Saturday, June 1, 2013

എന്റെ കടൽ




ആ കതകിനു  മറവിലാണ്
എന്റെ കടൽ ഞാൻ  ഒഴുക്കി വിട്ടത് ,
നീയതു അറിഞ്ഞുകാണില്ല
ഞാൻ  ഒട്ടു പറഞ്ഞതുമില്ല...
എങ്കിലും ഇടയ്ക്ക് ഇടയ്ക്കുള്ള
കൊടുങ്കാറ്റും ആഞ്ഞടിക്കുന്ന
തിരമാലകളും,
പിന്നെ സ്ഥായിയായുള്ള
കടലിരമ്പലും
ചിലപ്പോഴെങ്കിലും
മുറിവിട്ടു പുറത്തുവരുന്നത്‌
മനപ്പൂർവമല്ല ,
കാരണം
ചിലസമയത്ത് പ്രകൃതിദുരന്തങ്ങൾ
നിനച്ചിരിക്കാതെ വരുന്നത്
പതിവാണല്ലോ !!!! 



ചിത്രത്തിന് കടപ്പാട് ഗൂഗിൾ

5 comments:

Aneesh chandran said...

ചില ദുരന്തങ്ങള്‍ നല്ലതാണു ജോ....ല്ലേ ?? :)

ശരത്കാല മഴ said...

കാത്തി ചെക്കാ,പോസ്റ്റ്‌ ഇട്ട ഉടനെ കമന്റ്‌, ഞാന്‍ ഞെട്ടി, നീ എന്താ പ്രകാശ വേഗത്തിനേക്കാള്‍ കൂടുതല്‍ സ്പീഡില്‍ ആണോ പോസ്റ്റ്‌ വായിക്കുന്നേ :))))

ajith said...

കതക് ചേര്‍ത്തടച്ചാല്‍ ഒരുപക്ഷെ....!!

ശരത്കാല മഴ said...

അജിത്തെട്ടാ ഒരുപാട് നന്ദി, ഈ പ്രോത്സാഹനത്തിനു :)

ഒരു കുഞ്ഞുമയിൽപീലി said...

കതകിനാൽ ഒരു ദുരന്തം ........ അറിയുമെന്ന പ്രതീക്ഷ ഇനിയും ബാക്കി