Sunday, February 10, 2013

കാവല്‍ മാലാഖ !!!



കൂടെ കൂടിയ മാലാഖയെ 
വഴി തെറ്റി വന്നവളെന്നു  നിനച്ചു 
വഴി തിരിച്ചു വിടാന്‍ ശ്രമിച്ച 
ഇടയ ബാലനാണ് ഞാന്‍,

വീഥികള്‍ പലതും 
തെളിച്ചു കൊടുത്തിട്ടും 
ഋതുക്കള്‍ പലകുറി മാറി മറിഞ്ഞിട്ടും 
അകലാതെ കൂടെ നടന്നവള്‍ ,
വഴി വിളക്കായി ഊന്നുവടിയായി 
കുന്നുകള്‍ കയറിയിറങ്ങി 
കുഞ്ഞു ചിറകുകള്‍ കൊണ്ടെന്റെ 
തണലായി,കുടയായി 
വെയിലിലും മഴയിലും 
കൂട പിറപ്പിനെ പോലെ തുണയായി,
ഈ ജന്മം മുഴുവനും 
കൂടെ നടന്നിട്ടും 
അറിഞ്ഞില്ല ഞാന്‍ 
നീ വഴിതെറ്റി വന്നവളല്ലെന്നും 
ദൈവം എനിക്കായ് അയച്ച 
കാവല്‍ മാലാഖയനെന്നും !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

27 comments:

ഷാജു അത്താണിക്കല്‍ said...

ഇടയ ബാല ഇനി അങ്ങനെയിന്നും ചെയ്യരുതേ

Akbar said...

അപ്പൊ ഇനി മാലാഖയെ കൈ വിടണ്ടാ.

Vishnu N V said...

കാവല്‍ മാലാഖ നിങ്ങളെയും കൈ വിടാതെ യിരിക്കട്ടെ

Unknown said...

കൂടെ നടന്നിട്ടും
അറിഞ്ഞില്ല ഞാന്‍
നീ വഴിതെറ്റി വന്നവളല്ലെന്നും
ദൈവം എനിക്കായ് അയച്ച
കാവല്‍ മാലാഖയനെന്നും !
നല്ല വരികള്‍ തിരയുടെ ആശംസകള്‍

ente lokam said...

തിരിച്ചു അറിവിന്റെ നിമിഷങ്ങള്‍...
നന്നായിരിക്കുന്നു....

Unknown said...

എഴുതുക....

Unknown said...
This comment has been removed by the author.
ഒരു കുഞ്ഞുമയിൽപീലി said...

മാലാഖമാര്‍ അങ്ങിനെയാണ് തിരിച്ചറിയുമ്പോഴേക്കും ദൂരേക്ക് പറന്നു പോയിരിക്കും . കാവല്‍ മാലാഖ കവിത ഇഷ്ടായിട്ടോ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

Dhanesh... said...

നല്ല വരികള്‍..
തിരിച്ചറിവുകള്‍ സ്നേഹത്തിലേക്കുള്ള വഴി തെളിക്കട്ടെ..
ആശംസകള്‍..

വീകെ said...

ഇപ്പോഴെങ്കിലും മനസ്സിലായല്ലൊ..
നന്നായി..
ആശംസകൾ...

പട്ടേപ്പാടം റാംജി said...

കാവല്‍ മാലാഖ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാം അറിയുന്ന മാലാഖക്ക് മനസ്സറിയാതെ പോകമോ ?
നല്ല വരികളാണെല്ലാം.

ajith said...

ചില സമയത്ത് കാവല്‍ മാലാഖയെ കാണാതെ പോവും

© Mubi said...

മാലാഖ കൂടെ ഉണ്ടായിക്കോട്ടെ...

ശ്രീ said...

അപ്പോ ആ കാവല്‍ മാലാഖ ഇനിയെന്നും കൂടെ തന്നെ ഉണ്ടായിരിയ്ക്കട്ടെ!

Jefu Jailaf said...

നാന്ന്യിരിക്കുന്നു. ആശംസകള്‍..

Aneesh chandran said...

കൊള്ളാം ജോ..ആശംസകള്‍

https://kaiyyop.blogspot.com/ said...

കൂടെ നടന്നിട്ടും 
അറിഞ്ഞില്ല ഞാന്‍ 
നീ വഴിതെറ്റി വന്നവളല്ലെന്നും 
ദൈവം എനിക്കായ് അയച്ച 
കാവല്‍ മാലാഖയനെന്നും !
.......

നന്നായിട്ടുണ്ട്

Unknown said...

അടുത്ത ജന്മവും ഈ മാലഘ കൂടെ ഉണ്ടാവട്ടെ.... ഇപ്പോള്‍ മനസ്സിലായല്ലോ അല്ലേ

Shahida Abdul Jaleel said...

കൂടെ നടന്നിട്ടും
അറിഞ്ഞില്ല ഞാന്‍
നീ വഴിതെറ്റി വന്നവളല്ലെന്നും
ദൈവം എനിക്കായ് അയച്ച
കാവല്‍ മാലാഖയനെന്നും !

നല്ല വരികള്‍ ആശംസകള്‍ ...

kanakkoor said...

വളരെ നല്ല വരികള്‍ ... എഴുത്തിലെ നൈര്‍മല്യത ഇഷ്ടമായി . ആശംസകള്‍

Joselet Joseph said...

എഴുത്തില്‍ നന്മയുണ്ട്. കാവ്യഭംഗി ശ്രദ്ധിക്കുക.

എന്‍.ബി.സുരേഷ് said...

make it crisp and use apt images. it is poetic

Cv Thankappan said...

പ്രകാശം പരത്തുന്ന വരികള്‍
ആശംസകള്‍

aboothi:അബൂതി said...

മാലാഖമാര്‍ വംശനാശം നേരിടുന്ന ഈ കാലത്ത് ഈ തിരിച്ചറിവ് വളരെ നല്ലതാന്നു
നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..

പ്രവീണ്‍ കാരോത്ത് said...

മാലാഖമാരെ ഇതിലേ!

Muralee Mukundan , ബിലാത്തിപട്ടണം said...

ദൈവം എനിക്കായ് അയച്ച
കാവല്‍ മാലാഖ യാ ണെ ന്നും !