Sunday, June 16, 2013

മഴയോർമ്മകൾ !!!



മഴ എന്നിലെ കാമുകനെ ഉണര്‍ത്തും
ബാല്യത്തെ ഓര്‍മ്മിപ്പിക്കും
ചില്ലിട്ടടച്ച എന്റെ മോഹങ്ങളേ
പുറം ലോകം കാണിക്കും....
നനഞ്ഞൊട്ടിയ എന്റെ ഓര്‍മ്മകളെ
കുതിരാന്‍ അനുവദിക്കും ,
വിങ്ങിയ നൊമ്പരങ്ങളെ
ചുടു ചായയില്‍ പകര്‍ത്തും
സ്കൂള്‍ വരാന്തകളിലെ
തണുത്ത കാറ്റിനെ
എന്റെ വസ്ത്രങ്ങളിലേക്ക്
അയക്കും ......
കണ്ണുപൊത്തി കളിക്കുന്ന
ഇടി മിന്നലുകളെ
എന്റെ ഞെട്ടുന്ന
നെഞ്ചിലെക്ക് ഇറക്കും ,
കശപിശ കൂടുന്ന
മഴ കാറ്റുകള്‍
എന്റെ കുടയെ ചുംബിക്കും
പ്രണയ പരവശത്തോടെ
കുട തിരിച്ചു ചുംബിക്കും
പിന്നെ അതിനെ വരുതിയിലാക്കാന്‍
ഞാന്‍ എന്റെ സര്‍വ ശക്തിയുമെടുത്തു
കുട ശീലാ തിരിക്കെ നിവര്‍ത്തും !
മഴ എന്നെ മനസിലാക്കുന്നത്‌ പോലെ
മനുഷ്യര്‍ ചെയ്തിരുന്നെകില്‍
മഴ മറ്റൊരു പ്രകൃതി പ്രതിഭാസം
മാത്രമായി പോയേനെ !!!!!

3 comments:

Aneesh chandran said...

മഴയ്ക്ക് അങ്ങനെ ചില സ്വഭാവങ്ങള്‍ ഉണ്ട് :) നല്ലതാ

ajith said...

മഴ എന്തൊക്കെയാ ഉണര്‍ത്തുന്നത്. അല്ലേ?

Joselet Joseph said...

മഴയുടെ കാമുകന്മാര്‍..