Tuesday, October 2, 2012

പാപിനിയായ സ്ത്രീ

 

കാമം വിറ്റും കേമമായ് നടക്കുന്നൊരുവളെ നിങ്ങള്‍ അറിയുമോ?
തിളങ്ങുന്ന വസ്ത്രങ്ങള്‍ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ,
വശ്യമായ ചിരി ധരിക്കാതവള്‍  പുറത്തിറങ്ങാറില്ല,
ഇറങ്ങിയാലോ അത്തറിന്റെ സുഗന്ധം അവള്‍ക്കുക്കൂട്ട്  പോകും!

രാവില്‍ അവളുടെ റാന്തല്‍ അണയാറേയില്ല
അതങ്ങനെ
നിറഭേദങ്ങളുടെ മായകാഴ്ചകള്‍
നിഴലിനു നല്‍കി ചിരിച്ചുകൊണ്ടെയിരിക്കും- 
സീല്‍ക്കരങ്ങള്‍ക്കുണര്‍വ്വ്
നല്‍കുന്ന നാളമായ്!

പകല്‍ സമയം പാറാവുകാരനില്ലാ വിജനം പ്രേതാലയമാണെങ്കിലും
പാതിരാത്രി ഗലീലിയായിലവളുടെ  മതില്‍ ചാടാത്ത മാന്യന്‍മാരില്ല,
നിറഞ്ഞ മാറും നുരഞ്ഞ വീഞ്ഞും കയ്യിലേന്തിയ മഗ്ദലെനയെ
ഇഷ്ട്ടപെടാത്ത പുരുഷന്മാരുണ്ടോ ഈ നാട്ടില്‍? 

ഒരിക്കല്‍ സദാചാരപോലീസുകാര്‍ അവളെയും പിടികൂടി
കാമകണ്ണുകള്‍ കൊല്ലാന്‍ ഞെരിപിരി കൊണ്ട് ചുവന്നപ്പോള്‍ ‍
,
കല്ലെറിഞ്ഞു കൊല്ലാന്‍ ഓടുന്നവരുടെ അടിവസ്ത്രങ്ങളില്‍ പോലു-
മവളുടെ അത്തറിന്റെ ഗന്ധം വിയര്‍ത്തത്രെ!

യുവാക്കള്‍ സ്ത്രീ എന്നല്ല വേശ്യ എന്നാണ് വിളിച്ചിരുന്നത്‌
അവള്‍ക്കതില്‍ പരാതിയുണ്ടായിരുന്നോ ആവോ,
ജീവനുവേണ്ടി അവള്‍ ഓടി കൊണ്ടേയിരുന്നപ്പോള്‍ ഓര്‍ത്തുകാണും
ജീവിക്കാന്‍ സ്വാതന്ത്ര്യം ഹനിക്കപെട്ടവരാണോ വേശ്യകള്‍?

തീബെരിയുസിന്റെ  തീരത്ത് തിരകള്‍ എണ്ണുന്നവന്‍റെ
അരികിലെത്തുവോളം അവള്‍ ഓടി.............
കല്ലുകള്‍ കൊണ്ട് മുറിഞ്ഞോഴുകുന്ന രക്തത്തിലും,
കീറിപോയ അവളുടെ വസ്ത്രത്തിലും ആയിരം കണ്ണുകള്‍ തങ്ങി നിന്നു.

അവസാന രക്ഷയെന്നോണം  അവള്‍ ചിന്തിച്ചു കാണുമോ
അവന്റെ മുന്‍പിലാ നിറഞ്ഞ മാറിലെ വിരിയോന്നു മാറ്റുവാന്‍,
പൂര്‍ണതയുള്ള ആ യുവാവ്‌ തന്‍ കണ്ണിമ തിരിക്കാതെ
പൂഴിമണ്ണില്‍ കുനിഞ്ഞു ചിത്രം വരച്ചങ്ങിരുന്നു!

നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ തന്നെയാദ്യം എറിയൂ 
എന്ന് ആ നാഥന്‍റെ
വാക്കുകള്‍ നെഞ്ചില്‍ പതിച്ചവര്‍
കല്ലുകടിച്ച കഞ്ഞി കഴിച്ചപോല്‍ കടിച്ചമര്‍ത്താനവാതെ
കടലില്‍ നിന്നും അകന്നകന്നങ്ങുപോയ്........

ഒടുവിലാ നാഥനും ദാസിയും മാത്രമായ് തീരത്ത്
കണ്ടവള്‍ ആദ്യമായ് കാമ കണ്ണില്ലാതൊരു പുരുഷനെ,
അന്ന് തൊട്ടവളുടെ റാന്തല്‍ എരിഞ്ഞില്ല രാത്രിയില്‍ എന്നിട്ടും

ആ കുരിശോളം വിശ്വസ്തത  അവളുടെ സ്നേഹത്തെ  എരിച്ചുകൊണ്ടിരുന്നു.!



രണ്ടാം ലക്കം ഇ -മഷിയില്‍  പ്രസിദ്ധികരിച്ച എന്റെ കവിതയാണ്. താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ കൂടുതല്‍ കഥകളും കവിതകളും വായിക്കാം.
http://emashi.blogspot.com/2012/09/1-10-2012.html 
 
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

24 comments:

Absar Mohamed said...

കൊള്ളാം ജോമോന്‍ ....

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ said...

നന്നായിട്ടുണ്ട് :) ആശംസകള്‍ ഇനിയുമിനിയും എഴുതൂ

Vinodkumar Thallasseri said...

നന്നായിരിക്കുന്നു. വരികള്‍ ഇത്തിരിയൊന്ന്‌ എഡിറ്റ്‌ ചെയ്താല്‍ കുറച്ചുകൂടി നന്നാവും എന്ന്‌ തോന്നി.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

കണ്ണുകള്‍ ഏതെല്ലാം വഴിയെ പാഞ്ഞുകൊണ്ടിരിക്കുന്നു....

Unknown said...

അടിപൊളി... :)

നീര്‍വിളാകന്‍ said...

നല്ല കവിത... ആശയം ഭാവന കവിത്വം എല്ലാം നന്നായി വന്നിട്ടുണ്ട്.... ഭാവുകങ്ങള്‍

Shahida Abdul Jaleel said...

നന്നായിരിക്കുന്നു വരികള്‍..ആശംസകള്‍ ....

asrus irumbuzhi said...

പച്ചയായ വരികള്‍ ..നഗ്നമായ സത്യങ്ങള്‍ !
വളരെ ഇഷ്ട്ടമായി
ആശംസകള്‍
അസ്രുസ്

വിഷ്ണു ഹരിദാസ്‌ said...

കൊള്ളാം! നല്ല ചൂടുള്ള കവിത...!

© Mubi said...

വരികളിലെ തീക്ഷണത പ്രശംസനീയം തന്നെ...
ആശംസകള്‍

ലംബൻ said...

പൊള്ളുന്ന വരികള്‍, ഗംഭീരം. ആശംസകള്‍

MOIDEEN ANGADIMUGAR said...

കൊള്ളാം ജോമാൻ..തീക്ഷ്ണമാണു വാക്കുകൾ.

M. Ashraf said...

നല്ല വരികള്‍. അഭിനന്ദനങ്ങള്‍

ശരത്കാല മഴ said...

