Tuesday, July 10, 2012

ഒരു പുതിയ ബ്ലോഗ്ഗറുടെ കാഴ്ച !!!
ഇന്നലെ ഞാന്‍ ഒരു ബ്ലോഗറുമായി  സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എഴുത്തുകാര്‍ എന്നു പറഞ്ഞാല്‍ വലിയ സംഭവം ഒന്നും അല്ല ചെറിയൊരു വട്ടു തലയ്ക്കു പിടിച്ചവരാണ് പോലും. അപ്പോള്‍ എനിക്കും എന്തൊക്കെയോ  ഒരു പ്രശ്നം ഉള്ളത് പോലെ തോന്നി. (ബ്ലോഗേര്‍സ് അഗീകരിച്ചില്ലെങ്കിലും  ഞാന്‍ ഒരു എഴുത്തുകാരനായി എന്നെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു ! ) അപ്പോള്‍, നമ്മള്‍ പറഞ്ഞു വന്നത്, ബ്ലോഗേര്‍സിന്റെ  കഥ ! പല നാട്ടു രാജാക്കന്മാരുടെയും കാട്ടു രാജകന്മാരുടെയും കഥകളും കവിതകളും വായിച്ചു വായിച്ചു ആക്രാന്തവും ആവേശവും മൂത്ത് ഒരു എടുത്തു ചാട്ടംനടത്താന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങിനെ എന്റെ ആദ്യ ബ്ലോഗ്‌ ആശാന്റെ നെഞ്ചത്ത്  ! (എന്നു പറഞ്ഞാല്‍ കഞ്ഞി കുടിക്കാന്‍ വക തരുന്ന എന്റെ സ്വന്തം കമ്പനിയുടെ കുപ്രസിദി എഴുതി തീര്‍ത്തു - കഴിഞ്ഞ പോസ്റ്റിലെ കോരന്റെ പരാക്രമങ്ങള്‍ വായിച്ചാല്‍ അത് മനസിലാകും.

ഞാന്‍ ആദ്യ ദിവസങ്ങളില്‍ വായിച്ച ചില കാട്ടു രാജാക്കന്മാരുടെ  കഥകള്‍  അവരോടുള്ള എന്റെ ബഹുമാനം അഥവാ ആക്രാന്തം കൂട്ടി. പിന്നീട് ഒരു ദൈവിക ക്രമീകരണം പോലെ ചിലരോടൊക്കെ  വ്യക്തിപരമായ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞു . ആദ്യ ബ്ലോഗു ഒരു സെമിത്തേരി ആകും എന്നു വിചാരിച്ച എന്നെ നിഷ്പ്രഭനാക്കികൊണ്ട് തരിശു ഭൂമിയില്‍ ചില പൂക്കള്‍ വിരിഞ്ഞു വന്നു . കമന്റുകള്‍ തന്ന എല്ലാ  നല്ലവരായ  നാട്ടുകാര്കും   നന്ദി .( തരാത്തവര്‍ നല്ലവരല്ല എന്നു  ഉദേഷിചിട്ടില്ല  , അവര്‍ക്കും എന്റെ ഗുഡ് ലിസ്റ്റില്‍ കയറാന്‍ സമയമുണ്ട് , വൈകിയിട്ടില്ല  :) .നല്ല ആസ്വാദനം എഴുത്തിനെക്കാള്‍ ഭേദം എന്നു ചിലപ്പോള്‍  തോന്നിയിരുന്നു . അവിടെ വല്ലാത്തൊരു സ്വാതന്ത്ര്യം ഉണ്ട് . ആരുടെയും എന്തും വായിക്കാം , കമന്റ്‌ കിട്ടുമോ എന്ന ടെന്‍ഷന്‍ വേണ്ട. ഇഷ്ട്ടംപോലെ കമന്റിടാം വേണമെങ്കില്‍ എഴുത്തുകാരന്‍ സ്വപ്നത്തില്‍പോലും വിചാരിക്കാത്ത അര്‍ത്ഥതലങ്ങള്‍ വ്യാഖാനിച്ചു മറ്റുള്ളവരുടെ കണ്ണ് തള്ളിക്കാം . നല്ല സംഭവങ്ങള്‍ കണ്ടാല്‍ അസൂയ മൂത്ത് സാഹിത്യം പോരെന്നോ വേണ്ടത്ര നന്നായില്ലന്നോ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊക്കെ വച്ചു കാച്ചാം. മറ്റുള്ളവരെ അറിഞ്ഞു ഇങ്ങനെ സ്നേഹിക്കുന്നതിന്റെ സുഖം വേറെ ഏതു കലാപരിപാടി ചെയ്താല്‍ കിട്ടും!ബ്ലോഗേര്‍സിന്റെ മഹിമ വര്‍ണിക്കാന്‍ ഞാന് വളര്‍ന്നോ  എന്നാണ്  നിങ്ങള്‍  ചിന്തിക്കുന്നതെങ്കില്‍ എനിക്ക് പറയാനുള്ളത് എന്റെ വഴി എന്റെ മാത്രം വഴി ആണ് -അവിടെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും എന്നാണ്  . ‍ നല്ല ചില കഥകള്‍ വായിക്കാന്‍ കഴിഞ്ഞു . നന്നായി ആസ്വദിച്ചു .ഒപ്പം കൂറെ വര്‍ഗിയ ചിന്തകളും, വസ്ത്രാക്ഷേപങ്ങളും,  പടിയിറക്കലും  പിണ്ഡം വെയ്ക്കലും ,  സദാചാരവും, ബുദ്ധി ജീവികളും , കാലുവാരലും കരാട്ടെയും , താന്തോന്നി തരവും കണ്ടു. പുതിയ ബ്ലോഗര്‍ എന്ന നിലയില്‍ ഞാന്‍ ഈ ആഴ്ച കണ്ട  കലാപരിപാടികള്‍  ആണ്  ഇവിടെ വിവരിച്ചത്.  ആദ്യമായി ഈ ഭൂലോകത്തേക്ക് വരുന്ന  കുഞ്ഞന്മാര്‍ക്കു വഴികാട്ടാന്‍ ഇപ്പോഴും  ചില നാട്ടു കാട്ടു രാജാക്കന്മാര്‍  സ്നേഹപൂര്‍വ്വം ആത്മാര്‍ത്ഥതയോടെ ശ്രമിക്കുനുണ്ട് എന്ന സത്യം ഇവിടെ പറയാതെ വയ്യ.അവരുടെ പ്രയത്നങ്ങള്‍ കൂടുതല്‍  ഫലമണിയട്ടെ   എന്നു പ്രാര്‍ത്ഥിക്കുന്നു .


നരഹത്യ, ഭ്രൂണഹത്യ  എന്നോക്കെ  ദിവസവും   കേള്‍ക്കാറുണ്ട് പക്ഷെ വ്യക്തിഹത്യ അഥവാ ഈ സാഹചര്യത്തില്‍ ബ്ലോഗര്‍ഹത്യ എന്ന വാക്കും ഈ ആഴ്ച കേട്ടു. കഴിവുള്ള എഴുത്തുക്കാര്‍ എഴുതണം എന്നെ പോലുള്ളവര്‍ അത് വായിക്കും, ചിലപ്പോള്‍   എഴുതാപ്പുറവും വായിക്കും. അത് നമ്മ മലയാളികളുടെ ജന്മ അവകാശമാണ്. പക്ഷെ ഉന്തുക തള്ളുക അഥവാ പടിയിറക്കുക പണ്ടാരമടക്കുക  എന്നൊക്കെ പറഞ്ഞാല്‍ വല്യ മേന്മയുള്ള കാര്യം ആണെന്ന് എനിക്ക് അഭിപ്രായമില്ല . ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും ഞാന്‍ ആരാ അഭിപ്രായം പറയാന്‍ എന്നു. ഇതു ഞാന്‍ കണ്ട ഭൂലോകം . ചോദ്യം ചോദിക്കാന്‍ അര്‍ഹതയില്ലാത്ത ഉത്തരം കേള്‍ക്കാന്‍ മാത്രം അവകാശമുള്ള ഒരു കൂട്ടം നിസ്സഹായ നികൃഷ്ട ജന്മം എന്നു ആരോ എഴുതി കണ്ട നല്ലവരായ  എഴുത്തുകാര്‍ക്കു  എന്റെ  വക ഒരു ഒപ്പിസ് ചൊല്ലുന്നു. നിങ്ങള്‍  തളര്‍ത്തിയവരെ  അല്ലെങ്കില്‍  നിങ്ങളെ തളര്ത്തിയവരെ  ഓര്‍ത്തു വിലപിക്കാതെ താങ്ങായ്  നില്‍ക്കണം പരസ്പ്പരം .കഴിവുകള്‍ തളര്താനല്ല   മറിച്ചു വളര്‍ത്താന്‍ വേണ്ടി ആയിരിക്കണം . വാക്കുകള്‍ വ്യക്തിഹത്യത്തിനു   വിട്ടുകൊടുക്കാതെ സര്‍ഗശേഷി  വിടര്താനായി ഉപയോഗിക്കണം.

ഏറ്റവും വലിയ മനുഷ്യത്തം മറ്റുള്ളവരെ ബഹുമാനിക്കുക , ആയിരിക്കുന്ന അവസ്ഥയില്‍  അഗീകരിക്കുക എന്നാണ് . ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ എഴുതിയതല്ല , എന്റെ തന്നെ ഒരു ആശ്വാസത്തിനായി എഴുതിയതാണ് . കള്ളവും ചതിയും ഇല്ലാത്ത അസൂയയും ആത്മ പ്രശംസയും ഇല്ലാത്ത, പുറത്താക്കലും ഒഴിഞ്ഞു പോകലും ഇല്ലാത്ത നല്ല ഒരു ബ്ലോഗ്‌ ജീവിതം എല്ലാവര്ക്കും ആശംസിക്കുന്നു. !!!

N .B : എന്റെ വാക്കുകള്‍ ആരെയെങ്കിലും കുറ്റപെടുത്തിയിട്ടുന്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു . ഒരു പുതിയ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട, കാഴ്ചക്കാരനായ,കടന്നു പോയ ചില ചിന്തകളും വിചിന്തനന്കളും ഇവിടെ പങ്കുവെച്ചു, അത്ര മാത്രം .
ചിത്രങ്ങള്‍ക്കു  കടപ്പാടു ഗൂഗിള്‍ .

17 comments:

.ഒരു കുഞ്ഞുമയില്‍പീലി said...

ബ്ലോഗ്‌ ലോകത്തിലേക്ക്‌ കാലെടുത്തു വെക്കുമ്പോള്‍ കാണുന്ന കാഴ്ച അല്ലെ ,ശെരിയാണ് ചിലപ്പോള്‍ തോന്നും എന്തിനിങ്ങനെ എന്ന് എന്നാലും എഴുതുക എഴുതികൊണ്ടിരിക്കുക ,ആത്മസംതൃപ്തി അതില്‍ ഊന്നികൊണ്ടായിരിക്കണം എഴുതേണ്ടത് .

കാത്തി said...

ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു ശുഭയാത്ര ...

വെള്ളിക്കുളങ്ങരക്കാരന്‍ said...

അതന്നെ...അങ്ങിനെ തന്നെ..അപ്പൊ തന്നെ..!

ajith said...

ക്ഷമകൊണ്ട് നിങ്ങള്‍ പ്രാണനെ നേടും


(ബ്ലോബിള്‍- അദ്ധ്യായം 1: വാക്യം 1)

sumesh vasu said...

ഇക്കണ്ടതൊന്നും കളിയല്ല മാധവാ

Mohiyudheen MP said...

:) എന്റെ പൊന്നൂ നീ ഇനി എന്തൊക്കെ കാണാനിരിക്കുന്നു,,, ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിഷം കലർന്നാൽ മതി...അതാണ് ഇവിടെ സംഭവിച്ചത്, സംഭവിക്കുന്നതും... ചിരിച്ച് കഴുത്തറക്കുന്ന ജീർണ്ണലിസ്റ്റുകളെ പോലുള്ളവരെയാണെ ബൂലോകത്ത് നാം ശ്രദ്ധിക്കേണ്ടത്... ബി അലെർട്ട്


ആശംസകൾ, എഴുതാനുള്ള കഴിവ് ഇതിലും നല്ല വിഷയങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തൂ ജോസഫ്

K@nn(())raan*خلي ولي said...

