Tuesday, March 25, 2014

നാം ഒറ്റയ്ക്ക് പോവേണ്ട യാത്രകൾ

നാം ഒറ്റയ്ക്ക്  പോവേണ്ട ചില  യാത്രകളുണ്ട് , ഒരായിരം പേരെ  കൂടെകൊണ്ടുപോയാലും ഒടുവിൽ തനിച്ചു അവസാനിക്കേണ്ട യാത്രകൾ .....പകലിന്റെ ദൈർഘ്യമോ,രാത്രിയുടെ  രൌദ്രമോ തെല്ലും ദയ കാണിക്കാത്ത  ഇടങ്ങളിലാണ് നാം സഞ്ചരിക്കേണ്ടത് ... വരണ്ട നാവിനെ കബളിപ്പിക്കാൻ ഒരു തുള്ളി അഴുക്കു ചാലിലെ നനവ്‌  പോലും കാണാത്ത മരുഭൂമിയിലൂടെയാണ് ഇടയ്ക്ക് കടന്നു പോവുന്നത് .... ഓർമ്മകൾ പോലും ആഗ്രഹിച്ചാൽ പെയ്യാത്ത ഇടങ്ങളുണ്ട് ... ഓർത്തെടുക്കാൻ ശ്രമിച്ചാലോ  കണ്ണിൽ തെളിയുന്നത് ഇനി  ഒരിക്കലും ഓർത്തെടുക്കേണ്ടെന്ന് കരുതിയ ചില അപ്രസകത ഭാഗങ്ങൾ ആവും .... ഈ യാത്ര മുടക്കാനോ, നീട്ടി വയ്ക്കാനോ കഴിയില്ലെന്നറിയുമ്പോൾ പാതി വഴിക്ക്  ഉപേക്ഷിക്കാൻ പോലും ആവാതെ നമ്മൾ മനസില്ലാ മനസോടെ നടന്നു തുടങ്ങും . അപ്പോൾ ഓർക്കുക , നിനക്ക് മുന്നേ നടന്നവനെ , കാരണം അവൻ  പറയുന്നു

 ''നിങ്ങൾക്ക്  കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങൾക്ക്  മുൻപേ നടന്നിരുന്നു . നിങ്ങൾക്കു വഴി കാട്ടുവാനായി അവിടുന്ന് രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക്  മുൻപേ സഞ്ചരിച്ചിരുന്നു.'' - നിയമാവർത്തനം : 1 :33 .

No comments: