Thursday, December 27, 2012

എന്റെ മകള്‍ക്ക് !



 
എന്റെ ശരത്കാലം പൂക്കാലമാവുന്നതും

വേനല്‍ മരു പെയ്തൊഴിയുന്നതും

വാക്കുകളുടെ ഒളിയമ്പുകള്‍ നല്‍കിയ-

വേദനകൊണ്ടെന്റെ ഹൃദയം മുറിയുമ്പോള്‍,

വദനം വിടര്‍ത്തും ഹൃദയം തളിര്‍ക്കും

ജാലകപ്പടിയില്‍ കുളിര്മഞ്ഞു പൊഴിയും

പുതുനാമ്പ് വിടരുന്നതും  

നീ കാരണമാണ്,

അതെ നിന്നില്‍ നിന്നാണ് എന്റെ സന്തോഷം തുടങ്ങുന്നത്  

നീ എന്ന എന്റെ സൌഭാഗ്യത്തില്‍ നിന്ന്,

എന്റെ മകള്‍ എന്ന പുണ്യത്തില്‍ നിന്ന്.....

സ്നേഹത്തോടെ ഡാഡ !


(ഈ ചിത്രത്തില്‍ ഉള്ളത് എന്റെ മകള്‍ "തെരേസ ലിസ്യുസ്", ഈ തവണത്തെ ക്രിസ്മസ് ദിനത്തില്‍ നീണ്ട എട്ടു മാസത്തിനു ശേഷം എന്റെ കുഞ്ഞിന്റെ ചിത്രം അയച്ചു തന്നപ്പോള്‍  ഉണ്ടായ സന്തോഷം വരികളില്‍ പകര്‍ത്താന്‍ ഒരു ശ്രമം )

4 comments:

ajith said...

കുഞ്ഞുതെരേസയ്ക്ക് എന്റെയും ക്രിസ്മസ് നവവല്‍സരാശംസകള്‍.

Shaleer Ali said...

പൊന്നൂസിനെന്റെ ചക്കരയുമ്മ ...
പൊന്നൂസിന്റെ പൊന്നച്ചനെന്റെ അഭിനന്ദനങ്ങള്‍ .. നല്ല വരികള്‍ക്ക് :)

kanakkoor said...

Happy X ;mas and new year for തെരേസ ലിസ്യുസ് and her loving ഡാഡി

Aneesh chandran said...

നവവല്‍സരാശംസകള്‍ ജോ :)