Friday, August 31, 2012

അറിയാതെ പോയവള്‍!

 


എന്റെ മിഴികളിലെ നനവിനെക്കാള്‍
നീ കണ്ടത്  വാക്കിലെ ചാട്ടുളിയായിരുന്നു,
എന്‍റെ  മൊഴികളിലെ ആര്‍ദ്രതയേക്കാള്‍
നീ കണ്ടതോ കോപാഗ്നിയുടെ തീ കണ്ണുകള്‍. 

ഞാന്‍ തൊടുത്ത ചുംബനം നിന്നെ മുറിവേല്പിച്ചു,
അതിലെരിഞ്ഞ ഹൃദയം നിന്‍ നിറഞ്ഞ മിഴികള്‍ക്കന്ധമായ്.
എന്‍റെ  സമ്മാനത്തില്‍ ഒളിപ്പിച്ച വാക്കുകള്‍ നിന്‍റെ
തിളങ്ങുന്ന വസ്ത്രത്തിന്‍റെ മാസ്മരികതയില്‍ ഒളിച്ചുനിന്നു.

എന്‍റെ  ശരീരത്തില്‍ നിനക്കായ്‌ കരുതിയ ചൂടില്‍ നീ അമര്‍ന്നപ്പോഴും
ആ  കൈവലയത്തില്‍  നിന്‍റെ  മനസ് തണുത്തു
വിറയ്ക്കുന്നുണ്ടായിരുന്നു.
കിടക്ക വിരികളിലെ ചുളുവുകള്‍ അധികമായപ്പോഴും മെരുങ്ങാത്ത
നിന്‍റെ  ഹൃദയം ചുളുക്ക് വീഴാതെ  പശമുക്കിയ വിരിയായ്‌ നിവര്‍ന്നു നിന്നു.

അവസാനം ഈ കൂട്ടുജീവിതം ഉരിഞ്ഞു മാറ്റി
വിവസ്ത്രയായ്‌ നീ നടന്നു നീങ്ങവേ
സ്നേഹമില്ലാത്തവന്‍ എന്ന് മുദ്രകുത്തി
ഹൃദയമില്ലാത്തവനായ് അവഗണിച്ചപ്പോള്‍,

അപ്പോള്‍ മാത്രമാണ്  നീ എന്നെ  മനസിലാക്കിയത്,

കാരണം എന്‍റെ ഹൃദയം ഇല്ലാതായിരിക്കുന്നു,
അതിന്റെ സത്തയുംകൊണ്ട് വിറയ്ക്കാത്ത കാലുകളുമായി
നീ  ഒരുപാടു നടന്നകന്നിരിക്കുന്നു.........., 
   
നഷ്ട്ടപെട്ട എന്‍റെ ഹൃദയവും തേടി ഞാന്‍

ഇവിടെ ഒരുഹൃദയമില്ലാത്തവനായ്
അനേകം ചൂടുള്ള കിടക്കവിരികള്‍ പങ്കിട്ടു

ഇന്നും തണുത്തു വിറച്ചു വെമ്പല്‍ കൊള്ളുന്നു .ചിത്രത്തിനു കടപ്പാട്  ഗൂഗിള്‍ !

34 comments:

മണ്ടൂസന്‍ said...

എന്റെ മിഴികളിലെ നനവിനെക്കാള്‍
നീ കണ്ടത് വാക്കിലെ ചാട്ടുളിയായിരുന്നു,
എന്‍റെ മൊഴികളിലെ ആര്‍ദ്രതയേക്കാള്‍
നീ കണ്ടതോ കോപാഗ്നിയുടെ തീ കണ്ണുകള്‍..

കിടിലൻ വരികൾ ട്ടോ. അതീ സാഹചര്യമനുഭവിക്കുന്നവർക്കേ അതിന്റെ തീവ്രത മനസ്സിലാവൂ. ആശംസകൾ.

mini//മിനി said...

നന്നായിരിക്കുന്നു

ജോ മിസ്റ്റെരിയോ said...

പ്രണയം :-)

SREEJITH NP said...

