Monday, December 31, 2012

2012 നല്‍കിയ സുഹുര്ത്തിനു :



 


ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഈ മുഖ പുസ്തകത്തില്‍

ആവേശം വിതറുന്ന അനേകം കൂട്ടുകാരുണ്ടായിട്ടും

അലതല്ലി അലഞ്ഞു അസ്വസ്ഥമായ എന്റെ തിരമാലകള്‍

ഇന്നു തേടുന്നത് നിന്റെ തുറമുഖം മാത്രം ആണ് .



ചാറ്റിങ് ചതുരത്തിലെ ചന്തമുള്ള പേരുകളില്‍

ഞാന്‍ തിരഞ്ഞത് നിന്റേതു മാത്രമാവാന്‍

എന്റെ വിര്‍ച്വല്‍ ലോകം ഇന്നു

നിന്നിലേക്ക്‌ മാത്രം ചുരുങ്ങിയെന്നോ ?



നിന്റെ പച്ച വെളിച്ചം തെളിയുന്നതും കാത്തു

വഴിയരികില്‍ ധൃതി അഭിനയിച്ചു നിന്നത്

ദിവസവും കിട്ടുന്ന ആ കളി വാക്കിനുവേണ്ടിയായിരുന്നു

നീ വെറുതെ പറഞ്ഞു പോകുന്ന ആ കളിവാക്കിനുവേണ്ടി തന്നെ



സൌഹൃദങ്ങളുടെ നഷ്ട വര്ഷം എന്ന്

ഞാന്‍ എഴുതിയ ഈ കലണ്ടറില്‍

നിന്റെ പേര് എവിടെ ചേര്‍ക്കണം എന്ന്

തീരുമാനമായിട്ടില്ലിതുവരെ ......



എങ്കിലും ഈ കാറ്റു ഒടുങ്ങും വരെ

നഷ്ട്ട സ്വപ്നങ്ങളുടെ നൂല്‍ പൊട്ടിയ

എന്റെ മോഹങ്ങളുടെ പട്ടം

അലയട്ടെ അനന്തമായ
 
ഈ ആകാശ നീലിമയില്‍ !





ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

4 comments:

.ഒരു കുഞ്ഞുമയില്‍പീലി said...

കൂട്ടുകാരാ ഇതളുകള്‍ കൊഴിയാന്‍ പോകുന്ന ഈ വര്‍ഷത്തില്‍ നന്ദിയെ പറയാന്‍ ഉള്ളൂ .നിന്റെ സൌഹൃദം എന്നരികിലേക്ക് എത്തിയത് .ഈ വര്‍ഷമാണ്‌ .പ്രതീക്ഷകള്‍ പുലര്‍ന്ന വര്‍ഷമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Vignesh J NAIR said...

എനിക്ക് സന്തോഷമായി ഉണ്ണിയെ സന്തോഷം ആയി

ajith said...

സ്നേഹാശംസകള്‍

കാത്തി said...

സന്തോഷമീ ആധുനിക കവിതയില്‍ നല്ലൊരു പുതുവര്‍ഷം നേരുന്നു