Wednesday, October 3, 2012

അങ്കക്കലി !




വാക്കുകള്‍ പരസ്പരമങ്കം തുടങ്ങിയപ്പോള്‍
വെട്ടി വീഴ്ത്തി ഞാനവളുടെ നാവുകള്‍,
വാക്കേറ്റം മൂര്‍ദ്ധന്യത്തിലായപ്പോള്‍
മൗനം കൊണ്ടവള്‍ പകവീട്ടി.........
അങ്കക്കലിമൂത്ത്  ഞാന്‍  ഉയര്‍ത്തിയ വാള്‍മുനയില്‍  
ഞെട്ടലല്‍പ്പം പോലുമില്ലാതവള്‍ തലകുനിച്ചു, 
ഓങ്ങിയ വാളിനു താഴെയൊരു തുള്ളി കണ്ണീര്‍വീണതു 
കുത്തിയിറങ്ങിയതെന്‍ ചങ്കില്‍,  
ചോരയൊലിച്ചു ഞാന്‍ നില്‍ക്കുമ്പോഴും 
കണ്ടതവളുടെ കുനിഞ്ഞ  മുഖം !



ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

36 comments:

പ്രവീണ്‍ കാരോത്ത് said...

ഇതിനാണോ ഈ റിയലിസം എന്ന് പറയുന്നത്?, ഇഷ്ടമായി ജോ!

Anonymous said...

നന്നായിരിക്കുന്നു....വാക്കുകള്‍ മിതമാകുമ്പോള്‍ അര്‍ഥങ്ങള്‍കു വ്യപ്തിയെരുന്നു... ....ഇന്നിയും ഇന്നിയും എഴുതുക................!

ആമി അലവി said...

കുറുംകവിത കൊള്ളാം ഡോനൂ...

ഷാജു അത്താണിക്കല്‍ said...

വാക്ക് കലിയിൽ നിന്നത് നന്നായി

ചന്തു നായർ said...

ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ വാക്ക് വാളായപ്പോള്‍ ..നന്നായി.

Joselet Joseph said...

ചെറിയൊരു ദാമ്പത്യ കശപിശ ചുരുങ്ങിയ വരികളില്‍ നന്നായി പറഞ്ഞു.

പട്ടേപ്പാടം റാംജി said...

ഒരു കൊച്ചു കലി

mini//മിനി said...

kavitha നന്നായിട്ടുണ്ട്,

ശരത്കാല മഴ said...

@ പ്രവീണ്‍, റിയലിസം ആയി തോന്നിയെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല :) നന്ദി കേട്ടോ !

@ബി എഫ് , സ്നേഹം നിറഞ്ഞ കമന്റിനു നന്ദി !

@അനാമിക,നന്ദി !

@ഷാജു, ഹ...ഹ....ഹ. ശരിയാണ്, നന്ദി !

@ചന്തു ചേട്ടാ, നന്ദി!

@മുഹമ്മദ്‌ ഇക്ക, നന്ദി !

@ജോസ്, ആ കമന്റ്‌ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി, ഞാന്‍ ഉദേശിച്ചത്‌ തന്നെ വായിക്കുന്നവര്‍ക്ക് മനസിലായല്ലോ :) നന്ദി !

@രംജി ചേട്ടാ, ഒരു കൊച്ചു 'നന്ദി' :)

@മിനി ചേച്ചി, നന്ദി കേട്ടോ !

© Mubi said...

കുറഞ്ഞ വരികളില്‍ കാര്യം പറഞ്ഞു. ഇഷ്ടായി

Shahida Abdul Jaleel said...


കുറഞ്ഞ വരികളിലൂടെ വലിയ ഒരു ജീവിതം തുറന്നു കാട്ടി .ആശംസകള്‍ ...

keraladasanunni said...

അധികം പറഞ്ഞിട്ടില്ല, ഒട്ടും കുറഞ്ഞിട്ടുമില്ല. വളരെ നന്നായി.

ലംബൻ said...

