Tuesday, August 28, 2012

യോര്‍ദാനില്‍ നിന്നും ഒരു യുവാവ്‌ !!!

 

അന്നു ഞാന്‍ യോര്‍ദാന്‍ തീരത്ത് കൂടി
കാല്‍ നനയ്ക്കാതെ  കൈ കഴുകാതെ
കാഴ്ചകള്‍ കണ്ടു പോകുന്ന നേരം
കണ്ടു ഞാന്‍ കരഘോഷം മുഴക്കും ജനത്തെ

ശൈത്യം തുടങ്ങിയിട്ടുണ്ട് ഇത്തിരി ചൂടിനായ്
ചുറ്റും തിരഞ്ഞു,നടന്നു,തളര്‍ന്നു ഞാന്‍
എങ്കിലും എന്തിനീ ആളുകള്‍ പോകുന്നു
മുങ്ങുന്നു പൊങ്ങുന്നു യോര്‍ദാന്‍   തടത്തില്‍

ചിന്തകള്‍ വേലിയേറ്റത്തില്‍ വലഞ്ഞു ചിത്തമോ
വേലിയിറക്കത്തില്‍ ആയ് പിന്നെ വീണ്ടു -
വിചാരം തീരതടുക്കവേ ഉള്‍വിളി വന്നതിന്‍
ചാരെകടുക്കുവാന്‍, ചോദ്യങ്ങള്‍ ചുരുട്ടിപിടിച്ചങ്ങ് നിന്നു ഞാന്‍

കണ്ടു ഞാന്‍ കാട്ടാള പുത്രനോരുവന്‍ കാരിരുമ്പിന്‍ കൈ കൊണ്ട്
കോരുന്നു യോര്ദന്റെ കുളിര്  പിന്നെ നല്‍കുന്നു സ്നാനം ജനങ്ങള്‍ക്ക്‌
കണ്ടില്ലെന്നു നടിക്കാന്‍തുടങ്ങവേ കണ്ടു ഞാന്‍ സുന്ദര പുരുഷന്‍ ധൃടഗാത്രന്‍
മന്ദം മന്ദം നടന്നടുക്കുന്നു കല്‍പടവിനു മുകളിലായ് ചന്തം തുളുമ്പും വദന പ്രിയന്‍

ചുണ്ടിലെ പൂമുട്ടുകള്‍ കൂമ്പാതെ നിന്നവന്‍ ചെന്ജിലം ചോല തന്‍ പാണിയാല്‍ ചൂഴവേ 
കണ്ണില്‍ കനലുമായ് നിന്ന കിരാതന്‍ തന്‍ കണ്ണിമ്മ  വെട്ടാതെ കണ്ടു കര്‍ത്താവിനെ
ഒന്നുമേ ചൊല്ലാതെ ഉരിയാടാതെ  തന്‍ വേഷ്ടികള്‍ മാറ്റി വിനയാന്വിതന്‍ മാനസന്‍
മുങ്ങി നിന്നു യോഹന്നാന്‍ തന്‍ മുന്പില്‍ കൈ കൂപ്പി നിന്നു കനിവുള്ളവന്‍ നാഥന്‍

പെട്ടെന്ന് മേഘം കീറി പല തവണ പൊട്ടിയിങ്ങോട്ട്  വീഴാന്‍ തുടങ്ങവേ
ചുറ്റും നടുങ്ങി ജനം ഭയത്താല്‍ പേമാരി ഭ്രാന്തമായ് വരുമെന്ന് നിനക്കവേ
ഇല്ലില്ല തുള്ളി ഒരു ഇറ്റു പോലും ചുറ്റും പ്രകാശം ജ്വലിച്ചുയര്‍ന്നു
ശാന്തം പ്രശാന്തം പടര്‍ന്നു ജലാശയം നീളെ നേര്‍ത്ത തെന്നലിന്‍  സംഗീതമായ്

ഒളിമങ്ങി ആകാശ സ്വര്‍ഗ്ഗവാതില്‍ തുറന്നങ്ങ് വരുന്നു കപോതം വിശുദ്ധം
വെണ്മയില്‍ ചിറകുകള്‍ വീശി വിടര്‍ത്തി ചെന്നങ്ങു നിന്നു പാവനന്‍ ആത്മന്‍
ദൈവ ചൈതന്യം ചൊരിഞ്ഞു പിന്നവനില്‍ നിറച്ചു തന്‍ അത്മാവിനനുഗ്രഹങ്ങള്‍
ചേതോഹരം ആ കാഴ്ച കണ്ടു എന്‍  മനസ്സില്‍ നിറഞ്ഞു ദിവ്യനുഗ്രഹങ്ങള്‍

