Wednesday, August 15, 2012

ഓര്‍മകളിലെ ഒരു സായാഹ്നം !!!


ഏതാനും  നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്കും.എന്റെ ഹൃദയ സ്പന്ദനം ക്ലോക്കിലെ  മിനിറ്റ് സൂചി  പോലെ മിടിച്ചു കൊണ്ടിരുന്നു. ടീച്ചര്‍ പതിവുപോലെ എന്നും തരാറുള്ള ഹോം വര്‍ക്ക്‌ എല്ലാവര്ക്കും പറഞ്ഞു തന്നു.അസ്തമയ സുര്യന്റെ മുന്നേ വരുന്ന സ്വര്‍ണ നിറമുള്ള സുവര്‍ണ രശ്മികള്‍ സ്കൂള്‍ വരാന്തയില്‍ എത്തി നോക്കി.പതിവ് തെറ്റിച്ചു പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല. സ്കൂള്‍ സമയം അവസാനിച്ച ബെല്‍ മുഴങ്ങി,എല്ലാവരും ബാഗും തൂക്കി പുറത്തേക്കു ഓടി. വീട് വളരെ അടുത്തായത് കൊണ്ട് ആരും എന്നെ കൂട്ടികൊണ്ടുപോകാന്‍ വരാറില്ല. എത്രയും പെട്ടെന്ന് വീട്ടില്‍ എത്തി മമ്മിയെ കാണാന്‍ തിടുക്കത്തില്‍ ഞാന്‍ നടന്നു. എന്നെ സ്ഥിരം കമന്റ്‌ അടിക്കാറുള്ള ഒരു പറ്റം വന്ദ്യവയോദിക കൂട്ടം പതിവ് പോലെ റോഡരികില്‍ നില്‍ക്കുന്നു. എന്നെ കണ്ട മാത്രയില്‍ തുടങ്ങി ചോദ്യ ശരങ്ങള്‍ ,"ഇന്നു എന്തൊക്കെ  പഠിപ്പിച്ചു കുട്ടാ?നല്ല കുട്ടിയായ് വളരണം കേട്ടോ,ആ ജോസഫിനെ  പോലെയല്ല നിന്റെ അമ്മയെ പോലെയാ നീ ഇരിക്കുന്നെ."അങ്ങനെ പോകും സ്ഥിര കുശാലനെഷണങ്ങള്‍!എന്ത്  കൊണ്ടോ യ്യവനത്തില്‍ നില്‍കുന്ന സുന്ദരി പെണ്ണിനെ പൂവാലന്മാര്‍ കളിയാകുന്ന ഒരു അസഹനീയത കൊച്ചു കുട്ടിയായ എന്നെ കളിയാകുന്ന ആ വൃദ്ധജനങ്ങളോട് എനിക്ക് തോന്നി. അതിന്റെ കാരണം ഇപ്പോഴും അറിയില്ല.

എന്തായാലും ഓടി കിതച്ചു ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍, മമ്മി പതിവ് പോലെ ഉച്ച ഉറക്കത്തില്‍ അല്ലായിരുന്നു. സാധാരണ മമ്മിയുടെ  ഉറക്കം ശല്യപെടുത്തുക എന്നത് എന്റെ സ്ഥിരം ഹോബി ആയിരുന്നു. ഇന്നു അത് വേണ്ടി വന്നില്ല. എന്നെ കണ്ട ഉടന്‍ വേഗം വന്നു എന്നെ കെട്ടിപിടിച്ചു.വേഗം കുളിച്ചു റെഡി ആവൂ,നമ്മുക്ക് ഇന്നു പള്ളിയില്‍ പോകാം. കേട്ടപ്പോള്‍ കളിയ്ക്കാന്‍ പോകാന്‍ പറ്റാത്ത ചെറിയ വിഷമം തോന്നിയെങ്കിലും,മമ്മിയുടെ ആ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക്  പകരം വയ്കാന്‍ മറ്റൊന്നിനും ആവില്ലായിരുന്നു. എന്തോ,മമ്മി ഇന്നു കൂടുതല്‍ സുന്ദരി ആയതു പോലെ, സ്കൂളില്‍ നിന്നും വരുന്നത്  വരെ വളരെ സാധാരണ രീതിയില്‍ ചലിച്ച എന്റെ ദിവസം പതുക്കെ ഒന്ന് വേഗത കൂട്ടുന്നതു പോലെ തോന്നി.കുട്ടിക്കാലത്തെ  എന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ആയ അയാള്‍ (ചേച്ചി )ഇതുവരെയും എത്തിയട്ടില്ല,അവളുടെ സ്കൂള്‍ വലുതയതുകൊണ്ടും, ചാച്ചന്‍ അവളെ കൊണ്ടാക്കാന്‍ പോകുന്നത് കൊണ്ടും,എന്നെക്കാളും കഴിവുകള്‍ ഉള്ളത് കൊണ്ടും എന്തോ എനിക്ക് എന്നും അയാളോട് അസൂയയായിരുന്നു. അവളെ പോലെ ആകാന്‍ പറ്റാത്ത വിഷമം വളര്‍ന്നു, കൈയും കാലും വച്ച് അസൂയ എന്ന പേരും ഇട്ടു ദിവസവും മമ്മിയുടെ കൈയില്‍ നിന്നും ചൂരലിന്റെ ചൂട് ഞാന്‍ ചേച്ചിക്ക് അനുഭവിപ്പിച്ചു കൊടുക്കുമായിരുന്നു. ഞാന്‍ കുഞ്ഞല്ലേ, എന്ത് കുരുത്തക്കേട്‌ ചെയ്താലും അവസാനം കൊഞ്ചി കൊഞ്ചി എനിക്ക് കിട്ടേണ്ട അടി വരെ ഞാന്‍ അയാള്‍ക്ക് ദാനം കൊടുക്കും.എന്റെ മനസിന്റെ വലിപ്പം ഇപ്പോ മനസിലായി കാണുമല്ലോ :)ജീവിതത്തിലെ ഓരോ നിമിഷവും ആരെയും കൂസാതെ ആസ്വദിച്ച് ജീവിക്കുന്ന, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ചുറുച്ചുറുകും തന്റെടവുമുള്ള, ആരെ നോക്കിയും ചിരിച്ചു കാട്ടുന്ന എന്റെ ചേച്ചി ഒരുവശത്ത്,മറുപുറം പേടിതോണ്ട്നും  മമ്മിയുടെ സാരീ തുമ്പ് മാത്രം ലോകമായവനുമായ ഞാന്‍ !ഇപ്പോ ഏറെ കുറേ  എന്നെയും അവളെയും മനസിലായ് കാണുമല്ലോ. തലമുറയിലെ ആദ്യത്തെ ആണ്‍ തരിയാണ് ഞാന്‍, അതുകൊണ്ട് തന്നെ അമിത വല്സല്യത്തിനും, ലാളനക്കും കൊഞ്ചലിനും ഒരു കുറവും ഉണ്ടായിരുന്നില്ല.എന്റെ ഓര്‍മയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് പോലും എനിക്ക് കൊജ്ജല്‍ ഉണ്ടായിരുന്നു.വീട്ടുകാര്‍ അതിനു നല്ല പ്രോത്സാഹനവും തന്നിരുന്നു.പണ്ട് തൊട്ടേ അഭിനയം ഒരു കല മാത്രമല്ല ജീവനോപാധിയായി കൂടി സ്വീകരിച്ചത് കൊണ്ട്,അടിക്കുന്നതിനു  മുന്പേ കരയാനും, വഴക്ക് പറയുനതിന് മുന്പേ ആശ്വസിക്കപെടാനും എനിക്ക് മാത്രം ഉണ്ടായ അപാര കഴിവിനെ ഓര്‍ത്തു എന്റെ ചേച്ചിയായ് പോയ്‌ എന്ന ഒരു കുറ്റം മാത്രം ഉണ്ടായിരുന്ന അയാള്‍ക്കു  (ചേച്ചിക്ക് )വരെ അസൂയ ഉണ്ടായിരുന്നു എന്നാണ് കേട്ട് കേള്‍വി :)

