Tuesday, August 20, 2013

പത്രോസിന്റെ വിലാപം :



പാതിര കോഴി കൂവുന്നത് കാത്തു നിന്ന 
പരിചാരകയാവും, അന്ന് രാത്രി 
ചൂട്കാഞ്ഞു തണുപ്പ് മാറ്റി 
മരവിച്ച മനസ് മാറ്റാൻ ആവാതെ 
ശങ്കിച്ച് നിന്ന എന്നോട് 
നിന്നെ വഞ്ചിക്കാൻ 
ഒരു നുണ പറയാൻ പ്രേരിപ്പിച്ചത്...

അവളുടെ തളർന്ന കണ്ണുകളുടെ 
മാസ്മരികതയാവുമോ അതോ 
മരണ ഭയമോ ?
അറിയില്ല ഞാൻ എന്നെത്തന്നെ മറന്നു- 
നിന്നെ വീണ്ടും ഒറ്റപെടുത്തിയതിന്റെ 
കാരണം തിരയാൻ എനിക്കാവുന്നില്ല  ......

വീണ്ടും രണ്ടു തവണ പാതിരാകോഴി 
കൂവുകയും ഞാൻ അന്തസായി 
നിന്നെ തള്ളിപറയുകയും ചെയ്തു .....
വെള്ളി വെളിച്ചം തൂകി പകൽ വന്നു തുടങ്ങി .
എനികിപ്പോൾ എല്ലാം വ്യക്തമായി കാണാം ...
ഭയത്തിന്റെ ഇരുൾ ആയിരുന്നു 
എനിക്ക് ചുറ്റും, അതിപ്പോൾ 
പതുക്കെ മാറി തുടങ്ങുകയാണ് ......
നിന്നെ ഒറ്റിയവന്റെ കൈകളേക്കാൾ 
കറുപ്പാണ് എന്റെ കരളിനെന്നു 
തോന്നിയ നിമിഷം മുതൽ 
ചങ്കു പൊട്ടി ഓടുകയാണ് ഞാൻ ....

അടുത്ത ഇരുളും പ്രതീക്ഷിച്ചു ...........!!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

4 comments:

Aneesh chandran said...

വലിയ കവിതകളൊക്കെ വന്നുതുടങ്ങി സന്തോഷം ജോ. നല്ലൊരു വായന, ഇനിയും ശ്രദ്ധിക്കു.

ajith said...

മുപ്പത് കാശെവിടെ?

ശരത്കാല മഴ said...

@ കാത്തി ചെക്കാ,ഒരു പാട് നന്ദി ........... നിങ്ങൾ രണ്ടുപേരും ആണ് ഞാനൊരു ബ്ലോഗ്ഗർ ആണെന് ഇടയ്ക്ക് ഓര്മ്മിപ്പിക്കുന്നത് :)

@ അജിത്തെട്ട , മുപ്പതു വെള്ളികാശു യൂദാസുമായി ബന്ധപെട്ടതാണ്, ഞാൻ ഇവിടെ എഴുതിയത് പത്രോസിനെ കുറിച്ചല്ലേ :) എന്തായാലും ഒരുപാടു സന്തോഷം ഇടയ്ക്കുള്ള ഈ സന്ദർശനത്തിൽ :)

Unknown said...

:)