Sunday, August 5, 2012

ഗസലിന്റെ രാജാവിന്‌ ഒരു പുഷ്പം !!!സംഗീതം ഇഷ്ട്ടപെടാത്തവര്‍ ചുരുക്കം.അതില്‍  ഹൃദ്യമായ മെലഡി ഇഷ്ട്ടപെടാത്തവര്‍ അതിലേറെ ചുരുക്കം. സംഗീതം പലതായി  ‍വേര്തിരിചിട്ടുന്ടെങ്കിലും ഇന്ത്യയുടെ യശസ്സ് ഒരുപാട് ഉയര്ത്തിയ ഒരു സംഗീത വിഭാഗമാണ് ഗസ്സല്‍. ഇതില്‍ കൂടുതലും കവിതകള്‍ അതിന്റെ അക്ഷരങ്ങളുടെ തനിമ നഷ്ടപെടുത്താതെ വാക്കുകള്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു സരളമായ സംഗീത വാദ്യുപകരനങ്ങളുടെ സഹായത്തോടെ ലളിതമായ രാഗങ്ങളില്‍ മാത്രം ചിട്ടപെടുത്താറുള്ള സംഗീതമാണ്. ഒരു കാലത്ത് പാക്കിസ്ഥാനി സഗീതന്ജര്‍  മാത്രം കടന്നു പോയിരുന്ന ഒരു വേറിട്ട വഴിയായിരുന്നു ഗസ്സല്പൂക്കളുടെ താഴ്വര. അതില്ഇന്ത്യയുടെ സ്വര മാധുരി ലോകം കേട്ടുതുടങ്ങിയത്  ജഗജിത് സിംഗ് എന്ന് പേര് സ്വീകരിച്ച ജഗന്മോഹന്‍  സിംഗിന്റെ  വരവോടെ ആയിരുന്നു. അദേഹം ഒരു സിക്ക് മതത്തില്ജനിച്ചു, തന്റെ വഴി സംഗീതം ആന്നെന്നു  തിരിച്ചറിഞ്ഞ സമയം മുതല്മാതാപിതാക്കളുടെ സമ്മതം  ഇല്ലാതിരിന്നിട്ടും കല്ലുകളും മുള്ളുകളും നിറഞ്ഞ സംഗീത താഴ്വരയില്ദാഹിച്ചു വലയുന്ന വഴിപോക്കനാവാന്‍   തീരുമാനിച്ചു  തന്റെ മനസ് മുഴുവന്‍  സഗീതത്തിനായുള്ള   അടങ്ങാത്ത ദാഹവുമായി മുംബൈയിലേക്ക്  വണ്ടി കയറി. അദേഹത്തിന്റെ ലക്ഷ്യം വെറും ഒരു സര്ക്കാര്ഉദ്യോഗസ്ഥന്ആവുന്നതിനെക്കാള്വലുതായിരുന്നുതന്റെ സഹോദരര്മുഴുവന്കൂടെ നിന്നിട്ടും ജന്മം നല്കിയ മാതാപിതാക്കള്‍  മാത്രം എതിര്ത്തു . അവരെ സംബന്ധിച്ചിടത്തോളം സംഗീതം ഒരു ജീവനമാര്ഗം ആയിരുന്നില്ല. ജഗജിത് സിംഗ് നിയമത്തിന്റെയും ആചാരങ്ങളുടെയും കുരുക്കില്‍  ജീവന്‍ ഹോമിക്കാന്‍   ജനിച്ചവനല്ലായിരുന്നു, അദേഹം തന്റെ ടര്‍ബന്‍  കെട്ടുന്ന ശീലം  ഉപേക്ഷിച്ചു, ഒപ്പം തന്റെ താടിയും   മുടിയും വടിച്ചു.അങ്ങനെ സിക്ക്മതത്തിന്റെ പരിമിതികള്‍  ചാടി കടന്നു സംഗീതം എന്ന മഹാ സമുദ്രത്തില്‍  ഗസ്സല്‍  തോണിയുമേന്തി യാത്ര പുറപെട്ടു.അദേഹമാണ് ആദ്യമായി പാശ്ചാത സംഗീത ഉപകരണങ്ങള്‍ ഗസല്‍ പാടാന്‍  ഉപയോഗിക്കാന്‍ തുടങ്ങിയത് . 
ആദ്യ കാലങ്ങളില്‍ മറ്റേതു ഗായകനെ പോലെ അദേഹത്തിനും   ഒരുപാട് കണ്ണീര്കടല്‍ നീന്തി  കടക്കേണ്ടി  വന്നു. അങ്ങനെ തന്റെ സംഗീത യാത്രയില്‍ ചിത്ര എന്നാ ഒരു അനുഗ്രഹിത ഗായികയെ പരിചയപെട്ടു.