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് വൈകുന്നേരത്തെ കുറിച്ചല്ലേ , എന്നെ കുളിപ്പിച്ചു റെഡി ആക്കി, ചായ കുടിക്കാന്‍ തന്നപ്പോള്‍ നമ്മുടെ ശത്രുവായ ചേച്ചി പ്രത്യക്ഷപെട്ടു.സ്കൂള്‍ വിട്ടു വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.തലയിലെ ഒരു പോണിട്ടയില്‍ അഴിഞ്ഞും മറ്റേതു റിബ്ബന്‍ മാത്രം അവശേഷിച്ചും, പകുതി ഷര്‍ട്ട്‌ സ്കര്ട്ടിനു പുറത്തും മിക്കപ്പോഴും ബട്ടന്‍സ് പലതു പൊട്ടി പോയി, ഒരു മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞു വരുന്ന അവളെ കണ്ടാല്‍ പഠിക്കാന്‍ പോയതാന്നെന്നു മാത്രം ആരും പറയില്ല. അയാളുടെ ക്ലാസ്സിലെ സ്ഥലം ഗുണ്ടയായ് വിലസുന്ന സമയം കൂടുതല്‍ ഒന്നും പ്രതീക്ഷികരുതല്ലോ. ചാച്ചന്‍ ഒരിക്കലും പി ടി എ മീറ്റിംഗില്‍ പോകില്ല, ആ ഹതഭാഗ്യം മമ്മി ഏറ്റെടുക്കും, സ്കൂളില്‍ ചെന്നാല്‍ പിന്നെ കന്യാസ്ത്രീമാര്‍ നിര നിരയായ് വരി വരിയായ് വന്നു മമ്മിയോടു അയാളെ കുറിച്ചുള്ള ഗുണഗണങ്ങള്‍   പാടാന്‍ തുടങ്ങും :) അത് കേട്ട് മമ്മി പുളകിതയാകും, പിന്നെ വീട്ടില്‍ വന്നാല്‍ നല്ല ഒന്നാന്തരം കലാമേള കാണാം. വീടിനു ചുറ്റും ഓടുന്ന ചേച്ചിയും അതിനു പുറകെ ചൂരലുമായി ഓടുന്ന മമ്മിയും, ഇതോക്കെ കണ്ടു നിര്‍വൃതി അടയുന്ന പാവം പാവം ഞാനും :) പക്ഷെ ഒരിക്കലും എന്റെ സന്തോഷം അധികം നീണ്ടു നില്‍ക്കാറില്ല. ചേച്ചി ഒന്നാന്തരം സ്പോര്‍ട്സ് അതലെടിക് ആണ് . മമ്മിയ്ക്ക് ചേച്ചിയെ പിടിക്കാന്‍ പോയിട്ട് ഒരു ദൂര കാഴ്ചയ്ക്ക്  പോലും കിട്ടില്ല,ചുരുക്കത്തില്‍ പറഞ്ഞാല്‍ വേണ്ട വിധത്തില്‍ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ഉസ്സൈന്‍ ബോല്ടിനു വരെ ഭീഷണി ഉയര്‍ത്താന്‍ കെല്പുള്ളഒരു താരമാകുമായിരുന്നുചേച്ചി എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്,
ഓടി തളരുന്ന മമ്മിപിന്നെ അടിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കും , അതോടെ ചേച്ചി എന്ന എന്റെ ഉറ്റ ശത്രു മിത്രം സ്വതന്ത്രയാകും .ഞാന്‍ വീണ്ടും ദുഖത്തിന്റെ കൂട്ടില്‍ അകപെടും :( അതൊക്കെ പോട്ടെ,നമുക്ക് നേരെ സ്കൂളില്‍ നിന്നും വന്ന എന്റെ ചേച്ചിയുടെ അടുത്തേക്ക് പോകാം, പുള്ളി ഭയങ്കര സന്തോഷത്തില്‍ ആണ്. എന്നെ ചവിട്ടാനുള്ള ഏതോ വകുപ്പ്  കയ്യിലുണ്ടെന്ന ഭാവത്തില്‍ എന്നെ നോക്കി  ഒന്ന് പുഞ്ചിരിച്ചു. പെട്ടെന്ന് ഇരയെ കണ്ടു ചാടാന്‍ തുടങ്ങിയ മാനിന്റെ  മുന്പില്‍ സിംഹം വന്നു നില്‍കുന്ന പോലെ മമ്മി അയാളെ(ചേച്ചി ) മാറ്റി നിറുത്തി എന്തോ ചെവിയില്‍ പറഞ്ഞു. അത് കേട്ട് എന്തോ ഒരു അസംത്രിപ്തിയോടെ അയാള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ ഒരു പുച്ഛം ഉണ്ടായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു.എന്തായാലും പതിവുപോലുള്ള ഒരു മല്പിടിത്തം ചേച്ചിയും മമ്മിയും തമ്മില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല മറിച്ചു അവര്‍ തമ്മില്‍ നല്ല ഐക്യത്തിലും സ്നേഹത്തിലും കാണപെട്ടു. പതിവുപോലെ പള്ളിയിലേക്ക് പോകാന്‍ ചേച്ചി തയാറായില്ല, ആരും നിര്‍ബന്ധിച്ചും ഇല്ല.അങ്ങനെ ഞാനും മമ്മിയും പള്ളിയില്‍ പോയി. 

