Sunday, June 23, 2013

മാലാഖ !!!




ഇന്നലെ രാത്രി ഞാനൊരു മാലാഖയെ കണ്ടു,
വിളക്കുമേന്തി  നടന്നു പോവുന്നൊരു മാലാഖ,
മിഖായേലിന്റെ കരുത്തായിരുന്നു 
അവന്റെ കരങ്ങൾക്ക് ,
ഗബ്രിയേലിന്റെ നിഷ്കളങ്കത 
തോന്നിക്കും ചിരിയും 
യാത്രയ്ക്ക് പോവുന്ന റാഫേലിന്റെ 
തിടുക്കവുമായിരുന്നു 
ആ നടത്തത്തിൽ ..........

സഖി പറഞ്ഞ ഓർമ്മകളിൽ 
വിളക്കുകാലിൽ ചാരിയിരുന്നുറങ്ങുന്ന 
മാലാഖയെ കുറിച്ച് മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ ,
പക്ഷെ ഞാൻ കാണുന്നത് 
ചിറകുകൾ ഉണ്ടായിട്ടും
നടന്നു പോവുന്നൊരു മാലാഖയെയാണ് ,
രാവേറെ വൈകിയതുകൊണ്ടും 
നിലാ വെട്ടം മങ്ങിയതുകൊണ്ടും 
അവന്റെ വിളക്കിന്റെ പ്രകാശത്തിൽ ആണ് 
ഞാനും സഞ്ചരിച്ചത് .......


(തുടരും )

ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

4 comments:

ajith said...

ഭൂമിയിലെ മാലാഖമാര്‍

K@nn(())raan*خلي ولي said...

കുറഞ്ഞവരികളിലൊരു വലിയ മാലാഖ!
കവിത്വമുള്ളോരു കവിത.

Aneesh chandran said...

ഇതൊക്കെ തെറ്റല്ലേ ജോ :).....തുടരും അതെന്താ അങ്ങനെ ഒരു തടസം വേണ്ടായിരുന്നു .

Shaleer Ali said...

ആകാശം കാണാന്‍ മോഹിച്ചവന്റെ മനസ്സ് <3