അവര്‍ ഒന്നിച്ചു ഒരുപാടു സംഗീത വിരുന്നുകളില്‍  പാടിഅക്കാലത്തു ഗസ്സല്‍ സംഗീതം സമ്പന്നര്‍ മാത്രം ചെറിയ സദസ്സില്‍ സംഘടിപ്പിച്ചിരുന്ന ഒരു വിനോദം മാത്രമായിരുന്നു. അവിടെ ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമ്പന്ന മുഖങ്ങള്ക്കു മാത്രം ആസ്വദിക്കാന്പറ്റിയിരുന്നുള്ളൂ.മെഹഫില്‍ എന്ന്  അറിയപ്പെട്ടിരുന്ന കൊച്ചു സംഗീത വിരുന്നില്ജഗ്ജിടും ചിത്രയും പ്രണയത്തിന്റെ ഈഴനേയ്ത്  ഗസലിന്റെ മോന്ജുകൂട്ടി.  പിന്നെടെപ്പോഴോ അവര്‍ തമ്മില്‍ കൂടുതല്‍ അടുത്തു, പ്രണയത്തിന്റെ  ഗസ്സല്‍ ‍ അവരുടെ ജീവിതത്തിലും   പൂത്തുലഞ്ഞു.
അവര്‍ ഒന്നിച്ചു പാടുമ്പോള്‍  വല്ലാത്തൊരു ഹൃദയ സ്പര്ശം സംഗീതത്തില്‍നിറഞ്ഞിരുന്നു . അങ്ങനെ ആദ്യ വിവാഹം വേര്പെടുത്തിയ ചിത്ര എന്ന ബംഗാളി സുന്ദരി,തന്റെ ആദ്യ വിവാഹത്തിലെ മകളുമായി ജഗ്ജിറ്റ് സിംഗ്ന്റെ ജീവിതത്തിലേക്ക്  1969 ലെ  ഒരു തണുത്ത ഡിസംബര്‍ രാവില്‍ ഒരു ഗസ്സല്‍ കുളിരായി കടന്നു വന്നു .പിന്നീട്  നമ്മുക്ക് കാണാന്സാധിക്കുന്നത്‌  അദേഹത്തിന്റെ ജീവിതത്തിലെ ഗസ്സല്‍ മഴയില്‍  ഇന്ത്യ  മുഴുവനും നനയുന്നതാണ് ! ഇന്നു വരെയുള്ള ഗസ്സല്‍ സന്ഗീതഞ്ഞരില്‍ ഏറ്റവും പ്രമുഖന്‍ അദേഹമാണ്. തന്റെ തനതു ശൈലിയില്‍ കവിതകള്‍ എഴുതുകയും, അത്  ഹൃദയസ്പര്ശിയായി  ചിട്ടപ്പെടുത്തുകയും, അതി മനോഹരമായി ആലപിക്കുകയും ചെയ്യുന്ന ചുരുക്കം  ചില ഗസ്സല്‍ സമ്രട്ടുകളില്‍  ഒന്നാമനാണ്ജഗജിത്  സിംഗ്. അദേഹത്തിന്റെ വാക്കുകളില്‍   " സംഗീതം മത്സരിക്കാനുള്ളതല്ല  മറിച്ചു  ആസ്വധിക്കാനുള്ളതാണ് , ഒരുവന്‍ ‍മത്സരിക്കാന്‍ തുടങ്ങുമ്പോള്‍ സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു." അതുകൊണ്ട് തന്നെ ലോകം അദേഹത്തെ "ഗസ്സലിന്റെ രാജാവ് "എന്ന ഓമനപേരിട്ടു വിളിക്കാന്‍ തുടങ്ങി. അദേഹത്തിന്റെ നിരവധി ഗസ്സല്സ് അനേകായിരം ഹൃദയങ്ങള്‍ കവര്‍ന്നിട്ടുണ്ട്. പക്ഷെ സ്വകാര്യ ജിവിതത്തില്‍ അദേഹത്തിന് ഒരുപാടു കയ്പ്നീര് കുടിക്കേണ്ടി വന്നു .ഒരു പക്ഷെ അദേഹത്തിന്റെ ചങ്ക് പൊട്ടുന്ന വേദനിയിലാവും   പല വരികളും പിറന്നിട്ടുണ്ടാവുക. അദേഹത്തിന്റെ ഗസ്സല്‍ നമ്മുടെ  ഹൃദയത്തിലേക്ക് നേരിട്ട് പ്രേവേശിക്കുന്നതിന്റെ കാരണവും അതാവും. ചില ലൈവ് സംഗീത പരിപാടികളില്അദേഹം  പറയുന്ന ഫലിതങ്ങളും വേദനയുടെ ഇടയില്സ്വയം ആശ്വസിപ്പിക്കാന്ശ്രമിക്കുന്ന ഒരു രീതിയായി എന്നിക്ക് തോന്നിയിട്ടുണ്ട്. 2003 ല്‍ കേദ്ര സര്ക്കാര്അദേഹത്തിന്  പത്മ  ഭൂഷന്പട്ടം അലങ്കരിച്ചു  ഗസ്സല്‍ കീരിടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്ത്തി. അദേഹത്തിന്റെ പല രചനകളിലും ഉള്ള വിഷാദം പലപ്പോഴും  ശ്രോതാക്കളുടെ കവിളില്‍ ഒരു മുത്ത്കണ്ണീര്അവശേഷിപ്പിക്കും. തന്റെ ജീവിതവും  മറിച്ചായിരുന്നില്ല, പലപ്പോഴും  അദേഹത്തിന്റെ കുടുംബത്തിനും   ഒരുപാടു മുത്തുകള്പൊഴിക്കേണ്ടി  വന്നു. 