ബുധനാഴ്ച ആയതു കൊണ്ട് കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. അതിനു ശേഷം കൂറെ മെഴുകു തിരകള്‍  വാങ്ങി കത്തിക്കാന്‍ എന്നെ ഏല്പിച്ചു, അതുപോലെ ഞാന്‍ ചെയ്തു. മമ്മിയാണ് ആദ്യമായി എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്, അതിന്റെ രാശി ഇപ്പോഴും  ഉണ്ട്, പ്രാര്‍ത്ഥന കഴിഞ്ഞേ വേറെ എന്തും ഉള്ളു .എന്നോട് പറഞ്ഞ പോലെ തന്നെഞാന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു വരും വഴി, അടുത്തുള്ള സോവേരിന്‍ ബേക്കറിയില്‍ കയറി എനിക്ക് ഇഷ്ട്ടമുള്ളത് വാങ്ങിക്കാന്‍ ഉത്തരവ് വന്നു. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല, കുര്‍ബാന കഴിഞ്ഞാല്‍ പ്രാര്‍ത്ഥന ചൈതന്യത്തോടെ വീട്ടില്‍ വരണം,അവിടെയും എവിടെയും കറങ്ങി നടന്നു, അനുസരന്നകേട്‌ കാണിക്കരുത് എന്നു സ്ഥിരം ഉപദേശിക്കാറുള്ള മമ്മിയാണോ എന്റെ  തോന്നിയവസങ്ങള്‍ക്ക്  ഇന്നു  കൂട്ട് നില്‍ക്കുന്നത്. എന്തായാലും കിട്ടിയ ചാന്‍സ് മുതലാക്കി, എനിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി, കൂടാതെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു സംഭവം ആണ് "കുണ്ടാട്ടം ".എന്റെ വീടുമായി ബന്ധമുള്ള ലോകത്തിലെ എല്ലാവര്ക്കും അറിയാം എന്റെ ഇഷ്ട്ടപെട്ട വിഭവം  കുണ്ടാട്ടം ആണെന്ന്.വീട്ടിലേക്കു ആരു വന്നാലും മറക്കാതെ കൊണ്ടുവരുന്ന ഒരു സംഭവം ആയിരുന്നു ഇതു. വെറും കയ്യോടെ വരുന്നവര്‍ എന്റെ ശോക ഭാവം കണ്ടു മടങ്ങേണ്ടി വരും എന്ന ഹതഭാഗ്യം സിദ്ധിക്കുമെന്ന് ഭയന്നു  എന്ത് മറന്നാലും ഇതു മറക്കാറില്ല .ഇതു എന്ത് സംഭവം എന്ന് ഓര്‍ത്തു നിങ്ങള്‍ ആകുലപെടെണ്ട , കുഞ്ഞിലെ കൊജ്ജല്‍ ഒരു വിഷയമായി പഠിച്ച എനിക്ക് "കപ്പ്‌ കേക്ക് " എന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ തന്നെ ഇട്ട ഓമന പേരാണ് "കുണ്ടാട്ടം " . ആ പേര് മനസ്സില്‍ നിന്നും മായിക്കാന്‍ പിന്നീട് ഒരുപാടു വര്ഷം വേണ്ടി വന്നു :) അങ്ങനെ വിജയശ്രീലാളിതനായി മമ്മിയുടെ കയ്യില്‍ പിടിച്ചു ഞാന്‍ വീട്ടില്‍ എത്തി.ചേച്ചി വല്യ പഠിപ്പിസ്റ്റ് മട്ടില്‍ പുസ്തകം തുറന്നു എന്തോ എഴുതി കൊണ്ടിരിക്കുന്നു.ഹ്മം,വല്ല പടവും വരക്കുകയായിരിക്കും ഞാന്‍ മനസ്സില്‍ പിറുപിറുത്തു. (പഠിത്തത്തില്‍ മാത്രമാണ് ഞാന്‍ ചേച്ചിയെ തോല്പിചിരുന്നത്, അതും വളരെ കഷ്ടപ്പെട്ട്, ആ കാലത്ത് ചേച്ചിക്ക് പഠിക്കാന്‍ പത്തു മിനിറ്റു വേണമെങ്കില്‍ എനിക്ക് ഒരു മണികൂര്‍ വേണ്ടിവരും, ഐ ക്യു എന്നെക്കാളും കൂടുതലാണ്, പക്ഷെ ആ ഒരു കാര്യത്തിലെങ്കിലും ജയിക്കാന്‍ ഞാന്‍  എന്റെ ജിവിതം മൊത്തം പഠിക്കാന്‍ തയ്യാറായിരുന്നു. ). ചേച്ചി എന്റെ ഒപ്പം പള്ളിയില്‍ വരാത്തതിന്റെ നഷ്ട്ടം പുള്ളി  അറിയണം എന്ന എന്റെ ആക്രാന്തം  മൂലം, അന്ന് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.