ചുരുട്ടിയ ചോദ്യം ഞാന്‍ ചൂണ്ട കണക്കെ വലിച്ചെറിഞ്ഞു
ചാടി ആ കുളിരുന്ന യോര്‍ദാനിലേക്കു ചൈതന്യം തുടിക്കും ഓളങ്ങളില്‍
തനുത്തതില്ല എന്‍ മേനിയോട്ടും ചൂടില്‍ വിയര്‍ത്തു ഞാന്‍ ദൈവാഗ്നിയാല്‍ 
കാട്ടാളന്‍ കരമെന്ന്റെ ശിരസിലായ് നിന്നു,കോരിത്തരിച്ചു ഞാന്‍ അഭിഷേകത്തില്‍

കര്‍ത്താവു പതിയെ തലയെടുപ്പോടങ്ങ്‌ കയറുന്നു പടവുകള്‍ പടി പടിയായ്
കാണുന്നു കാണികള്‍ അത്ഭുത തന്ത്രരായ് കേള്‍ക്കുന്നു കരഘോഷം കടവിലെങ്ങും
ഞാനുമാ കാലുകള്‍ പിന്തുടര്‍ന്നങ്ങനെപടവുകള്‍ കടന്നു പടി വാതിലും പിന്നെ 
യോര്‍ദാന്‍ നഗരിയും മാറി, പലസ്തീനും അകന്നു  അവനു പുറകെയായ് ഞാനും

ഒടുവില്‍ ആ യാത്രയില്‍ പകലുകള്‍ രാവുകള്‍ പലതും കഴിഞ്ഞു
പാര്‍ഥനായ്‌ വ്രണിതനായ്  തളര്ന്നങ്ങു വീഴവെ വിളിച്ചു ഞാന്‍ എന്‍ നാഥനെ 
തിരഞ്ഞു നോക്കിയവന്‍, ഇപ്പോഴും ചോരാതെ ചുണ്ടിലാ  പൂവുണ്ട്
ഓടി കിതച്ചവന്‍ വന്നേനെ കോരി എടുതെന്റെ  ആത്മാവില്‍ ചുംബിച്ചു

ചുംബനസുഖം എന്തെന്നറിഞ്ഞു ഞാന്‍ സന്തോഷം കൊണ്ട് നിറഞ്ഞ എന്‍ കണ്ണുകള്‍
ആതുര  സൌമ്യമായ്‌ തുടചീടുവാന്‍ ആ കൈകളെന്‍ കവിളില്‍ തലോടവേ കണ്ടു ഞാന്‍
ആണിപാടുള്ളതാം  കൈപത്തിയില്‍  നിന്നൊരു തുള്ളി ശോണം ചോര്‍ന്നിറങ്ങുന്നു
അതിലെന്റെ കഷ്ടങ്ങള്‍ തീര്‍ന്നു പോയി,ആ കുരിശിന്റെ നിഴലില്‍ ഞാന്‍ ചേര്‍ന്നിരുന്നു !ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ .

31 comments:

mad|മാഡ്-അക്ഷരക്കോളനി.കോം said...

Nannayi. Aasamsakal

Vp Ahmed said...

ഭക്തി സാന്ദ്രം.

ഷാജു അത്താണിക്കല്‍ said...

ഒരു നേർത്ത കാറ്റുപോലെ , കാരുണ്യത്തിന്റെ കുളിരിൽ

നല്ല വരികൾ
ആശംസകൾ

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ഹൃദയത്തില്‍ നിന്നൊഴുകുന്ന വരികള്‍!!
യേശുവിനോടുള്ള ഭക്തി ജോര്‍ദാന്റെ കരകവിഞ്ഞ് ഒഴുകുന്നു.

(വാക്കുകള്‍ കൂട്ടിയിണക്കുന്നതും, ഖണ്നിക തിരിക്കുന്നതും, അക്ഷര തെറ്റുകളും ശ്രദ്ധിച്ച്, പതിര് പാറ്റിയെടുത്താല്‍ ഒന്നുകൂടെ സുന്ദരമാകും. വരികളുടെ അര്‍ത്ഥവും വ്യാപ്തിയും താരതമ്യം ചെയ്താല്‍ ഇന്നത്തെ പല കാസറ്റ് ഭക്തിഗാനങ്ങളും തലകുനിക്കേണ്ടി വരും)

എം.അഷ്റഫ്. said...