1990 ലെ ഒരു കറുത്ത ദിവസത്തില്ജഗ്ജിത് സിംഗിന്റെ മകന്വിവേക് ഒരു കാര്‍ അപകടതില്പെട്ടു മണ്മറഞ്ഞു.( കൂട്ടുകാര്ഒത്തു ഒരു പാര്ട്ടി കഴിഞ്ഞു മടങ്ങുമ്പോള്തന്റെ അടുത്ത  അയല്വാസിയുടെ കുടുംബം ഒരു അപകടത്തില്‍ പെട്ടെന്നറിഞ്ഞു സ്പോട്ടിലേക്ക്കുതിക്കയായിരുന്നു വെറും 19 വയസുള്ള വിവേക്അതിനു ശേഷം ചിത്ര  സിംഗ് തന്റെ പാട്ടു ഉപേക്ഷിച്ചു.   അനുഗ്രഹിത  ഗായിക പിന്നിടോരിക്കലും  സദസ്സിനു മുമ്പില്തന്റെ സ്വരമാധുരിയുമായി  എത്തിയട്ടില്ല.തന്റെ ഭക്തി  മാര്‍ഗതിലുടെ  മകനെ കാണാന്‍  അമ്മയും സംഗീതത്തിലുടെ അവനെ പുണരാന്‍ അച്ഛനും വേറിട്ട രീതിയില്‍ അനേഷണം തുടങ്ങി.അദേഹത്തിന്റെ  ജീവിതത്തിലെ കൊടുംകാറ്റു അവിടെ വച്ച് അവസാനിച്ചില്ല എന്നു മാത്രമല്ല  മറിച്ചു തന്റെ കുടുംബത്തിന്റെ  താഴ്വേരു കടപുഴക്കി എറിയുവാന്‍   വെമ്പുന്ന ചുഴാലികാറ്റു വരുന്നതെ ഉണ്ടായിരുന്നുള്ളു.  മകന്‍നഷ്ടപെട്ട വേദനയില്‍ , ഭാര്യയുടെ സാന്നിധ്യം ഇല്ലാതെ അദേഹം തന്റെ ഗസ്സല്‍ തോണിയില്‍ മുന്നോട്ടു പോകാന്‍  ശ്രമിക്കവേ, 2009 ലെ മറ്റൊരു ഇരുണ്ട പകലില്‍ അദേഹത്തിന്റെ മകള്‍ മോണിക്ക  (ചിത്ര സിംഗിന്റെ ആദ്യ വിവാഹത്തിലെ മകള്‍) ആത്മഹത്യാ ചെയ്തുമോണിക്കയ്ക്ക്   തന്റെ രണ്ടാം വിവാഹത്തില്‍  ഉണ്ടായ സ്വരചെര്ച്ചകള്‍  മാനസിക തളര്ച്ചയ്കും ഒടുവില്സ്വജീവന്ഒടുക്കുന്നതിലും അവസാനിച്ചുആടിയുലഞ്ഞ  ജീവിതയാത്രയില്‍  അവസാനം ബാക്കിയായത് അദേഹത്തിന്റെ ഗസ്സല്‍ മാത്രം. തന്റെ മാന്ത്രിക സ്വരത്തില്‍ മായാജാലം കാട്ടി തന്റെ യാത്ര തുടര്ന്ന്നു കൊണ്ടേ ഇരുന്നു. സമയത്തായിരുന്നു അദേഹത്തിന്റെ കരിയര്‍   ഏറ്റവും കൂടുതല്‍ വളര്‍ന്നത്‌ലോകം മുഴുവന്‍ തന്റെ ഗസ്സല്‍ മഴയുമായി അദേഹം പെയ്തിറങ്ങി .തന്റെ വരികളിലെ  ജീവന്റെ കണിക ലക്ഷോപലെക്ഷം സംഗീത പ്രേമികളിലേക്ക് പകര്‍ന്നു നല്‍കി .കഴിഞ്ഞ വര്ഷം (2011 ) രണ്ടാഴ്ച  കോമയില്ആയതിനു ശേഷം ഒക്ടോബര്‍ 10 ആം  തീയതി അദേഹം ഏറ്റവും വലിയ സംഗീതഞ്ഞനായ സര്വേശ്വരന്റെ പകലേക്ക് യാത്രയായി.......പോകുമ്പോള്‍ എല്ലാ  സംഗീത ആസ്വാദകരുടെയും മനസ്സില്‍ ഗസലിന്റെ ഒരു പൂന്തോപ്പു വിരിയിച്ചു ഓര്‍മകളില്‍ ഒരു കണ്ണീര്‍  പൂവും  ബാക്കി വച്ച് സംഗീതത്തിന്റെ പുതിയ താഴ്വരയിലേക്ക് ഒരു ക്ഷണവും തന്നു അദേഹം മടങ്ങി ..............!!!!

