Thursday, May 22, 2014

ഇര !




ചതിയിൽ വീഴുമെന്നറിഞ്ഞിട്ടും 
ചതുപ്പിൽ കുടുങ്ങി ഒടുങ്ങും എന്നറിവിലും, 
വേടനെ തേടിവരുന്ന ചില ഇരകൾ  ഉണ്ട് ...
നിന്റെ കപടതയെ , 
സ്നേഹം കബളിപ്പിക്കപെടുകയാണ് എന്നറിവിലും  
സ്വമേധയാ തന്നെത്തന്നെ 
ബലികൊടുക്കുകയാണ്  ഇവിടം ,
ആത്മ രക്ഷയെന്നോണം 
ആധിപിടിച്ചുള്ള അവസാന പിടച്ചിലിൽ 
വേടന്റെ കരളിലെ ഒരു തുള്ളി കണ്ണീരു 
സ്വപ്നം കാണുന്ന ഇരകൾ....
അവിടം ഇരയുടെ തിരഞ്ഞെടുപ്പാണ് ,
വേടൻ വേട്ടയാടപ്പെടും ,
കാലാന്തരങ്ങളിൽ രൂപാന്തരം പ്രാപിച്ചു ,
വേടൻ  ഇരയായി മാറുന്ന  സിദ്ധാന്തം 
അത് ഇരയ്ക്ക് മാത്രം സ്വന്തം !!!

2 comments:

Aneesh chandran said...

ഇരയും വേട്ടക്കാരനും ഓടുകയാണ്. ഒരു കണക്കിന് എല്ലാം ഇരകള്‍ തന്നെ .

ajith said...

ചെറിയ ഇരയും വലിയ ഇരയുമെന്നേയുള്ളു