Sunday, June 9, 2013

ഇതു പ്രണയമല്ല പാപമത്രേ !!!


പ്രണയമെന്നാണ് അവൻ അതിനെ വിളിച്ചത് 
അവൾ  അതിനെ പാപമെന്നും ,
എല്ലാം അറിയണമെന്നെ  അവനുണ്ടായിരുന്നുള്ളൂ 
പക്ഷെ അവൾക്കതിൽ കുടുങ്ങികിടക്കനായിരുന്നു താല്പര്യം !!

ഒടുവിൽ അവളുടെ കുളി തെറ്റിയ അന്ന് 
അവനൊരു ശപഥം ചെയ്തു ,
നമുക്കിടയിലെ മൂന്നാമതോരാളിനു 
അച്ഛനില്ലാതെ പോവരുത് ഒരിക്കലും,

എനിട്ടും  അവൾ കരഞ്ഞുകൊണ്ടേയിരുന്നു 
ഇതു പ്രണയമല്ല പാപമത്രേ 
ഇതു പ്രണയമല്ല പാപമത്രേ ,
സ്ത്രീ എന്നും അപലയാണ് 
ചപലയാണ്, പുരുഷന്റെ 
കാമത്തിന്റെ ഇരയാണ്‌ പോലും ,
എന്നിട്ടൊടുവിൽ തന്റെ സ്ത്രീത്വത്തെ കാക്കാൻ 
അവൾ ചിന്തിച്ചൊരു തീരുമാനമെടുത്തു,

അച്ഛനില്ലാതെ പോവരുത് 
എന്നല്ലേ അവൻ പറഞ്ഞത്,
അതുകൊണ്ടവൽ ചെയ്തത് 
ഒരു കത്രികയ്ക്കു മുന്നിൽ വലിച്ചെറിഞ്ഞു 
അച്ഛനും അമ്മയും ഇല്ലാതെ പോവുകയെന്നൊരു 
പുണ്യമാണ് ആ കുഞ്ഞിനോട്  !!

അപ്പോഴും അവൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു 
ഇതു പ്രണയവുമല്ല പാപവുമല്ല ,
പുരുഷന്റെ മ്ലേച്ച കാമം മാത്രമാണ് !!!!!

3 comments:

aneesh kaathi said...

ഒന്ന് ,രണ്ടു ,മൂന്ന്‍ .....പ്രണയത്തില്‍ ഒന്നേ ഒള്ളൂ ഒന്ന് മാത്രം . :)

ഷാജിഷാ said...

ഡാ ഞാൻ കല്യാണം കഴിച്ചിട്ടില്ലാട്ടാ.... ഇങ്ങിനെ ഒന്നും എഴുതല്ലേ :( എന്തൊക്കെയോ മറഞ്ഞിരിക്കുന്ന കവിത ......

ajith said...

മാംസനിബദ്ധമാണനുരാഗം