കടലിന്റെ ആഴങ്ങളിലേക്ക് ഒരു വഞ്ചി തുഴയുന്നതുപോലെ
ഞാൻ വരികയാണ് നിന്നിലേക്ക് .....
കാറ്റിലും കോളിലും പെട്ട്
ആടിയുലഞ്ഞു, മുങ്ങി നിവർന്നു
ഉപ്പു രസം നുകർന്ന്
ചവർചും തുപ്പിയും
അനന്തമായ സമതലങ്ങളെ
സ്വപ്നം കണ്ടു ,
കടൽ കാക്കകളെയും ,സർപ്പങ്ങളെയും
എന്തിനു ഒരു കടൽ കൊള്ളയെപ്പോലും
ഭയപ്പെട്ടു , ഒരു നൂറു തവണയെങ്കിലും
തിരിച്ചു തുഴയാൻ കൊതിച്ചോടുവിൽ
നിന്നിലേക്ക് തന്നെ തുഴയെറിഞ്ഞ്
തുണ അറിഞ്ഞു , ലോക തിരകളിൽ ഉഴറാതെ ...
ചക്രവാള സീമകളിൽ
ഉദിച്ചുയരുന്ന സൂര്യനെ പോലെ
വിളങ്ങുന്ന നിന്റെ കരുണയിലേക്ക്
ദൈവമേ ഞാൻ പത്രോസിനെ പോലെ
വിശ്വാസ കടലിൽ
ഒരു നിറകുടം സംശയം ബാക്കിവച്ച്,
തോണി ഉപേക്ഷിച്ചു,
നടന്നു കയറുകയാണു ..............!!!
ചിത്രത്തിന് കടപ്പാട് ഗൂഗിൾ
3 comments:
സംസാരസാഗരത്തില്‍ ജീവിതത്തോണി
ആശംസകള്‍..
ഒരു സമുദ്രത്തെ പറച്ചിലുകള്ക്കുള്ളില് നിര്‍ത്തിയിട്ടുണ്ട്. നല്ലത്..
Post a Comment