Sunday, November 4, 2012

ഞാന്‍ നിന്നെ അറിഞ്ഞില്ലെന്നോ ?





ആകാശത്തേക്ക് നീ വലിച്ചെറിഞ്ഞ അവഗണനയാണ്
എന്നും രാത്രിയില്‍ എന്നെ നോക്കി തിളങ്ങുന്ന നക്ഷത്രം ,
നീ മാറി നടന്ന ചെളി കുഴിയിലെ വെള്ളം ആണ് 
തുലാവര്‍ഷമാരിയായ് വന്നേനെ നനയിച്ചത് ,
നിനക്ക് നല്‍കാനായി നട്ടു വളര്‍ത്തിയ റോസചെടിയാണ്‌
ഇന്നെനിക്കു നിന്റെ ഗന്ധം നിറഞ്ഞ പൂവുകള്‍ തരുന്നത് ,
നിന്റെ ചുംബനത്തിനു വേണ്ടി മാത്രം കൊതിച്ച ചുണ്ടുകള്‍ 
ഇന്ന് ഓര്‍മ്മകളുടെ ലഹരി നുകര്‍ന്ന് എന്നെ മയക്കുന്നു ... 
എന്നിട്ടും  ഞാന്‍ നിന്നെ അറിഞ്ഞില്ലെന്ന് പറഞ്ഞു എന്നെ വെല്ലുവിളിക്കല്ലേ !

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

5 comments:

ഒരു കുഞ്ഞുമയിൽപീലി said...

അവഗണനയും ,തുലാവര്‍ഷവും റോസാചെടിയും,കാത്തുവെച്ച സ്വപ്നങ്ങളായ് മാറുമ്പോള്‍ കവിതയ്ക്ക് വിരഹത്തിന്‍റെ ഗന്ധം ,വിരഹത്തിനു ആശംസകള്‍,ഈ വിരഹത്തിനു വായനയുടെ കുറച്ചു കുറവുണ്ട് എന്ന് തോനുന്നു വായന മുടക്കരുത് പറഞ്ഞേക്കാം എന്‍ പ്രിയ കൂട്ടുകാരന് എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Aneesh chandran said...

ഒളിച്ചിരുന്ന് പോസ്റ്റുകള്‍ ഇടുകയാണോ ജോ... ഇപ്പൊ എല്ലാ പോസ്റ്റിലും വേദനയാണല്ലോ :(

ajith said...

ശരിയാണല്ലോ
ഇപ്പോ പോസ്റ്റിലൊക്കെ ഒരു ദുഃഖരാഗം

പണിവല്ലതും കിട്ടിയോ???

Mohiyudheen MP said...

ജോമോൻ നിമിഷ കവിയാവാൻ പോവുകയാണോ, തുടരെ പോസ്റ്റുകൾ :)

കവിതയിലെ വിരഹം മനസ്സിലാവുന്നു....

Joselet Joseph said...

നല്ല വരികള്‍.,
ഇഷ്ടമായി.