അദേഹം രചിച്ച ഏകദേശം 80 ല്‍  കൂടുതല്‍ ആല്ബങ്ങളിലുടെ  അനേകം ഗസ്സല്‍പൂക്കള്വിരിഞ്ഞതില്‍  എനിയ്ക്ക് ഇഷ്ടപെട്ട കൂറെ ഗസ്സലില്‍ നിന്നും ഒരു ഓര്‍മപൂമുട്ട് ഞാനിവിടെ എന്റെ ബ്ലോഗ്‌  കൂട്ടുകാര്ക്കു  വേണ്ടി  മലയാളത്തില്തര്ജ്ജിമ ചെയ്തു കുറിക്കുന്നു. ഒരു പക്ഷെ പ്രണയം  വെറും ഒരു പ്രഹസനം  ആകുന്ന, ഇന്നു പരിചയപെട്ട നാളെ കിടക്ക പങ്കിട്ടു മറ്റെന്നാള്‍ അടിച്ചു പിരിയുന്ന (അല്ലെങ്ങില്‍ അടികാതെ തന്നെ പിരിയുന്ന) ആധുനിക പ്രേമത്തിന് ഒരു പക്ഷെ കളങ്കം ആവും  അദേഹത്തിന്റെ പ്രേമ സങ്കല്പങ്ങള്‍‍, കാലഘട്ടത്തിലെ പ്രണയങ്ങള്‍ഇന്നത്തെ തലമുറയ്ക്ക്  കാണുമ്പോള്‍ ഒരു അസ്വസ്ഥത അനുഭവപെട്ടെക്കാം. എങ്കിലും  ഒരു നല്ല കാഴ്ചപ്പാടിനെ വീണ്ടും വായിപ്പിക്കാനുള്ള  എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഇത്തെറ്റുണ്ടെങ്കില്‍  തിരുത്തി തരാം.
ആദ്യത്തെ പ്രണയ കത്ത് : 

