൂരാന്‍ നല്‍കിയത്. വായിച്ചതിനും എഴുതിയതിനും നന്ദി. താങ്കളുടെ വാക്കുകള്‍ ഒരു പക്ഷെ ഇനിയും ഒരു ശ്രമത്തിനു എന്നെ നിര്‍ബധനാക്കും . സ്നേഹത്തിന്റെ ഭാഷയില്‍ തൂലികയുടെ നാമത്തില്‍ നന്ദി !

ഒരു കുഞ്ഞുമയിൽപീലി said...

ജോമോന്‍ അനുഭവത്തില്‍ എഴുതുന്ന വരികള്‍ തിരിച്ചറിയും മനസ്സില്‍ തികട്ടി വരുന്ന പ്രതികരണം
അക്ഷരങ്ങള്‍ ആക്കൂ അക്ഷര ലോകത്തിലേക്ക്‌ സ്വാഗതം .ഇനിയും എഴുതുക ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .പിന്നേ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ .ഈ പവിഴ ദ്വീപിലെ കൂട്ടുകാരാ ഒപ്പം ഉണ്ട് കേട്ടോ U are NOT alone

ശരത്കാല മഴ said...

ഷാ ഈ അക്ഷരങ്ങളുടെ ലോകത്തിലെ പുതിയ സുഹുര്ത്തെ , നന്ദി എന്ന വാക്ക് പഴകി തീരും വരെ അതിന്റെ തിളക്കം കുറയില്ല എന്നു വിശ്വസിച്ചു കൊണ്ട് ഒരു വരി " പവിഴ ദ്വീപിലെ മുത്തുകള്‍ ചിരിക്കുമ്പോള്‍ കടലിന്റെ ആഴങ്ങളില്‍ കണ്ണീര്‍ മുത്തുകള്‍ വാരാന്‍ ഞാന്‍ തനിച്ചല്ല ഇവിടെ എന്ന തിരിച്ചറിവ് തന്നതിന് ഒരു പുഞ്ചിരിയുടെ ഭാഷയില്‍ നന്ദി .

തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം . പ്രൊബേഷന്‍ സമയത്തെ തെറ്റുകള്‍ ക്ഷമിക്കും എന്നു വിശ്വസിക്കുന്നു . :)

പടന്നക്കാരൻ said...

കോരാ‍..ഈ ഫുദ്ധി ജീവി ലോകത്തേക്ക് സ്വാഗതം!! ഇങ്ങനെ ഒന്നും എഴുതിയാല്‍ പോരാ ജോ കുട്ടാ...നല്ല ഒന്നൊന്നര സാഹിത്യം വരെട്ടെ...എന്നാലല്ലെ....ഫൂലോകത്തെ ഫുദ്ധി ജീവികളൊക്കെ വന്ന് പൂരപ്പാട്ട് പാടൂ....!! കപട് ബുദ്ധി ജീവികളും കപട സദാചാര വാദികളേയും ഈ ബ്ലോഗിന്റെ പടിക്ക് കേറ്റരുത്...!!എന്തെഴുതിയാലും ഞാനുണ്ടാകും ,പിന്നെ അജിത്തേട്ടനും,...ഇവിടേക്ക് എത്തിച്ച കണ്ണൂരാണു നന്ദി...

ശരത്കാല മഴ said...

ഷബീര്‍ വന്നതിനും വായിച്ചതിനും ഒരു പാട് നന്ദി. മുമ്പോട്ടുള്ള വഴികളില്‍ നന്നാക്കാന്‍ ശ്രമിക്കാം . :)

ഷാജു അത്താണിക്കല്‍ said...

തുടരുക
കോരൻ മാർ വരും
ഒരിക്കലും തളരതേ ബ്ലോഗിലും മുന്നോട്ട് പോക്കുക
കോരൻ കീ ജെയ്
ഇങ്കുലാബ് സുന്ദാബാധ്, ജെയ് ഹിന്ദ്

SHAMSUDEEN THOPPIL said...

തുടരുക-nanmakal nerunnu

ശരത്കാല മഴ said...

@ ഷാജു , പ്രോത്സാഹനത്തിനു ഒരുപാട് നന്ദി . താങ്കളുടെ വാക്കുകള്‍ വീണ്ടും എഴുതാന്‍ ഒരു പ്രചോദനം ആകും എന്നു പ്രതീക്ഷിക്കുന്നു .
@ shamsuddin, താങ്ക്സ് എ ലോട്ട് !

Unknown said...

എന്തായാലും കോരന്‍ കൊളളാം

(വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റാനാണ് അജിത്തേട്ടന്‍ പറഞ്ഞത്.
http://support.google.com/blogger/bin/answer.py?hl=en&answer=42520)

ശരത്കാല മഴ said...

@ അനു, വായിച്ചതിനു ഒരുപാടു നന്ദി . ഞാന്‍ വേര്‍ഡ്‌ വെരിഫികേഷന്‍ മറ്റിയിടുണ്ട്. ഇനിയും നല്ല തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു .

aelypaily said...

കോരന്‍ അടിപൊളി അയ്ട്ടുണ്ട് ......എന്റെ അഭിനന്ത്നഗല്‍ ...എന്റെ അനിയന് ഇനിയും ഇനിയും ഒരുപാടു നല്ല നല്ല ബ്ലോഗ്സ് എഴുതാന്‍ പറ്റട്ടെ .. ......

vinodh Isac said...

koran ugran...nannayi varatte

vinodh Isac said...
This comment has been removed by the author.
Pheonix said...

കോരന്മാര്‍ മാത്രമല്ല കീചകന്മാരും ഇത്തിള്‍ കണ്ണികളും കുലംകുത്തികളും ചില നികൃഷ്ട ജീവികളും
ഉള്ള ഒരു ഓഫീസില്‍ ആണ് ഞാന്‍. പിന്നെ എഴുമ്പോള്‍ കുറച്ചു ശ്രദ്ധിക്കുക. പല പോയിന്റ്സും ഇടവിട്ടാണ് കാണുന്നത്. അതെല്ലാം ഏകീകരിക്കുക.
അടുത്തതിനായി കാത്തിരിക്കുന്നു.

Mohiyudheen MP said...

ജോമോന്റെ ബ്ലോഗിലേക്ക് വരണമെന്ന് കരുതി ഇപ്പോഴാണ് വരാൻ കഴിഞ്ഞത്... ഫീനിക്സ് പറഞ്ഞത് പോലെ എല്ലാവരും ഉള്ള ഒരു സമൂഹത്തിലല്ലേ നാം ജീവിക്കുന്നത്,,,

നല്ല എഴുത്തിന് ആശംസകൾ, ഇനി സ്ഥിരമായി കാണാം...

ശരത്കാല മഴ said...

@ചേച്ചി, വായിച്ചതിനു നന്ദി , വീണ്ടും വരണം അഭിപ്രായങ്ങള്‍ അറിയിക്കണം .

@വിനോദ് ചേട്ടാ, ഒരുപാടു നന്ദി .

@ഫിയൊനിക്സ്, നന്ദി, പറഞ്ഞ കാര്യങ്ങള്‍ അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം ,പ്രോത്സാഹനത്തിനു നന്ദി !

@മോഹി, വന്നതിനും വായിച്ചതിനും നന്ദി , വീണ്ടും കാണാം , കാണണം :)

Joselet Joseph said...
This comment has been removed by the author.
Joselet Joseph said...

ആദ്യ പോസ്റ്റിന്റെ ബാലാരിഷ്ടതകള്‍ ഉണ്ട് എന്നതൊഴിച്ചാല്‍ പ്രമേയവും അവതരണവും മികവ് പുലര്‍ത്തി.
തൊട്ടടുത്തിരിക്കുന്ന ആളോടുള്ള വ്യക്തമായ വിദ്വേഷം വാക്കുകളില്‍ വായനക്കാരന് തോട്ടറിയാനാകുന്നുണ്ട്. :)

മൊത്തം എഴുതിയ ശേഷം ഒന്നിച്ചു സെലക്റ്റ്‌ ചെയ്തു ഫോണ്ട് സൈസ് അഡ്ജസ്റ്റ് ചെയ്‌താല്‍ നന്ന്.അക്ഷരത്തെറ്റ് എത്ര ശ്രദ്ധിച്ചാലും എവിടെയെങ്കിലും ബാക്കിയാകും. അത് പിന്നീടുള്ള ഓരോ വായനയിലും ശ്രദ്ധയില്‍പ്പെട്ടുവെങ്കില്‍ തിരുത്തുക.

ശ്രമിച്ചാല്‍ ഇനിയും ഒരുപാടു നല്ല പോസ്റ്റുകള്‍ എഴുതാന്‍ ജോമോന് കഴിയും.

ആശംസകള്‍.