കൂടാതെ കുണ്ടാട്ടം വാങ്ങിച്ചിട്ടുന്ടെന്നും എന്നോട് മര്യാദക്ക് പെരുമാറിയില്‍ ഞാന്‍ കുറച്ചു തരാം അല്ലെങ്കില്‍ തരില്ല എന്നും ഞാന്‍ ഭീഷണി മുഴക്കി. ഇതു കേട്ടതും ചേച്ചി പൊട്ടി ചിരിക്കാന്‍ തുടങ്ങി, ഇയാള്‍ക്ക് ഇതെന്തു സംഭവിച്ചു എന്ന് കരുതി ഞാന്‍ ഞെട്ടി നില്‍ക്കവേ, അവള്‍ എന്നോട് പറഞ്ഞു," എടാ മണ്ട നിന്റെ ബര്ത്ഡേ ആയിരുന്നു ഇന്നു, നിന്നെ പറ്റിക്കാന്‍ മമ്മി മനപൂരവം പറയാതിരുന്നതാ,ചാച്ചന്‍ ഇവിടെ ഇല്ലാത്തതു കൊണ്ട് കേക്ക് വാങ്ങിക്കാനും  ചോക്ളട്ടെ ബോക്സ്‌ വാങ്ങിക്കാനും കാശില്ല,അല്ലെങ്കില്‍ സ്കൂളില്‍ എല്ലാവര്ക്കും ചോക്ലട്ടെസ് കൊടുക്കാന്‍ നീ വാശി പിടിക്കില്ലേ, പാവം നീ :)"ഇതു കേട്ടതും ഞാന്‍ ഭൂമി പിളര്‍ന്നു പാതാളത്തിലേക്ക്‌ പോകുന്ന പോലെ തോന്നി. ചേച്ചിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചില്ല എനിക്ക് കരച്ചിലും. ഞാന്‍ ദയനീയമായി മമ്മിയെ നോക്കി, ആ കണ്ണ് നനയുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാന്‍ ഓടി ചെന്ന് കെട്ടിപിടിച്ചു പറഞ്ഞു, എനിക്ക് കൊയപ്പമില്ല ,കുണ്ടാട്ടം കിട്ടിയല്ലോ .........ഇരുണ്ടു കൂടിയ കാര്‍മേഖങ്ങള്‍ മഴയ്ക്ക് മുന്പേ കാറ്റേടുത്തു  പോയത് പോലെ എന്റെ നിഷ്കളങ്കമായ മറുപടി കേട്ട് മമ്മി ചിരിച്ചു. എനിക്ക് ഈ അടുത്തകാലത്താണ് "ഴാ"  എന്ന വാക്ക് വഴങ്ങി തുടങ്ങിയത്,കൊഴാപ്പത്തിനു  കൊയപ്പം എന്നെ ഞാന്‍ പറയൂ,ഈ കും ഴാ കും വേര്‍തിരിയാന്‍   മമ്മിയുടെ ഒരു പാട് അടികള്‍ കിട്ടെണ്ടി വന്നു :) അങ്ങനെ എന്റെ ഒരു ബര്ത്ഡേ ദിവസം ഞാന്‍ പോലും അറിയാതെ അവസാന മണികൂറിലേക്ക്  കടന്നു. എന്റെ സ്വപ്നങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും അവിടെ നടന്നിലെങ്കിലും എന്തോ ഒരു സന്തോഷം എനിക്ക് അനുഭവപെട്ടു.ആ രാത്രി മുഴുവന്‍ മമ്മിയെ അറിയാതെ പോലും വേദനിപ്പികതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഒന്നും ഇല്ലായ്മയിലും സ്നേഹം ജ്വലിച്ചു നിന്ന്, ഒര്കുമ്പോള്‍‍  ഒരു നല്ല ദിവസം,!ആ സായാഹ്നം എനിക്ക് നല്‍കിയത് കുറെ നല്ല ഓര്‍മ്മകള്‍, എന്നെ വിഷമിപ്പിക്കാന്‍ ശ്രമിക്കാത്ത  ചേച്ചി,ദൈവ കൃപ നല്‍കുന്ന കുര്‍ബാനയും നൊവേനയും, കത്തുന്ന തിരികള്‍, ഉരുകുന്ന എന്റെ പ്രാര്‍ത്ഥനകള്‍......ഇഷ്ട്ടപെട്ട കുണ്ടാട്ടം, എല്ലാത്തിലും കൂടെ നില്‍ക്കുന്ന  സ്നേഹം എന്ന വാക്കിന് മുകളില്‍, എഴുതാന്‍ കഴിയാത്ത, പറയാന്‍ വഹിയാത്ത,അനുഭവിക്കാന്‍ മാത്രം അറിയുന്ന എന്റെ വികാരം ...............മമ്മി !എന്റെ ബര്ത്ഡേകളില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യത്യസ്തമായ ചുരുക്കം  ചില ഓര്‍മകളില്‍ ഒന്നായി ആ സായാഹ്നം മാറിയിരുന്നു !!!!! 