പ്രണയത്തിന്റെ ആദ്യത്തെ കത്ത് എഴുതാന്‍  സമയം വേണ്ടി വരും
കുഞ്ഞു പക്ഷിക്ക് ചിറകടിച്ചു പറക്കാനും സമയം വേണ്ടി വരുമല്ലോ
 

അവളുടെ ശരീരത്തിലല്ല, മറിച്ചു ഹൃദയത്തിലേകാണു എത്തേണ്ടത്
ദൂരം  കൂടുന്തോറും സമയം കൂടുതല്‍ വേണ്ടി വരുമല്ലോ
 

കെട്ടുകള്‍  മുറുകുമ്പോള്‍ ബന്ധങ്ങള്‍ അടുത്തയാലും അകലതെങ്കിലും
ആയിരം തവണ ശ്രമിച്ചാലും അഴിക്കാന്‍ സമയം എടുക്കുമല്ലോ ...

തകര്ന്ന ഹൃദയത്തിനുള്ള സുഖലെപ്യം  എന്റെ പക്കലുണ്ട്‌  പക്ഷെ,
ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമല്ലോ !

Pyar ka pehla khat :

Pyar ka pehla khat likhne mein waqt to lagta hai,
Naye parindo ko udne mein waqt to lagta hai...

Jism ki baat nahi thi un ki, dil tak jana tha,
Lambi duri tai karne me, waqt to lagta hai..

Gaanth agar lag jaye to phir, rishte ye dori,
Lakh kare koshish khulne me, waqt to lagta hai..

Hamne ilaaz jokhme dil ko, dhar liya lekin,
Gahre zakhmo ko bharne me, waqt to lagta hai.

( വരികള്‍ ഒരു പക്ഷെ ജഗ്ജിത് സിംഗ് ചിത്രയെ വിവാഹം കഴിക്കുന്നതിനു   മുന്പ് തന്റെ പ്രണയം അറിയിക്കാന്‍ എഴുതിയതാവാം, അദേഹത്തിന്റെ പല കവിതകളും തന്റെ ജീവിതത്തോട് ബന്ധപെടുത്തി എഴുതിയതായി തോന്നുന്നു. )

നിങ്ങള്ക്ക് അദേഹത്തിന്റെ സ്വരമാധുര്യത്തില്‍ ഈ ഗാനം ആസ്വാദികണമെങ്കില്‍ താഴെ കാന്നുന്ന ലിങ്കില്‍ പോയാല്‍ കിട്ടും :  

ഇതു ആധികാരികതയോടെയോ,അനുഭവത്തില്‍ നിന്നോ എഴുതിയ കുറിപ്പുകള്‍  അല്ലമറിച്ച് എന്റെ അറിവിന്റെ പരിമിതികളില്‍ നിന്നുള്ള ഒരു  എളിയ ശ്രമം ,അത്ര മാത്രം ! മഹാപ്രതിഭയായ ഗസ്സല്‍ രാജാവിനോട് ഈ എളിയ ഗസ്സല്‍ സംഗീത പ്രേമിയുടെ ഒരു സ്നേഹാര്ചന!!!
കടപ്പാട് : മൊത്തമായും ചില്ലറയായും ഗൂഗിള്‍  അമ്മച്ചിയോട്‌  :)


29 comments:

സുബൈർ ബിൻ ഇബ്രാഹിം said...

പരിമിതമായ അറിവ് മാത്രമേ ഇദ്ദേഹത്തെപറ്റി ഉണ്ടായിരുന്നുള്ളൂ ......നല്‍കിയ അറിവിന്‌ നന്ദി.....തിരയുടെ നന്ദി

ഷാജു അത്താണിക്കല്‍ said...

നല്ല പോസ്റ്റ്
അതെ ഗസൽ എന്ന് പറഞ്ഞാൽ ആദ്യം മനസിൽ പറയുന്ന നാമം ഇദ്ദേഹത്തിന്റെ തന്നെ

ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അറിവ് പകരുന്ന ഒരു നല്ല പോസ്റ്റ് ..ആശംസകള്‍

keraladasanunni said...

പുതിയ അറിവുകള്‍ ലഭിച്ചു

anupama said...

പ്രിയപ്പെട്ട ജോമോന്‍,

ഗസലിന്റെ രാജാവായ ശ്രീ ജഗജിത് സിങ്ങിനു സ്നേഹവും സംഗീതവും ഇഴചേര്‍ന്ന ഈ ആദരാഞ്ജലികള്‍ വളരെ മനോഹരം;ഹൃദയം !

ശരിക്കും ജഗജിത് സിംഗിന്റെ ജീവിതചരിത്രം പഠിച്ചിട്ടു തന്നെയാണ്,ഈ പോസ്റ്റ്‌ എഴുതിയിട്ടുള്ളത്.

