Thursday, January 2, 2014

എന്നെ നീ നോക്കാതിരിക്കുക...





എന്നെ നീ നോക്കാതിരിക്കുക,
ഒരുവാക്ക് പോലും മിണ്ടാതിരിക്കുക ,

നിന്നിലേക്ക്‌ വീണു കൊണ്ടിരിക്കുന്നവന്റെ
അന്ത്യ യാചനയായി കണ്ടാൽ മതി ....

സ്നേഹം എന്നെ വിഴുങ്ങുന്നതിനു മുൻപ്
ഒരു തരി ദയ കാണിക്കുക .....
കൊലകയറിൽ കയറുന്നവന് പോലും
ആരാച്ചാർ അവസാനമായി 
ഒരു ആഗ്രഹസഫലീകരണത്തിന്
അനുമതി കൊടുക്കുന്നുണ്ട് !!!

നിന്നിലമർന്നു ഒടുങ്ങുന്നതിനു മുൻപേ
ഓടിയൊളിക്കാൻ ഒരു അവസരം തരിക ,
നിന്റെ ഭ്രാന്തൻ ലോകം
എന്നെ ലഹരിപിടിപ്പിക്കും മുൻപ്
എനിക്ക് രക്ഷപെടണം ...

എന്നെ നീ നോക്കാതിരിക്കുക .....
മറവിയുടെ മുറിവുകൾ എന്നെ വ്രണപ്പെടുത്തട്ടെ ....
ഞാൻ ഒരു ഭീരുവിനെ പോലെ
നിന്നിൽ നിന്നും മറഞ്ഞിരിക്കട്ടെ !!!!
 



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

5 comments:

Aneesh chandran said...

ഭയമാണ് പ്രശ്നം ല്ലേ.....

ajith said...

എത്ര നാള്‍?

ഫെമിന ഫറൂഖ് said...

ഇല്ലാ ഇനീം ഇനീം നോക്കും .....

Unknown said...

രക്ഷപെടല്‍ എന്നൊന്നില്ല. തുഴയുക, കാലപരിണതിയോളം..

ഷൈജു.എ.എച്ച് said...

വളരെ നന്നായിരിക്കുന്നു.
ആശംസകൾ...