N.B:കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ചേച്ചി പഴയ ചേച്ചിയുമല്ല, വലുതായി കഴിഞ്ഞപ്പോള്‍ ഞങളുടെ സ്വഭാവം വിപരീത ദിശയില്‍ ആയി, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ എന്റെ സ്വഭാവം അയാള്‍ക്കും പുള്ളിയുടെ സ്വഭാവം എനിക്കും കിട്ടി :) മാറ്റമില്ലാതെ ഒന്നും മാത്രം,ഇപ്പോഴും എന്റെ ഉറ്റ ശത്രു മിത്രം ചേച്ചി തന്നെ.അതില്‍ വളര്‍ച്ചയുടെ  ഏതോ ഘട്ടത്തില്‍ ശത്രു കൊഴിഞ്ഞു പോയി ................ ഇന്നും ഫോണ്‍ വിളിച്ചാല്‍ ഒരിക്കലും തീരാത്ത ഞങളുടെ വിശേഷം പറയാന്‍ മണിക്കൂര്‍ തികയില്ല :) ബാക്കിയുള്ള അനുഭവങ്ങള്‍ പിന്നെ ഒരിക്കല്‍ പറയാം !

34 comments:

ശ്രീക്കുട്ടന്‍ said...

സംസാരവാക്കുകള്‍ ചിഹ്നങ്ങളൊക്കെയിട്ട് പ്രത്യേകം തിരിച്ച് പാരഗ്രാഫുകളൊക്കെ കൃത്യമാക്കുകയും പോസ്റ്റിന്റെ വിഡ്ത്ത് അല്‍പ്പം കൂട്ടുകയും ചെയ്താല്‍ വായനയ്ക്കും കാഴ്ചയ്ക്കും സുഖം നല്‍കും.

alimajaf said...

സംഭവം കൊള്ളാം
കഷ്ടപ്പെട്ട് വായിച്ചു. ഒന്ന് പാരഗ്രാഫ് ഒക്കെ അടുക്കി ഒതുക്കി വെക്ക് സുലൈമാനെ

ഷാജു അത്താണിക്കല്‍ said...

നന്നായി എഴുതി
കൂടുതൽ വരട്ടെ ഇനിയും

കുഞ്ഞൂസ്(Kunjuss) said...

ഓര്‍മ്മകള്‍ മനോഹരമായും ലളിതമായും എഴുതിയിരിക്കുന്നു...

അക്ഷരത്തെറ്റുകള്‍ തിരുത്തിയും ഖണ്ഡിക തിരിച്ചും ഒക്കെ എഴുതിയാല്‍ കൂടുതല്‍ മനോഹരമാവുകയും വായനാസുഖം ഉണ്ടാവുകയും ചെയ്യും.

ആശംസകളോടെ...

മുകിൽ said...

ഇപ്പോഴും എന്റെ ഉറ്റ ശത്രു മിത്രം ചേച്ചി തന്നെ.

jeevitha netam aanu!

Cv Thankappan said...

നന്നായി എഴുതിയിട്ടുണ്ട്.
എഡിറ്റുചെയ്തു ഭംഗിയാക്കുക.
ആശംസകള്‍

വെടക്കന്‍ said...

നന്നായിരിക്കുന്നു... കാണാനും ഒരു ചന്തം വേണം .. ഒന്നുകൂടി അടുക്കിപ്പെറുക്കി പോസ്റ്റണം കേട്ടോ.. :-)

ajith said...


കൊള്ളാം
നിനക്കൊരു കുണ്ടാട്ടം സമ്മാനം

റോസാപ്പൂക്കള്‍ said...

കുറച്ചു കൂടെ എഡിറ്റു ചെയ്തു ഇത്രയും വാരി വലിച്ചെഴുതാതെ ഇത് നല്ലൊരു പോസ്റ്റാക്കാം.
ഈ കുണ്ടാട്ടം അങ്ങനെ മനോഹരമാക്കാം. ആശംസകള്‍

Jefu Jailaf said...

നിഷ്കളങ്കമായി എഴുതി. " അയാള്‍" എന്ന് സംബോധന ഒരു മുതിര്‍ന്ന പുരുഷനെയാണ് ഞങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ജോമോന്റെ നാട്ടില്‍ എങ്ങനെയാണെന്നറിയില്ല. അതിനു പകരം അവള്‍ എന്ന് തന്നെയായിരുന്നെങ്കില്‍ നന്നായേനെ.
അതിരും, വരംപുമൊക്കെ തിരിച്ചാല്‍ ഭംഗി കൂടും. ആശംസകള്‍..