@ അബ്സര്‍ ജി ,ആദ്യ കമന്റിനു നന്ദി !
@പപ്പന്‍, പ്ലസ്സില്‍ നിന്നും ആദ്യത്തെ വായനക്കാരന്‍ താങ്കള്‍ ആണ്, നന്ദി !
@വിനോദ്, വായനയ്ക്കും അഭിപ്രായത്തിനും നന്ദി !
@റാംജി ചേട്ടാ, സത്യം :) പ്രോത്സാഹനത്തിനു നന്ദി !
@ജോ, ഹ്മം, നന്ദി കേട്ടോ !
@നീര്‍വിളകാന്‍ , ഇ വഴി വന്നതിനും വായിച്ചതിനും നന്ദി, വീണ്ടും വരണേ !
@ശാഹിദ ജി, നല്ല അഭിപ്രായത്തിന് നന്ദി !
@അസ്രു, ഒരുപാടു നന്ദി, വീണ്ടും കാണാം :)
@വിഷ്ണു, ആ ചൂടുള്ള അഭിപ്രായത്തിന് നന്ദി :)
@മുബി ജി, ആത്മാര്‍ത്ഥതയുള്ള ആ വാക്കുകള്‍ക്ക് നന്ദി !
@ശ്രീജിത്ത്‌, അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ :)
@മോഇദീന്‍, വന്നതിനും വായിച്ചതിനും നന്ദി !
@അഷ്‌റഫ്‌ ,അഭിപ്രായത്തിന് നന്ദി, വീണ്ടും വരണേ :)

keraladasanunni said...

അതാണ് നാഥന്‍റെ മഹത്വം. കവിത ഒന്നാന്തരം 

Aneesh chandran said...

ഈ വിഷയം തുറന്നെഴുതിയതു വളരെ വളരെ നന്നായിരിക്കുന്നു.ഇനിയും വരട്ടെ ഇതുപോല്‍ പെടപ്പന്‍ കവിതകള്‍ തുറെന്നെഴുത്തുകള്‍, ആശംസകള്‍..അഭിനന്ദനങ്ങള്‍.

Unknown said...

നല്ല ആശയം.
ഏതുവഴി പോയാലും ഒടുക്കം ചെന്നുചേരുന്നത് ആ സന്നിധിയിൽ തന്നെ! അല്ലേ?

ശരത്കാല മഴ said...

@ കേരള ദാസന്‍ ഉണ്ണി ചേട്ടാ , വളരെ സന്തോഷം ഈ പ്രോത്സാഹനം തരുന്ന വാക്കുകള്‍ കേള്‍കുമ്പോള്‍ ,നന്ദി !
@അനീഷ്‌, ആ തുറന്ന അഭിപ്രായത്തിന് നന്ദി :) വീണ്ടും കാണാം !
@ചീര മുളക്, സത്യം, നമ്മള്‍ എല്ലാവരും അവസാനം എതിപെടെണ്ടത് ദൈവ സനിധിയില്‍ അല്ലെ, ആ വാക്കുകള്‍ക്ക് നന്ദി മാഷെ !

Joselet Joseph said...

വരികള്‍ സുന്ദരമാണ്.
കവിതയായി കൂട്ടിയിണക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

പ്രവീണ്‍ കാരോത്ത് said...

wow jo, dats was awesome!

ശരത്കാല മഴ said...

@ തുറന്ന അഭിപ്രായത്തിന് നന്ദി ജോസ് :)
@പ്രവീണ്‍,നല്ല വാക്കിന് നന്ദി കേട്ടോ :)

പ്രവീണ്‍ കാരോത്ത് said...

എനിക്കൊരു സംശയം ജോ,പാപിയാണോ അതോ പാപിനിയാണോ ശരിയായ പ്രയോഗം?

ശരത്കാല മഴ said...

@ പ്രവീണ്‍ ,മലയാളം ഭാഷ പ്രാവീണ്യം വളരെ കുറവാണു എനിക്ക്, ബൈബിളില്‍ മലയാള പരിഭാഷയില്‍ "പാപിനിയായ" എന്നാ പദമാണ്‌ കൂടുതല്‍ ഉപയോഗിച്ച് കണ്ടത്,സ്ത്രീ ആയതുകൊണ്ടാവാം .
അതില്‍ കൂടുതല്‍ എനിക്കറിയില്ല മാഷെ :))