Tuesday, December 11, 2012

വികൃതി ചെക്കന്റെ ചിറക്‌ !!!

1128723312_sBoyAngel6.jpg

ദൈവമേ, 
എന്റെ സ്വപ്നങ്ങള്‍ക്ക്  ചിറകുകള്‍ തരിക
ഞാന്‍ അകലേക്ക്‌ പറന്നു പോയ്‌കൊള്ളാം,
വിസ്തൃതിയാര്‍ന്ന വിതാനത്തിന്റെ
വിഹായസില്‍ ഞാന്‍ വിഹരിക്കാം


ആഴികളുടെ  ആഴത്തില്‍
താഴ്വാരങ്ങള്‍ തേടി നടക്കാം
മുന്തിരികുലകള്‍ക്കിടയില്‍ വീഞ്ഞ് കുടിച്ചു
ഉന്മത്ത നൃത്തം ചവിട്ടീടാം...

നിന്നോട് നന്ദി പറയാനല്ലാതെ
എന്റെ നാവ് ഞാന്‍ നിവര്‍ത്തില്ല,
അത്തിമരത്തിന്റെ കൊമ്പത്തിരുന്നു
ആനന്ദഗാനം പാടാന്‍ എന്നെ അനുവദിച്ചാലും

ആഭാസനെപ്പോല്‍  ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം !

പിന്നെ എന്റെ ആപ്പിള്‍ മരം
ഫലം കൊണ്ട് നിറയുമ്പോള്‍
നമുക്ക് ആദമിനെപ്പോലെ
ചിരിച്ചു കളിച്ചുല്ലസിക്കാം

ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം.
 
ദിനവും സ്നാനം ചെയ്യാത്ത വികൃതിപ്പയ്യനെ
നീ വെള്ളിനൂലുകളുടെ വരവറിയിച്ചു
പാഠം പഠിപ്പിക്കുന്നതു പോലെ
ചിറകരിഞ്ഞു വീഴാതെ കാക്കുകയും ചെയ്യുമല്ലോ !

ദൈവമേ,
ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ വികൃതി ചെക്കന്റടുത്ത്,
പക്ഷെ സ്വപ്നങ്ങള്‍ക്ക് വെള്ളിചിറകു തരാതെ നീ തിരിച്ചു-
പോകില്ലെന്നുറപ്പുണ്ടെങ്കില്‍ മാത്രം ബാക്കി പറയാം !  

 
ചിത്രത്തിന് കടപ്പാട് ശലീര്‍ വഴി ഗൂഗിള്‍ :)

23 comments:

Joselet Joseph said...

ചിതറിക്കിടക്കുന്ന ചിന്തകള്‍.,....

mini//മിനി said...

വികൃതിചെക്കൻ നന്നായിരിക്കുന്നു.

ente lokam said...

hum....vikruthi thanne..ashamsakal...

Noushad Koodaranhi said...

ആഹാ..വളരെ നന്നായിരിക്കുന്നു...പലപ്പോഴും വികൃതി ചിന്തകള്‍ ചിതറിപ്പോയിട്ടുണ്ട്.
എങ്കിലും നല്ല വായനാ സുഖം....
തുടരുക....

K@nn(())raan*خلي ولي said...

>> ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം ! <<

നന്നായിരിക്കുന്നെടാ. നല്ല വരികള്‍
ഒരു താളത്തില്‍ ചൊല്ലാന്‍ കഴിയുന്നുണ്ട്.

Aneesh chandran said...

വികൃതിയുടെ കൃതികള്‍ തകൃതിയാവുന്നതില്‍ സന്തോഷം :) വേറിട്ട ചിന്തകള്‍ കാണാത്ത വരികള്‍ നന്നായിരിക്കുന്നു ജോ .

പ്രയാണ്‍ said...

വി കൃതി ...:)

Sangeeth vinayakan said...

ആദമിനെ കണ്ടപ്പോള്‍ കൂടെ ഹവ്വയും കാണും എന്ന് കരുതി.. പക്ഷെ കണ്ടില്ല.. എങ്കിലും നന്നായിരിക്കുന്നു. പിന്നെ ചിലവരികള്‍ എനിക്കങ്ങു തീരെ മനസിലായില്ല ന്റെ വിവരക്കെടായിരിക്കാം..

കൊമ്പന്‍ said...

നല്ല വായനാ സുഖം ഉള്ള വരികള്‍
ഈ വികൃതി കൊള്ളാം

Unknown said...

naughty boy..

EKG said...

"തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം."