അനേകം ചൂടുള്ള കിടക്കവിരികള്‍ പങ്കിട്ടു..
അത്രയക്ങ്ങോട്ടു വേണ്ട കേട്ടോ, നിണം കാര്‍ന്നുതിന്നുന്ന അണുക്കള്‍ ചൂടുള്ള കിടക്കവിരികളില്‍ പതിയിരുപ്പുണ്ട്.
കവിത നന്നായി.

VIGNESH J NAIR said...

കൊള്ളാം... തകര്‍ന്ന പ്രണയത്തിന്റെ മനം നിറഞ്ഞ ആവിഷ്കാരം.... എന്റെ ജിവിതം എവിടെയോ കണ്ടു.... ജോ ഇനി കവിതകള്‍ മാത്രം എഴുതിയാല്‍ മതി

ഫെമിന ഫറൂഖ് said...

അവസാനം ഈ കൂട്ടുജീവിതം ഉരിഞ്ഞു മാറ്റി
വിവസ്ത്രയായ്‌ നീ നടന്നു നീങ്ങവേ
സ്നേഹമില്ലാത്തവന്‍ എന്ന് മുദ്രകുത്തി
ഹൃദയമില്ലാത്തവനായ് അവഗണിച്ചപ്പോള്‍,

അപ്പോള്‍ മാത്രമാണ് നീ എന്നെ മനസിലാക്കിയത്,
കാരണം എന്‍റെ ഹൃദയം ഇല്ലാതായിരിക്കുന്നു,
അതിന്റെ സത്തയുംകൊണ്ട് വിറയ്ക്കാത്ത കാലുകളുമായി
നീ ഒരുപാടു നടന്നകന്നിരിക്കുന്നു..........


പ്രണയ തീവ്രം വിരഹ പര്‍വ്വം ...

പടന്നക്കാരൻ said...

വരികളില്‍ നല്ല തീക്ഷണതയുണ്ട്!! കുറേ സ്ഥലങ്ങളില്‍ വാക്കുകളില്‍ അകല്‍ച്ചപോലെ തോന്നി...കവിതയാകുമ്പോള്‍ വാക്കുകള്‍ തമ്മില്‍ കൂട്ടിയിഴകണം...അല്ലെങ്കിലതൊരു കഥ പോലെയാകും....

Shaleer Ali said...


പ്രണയം അത്യാധുനികം....
ചുളിവുകള്‍ മായാത്ത കിടക്കവിരികളില്‍
ശ്വാസം മുട്ടി മരിച്ചു കിടക്കുന്നു ... പ്രണയം.....!!
വരികളില്‍ ഇരുള്‍ വീണ അഗാധ ഗര്‍ത്തങ്ങള്‍...!

ജോസെലെറ്റ്‌ എം ജോസഫ്‌ said...

പ്രാണപ്രേയസി പിടിവിട്ടു പോയപ്പോള്‍,വേശ്യാഗ്രഹത്തില്‍ ഉറങ്ങുന്ന, മദ്യം വെള്ളം തൊടാതെ അടിക്കുന്ന അഭിനവ ദേവദാസ്‌..........

കൊള്ളാം..!

പൈമ said...

ആദ്യ വരി കൊള്ളാം ...

Cv Thankappan said...

ചാട്ടുളിയായി ഉള്ളില്‍ തറയ്ക്കുന്ന
വരികള്‍.,......
ആശംസകള്‍

sumesh vasu said...

കൊള്ളാം നന്നായിട്ടുണ്ട്... എന്നെങ്കിലും തണുപ്പ് മാറ്റാനാരെങ്കിലും വരട്ടെ

വേണുഗോപാല്‍ said...

പ്രണയത്തിന്റെ ... വിരഹത്തിന്റെ ..
സ്ഥായിയായ ചിന്തകള്‍...
മിഴിവുറ്റ വരികളിലൂടെ !!!

കൂടെ കൂടി .. ഇനിയും വരാം

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

നഷ്ടങ്ങളില്‍ ജീവിക്കാതിരിക്കുക. ആശംസകള്‍ !

സസ്നേഹം,

അനു

Vinodkumar Thallasseri said...

കവിതയുടെ ഘടനയുടെ കാര്യത്തില്‍ ഒരു ധാരണക്കുറവ്‌ ഉള്ളത്‌ പോലെ...

വീ കെ said...

ഓണാശംസകൾ...

ഷാജു അത്താണിക്കല്‍ said...

ആശംസാകൾ

keraladasanunni said...

നന്നായിട്ടുണ്ട്

Jomon Joseph said...

@ മനു, കന്നി കമന്റിനു നന്ദി,എനിക്കും ഇഷ്ട്ടപെട്ട വരികള്‍ അത് തന്നെയാണ് :)
@മിനി ചേച്ചി, നന്ദി !
@ജോ ,അതൊരു പ്രളയമാണ് :) നന്ദി !
@ശ്രീജിത്ത്‌, അതെ അണുക്കളെ പേടികെണ്ടിയിരികുന്നു:) നന്ദി !
@വിഗുസ്,ആ പറഞ്ഞ കാര്യം ഞാന്‍ ഇന്നലെ മുഴുവന്‍ ആലോചിക്കയായിരുന്നു,അറിയില്ല ,പക്ഷെ നിന്റെ വാക്കുകള്‍ എന്നെ പിടിച്ചു കുലുക്കുനുണ്ട് :)
@ഫെമിന,അതെ അതെ വിരഹം ഇല്ലാത്ത പ്രണയം ഉണ്ടോന്നു സംശയിക്കുന്നു ? :)
@ഷബീര്‍, മനസ്സില്‍ വന്ന വരികള്‍ കുറിച്ചിട്ടു, അവിടെ വകുകളുടെ അകല്‍ച്ച നോക്കിയില്ല ,കംമെനിന്ടു നന്ദി !
@ശലീര്‍, ആധുനികം ആകുമ്പോള്‍ എല്ലാം കുഴഅഞ്ഞു മറിഞ്ഞു കൊണ്ടിരികുവാണ്‌, ഒരാളെങ്കിലും അഗാധ അര്‍ഥം തേടി പോയല്ലോ, നന്ദി !
@ജോസ്, അങ്ങനെയൊരു സംഭവം ഉള്ളതു ഓര്‍ത്തില്ല, ഒരു കണകിനു അതും ശരിയാണ് ,നന്ദി !
@പൈമാ, ബാകി വരി കൊള്ളതില്ലെനാണോ ഉദേശിച്ചത്‌ ? :) വായിച്ചതിനു നന്ദി !
@തങ്കപ്പന്‍ ചേട്ടാ, നന്ദി, വീണ്ടും വരണേ:)
@സുമു, എന്റെ തണുപ്പൊക്കെ ഇപ്പോഴെ പോയി :) ചൂടുകൊണ്ട് വിയര്‍ത്തു കുളിക്കുകയാണ് ഇവിടെ :)
@വേണു ഗോപാല്‍ ജി,ഈ വഴി വന്നതിനും വായിച്ചതിനും നന്ദി,വീണ്ടും വരണേ :)
@അനു ചേച്ചി, വിഷമികേണ്ട,ഇതു വെറും ഭാവന മാത്രമാണ് :)
@വിനോദ് കുമാര്‍,എനിക്ക് ധാരണ കുറവൊന്നും ഇല്ല ,വായിക്കുന്ന നിങ്ങള്ക്ക് ഉണ്ടെങ്കിലെ ഉള്ളൂ :)
@വീ ക്കെ ,ഓണം കഴിഞ്ഞു മാഷെ ,ടെമ്പ്ലേറ്റ് മാറ്റാന്‍ സമയമായിട്ടോ :) വായിച്ചതിനു നന്ദി !
@ഷാജു നന്ദി !
@കേരള ദാസന്‍ ഉണ്ണി ചേട്ടാ,നന്ദി !

Mubi said...

പ്രണയവും വിരഹവും തീവ്രമായ വരികള്‍...

നന്നായിരിക്കുന്നു...

Absar Mohamed said...

തീക്ഷണമായ വരികള്‍....

എല്ലാ വരികളും ഇഷ്ടപ്പെട്ടു...
ആദ്യ വരി മുതല്‍ അവസാന വരി വരെ..:)

ente lokam said...

ആധുനിക പ്രണയം മാത്രം അല്ല..ചിന്തകള്‍ തന്നെ

ആപേക്ഷികം ആണ്‌ ഇന്നത്തെ തലമുറയ്ക്ക്...

കൊള്ളാം ഹൃദയം തേടി ഉള്ള യാത്ര തുടരട്ടെ..

ആശംസകള്‍...

Jomon Joseph said...

@മുബി, ഈ വഴി വന്നതിനും അഭിപ്രായം അറിയച്ചതിനും ഒരുപാടു നന്ദി ,വീണ്ടും വരണേ:)
@അബ്സര്‍ ജി, ഹാ.....ഹാ ..ഹാ .ആ കമന്റ്‌ ഇഷ്ട്ടായി, ആദ്യം മുതല്‍ അവസാനം വരെ :)
@എന്റെ ലോകം, ആ പറഞ്ഞത് കുറെയൊക്കെ ശരിയാണ്, എങ്കിലും ഇപ്പോഴും വിരളമല്ല ശുദ്ധമായ പ്രണയവും :) പിന്നെ എന്റെ ഹൃദയം എപ്പോഴെ തിരിച്ചുകിട്ടി, ബാകി എല്ലാം ഭാവനയല്ലേ :) വായിച്ചതിനു നന്ദി !

Jefu Jailaf said...

അറിയാതെ പോയവള്‍ അല്ല, അറിഞ്ഞിട്ടു തന്നെ പോയവള്‍ ആണിവള്‍.. അല്ലെ..
നല്ല വരികള്‍. ആശംസകള്‍..

Jomon Joseph said...

@ ജെഫു, അവള്‍ അറിഞ്ഞിട്ടു പോയാലും അറിയാതെ പോയാലും നമുക്ക് കല്ലി വല്ലി :) ഇഷ്ട്ടായി ആ കമന്റ്‌, നന്ദി, വീണ്ടും കാണാം!

സുബൈർ ബിൻ ഇബ്രാഹിം said...

അറിഞ്ഞും അറിയാതെയും പോകുന്നവള്‍ക്ക് വേണ്ടി ..നന്നായിട്ടുണ്ട് ...തിരയുടെ ആശംസകള്‍

Jomon Joseph said...

@സുബൈര്‍ ,ഈ വഴി വന്നതിനും വായിച്ചതിനും നന്ദി , വീണ്ടും കാണാം :)

പ്രവീണ്‍ ശേഖര്‍ said...

പ്രണയത്തെ കുറിച്ച് തീവ്രമായ കാഴ്ചപ്പാടുകള്‍ പങ്കു വക്കപ്പെടുന്നു . മനസ്സിന്റെ നഗ്നതയാണോ സ്നേഹത്തിന്റെ പൂര്‍ണത എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഈ കവിതയിലാരോ ...

ആശംസകളോടെ

Jomon Joseph said...

@പ്രവി, കമന്റില്‍ പറയുന്ന കാര്യം നിരാകരിക്കാനാവില്ല ,മനസറിയാതെ പോയാല്‍ അവിടെ സ്നേഹം പൂര്‍ണ്ണമാകുന്നില്ല!

kochumol(കുങ്കുമം) said...

കൊള്ളാം നല്ല വരികള്‍ ...!

Jomon Joseph said...

@കൊച്ചുമോള്‍, വന്നതിനും വായിച്ചതിനും നന്ദി :) വീണ്ടും കാണാം !

Mohiyudheen MP said...

പ്രണയിനി ഹൃദയം മോഷ്ടിച്ച്‌ പോയപ്പോള്‍ തളര്‍ന്ന് അന്യസ്ത്രീകള്‍ക്കൊപ്പം സുരതം ചെയ്യുന്ന നായകന്‍, കോള്ളാം ജോമോനെ, കവിത ഇനിയും തുളുമ്പട്ടെ, നല്ല മാര്‍ക്കറ്റുള്ള സബ്ജക്റ്റ്‌ :)

Jomon Joseph said...

മോഹി, വയിചെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു, സബ്ജെക്റ്റ് നോക്കി എഴുതിയതല്ല, വെറുതെ ഒരു രസത്തിനു അങ്ങ് കാച്ചിയതാ :) നന്ദി !

razla sahir said...

gud 1...