ശരത്കാല മഴ said...

@ ശ്രീകുട്ടന്‍, ആദ്യ കമന്റിനു നന്ദി, മലയാളം ടൈപ്പിംഗ്‌ എന്നെ കൊണ്ടേ പോകൂ എന്ന തോന്നണേ, :) ഞാന്‍ ശ്രമിക്കാം കൂടുതല്‍ നന്നാക്കാന്‍ !

@അലിമജഫ് ,ഇച്ചിരി കഷ്ട്ടപെടുത്തി എന്നറിയാം, എങ്കിലും വയികാനുള്ള സന്മനസ് കാണിച്ചതിന് നന്ദി ! വീണ്ടും വരണേ.

@ഷാജു, എന്റെ മുന്പില്‍ കിട്ടിയാല്‍ ഞാന്‍ എപ്പോ കെട്ടിപിടിക്കും :) നന്ദി കേട്ടോ !!

@കുഞ്ഞൂസ് ചേച്ചി, വന്നതിനും വായിച്ചതിനും നന്ദി, അടുത്ത തവണ ഖണ്ഡിക തിരിച്ചു എഴുതാന്‍ ശ്രമിക്കാം, ഇനിയും കൂടുതല്‍ നല്ല തിരുത്തലുകള്‍ ചേച്ചിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.

@മുകില്‍ ചേച്ചി, ആ പറഞ്ഞത് നൂറു ശതമാനം ശരി, അങ്ങനെ ഒരു ബന്ധം തന്ന ദൈവത്തിനു നന്ദി !!!!

@തങ്കപ്പന്‍ ചേട്ടാ, അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം, നന്ദി കേട്ടോ !
@നന്ദന്‍, അടിക്കു പെറുക്കി വക്കാന്‍ ഞാന്‍ കൂടുതല്‍ പഠിക്കേണ്ടി ഇരിക്കുന്നു, ആരെങ്കിലും എന്നെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു,അഭിപ്രായത്തിന് നന്ദി കേട്ടോ !

@അജിത്തെട്ട, ഞാന്‍ അതു സ്വീകരിച്ചിരിക്കുന്നു :) നന്ദി കേട്ടോ !

@റോസി ചേച്ചി, അഭിപ്രായത്തിന് നന്ദി, അടുത്ത തവണ എഴുതുമ്പോള്‍ ശ്രദ്ധിക്കാം .

@ജെഫു, ആത്മാര്‍ത്ഥതയുള്ള കമന്റിനു നന്ദി , ചെറുപ്പത്തിലെ തൊട്ടു ഞാന്‍ ചേച്ചിയെ അയാള്‍ എന്നാണ് വിളിക്കുന്നത്‌ .ആരോട് അയാളെ കുറിച്ച് പറഞ്ഞാലും അയാള്‍ എന്നെ പറയൂ, അതുകൊണ്ടാണ് അങ്ങനെ എഴുതിയത് :) ഇനി കൊച്ചി ഭാഷ അങ്ങനെ തന്നെ ആണോ എന്നറിയില്ല :)

Aneesh chandran said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അനുഭവങ്ങള്‍ ഗുരു .:)ആശംസകളോടെ...

ചന്തു നായർ said...

നല്ല ഓർമ്മകൾക്ക്....നന്മകൾ...കുഞ്ഞൂസ് പറഞ്ഞത് ശ്രദ്ധിക്കുക....അക്ഷരത്തെറ്റുകൾ ഒരുപാടൂണ്ട്....

keraladasanunni said...

നല്ല എഴുത്ത്. മുകളിലെ അഭിപ്രായങ്ങളില്‍ 
ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചാല്‍ വളരെ നന്നാവും 

Absar Mohamed said...

കഥ നന്നായിട്ടുണ്ട്...
എഡിറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

Vinodkumar Thallasseri said...

Good.

Vp Ahmed said...

ഓര്‍മ്മകളുടെ ഘോഷയാത്രയാണല്ലേ ? നന്നായിട്ടുണ്ട്.

Nena Sidheek said...

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്കും.എന്റെ ഹൃദയ സ്പന്ദനം ക്ലോക്കിലെ മിനിറ്റ് സൂചി പോലെ മിടിച്ചു കൊണ്ടിരുന്നു.
ഇക്കാര്യങ്ങള്‍ എന്റെ കാര്യത്തില്‍ വളരെ കറക്ടാണ്.

Shaleer Ali said...

സ്നേഹം അളവ് തൂക്കങ്ങളില്ലാതെ അനുഭവിച്ചു കൊണ്ടിരിക്കുന്നു ആശാനോട് എനിക്കും ഒരു ചെറിയ അസൂയ.... എന്ന് വെച്ച് എനിക്കും മോശമോന്നുമാല്ലാട്ടോ .... അത്യാവശ്യത്തിനു സ്നേഹം എനിക്കും കിട്ടുന്നുണ്ട്‌.......ഓര്‍മ്മകള്‍ ഇനിയും അക്ഷരങ്ങളാക്കൂ ...ആശംസകള്‍ :))

Unknown said...

പറയാന്‍ ഉള്ളതെല്ലാരും പറഞ്ഞു. കുഞ്ഞൂസ് ചേച്ചിക്ക് കൊടുത്ത റിപ്ലേ കണ്ടു. അതില്‍ അടുത്ത പോസ്റ്റില്‍ ശരിയാക്കാം എന്ന് ആണ് കണ്ടത്.. ഈ പോസ്റ്റ്‌ തന്നെ എഡിറ്റ്‌ ചെയ്തു അപ്ഡേറ്റ് ചെയ്‌താല്‍ മാറുന്ന കാര്യം അല്ലെ ഉള്ളു? പിന്നെ എന്തെ ച്യ്താല്‍?

