Sunday, October 14, 2012

ശരത്കാല മഴ

 
എന്റെ ഹൃദയം വിതുമ്പുന്നത് ഒരു ശരത്കാല മഴക്കായ് ! വസന്തവും ശിശിരവും വേര്‍തിരിക്കുന്ന ഒരു ശരത്കാല മഴയുണ്ട് ........ 
സര്‍വ സുമംഗലിയായ പ്രകൃതി ഫലങ്ങള്‍  നിറച്ചു,പൂവുകള്‍ വിടര്‍ത്തി തന്റെ സിന്ദൂര രേഖ കുതിര്‍ന്നോലിക്കാന്‍ അനുവദിച്ചു കൊണ്ട് നിന്നു  കൊള്ളുന്ന മഴ..........................
കൊഴിയുന്ന പൂവുകളെ ഓര്‍ത്തോ, പൊഴിയുന്ന ഫലങ്ങളെ ഓര്‍ത്തോ തെല്ലു നിരാശയകാതെ ആഘോഷമായി പെയ്തിറങ്ങുന്ന ശരത്കാല മഴയെ ഒരു നൃത്തം കൊണ്ട് വരവേല്‍ക്കുന്ന സുന്ദരി  !വേരുകള്‍ക്ക് ചലിക്കാനുള്ള കഴിവ് നല്‍കി,ഇലകള്‍ക്ക് നനുത്ത സ്നാനം നല്‍കി പുലരിയുടെ മടിയില്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു ദേഹവും ദേഹിയും പ്രിയപ്പെട്ടവന് നല്കാന്‍ തുടിച്ചു നില്‍ക്കുന്ന പ്രകൃതി...........
ഈ ശരത്കാലമഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കണം .............അവള്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത്  കാണാന്‍  എന്റെ ബാല്യ ഓര്‍മകളെക്കാള്‍ ചന്തം ........................നിര്‍ത്താതെ പെയ്യുന്ന ശരത്കാല മഴ ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരു പുലരി കൂടി ...............!!!

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

20 comments:

Aneesh chandran said...

പെയ്യട്ടെ ആ ശരത്‌ കാലമഴ ആശംസകള്‍.

ഫൈസല്‍ ബാബു said...

മഴയും നമുക്ക് അന്യാമാകുന്ന കാലം വരുമോ ? ,,ചെറുതെങ്കിലും നല്ല കുറിപ്പ് !!

പട്ടേപ്പാടം റാംജി said...

നമുക്ക്‌ ആശിക്കാം ആവോളം.

© Mubi said...

ശരത്കാല മഴ! അവള്‍ പെയ്യട്ടെന്നേ...

Mohiyudheen MP said...

മഴ പെയ്യട്ടെ, അവളൂടെ നനഞ്ഞൊട്ടിയ ദേഹം കാണൂന്നതാണല്ലൊ സുഖം നൽകുന്നത് :)

ആശംസകൾ ജോ

ഒരു കുഞ്ഞുമയിൽപീലി said...

ഹൃദയത്തിലെ ശരത്കാലം അക്ഷരങ്ങളുടെ മഴയില്‍ നനയിച്ചു .അവള്‍ എപ്പൊഴും സുന്ദരിയാ എനിക്കും ചിലപ്പോ അവളോട്‌ പ്രണയം തോന്നാറുണ്ട് .ഈ മഴയ്ക്ക് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Shaleer Ali said...

നമുക്ക് ശരത്കാല സന്ധ്യകളിലെക് പോകാം...
ആ കുളിരില്‍ ഓര്‍മ്മകളെ ചികയാം...

Absar Mohamed said...

ആശംസകള്‍...

മൻസൂർ അബ്ദു ചെറുവാടി said...

ഓരോ മഴയോടൊപ്പവും ചേര്‍ത്ത് വെച്ച ഒരു പ്രണയമുണ്ടാകും .
മഴ പെയ്യുമ്പോള്‍ പെയ്യുന്നത് ആ ഓര്‍മ്മകള്‍ കൂടിയാണ് .
നല്ല കുറിപ്പ് ജോമോന്‍
ആശംസകള്‍

റോബിന്‍ said...

നന്നായിട്ടുണ്ട്.... ആശംസകള്‍...

നിസാരന്‍ .. said...

ശരത് കാല മഴയോട് ഒരിത്തിരി പ്രണയം തോന്നുന്നു

EKG said...

സര്‍വ്വ സുമംഗലിയായ പ്രകൃതിയെ കാണുന്നത് എന്നും നിര്‍വൃതിയോടെയല്ലേ..

ajith said...

ബ്ലോഗ് നല്ല ഗെറ്റപ്പ് ആയിട്ടുണ്ട് കേട്ടോ

പ്രവീണ്‍ കാരോത്ത് said...

nice one jo, hw did u design the headder pic, i luvd that fond!

ശരത്കാല മഴ said...

@ അനീഷ്‌ ,
@ഫൈസല്‍ ബാബു ,
@റാംജി ചേട്ടാ,
@മുബി ജി,
@മോഹി,
@ഷാജി,
@ശാലീ,
@അബ്സര്‍ ജി ,
@മന്‍സൂര്‍ ജി ,
@നിസാര്‍,
@ഇ കെ ജി ,
@അജിത്തെട്ട,
@പ്രവീണ്‍,

പ്രോത്സാഹനത്തിനു , നല്ല വാക്കിന് എല്ലാവര്ക്കും എന്റെ നന്ദി ! :)))

ശരത്കാല മഴ said...

@ റോബിന്‍ നന്ദി , കമന്റ്‌ സ്പാമില്‍ പോയതുകൊണ്ട് ഇപ്പോഴാ കിട്ടിയത് :)

K@nn(())raan*خلي ولي said...

പണ്ടത്തെ മഴയാ മോനെ മഴ!


മഴ നനച്ച പോസ്റ്റ്‌!,!

ആശംസകള്‍ കുട്ടാ.

ശരത്കാല മഴ said...

@യച്ചു, എന്നെ നനയിച്ച ആ സ്നേഹത്തിനു നന്ദി :)

ഫെമിന ഫറൂഖ് said...

ഈ ശരത്കാലമഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കണം .............അവള്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത് കാണാന്‍ എന്റെ ബാല്യ ഓര്‍മകളെക്കാള്‍ ചന്തം ........................നിര്‍ത്താതെ പെയ്യുന്ന ശരത്കാല മഴ ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഒരു പുലരി കൂടി ...............!!! :)

binithadivya said...

നന്നായിട്ടുണ്ട്ട്ടോ,മഴ ഇനിയും പെയ്യട്ടെ.. ആശംസകള്‍.....