കുഞ്ഞുന്നാളിലെ വികൃതികള്‍ ഓര്‍മ്മ വരുന്നു...
ഫ്ലാറ്റുകളില്‍ ജനിച്ചു, മഹാ നഗരിയില്‍ ജീവിക്കുന്ന
ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പക്ഷെ ഇതൊക്കെ അന്യമായിരിക്കാം...

എന്തായാലും ചെക്കന്‍ നല്ല വികൃതിയാണ് കേട്ടോ..

ഷാജു അത്താണിക്കല്‍ said...

വികൃതികൾ, എല്ലാം ഉള്ളിൽ തന്നെ ഉണ്ട്
ചിന്തകൾ മറി മറയുന്നുണ്ട്

EKG said...

"തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്
ഒരു രാത്രി നക്ഷത്രങ്ങളെ കാണാതുറങ്ങി
ഞാന്‍ വിശപ്പടക്കി കൊള്ളാം."

കുഞ്ഞുന്നാളിലെ വികൃതികള്‍ ഓര്‍മ്മ വരുന്നു...
ഫ്ലാറ്റുകളില്‍ ജനിച്ചു, മഹാ നഗരിയില്‍ ജീവിക്കുന്ന
ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പക്ഷെ ഇതൊക്കെ അന്യമായിരിക്കാം...

എന്തായാലും ചെക്കന്‍ നല്ല വികൃതിയാണ് കേട്ടോ..

പൈമ said...

ഓറഞ്ചു തൊലികൊണ്ട് ഞാന്‍
തൊട്ടാവാടിയെ ഉറക്കുമ്പോള്‍,
അരുത്, എന്നെ വഴക്ക് പറയരുത്



..good frist part simple..
last 3 stanza very beautty..

ഒരു കുഞ്ഞുമയിൽപീലി said...

വികൃതിചെക്കാ നിന്റെ അക്ഷരങ്ങള്‍ കൊണ്ടുള്ള വേലത്തരം ഇഷ്ടമായല്ലോ . വിത്യസ്ത വരികള്‍കൊണ്ടു തീര്‍ത്തതീ കാവ്യം .ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

(റെഫി: ReffY) said...

ഭംഗിയുണ്ട്; വായിക്കാനും വാക്കുകള്‍ക്കും
ഭാവുകങ്ങള്‍

© Mubi said...

ജോയുടെ വികൃതികള്‍ നന്നായിട്ടുണ്ട്!

ആശംസകള്‍

മണ്ടൂസന്‍ said...

ഇനിയുമുണ്ട് ഒരുപാടു വേലത്തരങ്ങള്‍
വിയര്‍ക്കാത്ത ഈ വികൃതി ചെക്കന്റടുത്ത്.

ചെക്കന്റെ വികൃതികൾ കൊള്ളാം കേട്ടോ.
നല്ല താളാത്മകമായി ചൊല്ലാൻ കഴിയുന്ന കവിത.
ആശംസകൾ.

Shaleer Ali said...

ദൈവമേ എനിക്ക് നീ ചിറകുകള്‍
നല്‍കുക ഞാന്‍ നിന്നിലെക്കൊന്നു പറന്നോട്ടെ...
കരളു പൊള്ളിക്കുന്ന ഈ ഭൂമിയില്‍ ഇനിയും പാര്‍ക്കുവാന്‍
ഈ വികൃതി ചെക്കന് വയ്യ....
ജോ .. ഞാനായിരുന്നു ജോയുടെ സ്ഥാനത്തെങ്കില്‍ ഇങ്ങനെ എഴുതിപ്പോയേനെ
മനോഹരം രാജാവേ വരികള്‍....

Rainy Dreamz ( said...

ആഭാസനെപ്പോല്‍ ആര്‍ത്തുല്ലസിച്ചു
വസന്തം വരുമ്പോള്‍ മേയട്ടെ ഞാന്‍
പ്രകൃതിയും ഞാനും മാത്രമാകുമ്പോള്‍
നീ ഇതൊക്കെ കണ്ടു ചിരിക്കണം !

Unknown said...

എങ്കില്‍ ഒരു കാര്യം ചെയ്.... ആ ബാക്കി ഉള്ള കാര്യം കൂടി പറ.... വികൃതി പയ്യന്‍റെ കാര്യം തെമ്മാടിക്ക് അറിയാന്‍ താല്പര്യം ഉണ്ട്

Muhammed Shameem Kaipully said...

കൊള്ളാം..നല്ല വരികള്‍ ...ഭാവുകങ്ങള്‍..

Unknown said...

നന്നായിട്ടുണ്ട്!

ആശംസകള്‍