ഗസലിന്റെ രാജാവിനെ അറിയാത്തവര്‍ക്ക് വളരെ ഉപകാരപ്രദം !

പ്രിയപ്പെട്ട ഒരു ഗസലിന്റെ വ്യാഖ്യാനം കൊടുത്തതും നന്നായി !

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു

ശിവശങ്കരന്‍ എം said...

ജഗജിത്തിനെക്കുറിച്ചുള്ള കുറിപ്പ് നന്നായി.ഗസൽരാജാവ് എന്ന് വിശേഷിപ്പിക്കുമ്പോൾൾ...അപ്പുറത്ത് ഒരാളുണ്ടായിരുന്നു.സാക്ഷാൽ മെഹ്ദി..രണ്ട് പേരും ജീനിയസ്സുകൾ,പക്ഷെ പലരും രാജാവിന്റെ പദവി നൽകുന്നത് മെഹ്ദിക്കാണു.സാരമില്ല.ലോകം ഭിന്നരുചിക്കാരാണല്ലോ.

രമേശ്‌ അരൂര്‍ said...

good post

വീ കെ said...

ഗസൽ രാജാവിനെക്കുറിച്ച് ഇത്രയും വിവരങ്ങൾ നൽകിയതിനു നന്ദിയുണ്ട്.
ഗസൽ രാജാവിനു ആദരാഞ്ജലികൾ....

c.v.thankappan said...

"സംഗീതം മത്സരിക്കാനുള്ളതല്ല മറിച്ചു ആസ്വധിക്കാനുള്ളതാണ് , ഒരുവന്‍ ‍മത്സരിക്കാന്‍ തുടങ്ങുമ്പോള്‍ ‍ സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു."
Nalloru Post.
Aasamsakal

Absar Mohamed said...

ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

പിന്നെ പോസ്റ്റില്‍ ഇടയ്ക്കിടെ ഫോണ്ട് സൈസ് വലുതും ചെറുതും ആയി മാറിയത്‌ കണ്ണിനു സ്ട്രെയിന്‍ ആക്കും. ഒരേ സൈസ് ഫോണ്ട് നല്‍കുകയാണ് നല്ലത്..:)

അക്ഷരതെറ്റുകള്‍ ഇടയില്‍ കയറിയതും ശ്രദ്ധിക്കുക...

പോസ്റ്റ്‌ പുതിയ അറിവുകള്‍ തന്നു. തര്‍ജുമ്മയും നന്നായി...
ആശംസകള്‍...

നിസാരന്‍ .. said...

എന്നും എന്റെ പ്രിയ ഗായകനായിരുന്ന ജഗജിത് സിംഗിന്റെ ഓര്‍മകള്‍ കലാതീതമായ അദ്ധേഹത്തിന്റെ ഗസലുകള്‍ പോലെ മനസ്സില്‍ നില നില്‍ക്കും.. നല്ല ഒരു രചന നന്ദി

Echmukutty said...

നല്ല പോസ്റ്റ്.....

Jefu Jailaf said...

വളരെ നല്ലൊരു പോസ്റ്റ്‌..

Ashraf Ambalathu said...

നല്ല പോസ്റ്റ്
ആശംസകള്‍

കാത്തി said...

ആശംസകള്‍..

sumesh vasu said...

ഗസൽ രാജാവിനു ആദരാഞ്ജലികൾ..

VIGNESH J NAIR said...

ഞാന്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അഹങ്കാരം ആണ് എന്ന് തോന്നിയേക്കാം എങ്കിലും പറയുന്നു. ഞാന്‍ സംഗീതം കേള്‍ക്കാറില്ല. ഇന്ന് വരെ ഒരു ഗസലും ഞാന്‍ കേട്ടിട്ടില്ല. സിനിമയില്‍ പാടുന്ന വല്യ പാട്ടുകാരെ അറിയാം. അതാണ്‌ സംഗീതവും ആയി എനിക്കുള്ള ബന്ധം. പക്ഷെ ഇത് ഒരു പുതിയ അറിവ്‌ പകര്‍ന്നു തരുന്നു, എനിക്ക് ഗസലിനെ പറ്റി ഒന്നുമറിയില്ല. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല. പക്ഷെ ഈ പോസ്റ്റ്‌ വളരെ നല്ലതാണു കാരണം ആ പ്രതിഭയുടെ അര്‍പ്പണബോധവും യാതനയും ജനങ്ങളില്‍ എത്തിക്കാന്‍ ഇതിനാകും. ആശംസകള്‍

Vinodkumar Thallasseri said...