വരികള്‍ കുറച്ച്
അര്‍ഥം കൂട്ടി അല്ലെ.
നന്നായി, ആശംസകള്‍.

Unknown said...

ഞാനപ്പോഴെ പറഞ്ഞില്ലേ സംഗതി ചീറിയെന്ന്.., എന്നിട്ട് ഉടക്കു മാറിയോ...?

Mohiyudheen MP said...

ചെറുതാണെങ്കിലും മികവുറ്റത്, വരികൾ കൊള്ളാം...

ഫെമിന ഫറൂഖ് said...

അങ്കക്കലി തീര്‍ന്നോ?
ആണിന് സ്നിഗ്ദ്ധകം പെണ്ണിന്‍റെ കണ്ണുനീരെന്നു സുഭാഷ്‌ ചന്ദ്രന്‍ എഴുതിയത് ഓര്‍ക്കുന്നു ...

മണ്ടൂസന്‍ said...

വാക്കുകള്‍ പരസ്പരമങ്കം തുടങ്ങിയപ്പോള്‍
വെട്ടി വീഴ്ത്തി ഞാനവളുടെ നാവുകള്‍,

പകരം ഇറുകെ പുണർന്ന് ഒരു ചുംബനം ചുണ്ടിൽ കൊടുത്തിരുന്നെങ്കിൽ അവൾ ആ നിർവൃതിയിൽ അലിഞ്ഞില്ലാതാകുമായിരുന്നു. അതിന് കഴിയാത്തതല്ലേ നമ്മുടെ കുഴപ്പം.! ആശംസകൾ.

റിയാസ് ടി. അലി said...

കുറഞ്ഞ വരികള്‍ കൊണ്ടൊരു മനോഹര രചന ..

റിയാസ് ടി. അലി said...
This comment has been removed by the author.
Absar Mohamed said...

നന്നായിരിക്കുന്നു ജോ

റോബിന്‍ said...

നന്നായിരിക്കുന്നു..

Muhammed Shameem Kaipully said...

കൊള്ളാം..നല്ല വരികള്‍.. ഭാവുകങ്ങള്‍...

Sangeeth vinayakan said...

പത്തു വരികള്‍ ഒരു പത്തോളം തലങ്ങളില്‍ കാണാം.. 'ശരി.. ജോയുടെ കല്യാണം കഴിഞ്ഞിട്ടുണ്ട്.. ഞാന്‍ വിശ്വസിക്കുന്നു.. ;)

Unknown said...

കുഞ്ഞി കവിത ഇഷ്ടമായി. അവസാനം എന്തായി??? കൊലപാതകം??? ഡിവോര്‍സ്??? ഭാര്യക്ക്‌ സുഖം അല്ലെ?

Aneesh chandran said...

ഹൈക്കു ഹൈക്കു കൊള്ളാം ജോ നിന്റെ മാറ്റം

Jefu Jailaf said...

കൊള്ളാട്ടോ.. :) നന്നായിട്ടുണ്ട്..

ശരത്കാല മഴ said...

@ മുബി ജി, ഒരു കുഞ്ഞു നന്ദി ചേച്ചിക്ക് :)

@ശാഹിദ, വന്നതിനും വായിച്ചതിനും നന്ദി !

@ഉണ്ണി ചേട്ടാ, ആ കമന്റ്‌ ഭയങ്കര ഇഷ്ട്ടായി :)

@ശ്രീ, നന്ദി കേട്ടോ :)

@നവാസ് ഇക്ക, ഇങ്ങേരെ ഞാന്‍ കൊല്ലും :) കച്ചേരി കഴിഞ്ഞിട്ടു ഒരു വരി പാടാമോ എന്നു ചോദിച്ച പോലെയായി !

@മോഹിക്കും എന്റെ ഒരു കുഞ്ഞു നന്ദി !