നല്ല വരികള്‍. എന്നാലും ചുരുക്കാരുന്നു.
ആശംസകള്‍

Echmukutty said...

ഭക്തി തുളുമ്പുന്നുവല്ലോ.....നന്നായി , അഭിനന്ദനങ്ങള്‍. ജോസെലെറ്റിന്‍റെ അഭിപ്രായം എനിക്കുമുണ്ട്.

പട്ടേപ്പാടം റാംജി said...

ഭക്തി നിറഞ്ഞ വരികള്‍.

കാത്തി said...

നന്നായിരികുന്നുട്ടോ ജോമോനെ ഭക്തിനിറഞ്ഞു ഒഴുകട്ടെ.. ആശംസകള്‍

ente lokam said...

beautiful lyrics....ashamsakal jomon

mini//മിനി said...

നന്നായിരിക്കുന്നു

വീ കെ said...

ഓണാശംസകൾ...

ajith said...

യോര്‍ദാന്‍ കടക്കണം..

VIGNESH J NAIR said...

ഓണാഘോഷ തിരക്കില്‍ ആയി പോയി അതാ വരാന്‍ താമസിച്ചത്. ഭക്തി സാന്ദ്രം. ബൈബിളിലെ ഒരു ഏട് മനോഹരമായി അവതരിപ്പിച്ചു. ഒന്ന് കൂടി വായിച്ച് എഡിറ്റ്‌ ചെയ്യണം കേട്ടോ... അവിടേം ഇവിടേം ഒക്കെ കുറച്ചു അക്ഷരപിശാചും ഉണ്ട്... നനായിരിക്കുന്നു... ആശംസകള്‍

Jefu Jailaf said...

മനോഹരമായ വരികള്‍. ഭക്തി സാന്ദ്രം.

Jomon Joseph said...

@ അക്ഷര കോളനി ,ആദ്യ കമന്റിനു നന്ദി .
@ അഹമ്മദ്‌ ഇക്ക, നന്ദി,വീണ്ടും വരണേ!
@ഷാജു, ഒത്തിരി സന്തോഷം വായിച്ചു എന്ന് അറിഞ്ഞതില്‍ ,നന്ദി.
@ജോസ്, നല്‍കുന്ന പ്രോലസഹനത്തിനും കമെനിന്റും ,നന്ദി, പറഞ്ഞ കാര്യങ്ങള്‍ കൊടുത്താല്‍ ശ്രദ്ധിക്കാം :)
@അഷ്‌റഫ്‌ ജി, എഴുതി വന്നപ്പോള്‍ വരികള്‍ ആ സംഭവം നടന്ന പോലെ ഒഴുകി വന്നതുകൊണ്ട് ചുരുക്കാന്‍ സാധിച്ചില്ല, ക്ഷമികുമല്ലോ !
@എച്ചും കുട്ടി, ഒരുപാടു നന്ദി, വന്നതിനും അഭിപ്രായം പറഞ്ഞതിനും കൂടുതല്‍ ശ്രദ്ധിക്കാം .
@റാംജി ജി, നന്ദി .
@അനീഷേ, നന്ദി ഉണ്ടെടാ നന്ദി :) നിന്നെ പിന്നെ കണ്ടോളാം ഹ........ഹ......ഹ..........
@എന്റെ ലോകം, ഈ വഴി വന്നതിനും വായിച്ചതിനും നന്ദി .
@മിനി ചേച്ചി, നന്ദി .
@വീ കെ ,ഓണം ആശംസകള്‍ :)
@അജിത്തെട്ട, ഒരിക്കല്‍ നമ്മള്‍ കടക്കും ഈ യോര്‍ദാന്‍ :)
@വിഗുസ്, ആ പിശാഷിനെ ഞാന്‍ ഓടിക്കാന്‍ ശ്രമിച്ചു കൊണ്ടിരികുവാ, ശര്ധിക്കുനുണ്ട് കേട്ടോ ,കമന്റിനു നന്ദി കൂട്ടുകാരാ :)
@ജെഫു, നന്ദി, വീണ്ടും വരണേ !

Absar Mohamed said...

നന്നായി.... ആശംസകള്‍

ഫെമിന ഫറൂഖ് said...