നല്ല പോസ്റ്റ്‌. ജഗ്ജിത്‌ സിംഗ്‌ മരിച്ച സമയത്ത്‌ ഞാന്‍ എഴുതിയ ഒരു പോസ്റ്റ്‌ കാണാന്‍ ഈ ലിങ്കില്‍ ക്ളിക്കുക.

ഇന്ത്യയില്‍ ഗസലിണ്റ്റെ മക്ത മുഴങ്ങുന്നുവോ?

thallasseri.blogspot.com

moideen angadimugar said...

നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.

അനാമിക said...

പ്രണാമം ഗസല്‍ ചക്രവര്‍ത്തിക്ക്....പ്രിയങ്കരമായ ഗസലുകളില്‍ മിക്കതും ജഗത്‌ ജി യുടെ ആണ്...നന്ദി കൂടുതല്‍ അറിവുകള്‍ പങ്കുവെച്ചതിനു... :)

ലീല എം ചന്ദ്രന്‍.. said...

വളരെ നല്ലൊരു പോസ്റ്റ്‌..
ആശംസകൾ

MINI.M.B said...

ഗസല്‍ ഇഷ്ടമാണ്. ഒരുപാട് കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ അറിഞ്ഞു.

.ഒരു കുഞ്ഞുമയില്‍പീലി said...

ഗസലിനെപ്പോഴും പ്രണയത്തിന്റെ സുഗന്ധമാണ് ...ഗസല്‍ രാജകുമാരനെ കുറിച്ച് കൂടുതല്‍ അറിഞ്ഞു ആശംസകള്‍ കൂട്ടുകാരാ

kochumol(കുങ്കുമം) said...

വളരെ നല്ലൊരു പോസ്റ്റ്‌..

ആശംസകൾ!!

സ്വന്തം സുഹൃത്ത് said...

നല്ല പോസ്റ്റിനു ആശംസകള്‍ !

പടന്നക്കാരൻ said...

നല്ല അറിവ്..അക്ഷരങ്ങള്‍ ചിലയിടത്ത് വലുതും ചെറുത്മായി കാണുന്നു..എഡിറ്റ് ചെയ്താല്‍ നന്ന്..

Jomon Joseph said...