എനിക്ക് പറയാന്‍ ഉള്ളത് I hate you എന്നാണ്. ഈ പോസ്റ്റ്‌ ഇട്ടിട് പുതിയ പോസ്റ്റ്‌ ഇട്ടു വയികണെ എന്ന് എനിക്ക് ഫേസ്ബുക്ക് മെസ്സേജ് അയച്ചില്ല ദുഷ്ടന്‍......; പോ... ഞാന്‍ മിണ്ടൂല... ചേച്ചിയോടെ മിണ്ടു....
ഇല്ലായ്മയില്‍ ആഖോഷിച്ച ബര്‍ത്ത്ഡേ!!! എനിക്കും ഉണ്ടായിട്ടുണ്ട്... അതുകാരണം മനസ്സിലാകും ആ അമ്മയുടെ വേദന... ആശംസകള്‍.....

Arjun Bhaskaran said...

ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം വളരെ നന്നായി. പക്ഷെ വർണ്ണനയുടെ പോരായ്മ ഉണ്ട്‌. സംഭാഷണങ്ങൾ തരം തിരിച്ച്‌ എഴുതി നോക്കു..ആശംസകൾ.ഞാനും ഇങ്ങനെയൊക്കെ എഴുതി തുടങ്ങിയതാ..ഈ ചേട്ടന്മാരുടെ അഭിപ്രായമൊക്കെ കണക്കിലെടുത്തോളൂ..എന്റെയല്ല കേട്ടോ. എഴുത്തു നന്നാവും തീർച്ച

Arjun Bhaskaran said...

ആ അയാൾ വിളി അത്രയ്ക്കങ്ങു സുഖം പോരാ..പിന്നെ അനുഭവം വളരെ നന്നായി. പക്ഷെ വർണ്ണനയുടെ പോരായ്മ ഉണ്ട്‌. സംഭാഷണങ്ങൾ തരം തിരിച്ച്‌ എഴുതി നോക്കു..ആശംസകൾ.ഞാനും ഇങ്ങനെയൊക്കെ എഴുതി തുടങ്ങിയതാ..ഈ ചേട്ടന്മാരുടെ അഭിപ്രായമൊക്കെ കണക്കിലെടുത്തോളൂ..എന്റെയല്ല കേട്ടോ. എഴുത്തു നന്നാവും തീർച്ച

മൻസൂർ അബ്ദു ചെറുവാടി said...

നല്ല ഓര്‍മ്മകുറിപ്പ് ജോമോന്‍.

ആശംസകള്‍

പത്രക്കാരന്‍ said...

എല്ലാരും പറഞ്ഞത് ഞാനും പറയുന്നു. ഒരു വൃത്തിയും വെടിപ്പുമായോക്കെ എഴുതിഷ്ട്ടാ..
ഇത് എന്താണ്ട് എന്‍റെ കയ്യക്ഷരം പോലുണ്ട്

നന്നായിരിക്കുന്നു

ശരത്കാല മഴ said...

@അനിഷേ, അനുഭവങ്ങള്‍ എപ്പോഴും ഗുരുവായിരിക്കും,ഒരുപാടു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കും,കമെന്റിനു നന്ദി കുട്ടാ :)

@ചന്തു ചേട്ടാ, വന്നതിനും വായിച്ചതിനും നന്ദി ,കുഞ്ഞൂസ് ചേച്ചി പറഞ്ഞ പോലെ ഞാന്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്, കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാം !
@കേരള ദാസന്‍ ഉണ്ണി ചേട്ടാ, കമന്റിനു ഒരുപാടു നന്ദി, വീണ്ടും വരണേ!
@അബ്സര്‍ ജി, നന്ദി, കൂടുതല്‍ ശ്രദ്ധിക്കാം !
@വിനോദ്, നന്ദി !
@ അഹമ്മദ്‌ ഇക്ക, നന്ദി കേട്ടോ, വീണ്ടും വരണേ !
@നീന സിദ്ധിക്ക് ,വന്നതിനും വായിച്ചതിനും നന്ദി!
@ശലീര്‍, കമന്‍റു കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി ...........നല്ലൊരു സ്നേഹം നിറഞ്ഞ ജീവിതം ആശംസിക്കുന്നു ..........ശലീറിനെ പോലുള്ളവര്‍ക്ക് തീര്‍ച്ചയായും കിട്ടും, നന്ദി !!
@വിഗുസ്, മൈ ഡാര്‍ലിംഗ്, എന്നെ വെറുക്കുന്നു എന്ന് പറഞ്ഞതിന് നന്ദി :) (എന്റെ മറുപടി നിനക്ക് കിട്ടി കാണുമല്ലോ ) കുഞ്ഞൂസ് ചേച്ചിയും നീയും പറഞ്ഞ പോലെ ഞാന്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, എഡിറ്റിംഗ് പാര്‍ട്ട്‌ കൂടുതല്‍ ശ്രദ്ധിക്കാം. വീണ്ടും ഈ അവകാശതോടുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്നു മുത്തെ ,നിന്നോട് മാത്രം ഞാന്‍ നന്ദി പറയൂല്ല കേട്ടോ :)
@അക്ഷര കോളനി, ഇതേ എന്റെ അനുഭവം ആയതുകൊണ്ട്, ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ വര്‍ണ്ണന കൊടുക്കാന്‍ തോന്നിയില്ല, കൂടാതെ എന്റെ ചേച്ചിയെ ഞാന്‍ അയാള്‍ എന്നാണ് വിളിക്കുന്നത്‌, അതുകൊണ്ടാണ് അങ്ങനെ എഴുതിയത്, സംഭാഷണങ്ങള്‍ വേര്‍തിരിച്ചു എഴുതാന്‍ ശ്രദ്ധിക്കാം കേട്ടോ , താങ്കള്‍ ഉള്‍പ്പടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുതിട്ടുണ്ട്, കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും, തുറന്നെ എഴുതിയ അഭിപ്രായത്തിന് നന്ദി, വീണ്ടും എങ്ങനെയുള്ള തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
@മന്‍സൂര്‍ ജി, വന്നതിനു ഒരുപാടു ഒരുപാടു നന്ദി, ആ കംമെനിട്നു അതിലേറെ നന്ദി :) വീണ്ടും വരണേ !!!
@പത്രക്കാരന്‍, വായിച്ചതിനു നന്ദി, നന്നാക്കാം ശ്രമിക്കാം ഇഷ്ട്ടാ ,കൂടുതല്‍ പ്രോത്സാഹനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്, വീണ്ടും കാണാം !

