Sunday, December 8, 2013

ഞാൻ വരികയാണ്‌ നിന്നിലേക്ക്‌ .....



കടലിന്റെ ആഴങ്ങളിലേക്ക് രു വഞ്ചി തുഴയുന്നതുപോലെ 
ഞാൻ വരികയാണ്‌ നിന്നിലേക്ക്‌ .....
കാറ്റിലും കോളിലും പെട്ട് 
ആടിയുലഞ്ഞു, മുങ്ങി നിവർന്നു 
ഉപ്പു രസം നുകർന്ന് 
ചവർചും തുപ്പിയും 
അനന്തമായ സമതലങ്ങളെ 
സ്വപ്നം കണ്ടു ,
കടൽ കാക്കകളെയും ,സർപ്പങ്ങളെയും 
എന്തിനു ഒരു കടൽ കൊള്ളയെപ്പോലും 
ഭയപ്പെട്ടു , ഒരു നൂറു തവണയെങ്കിലും 
തിരിച്ചു തുഴയാൻ കൊതിച്ചോടുവിൽ 
നിന്നിലേക്ക്‌ തന്നെ തുഴയെറിഞ്ഞ് 
തുണ അറിഞ്ഞു , ലോക തിരകളിൽ ഉഴറാതെ ...
ചക്രവാള സീമകളിൽ 
ഉദിച്ചുയരുന്ന സൂര്യനെ പോലെ 
വിളങ്ങുന്ന നിന്റെ കരുണയിലേക്ക് 
ദൈവമേ ഞാൻ പത്രോസിനെ പോലെ 
വിശ്വാസ കടലിൽ 
ഒരു നിറകുടം സംശയം ബാക്കിവച്ച്,
തോണി ഉപേക്ഷിച്ചു, 
നടന്നു കയറുകയാണു ..............!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

3 comments:

ajith said...

സംസാരസാഗരത്തില്‍ ജീവിതത്തോണി

© Mubi said...

ആശംസകള്‍..

Unknown said...

ഒരു സമുദ്രത്തെ പറച്ചിലുകള്‍ക്കുള്ളില്‍ നിര്‍ത്തിയിട്ടുണ്ട്. നല്ലത്..