@ഫേം, ഓ സുഭാഷ് ചന്ദ്രന്‍ അങ്ങനെയും എഴുതിയിട്ടുണ്ടോ ? ഇതു വായിച്ചപ്പോള്‍ ആണ് അങ്ങനെ ഒരു ആള്‍ ഉള്ള കാര്യം താനെ ഞാന്‍ അറിയുന്നത് :) അങ്കകലി ഔര്‍ ഭാവന മാത്രം ആണെന്ന് ഇനി ഫെമിനോട് പറയേണ്ട അവസ്ഥ എനിക്ക് വന്നല്ലോ :( പാവം ഞാന്‍ !

@മനു, ആ പറഞത് പോയിന്റ്‌, പക്ഷെ എപ്പോഴും അത് നടക്കണം എന്നില്ല :) താമസിയാതെ മനസിലാക്കികൊള്ളും :)

@റിയാസ്, നന്ദി , വീണ്ടും കാണാം :)

@അബ്സര്‍ ജി, കുഞ്ഞു നന്ദി ഇങ്ങക്കും :)

@റോബിന്‍, നന്ദി !

@ഷമീന്‍, നന്ദി കുട്ടാ :)

@സംഗീത്, എന്നാലും എന്നെ താങ്ങാതെ പോകാന്‍ പറ്റില്ല അല്ലെ :) ആ പത്തോളം തലങ്ങള്‍ ഞങ്ങള്ക് കൂടി വിശദമാകി താരമായിരുന്നു :) നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ :) നന്ദി കേട്ടോ !

@വിഗുസ്, അടുത്തവന്‍,കൊല്ലും ഞാന്‍ നിന്നെ ..........:)))) കവിത ഇഷ്ട്ടമായി എന്നു അറിഞ്ഞതില്‍ സന്തോഷം :) ഭാവനയെ ഭാവനയായ്‌ തന്നെ കണടെയ് :) ചോദിച്ച സ്ഥിതിക്ക് എന്റെ ഭാര്യക്ക് സുഖം തന്നെ കേട്ടോ !

@കത്തി ചെക്കാ, ഇതു ഹൈക്കും ഒന്നും അല്ല കേട്ടോ , നല്ല അഭിപ്രായത്തിന് നന്ദി ഡാ :)

@ജെഫു, ഒരു കുഞ്ഞു നന്ദി എന്റെ വക :)

MOIDEEN ANGADIMUGAR said...

കലിയടങ്ങിയില്ലേ..കൊള്ളാം ..
നന്നായിട്ടുണ്ട് .

ശരത്കാല മഴ said...

മോഇദീന്‍, കലിയൊന്നും ഇല്ലാട്ടോ :) നല്ല അഭിപ്രായത്തിന് നന്ദി !

Shaleer Ali said...

ആ കണ്ണീരിനു മാത്രമേ പുരുഷനെ കീഴ്പ്പെടുത്താന്‍ കഴിയൂ....
നല്ല വരികള്‍ സഖേ ... ആശംസകള്‍.. :)

ശരത്കാല മഴ said...

ശാലീ ആ നല്ല വാക്കുകള്‍ക്ക് നന്ദി !!!!

ഒരു കുഞ്ഞുമയിൽപീലി said...

വാളിന്‍ വാക്കുകള്‍ക്ക് ഭംഗി കൂടും . ഇഷ്ടപ്പെട്ടു കേട്ടോ .പവിഴദ്വീപിലെ ഈ അക്ഷരങ്ങള്‍ ഇനിയും ഉണരട്ടെ .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ശരത്കാല മഴ said...

@ഷാജി,വൈകിയാണെങ്കിലും വന് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി ഡിയര്‍ :)

തുമ്പി said...

അവളുടെ കുനിഞ്ഞമുഖവും,മൌനവും കണ്ടാലേ അങ്കക്കലി തീരൂ എന്ന കാഴ്ച്ചപ്പാട് അവസാനിച്ചിരുന്നെങ്കില്‍...

EKG said...

നഞ്ഞെന്തിനു നാനാഴി.. വളരെ കുറഞ്ഞ വരികള്‍... പക്ഷെ വളരെ അര്‍ത്ഥവത്തായതും... കൊള്ളാം... ഇഷ്ട്ടമായി....