@സുബൈര്‍ ജി , ആദ്യം തന്ന കമ്മന്റിനു നന്ദി :)
@ഷാജു, സത്യം ഗസ്സല്‍ എന്നു കേള്‍കുമ്പോള്‍ എനിക്കും ഓര്‍മ്മ വരുന്നത് ഈ പേരാന്നു!നന്ദി !!!
@മുഹമ്മദ്‌ ജി , നന്ദി, വീണ്ടും വരണേ :)
@കേരളധാസന്‍ ഉണ്ണി ചേട്ടാ, വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !
@അനു ചേച്ചി, ഇത്തവണ ചേച്ചിയുടെ കമെന്റ് കണ്ടപ്പോള്‍ ഭയങ്കര സന്തോഷായി , നന്ദി കേട്ടോ !
@ശിവശങ്കരന്‍ സര്‍ ,മേഹ്ദിയെ മറന്നതല്ല അദേഹം പാകിസ്താനി സിങ്ങര്‍ ആണല്ലോ, ഇന്ത്യയില്‍ ഗസ്സല്‍ കൂടുതല്‍ പോപ്പുലര്‍ ആയതു ജഗജിത് സിംഗിന്റെ വരവോടെയനല്ലോ ,പിന്നെ ഉള്ളില്‍ ഒരു കൂടുതല്‍ ഇഷ്ടം അടെഹതോടുണ്ട് , രണ്ടു പേരും ഗസലിന്റെ രാജാവ്‌ എന്നു തന്നെയാണ് അറിയപെടുന്നത് . എന്റെ അറിവില്‍ എന്തെങ്കിലും തെട്ടുന്ടെകില്‍ തിരുത്തി തരണേ :)
@രമേശ്‌ ജി, നന്ദി , വീണ്ടും വരണേ !
@വി കെ ,വന്നതിനും വായിച്ചതിനും നന്ദി :)
@തങ്കപ്പന്‍ ചേട്ടാ, നന്ദി, നദി, നന്ദി :)
@അബസ്ര്‍ ജി, ആദ്യമേ അഭിപ്രായത്തിന് നന്ദി, ഫോണ്ട് സൈസ് ശരിയാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാം കേട്ടോ, ഈ മലയാളം ടൈപ്പിംഗ്‌ എന്നെ കൊണ്ടേ പോകു എന്നാ തോന്നുന്നത് :)
@നിസാരന്‍, എന്റെയും പ്രിയപ്പെട്ട ഗായകനാണ് , നന്ദി !
@എച്ചുംകുട്ടി, ആ ഒറ്റ വാക്ക് എനിക്ക് ഒരുപാട് പ്രോത്സാഹനം തന്നു, നന്ദി, കുറ്റമായാലും നല്ലതായാലും കൂടുതല്‍ വാക്ക് പോരട്ടെ :)
@ജെഫു, നന്ദി , വീണ്ടും വരണേ :)
@അഷ്‌റഫ്‌, വന്നതിനും വായിച്ചതിനും നന്ദി !
@കാത്തി, കൊല്ലും നിന്നെ ഞാന്‍ അനീഷേ :( ബാകി ഞാന്‍ പിന്നെ പറയാം !
@സുമു, നന്ദി കേട്ടോ, വീണ്ടുന്‍ കാണാം :)
@ വിഗുസ്, നീ പറഞ്ഞത് അഹങ്കാരമല്ല ആത്മാര്‍ത്ഥതയാണ്‌, എളിമയുളവര്കെ തുറവി ഉണട്കൂ. നിനക്തുണ്ട്, നിന്നോട് ഞാന്‍ നന്ദി പറയില്ല, വാക്കുകള്ക് വില കല്പ്പികുന്നവന്റെ പ്രണാമം :)
@വിനോദ്, തങ്ങളുടെ പോസ്റ്റ്‌ മുന്പ് കണ്ടിരുന്നെകില്‍ എന്റെ പോസ്റ്റ്‌ കുറച്ചു കൂടി നന്നകാമായിരുന്നു, എന്തുകൊണ്ടും എന്റെ പോസ്ടിനെക്കള്‍ നൂറു മടങ്ങ്‌ നല്ലതാണു താങ്കളുടെ ഗസലിനെ കുറിച്ചുള്ള പോസ്റ്റ്‌ :) വായിച്ചതിനു നന്ദി !
@മോഇദീന്‍ അങ്ങടിമുഗര്‍, നന്ദി !
@അനാമിക, നന്ദി കേട്ടോ, വീണ്ടും കാണാം :)
@ലീല ചേച്ചി,നന്ദി, വീണ്ടും വരണേ !
@മിനിചെച്ചി, നന്ദി,വീണ്ടും പ്രതീക്ഷിക്കുന്നു.
@മോനെ ഷാജി, ഗസലിന് പ്രണയത്തിന്റെ സുഗന്ധം മാത്രമല്ല,വേറെ പല സുഗന്ടവും ഉണ്ട്, എപ്പോഴും പ്രണയത്തെ കുറിച്ച് മാത്രം ചിന്തികുന്നവര്‍ക്ക് അങ്ങനെ തോന്നും :) നന്ദി ചാച്ചു:)
@കൊച്ചുമോള്‍, നന്ദി, വീണ്ടും കാണാം !
@സ്വന്തം സുഹുര്‍ത്ത്, നന്ദി, വീണ്ടും വരണേ !
@ഷബീര്‍, ശ്രദ്ധിക്കാം, നന്ദി !

ente lokam said...

ഗസലിനെപ്പറ്റിയും ജഗ്ജിതിനെക്കുറിച്ചും ഉള്ള
ഈ അറിവുകള്‍ പങ്കുവെച്ചത് ‍ വളരെ നന്നായി...
ആശംസകള്‍...

വേണ്ടത് പോലെ ഖണ്ഡിക തിരിച്ചു എഴുതുന്നത്‌ വായനക്കും എഴുത്തിനും ഭംഗി നല്‍കും...

Jomon Joseph said...

@എന്റെ ലോകം,താങ്കള്‍ക്ക് ഇതു ഉപകരപ്രതമായെങ്കില്‍ സന്തോഷം, ഇതു എന്റെ ആദ്യ പോസ്റ്റുകളില്‍ ഒന്നാണ്, ഗണ്ടിക തിരിചെഴുതന്‍ ശ്രമിക്കാം.നന്ദി !