കര്‍ത്താവിന്റെ ചുംബനത്തിനായി എന്‍റെ ആത്മാവും തുടിയ്ക്കുന്നു... നന്നായി..

Jomon Joseph said...

@ അബ്സര്‍ ജി, വന്നതിനും വായിച്ചതിനും നന്ദി, വീണ്ടും കാണാം :)
@ഫെമിന, മാര്‍ഗം പലതാണെങ്കിലും നമ്മുടെ ലക്‌ഷ്യം ഒന്നല്ലേ, ഒരിക്കല്‍ നമ്മൊക്കെ കണ്ടുമുട്ടും എന്നി വിശ്വസിക്കുന്നു, പിന്നെ ഈ കമ്മന്റ് ഇച്ചിരി കൂടുതല്‍ സന്തോഷം തന്നു, നന്ദി കേട്ടോ, വീണ്ടും വരണേ:)

മന്‍സൂര്‍ ചെറുവാടി said...

പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള ആസ്വാദനമാണ് എന്‍റെ കവിതാ വായന.
ചിലപ്പോള്‍ വിജയിക്കും അല്ലേല്‍ പരാജയപ്പെടും. എന്നാലും ശ്രമിക്കും. :)
ജോമോന്‍.. .., ഇവിടെ വല്യ പ്രയാസം വന്നില്ല ട്ടോ. അവസാന വരികളൊക്കെ വളരെ മികച്ചത്.
സന്തോഷം ..അഭിനന്ദനം നല്ല വരികള്‍ക്ക്.

Jomon Joseph said...

@ മന്‍സൂര്‍ ജി, ഒരുപാടു നന്ദി ആ ഹൃദയത്തില്‍ നിന്നും വന്ന കമന്റിനു, ഇതു എനിക്ക് തീര്‍ച്ചയും ഉര്‍ജ്ജമേകും, സ്നേഹത്തോടെ ജോ :)

ജോ മിസ്റ്റെരിയോ said...

കവിതത്മകമായ വരികള്‍....

കാരുണ്യത്തിന്‍റെ നിറവ്, ക്രിസ്തുവിന്‍റെ ചൈതന്യം, തോമസ്‌ ശ്ലീഹയെ പോലെ സംശയം നിറഞ്ഞ ഒരു പിന്‍ഗാമിയുടെ വാക്കുകള്‍ പോലെയുള്ള വര്‍ണ്ണന മനോഹരം...

അവസാനഭാഗം വായിച്ചപ്പോള്‍ തോമസ്‌ ശ്ലീഹ "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ എന്ന് വിളിച്ച് യേശുവിനെ കെട്ടിപുണരുന്ന ഒരു പ്രതീതി....
വര്‍ണ്ണന മനോഹരമായിട്ടുണ്ട് ജോ...

ആശംസകള്‍ :-)

Mohammed kutty Irimbiliyam said...

ഭക്തിയുടെ അക്ഷരസ്പര്‍ശം കവിതയില്‍ തുളുമ്പുന്നു ...ആശംസകള്‍ !

അനാമിക said...

ഭക്തി സാന്ദ്രമായ ഗദ്യം എന്നു വിളിക്കാമല്ലേ?ഞാനെന്‍റെ മകളുടെ മോറല്‍ പുസ്തകത്തില്‍ വായിച്ചിരുന്നു ജോര്ധന്റെ തീരത്തുള്ള യേശുവിന്റെ സംഗമം .കലാസ്രിഷ്ടി എന്നാ വിലയിരുത്തല്‍ ഇതിനു ചേരില്ല .അതിനാല്‍ തന്നെ വേറെ അഭിപ്രായങ്ങള്‍ ഒന്നുമില്ല

Jomon Joseph said...

@ജോ, ശരിയായ്‌ തന്നെ ആശയം സ്വീകരിച്ചതിനു നന്ദി ,തോമശ്ലീഹായെ കുറിച്ച് ഒട്ടും ആലോചികാതെ എഴുതിയതാണ് ഈ കവിത , പക്ഷെ താങ്കളുടെ ആ നിര്വലചനം നന്നായി,വീണ്ടും കാണാം 

@മുഹമ്മദ്‌ ഈക്ക,വന്നതിനും വായിച്ചതിനും നന്ദി,വീണ്ടും വരണേ!

@ അനാമിക,വായിച്ചതിനു നന്ദി, വലിയ കലസ്രിഷ്ട്ടിയനെന്ന അവകാശ വാദം ഒന്നും ഇല്ല, പക്ഷെ ബൈബിളിലെ ഒരു സംഭവം ഞാന്‍ എന്റെ ഭാവനയില്‍ മുന്നമാതൊരാള്‍ കന്നുന്ന രീതിയില്‍ എഴുതി എന്നെ ഉള്ളൂ,ഇതില്‍ എന്റെതായ ചില രൂപ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട് !

SREEJITH NP said...

അവസാന വരികള്‍ മനോഹരമായിരിക്കുന്നു. നിറഞ്ഞ ഭക്തി.

സ്വന്തം സുഹൃത്ത് said...

നന്നായിട്ടുണ്ട് .
ആശംസകള്‍ ..

ഇത്തരത്തില്‍ കുറെ ഇവിടെയും ഉണ്ട്

http://hrudayamparanjathu.blogspot.com/

Jomon Joseph said...

@ശ്രീജിത്ത്‌,നന്ദി വന്നതിനും വായിച്ചതിനും ,വീണ്ടും വരണേ!

@ജിമ്മിച്ചായ,നന്ദി,ഞാന്‍ അവിടെ വന്നിരുന്നു,വീണ്ടും കാണാം :)

kanakkoor said...

യോര്‍ദാനില്‍ നിന്നൊരു യുവാവ്... കവിത വായിച്ചു. യേശുവിനെ വിഷയമാക്കി ഭക്തി നിറഞ്ഞ വരികളില്‍ ഒരു കവിത. നന്നായി. എങ്കിലും വരികളുടെ ഘടന വായനാസുഖം കുറച്ചു എന്ന് തോന്നി.
കുറച്ചുകൂടി ലളിതമായി എഴുതാം അല്ലെ ?
കവിതയില്‍ നിന്നും ലളിതമായി എഴുതുവാന്‍ കഴിയുന്ന ഒരാളാണ് കവി എന്ന് മനസ്സിലായി.
തുടര്‍ന്ന് എഴുതുക . ഭാവുകങ്ങള്‍

Jomon Joseph said...

കണക്കൂര്‍ ചേട്ടാ, വരികളുടെ ഘടന ശരിയാക്കാന്‍ ശ്രമിക്കാം ,അടുത്ത കവിതയില്‍ കൂറെ കൂടി ലളിതമാക്കാന്‍ ശ്രദ്ധിക്കാം ,വായിച്ചതിനും അഭിപ്രായം അറിയച്ചതിനും ഒരുപാടു നന്ദി ,വീണ്ടും വരണേ!

ചീരാമുളക് said...

നന്നായിരിക്കുന്നു. ഭാഷാസൗകുമാര്യം ചിറകുവിരിച്ച അവസാനഭാഗം അതിമനോഹരം.
എഡിറ്റിംഗിന്റെ കുറവ് വല്ലാതെ അലട്ടുന്നുണ്ട്. പലരും കമന്റുകളിൽ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
കഴിവതും പെട്ടെന്ന് തിരുത്തി ശരിയാക്കി റീപോസ്റ്റ് ചെയ്യൂ.
അക്ഷരങ്ങൾ കൂട്ടിയെഴുതുന്നതും, ഖണ്ഡിക തിരിക്കുന്നതും അവശ്യം തന്നെ
ലളിതഭാഷയിലെഴുതിയ ഈ കവിത നല്ലൊരു എഡിറ്റിംഗ് കൂടി കഴിഞ്ഞാൽ അതിമനോഹരമായിത്തീരും തീർച്ച!

Jomon Joseph said...

@ ചീരമുളക്,താങ്കളുടെ നല്ല അഭിപ്രായത്തിനു നന്ദി ,തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ,വരികളുടെ നീള കൂടുതല്‍ കാരണം ഖണ്ഡിക തിരിചെഴുതന്‍ ഞാന്‍ കഷ്ടപെടുയാണ്, കൂടാതെ വരികളുടെ എണ്ണവും കൂടുന്നുണ്ട് ,വാക്കുകള്‍ കൂട്ടി എഴുതാന്‍ ശ്രമിക്കുന്ന്ട് ,ഒന്നുകൂടി എഡിറ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നു,വീണ്ടും ഇതുപോലുള്ള പ്രോല്സഹങ്ങള്‍ പ്രതീക്ഷിക്കുന്നു,നന്ദി !