ഭൂലോകത്ത് ഉള്ള സര്‍വ്വ കോപ്രായങ്ങളും ബൂലോകത്തും ഉണ്ട്.
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ എന്ന് വീമ്പിളക്കുന്നവര്‍ തന്നെ 'അക്ഷരഹത്യ' (ഇങ്ങനെയൊരു വാക്ക് കണ്ണൂരാന്റെ വക ഇരിക്കട്ടെ)ചെയ്യുന്ന മ്ലേച്ഛമായ കാഴ്ചയും ഇവിടെ കാണാം.
അകത്തേക്ക് വലിച്ചുകേറ്റും. മൂട് താങ്ങിയില്ലേല്‍ പിടിച്ചു പുറത്താക്കും.
സ്വയം ബുജി ചമയുന്ന ചില ശുംഭന്മാരുണ്ട് ഈ പരിസരത്ത്. അവന്മാര്‍ക്ക് സ്ത്രീധനമായി കിട്ടിയതാണ് ബൂലോകം!

കണ്ടുംകേട്ടും നിന്നാല്‍ തനിക്ക് കൊള്ളാം. ഇല്ലേല്‍ എനിക്ക് കൊള്ളും!

K@nn(())raan*خلي ولي said...

@@ ഒന്നൂടെ പറയട്ടെ:

ബ്ലോഗില്‍ എഴുതുമ്പോള്‍ ഒരുപാട് താഴ്മയും വിനയവും സര്‍വോപരി ബഹുമാനവും പ്രകടിപ്പിക്കണം. സാദ്യമെങ്കില്‍ അല്പം മുതുക് കുനിക്കണം. ഒരു വാക്കില്‍ പോലും അലസാ കൊല്സാ സ്വഭാവം കാണിക്കരുത്. "തര്‍ക്കുത്തരം" എന്ന് തോന്നിക്കുന്ന രീതിയില്‍ ക മാ എന്നീ രണ്ടക്ഷരങ്ങള്‍ പറയാനേ പാടില്ല.
ഒരു മേല്‍മുണ്ട് തോളില്‍ എപ്പോഴും നല്ലതാ. വല്യ വല്യ ബ്ലോഗര്‍ കോയിത്തമ്പുരാക്കന്മാരെ കാണുമ്പോള്‍ ഓചാനിച്ചു നില്‍ക്കാന്‍ ഉപകരിക്കും. അവര്‍ക്ക് മുന്‍പില്‍ എന്നും വണങ്ങി നിന്നോളനം. ഇല്ലേല്‍ കണ്ണൂരാനെ പോലെ "അഹങ്കാരി"യും അലമ്പനും ആയി ഒടുവില്‍ ബ്ലോഗില്‍ ആലമ്പഹീനന്‍ ആയിപ്പോകും..!

ഓട്ടോ(രക്ഷ):
"ബുജികളുടെയും മേലാളന്മാ‍ാരുടെയും സംരക്ഷണം ഇല്ലാതെ ബ്ലോഗില്‍ ജീവിക്കാവില്ല"
ഗബ്രിയേല്‍ കണ്ണൂരാന്‍ മാര്‍കോസ് - ബ്ലോഗാന്ധതയുടെ നൂറു പോസ്റ്റുകള്‍ എന്ന ഗ്രന്ഥത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

**

KOYAS..KODINHI said...

വായിച്ചു.വീണ്ടും കാണാം

Absar Mohamed said...

മറ്റുള്ളവരുടെ ത്രിപ്തിക്ക്‌ വേണ്ടിയല്ല സ്വന്തം ത്രിപ്തിക്ക്‌ വേണ്ടിയാണ് എഴുതേണ്ടത് ???

Jomon Joseph said...

@ ഷാജി, ആ പറഞ്ഞത് നൂറു ശതമാനം ശരി. ആത്മ സംത്രിപ്തിക്ക് വേണ്ടിയാണു ഞാനും എഴുതുന്നത്‌ . ആദ്യ കമന്റിനു നന്ദി സുഹുര്ത്തെ :)

@അനീഷ്‌ , വന്നതിനും വായിച്ചതിനും നന്ദി , ഈ യാത്രയില്‍ കൂടെ കാണും എന്ന് പ്രതീക്ഷിക്കുന്നു :)

@വെള്ളിക്കുളങ്ങരക്കാരന്‍ , തന്നെ തന്നെ , ആ തന്നെ ഭയങ്കര ഇഷ്ടമായി .............നന്ദി !

@അജിത്തേട്ടാ, എനിക്ക് ഈ ബ്ലോബിള്‍ ഒന്ന് പഠിപ്പിച്ചു തരണേ :) ഒറ്റ വരി എങ്കിലും അതില്‍ എല്ലാം ഉണ്ട് . നന്ദി അജിത്തേട്ടാ , വീണ്ടും മുന്നോട്ടു പ്രതീക്ഷിക്കുന്നു ഈ സേഹവും സഹകരണവും .

@ സുമേഷേ , കളി ഞാന്‍ കാണാന്‍ പോകുന്നെ ഉള്ളു എന്നാ തോന്നുന്നത് ..........ഈശോപ്പ കാത്തു കൊള്ളന്നെ :)

@മോഹി , ആ പറഞ്ഞത് കാര്യം, ശ്രദ്ധിക്കാം കേട്ടോ, തുറന്ന അഭിപ്രായത്തിന് നന്ദി ! നമ്മള്‍ വീണ്ടും കാണും :)

@യാച്ചു , കലക്കി, ഇത്രയും വെടിപ്പായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. ആ പുതിയ വാക്കു "അക്ഷരഹത്യക്ക്" മുമ്പില്‍ എന്റെ മുതുകു കുനിചിരിക്കുന്നു :) പിന്നെ കത്തിയും വാക്കത്തിയും ചേര്‍ന്നാല്‍ വെള്ളരി പ്രാവ് ആകും എന്ന വിശ്വാസം എനിക്കില്ല .............ഞാനും ഒരു അഹങ്കാരി ആണ് , അലമ്പനു അവന്‍ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു :) ഹാ ഹാ ഹാ !

@കോയാ, വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി :)

@അബ്ബാസ്‌ , തീര്‍ച്ചയായും , ആത്മസംത്രിപ്തിക്ക് വേണ്ടി മാത്രമേ എഴുതുകയുള്ളു .....ഒരുപാടു നന്ദി !

Ashraf Ambalathu said...

ആര് വായിക്കുന്നു, വായിക്കുന്നില്ല എന്നൊന്നും നോക്കണ്ട. ചുമ്മാ എഴുതികൊണ്ടേ ഇരുന്നോ. വായനക്കാര്‍ എല്ലാം വന്നോളും. ആശംസകളോടെ.

kochumol(കുങ്കുമം) said...

ജോമോനെ ക്ഷമിക്കുക ,ക്ഷമയില്‍ മറ്റുള്ളവരെ ജയിക്കുക
(വി .ഖുര്‍ആന്‍ )

Jomon Joseph said...

@അഷ്‌റഫ്‌ , വായിച്ചതിനു നന്ദി, വീണ്ടും എഴുതും, നിങ്ങളുടെ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു .

@കൊച്ചുമോള്‍, വി .ഖുര്‍ആന്‍ വായിക്കാരുണ്ടാല്ലേ, വന്നതിനും വായിച്ചതിനും നന്ദി , വീണ്ടും തുടരും എന്നു പ്രതിക്ഷിക്കുന്നു .... ക്ഷമ പരിശിലിച്ചു കൊണ്ടിരിക്കുവാ :)

- സോണി - said...

ബ്ലോഗെന്നു കേട്ടാല്‍
അഭിമാനപൂരിതമാകണം കുന്നായ്മ്മകള്‍,
പോസ്റ്റെന്നു കേട്ടാലോ തെറിക്കണം
ചോര...

Areekkodan | അരീക്കോടന്‍ said...

അസൂയയും കുഷുമ്പും വഴക്കും അടിപിടിയും ഏത് ലോകത്തും ഉള്ളത് പോലെ ബൂലോകത്തും ഉണ്ട് എന്ന് കരുതിയാല്‍ മതി.അതിനിടയിലൂടെ പരിക്കില്ലാതെ ജീവിച്ചു പോകുക..അത്ര തന്നെ (എന്റെ ആറ് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന്...)

Jomon Joseph said...

@ സോണി , ചോര തെറിച്ചു കൊണ്ടിരിക്കുകയാണ് എപ്പോള്‍ :) വന്നതിനും വായിച്ചതിനും നന്ദി !

@അരീകോടന്‍ ചേട്ടാ, ഞാനും പരിക്കുകള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാം, അനുഗ്രഹിക്കണം കേട്ടോ:) ഈ വഴി വന്നതിനു നന്ദി !