Sunday, November 18, 2012

വാര്‍ധക്യത്തിന്റെ തെളിച്ചം



ചുളുങ്ങുന്ന തൊലിക്കുമപ്പുറം

ചിണുങ്ങുന്ന ഒരു കാമുകന്‍

മടിച്ചൊളിച്ചിരുന്നത് വെളിച്ചമുള്ളൊരു

മനസിനുള്ളില്‍ തന്നെ.....

മറന്നു തുടങ്ങിയ വഴികള്‍ എത്ര?

മനസ് മരവിച്ച മഞ്ഞുകാലങ്ങളും,

ഒരിക്കലെങ്കിലും പകുത്തു നല്കാന്‍

പാത്തു വച്ചൊരു പ്രണയവും പിന്നെ

പാടിയ പാട്ടും, കോറിയ വരികളും

പാതിയാക്കി ഞാന്‍ അറിഞ്ഞുടുത്തൊരു-

നരച്ച മേലങ്കി വലിച്ചെറിഞ്ഞിതാ

വിളിച്ചുണര്‍ത്തുന്നു പാതിവഴിയില്‍

പകുത്തു നല്കാന്‍ മടിച്ചുപെക്ഷിച്ച

പനിനീര്‍ പുഷ്പ്പത്തെ .....


ഈ വരികള്‍ എഴുതാനുള്ള പ്രചോദനം ഈ ചിത്രം , ചിത്രത്തിനു കടപ്പാട് ഗൂഗിള്‍  പ്ലസ്‌ !

Sunday, November 4, 2012

ഞാന്‍ നിന്നെ അറിഞ്ഞില്ലെന്നോ ?





ആകാശത്തേക്ക് നീ വലിച്ചെറിഞ്ഞ അവഗണനയാണ്
എന്നും രാത്രിയില്‍ എന്നെ നോക്കി തിളങ്ങുന്ന നക്ഷത്രം ,
നീ മാറി നടന്ന ചെളി കുഴിയിലെ വെള്ളം ആണ് 
തുലാവര്‍ഷമാരിയായ് വന്നേനെ നനയിച്ചത് ,
നിനക്ക് നല്‍കാനായി നട്ടു വളര്‍ത്തിയ റോസചെടിയാണ്‌
ഇന്നെനിക്കു നിന്റെ ഗന്ധം നിറഞ്ഞ പൂവുകള്‍ തരുന്നത് ,
നിന്റെ ചുംബനത്തിനു വേണ്ടി മാത്രം കൊതിച്ച ചുണ്ടുകള്‍ 
ഇന്ന് ഓര്‍മ്മകളുടെ ലഹരി നുകര്‍ന്ന് എന്നെ മയക്കുന്നു ... 
എന്നിട്ടും  ഞാന്‍ നിന്നെ അറിഞ്ഞില്ലെന്ന് പറഞ്ഞു എന്നെ വെല്ലുവിളിക്കല്ലേ !

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

Thursday, November 1, 2012

ഒറ്റ ചിറകുള്ള ഒരു പക്ഷി !!!




എന്റെ പ്രണയം ഒറ്റ ചിറകുള്ള ഒരു പക്ഷിയാണ്
അതങ്ങിനെ മാറി മറിയുന്ന ഋതുക്കള്‍ക്കൊപ്പം
തൂവലുകള്‍ കൊഴിച്ചു ശര വേഗത്തില്‍ പറന്നുകൊണ്ടെയിരിക്കും,  
ഒടുവിലീമണ്ണില്‍ ‍വീണു പിടഞ്ഞൊടുങ്ങും വരെ !




ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !