Thursday, January 3, 2013

തിരയൊഴിയുമ്പോള്‍ !


https://mail-attachment.googleusercontent.com/attachment/u/0/?ui=2&ik=b297eabb81&view=att&th=13c016b571fb8898&attid=0.2&disp=inline&realattid=f_hbi5pq921&safe=1&zw&saduie=AG9B_P9uqETjc1Z6dwrYlp0_M9el&sadet=1357238358003&sads=hjATO0Uxwx2MRYBr2exwj_uzEGc


നിന്റെ കടലിനു ഇരമ്പല്‍ പോരെന്നാണ്

അവര്‍ പറഞ്ഞത് ,

തിരമാലകളില്‍ ഓളം ഇല്ലത്രെ,

നാവികന് തുറമുഖം കാണുന്നതുവരെയുള്ളൂ  

കടലിനോടുള്ള കനിവ് ,
കണ്ണീരില്‍ ജീവിക്കുന്ന

നിന്നെക്കാള്‍ സഹതാപം 


കാണാത്ത ദിക്കിലെ

കേള്‍ക്കാത്ത കഥയിലെ

ചോര വറ്റിയ പെണ്ണിനോടാണത്രേ  നീ സമ്മാനിച്ച വലംപിരി ശംഖു

ഇപ്പോള്‍ വിദേശികള്‍ക്ക് കൊടുത്ത

കാണിക്കയിലെ കാമനകള്‍ക്കൊപ്പം

ഇടം പിടിച്ചെന്നാണ് ഒടുവില്‍ അറിഞ്ഞ വിശേഷം ,നിന്റെ തൂലികയില്‍ നിന്ന് ജനിച്ച മത്സ്യങ്ങള്‍

ഇന്നു വിറ്റു തീര്‍ന്ന കൈകളില്‍

ഒരു വൈഡൂര്യം നല്‍കിയിരിക്കുന്നു ,

കൂടാതെ മോഹത്തിന്റെ താക്കോലും

സ്വാര്‍ത്ഥതയുടെ പട്ടുമെത്തയും

കൂടെയുറങ്ങാന്‍ ഒരു മാദകമാംസവും !സ്നേഹം ഉണ്ടായ കാലം തൊട്ടേ  കടല്‍ ഉണ്ടെന്നാണ്

അന്ന് നമ്മള്‍ കലഹിച്ചത് ,

എന്നിട്ടും ഇപ്പോള്‍ നിന്റെ കണ്ണീരിനു ഉപ്പു രസം മാത്രം

ആണെന്ന് പരിഭവിച്ചു പടിയിറങ്ങുന്നു പലരും !നിന്നെ മണ്ണിട്ട്‌ മൂടാന്‍ ശ്രമിക്കുന്ന

മാനവികതയുടെ മനസ്സില്‍

മറന്നു പോയൊരു സൂര്യന്‍

പതുക്കെ ചക്രവാകങ്ങള്‍ക്ക് അകലെ

ഉദിച്ചുയരുന്നതു കാണാന്‍

കഴ്ചയുണ്ടാവുമോ അന്നെനിക്ക് !
ലേബല്‍ :കവിത എഴുതുന്ന ഒരു  പ്രിയ കൂട്ടുകാരന്റെ വ്യക്തിപരമായ  വേദനയില്‍ പങ്ക്  ചേരാന്‍ എഴുതിയ വരികള്‍ ......

28 comments:

ajith said...

നീ സമ്മാനിച്ച വലംപിരി ശംഖു

ഇപ്പോള്‍ വിദേശികള്‍ക്ക് കൊടുത്ത

കാണിക്കയിലെ കാമനകള്‍ക്കൊപ്പം

ഇടം പിടിച്ചെന്നാണ് ഒടുവില്‍ അറിഞ്ഞ വിശേഷം


ഇങ്ങനെ തുടങ്ങി പല സംഭവങ്ങളും എനിയ്ക്ക് പൊരുള്‍ തിരിഞ്ഞില്ലെന്നുള്ളതാണ് സത്യം.

എന്തായാലും ഞാന്‍ ഇനിയും വരും

K@nn(())raan*خلي ولي said...

അജിത്തേട്ടാ,
കേരളത്തില്‍ മാത്രം കണ്ടുവരുന്ന വലംപിരി ശംഖ് 'കേരള സര്‍ക്കാര്‍ അമേരിക്കക്ക് വിറ്റു' എന്നാ കവി ഉദ്ദേശിച്ചത്!
ഇപ്പൊ മനസിലായോ?

ഇന്ത്യ മൊത്തം നമ്മുടെ മനുമോഹന്‍ സിങ്കം വില്‍ക്കും. അത് ചോദിക്കാന്‍ കവികള്‍ വരരുത്.

Salim Veemboor സലിം വീമ്പൂര്‍ said...

കവിത കൊള്ളാം ,

പ്രവീണ്‍ കാരോത്ത് said...

നാവികന്‍ പിന്നെയും തുറമുഖം കാണുന്നത് കടലിന്‍റെ കനിവ്!
ആശംസകള്‍ ജോ

naimishika G said...

nice... I am sharing it with my blog Indian
Writers Forum... if any problem... please let me know..

നാച്ചി (നസീം) said...

കവിക്ക്‌ വേദനയോ ...കൊള്ളാം ലേബല്‍ .ആശംസകള്‍

നീര്‍വിളാകന്‍ said...

കവിത്വം ഉണ്ട് എന്നാല്‍ കവിതയ്ക്ക് ഒരു പൂര്‍ണത ഫീല്‍ ചെയ്യുന്നില്ല.... എവിടെയൊക്കെയോ എന്തൊക്കെയോ പ്രശ്നങ്ങള്‍.... എന്നാല്‍ ഓരോന്നായി ചൂണ്ടിക്കാട്ടാന്‍ ഇല്ല താനും....

പട്ടേപ്പാടം റാംജി said...

നിന്റെ കടലിനു ഇരമ്പല്‍ പോരെന്നാണ്
അവര്‍ പറഞ്ഞത് ,


ഫൈസല്‍ ബാബു said...

പ്രതിഷേധം തുടരെട്ടെ ,കഥ യായും കവിത യായും ,,,,ഇഷ്ടമായി ജോമോന്‍ ഈ കവിത

ചന്തു നായർ said...

നല്ല വരികൾക്കെന്റെ ആശംസകൾ

Cv Thankappan said...

"നാവികന് തുറമുഖം കാണുന്നതുവരെയുള്ളൂ
കടലിനോടുള്ള കനിവ്". ,

നന്നായിട്ടുണ്ട് വരികള്‍
ആശംസകള്‍

പൈമ said...

നന്നായിട്ടുണ്ട് ..ജോമോന്‍ ജി

എം.അഷ്റഫ്. said...

ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കുന്ന കവിത. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

നിന്നെ മണ്ണിട്ട്‌ മൂടാന്‍ ശ്രമിക്കുന്ന

മാനവികതയുടെ മനസ്സില്‍

മറന്നു പോയൊരു സൂര്യന്‍

പതുക്കെ ചക്രവാകങ്ങള്‍ക്ക് അകലെ

ഉദിച്ചുയരുന്നതു കാണാന്‍

കഴ്ചയുണ്ടാവുമോ അന്നെനിക്ക് !

കാത്തി said...

ഹമ്പട ജോ കൊള്ളാം കവിത..

the man to walk with said...

best wishes

Shaleer Ali said...

നാവികന് തുറമുഖം കാണുന്നതുവരെയുള്ളൂ

കടലിനോടുള്ള കനിവ് ,

ഇതിലുണ്ട് .. കരളുരുക്കുന്ന
നോവും... തിരസ്ക്രുതന്റെ വേവുന്ന കരളും......

kochumol(കുങ്കുമം) said...

പ്രതിഷേധം നന്നായിട്ടുണ്ട് ജോമോനെ..!

ഷാജു അത്താണിക്കല്‍ said...

കൊള്ളാം
നല്ല വരികൾ

Vignesh J NAIR said...

കടലോളം സ്നേഹം ഉണ്ട് എന്ന് പരസ്പരം അടിവെച്ച് കണ്ണീര്‍ കടല്‍ വാര്‍ത്ത രീതിയെ കവി അവതരിപ്പിച്ചത്‌ നന്നായ്‌ ബോധിച്ചു.... ആശംസകള്‍ ഡിയര്‍

Vignesh J NAIR said...

കടലോളം സ്നേഹം ഉണ്ട് എന്ന് പരസ്പരം അടിവെച്ച് കണ്ണീര്‍ കടല്‍ വാര്‍ത്ത രീതിയെ കവി അവതരിപ്പിച്ചത്‌ നന്നായ്‌ ബോധിച്ചു.... ആശംസകള്‍ ഡിയര്‍

ഫെമിന ഫറൂഖ് said...

സ്നേഹം ഉണ്ടായ കാലം തൊട്ടേ കടല്‍ ഉണ്ടെന്നാണ്

അന്ന് നമ്മള്‍ കലഹിച്ചത് ,

എന്നിട്ടും ഇപ്പോള്‍ നിന്റെ കണ്ണീരിനു ഉപ്പു രസം മാത്രം

ആണെന്ന് പരിഭവിച്ചു പടിയിറങ്ങുന്നു പലരും !

മനോഹരം ഈ വരികള്‍ ...
ആശംസകള്‍ ജോ ...

ചീരാമുളക് said...

കണ്ണീരില്‍ ജീവിക്കുന്ന
നിന്നെക്കാള്‍ സഹതാപം
കാണാത്ത ദിക്കിലെ
കേള്‍ക്കാത്ത കഥയിലെ
ചോര വറ്റിയ പെണ്ണിനോടാണത്രേ

"ശരിയാണ്, അയല്പക്കത്തെ  വിശപ്പടക്കാനൊന്നും കൊടുത്തില്ലെങ്കിലും ആഫ്രിക്കയിലെ പട്ടിണിയെപ്പറ്റി നമ്മൾ വാചാലരാണല്ലോ!

പ്രു അപൂർണത തോന്നുന്നു കവിതക്. ഇനി കുഴപ്പമെന്റെയോ?

അനില്‍കുമാര്‍ . സി. പി. said...

തിരയൊഴിയാത്ത ഒരു മനസ്സിന്റെ കടലിരമ്പം ...

Vinodkumar Thallasseri said...

നിന്റെ കടലിനു ഇരമ്പല്‍ പോരെന്നാണ്

അവര്‍ പറഞ്ഞത് ,

തിരമാലകളില്‍ ഓളം ഇല്ലത്രെ,

നല്ല വരികള്‍.

ente lokam said...

കവിതാ ഭംഗി എനിക്ക് നിര്‍ണയിക്കാന്‍
അറിയില്ല..

പക്ഷെ ഈ കവിതയിലെ ഓരോ വരികളും
ഒരു നഷ്ട സ്വപ്നത്തിന്റെ വേദനിപ്പിക്കുന്ന
വികാരം വളരെ നന്നായി പങ്കു വെയ്ക്കുന്നുണ്ട്...
"നാവികന് തുറമുഖം കാണുന്നത് വരെയുള്ള കടലിനോടുള്ള
കനിവ്" ....ഈ വരികള്‍ കവിയുടെ സുഹൃത്തിനോടുള്ള
ആല്മാര്ഥത പോലെ വളരെ വ്യക്തം ആയ അര്‍ഥം സ്ഫുരിക്കുന്നവ
ആണ്.
അഭിനന്ദനങ്ങള്‍ ..സുഹൃത്തിനു ഇനിയും, കാണാത്ത
കരകള്‍ വേറെ ഉണ്ടെന്നു പറഞ്ഞു കൊടുക്കുക....ആശംസകള്‍..

ശരത്കാല മഴ said...

ഇവിടെ വന്നു എന്നെ പ്രോത്സാഹിപ്പിച്ച, വായിച്ചാ എല്ലാവര്ക്കും സ്നേഹംനിറഞ്ഞ നന്ദി !!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അവിടവിടെ കവിതയുടെ മിന്നലാട്ടങ്ങള്‍ ദൃശ്യമാണ്‌ ഈ വരികളില്‍.
ദുരൂഹതയുടെ ആഴം കുറച്ച് കുറച്ചുകൂടി സുതാര്യതവരുത്തിയാല്‍ കൊള്ളാം.