Tuesday, November 5, 2013

കഴുക ജന്മങ്ങൾ !!!



ഒരു  വാക്കിൽ  കുരുങ്ങി കിടക്കാൻ എനിക്കാവില്ല,  
നിന്നിലേക്ക്‌ ഇരുകരങ്ങളും വിരിച്ചൊരു - 
ആകാശത്തിലെക്കാണെന്റെ നോട്ടം .... 
ആർക്കും  പിടിതരാത്ത , ആരെയും ഗൌനിക്കാത്ത  
ഒരു ദേശാടന പക്ഷിയാവുന്നു എന്റെ ചിത്തം .. 
ഞാൻ  എന്നെ തന്നെ ഒരു സഞ്ചാര പദത്തിലേക്ക്  
പറക്കാൻ അനുവദിക്കുകയാണ് .... 
ഋതുക്കൾ മാറി വരുന്നതും  
പ്രപഞ്ചം കാലഹരണപ്പെടുന്നതും 
അസ്വസ്തമാക്കാതെ ഉയർന്നു പൊങ്ങുന്ന  
കഴുക ജന്മങ്ങൾ ആവട്ടെ ഇനിയുള്ള കാലം !!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

2 comments:

Aneesh chandran said...

പാറി പറന്നകലേക്ക് പോകാം,അങ്ങകലെ...

ajith said...

ഏറ്റവും ഉയരത്തില്‍ പറക്കുന്ന പക്ഷി!