Unknown said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

Mohiyudheen MP said...

വായിക്കാന്‍ നല്ല രസമുണ്‌ടായിരുന്നു ചേച്ചിയുടേയും അനിയന്‌റേയും കഥ... പാരഗ്രാഫുകള്‍ എല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും വരുത്തിയാല്‍ ഭംഗിയാവും...

ശരത്കാല മഴ said...

@കഥപച്ച, കമന്റിനു നന്ദി, വീണ്ടും കാണാം :)
@മോഹി , അഭിപ്രായത്തിന് നന്ദി, കൂടുതല്‍ ശ്രദ്ധിക്കാം :)

Unknown said...

ഓര്‍മ്മകള്‍ ഇന്നിന്‍റെ മുത്തുകള്‍ ആണ്...

കഴിഞ്ഞ ജീവിതത്തെ, ചുറ്റുപാടുകളെ, എല്ലാം മനസ്സിലാക്കാന്‍, ഒന്നുകൂടി സൃഷ്ടിക്കാന്‍, സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍ നമ്മളെ സഹായിക്കുന്നു.

കൂടപിറപ്പുകള്‍ ആദ്യം നമുക്ക് ശത്രുക്കളും പിന്നീട് മിത്രങ്ങളും ആയിരിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍.

അമ്മയുടെ ഒരിക്കലും മറക്കാനാവാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ കാത്ത് സൂക്ഷിച്ച്, ആ അമ്മയെകുറിച്ച് ഓര്‍ക്കുന്ന ഒരു നല്ല പ്രവാസി,

ഇതിലുമപ്പുറം എന്‍റെ സ്നേഹിതാ,
ബാല്യംമുതല്‍ അമ്മ നല്‍കിയ പ്രാര്‍ത്ഥന എന്നാ വരദാനം....

എല്ലാം ഹൃദ്യമായിരുന്നു....

എന്‍റെ ആശംസകള്‍....

ശരത്കാല മഴ said...

@ ജോയുടെ കമന്റുകള്‍ എന്തോ കണ്ണാടിയില്‍ കാണുന്ന രൂപം പോലെയാണ്, ഞാന്‍ ഉദേശിക്കുന്ന സംഭവം അങ്ങനെ തന്നെ ഉള്‍കൊള്ളുന്ന ചുരുക്കം ചില കൂട്ടുകാരെ പോലെ, നന്ദി, ഒരുപാടു നന്ദി:)

ente lokam said...


കുട്ടിക്കാലത്തെ ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഓര്‍മ്മകള്‍ ആവുമ്പോള്‍ മാത്രം ആണ് അവ നമ്മുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന് നാം മനസിലാക്കുക...

ഓര്‍മകളും ആശയവും ഒക്കെ വായനക്ക് നല്ലഅകമ്പടി തന്നെങ്കിലും വായന സുഖം ആക്കാന്‍ ഈ അവതരണ രീതിക്ക് കഴിയാതെ പോയി..വീണ്ടും എഴുതുക..ആശംസകള്‍...

ശരത്കാല മഴ said...

@എന്റെ ലോകം വന്നതിനും വായിച്ചതിനും നന്ദി, എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കാം, അവതരണ രീതി ഇപ്പോഴും അങ്ങട് ശരിയാക്കാന്‍ പറ്റുന്നില്ല, കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നു :)

പ്രവീണ്‍ ശേഖര്‍ said...

ജോമോനെ...എന്‍റെ കണ്ണിന്റെ പീസ്‌ അടിച്ചു പോയി...വായിച്ചു ഒരു ലൈന്‍ കഴുയുമ്പോള്‍ വീണ്ടും അതെ ലൈന്‍ കടന്നു വരുന്നു.. അല്‍പ്പം കൂടി ചെറിയ ഖണ്ഡികകള്‍ ആക്കാമായിരുന്നു ....സംഭവം ഇഷ്ടമായി കേട്ടോ ...ആശംസകള്‍

ശരത്കാല മഴ said...

@ പ്രവി, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, അലൈന്മെന്റ് എപ്പോഴും എനിക്ക് പ്രശനം ഉണ്ടാക്കാറുണ്ട് , നന്നാക്കാന്‍ ശ്രമിച്ചു വരുന്നു, ഇഷ്ട്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം :)