ഈ കഥയുടെ കാപ്ഷന് കേട്ടു തീരെ ലോ ക്ലാസ്സ് വ്യക്തികള് ആയിരിക്കും എന്നു സംശയിക്കരുത് . കോരന് തീര്ത്തും ഈ നൂറ്റാണ്ടിലെ ഒരു കൂള് dude ആണ്. കഞ്ഞി ഒരായിരം പര്യായങ്ങള് ഉള്ള വാക്കാണ്. അതിന്റെ അര്ഥം നിര്വചിക്കാന് ഞാന് സദയം വായനകാര്കു സ്വാതന്ത്ര്യം തരുന്നു.
മാന്യ കോര്പ്പറേറ്റ് മഹാന്മാര്ക് വന്ദനം. എന്റെ കഥയിലെ നായകന് സുന്ദരന് ,സുമുഗന്, സകല കലാ വല്ലഭന്. വയസു 39, പേര് കോരന്. സാമാന്യം ആവശ്യത്തിനു ഉയരം . ഡല്‍ഹി മലയാളി ആണ്. സുന്ദരി ആയ ഒരു ഭാര്യാ , മക്കള് മൂന്നു പുലികുട്ടികള് , സന്തോഷകരമായ കുടുംബ ജീവിതം.
കോരന്റെ ജീവിതം ഗള്ഫില് തുടങ്ങിയിട്ട് ഇന്നേക്ക് 16 വര്ഷം തികഞ്ഞു. ഈ വര്ഷങ്ങള് അത്രയും അദേഹം ചെയ്ത പുണ്യ പ്രവര്ത്തികള് കുറിക്കാന് ഞാന് ആരു? എങ്കിലും എന്റെ ഈ കൊച്ചു തലയില് നിന്നും അടര്ന്നു വിഴുന്ന ചില ഗുണഗണങ്ങള് പാടി തുടങ്ങട്ടെ.
കോരനെ പറ്റി പറയാന് എന്റെ ഓഫീസിലെ എല്ലാവര്ക്കും നൂറു നാവാണ്. അദേഹം എന്ന പ്രതിഭാസത്തിനു മുമ്പില്‍ ഞാന് വെറും ഒരു പുഴു മാത്രം. ആദ്യമേ ഞാന് എന്നെ കോരനുമായി ഒന്ന് താരതമ്യം ചെയ്യാം. (അദേഹത്തിന്റെ വലുപ്പം കാണിക്കാനല്ല മറിച്ച് എന്റെ കുറവ് കാണിക്കാനാണ് ) . എന്റെ ഇംഗ്ലീഷ് പ്രവീണ്യം സൂപ്പ് ആണെങ്ങില് അദേഹത്തിന്റെതു പച്ച വെള്ളം ആണ്. എനിക്ക് ഒരു പൂച്ചകുട്ടി ഉണ്ടെങ്കില് കോരന് മൂന്നു പുലികുട്ടികള് ഉണ്ട്. എന്റെ വയസു 29 ഉം . അദ്ദേഹത്തിന് 39 ഉം. ഞാന് ഇവിടെ വന്നിട്ട് 2 വര്ഷം എങ്കില് കോരന് ചേട്ടന് വന്നിട്ടു 15 വര്ഷം. ആനയും ആടും തമില്ലുള്ള വ്യത്യാസം നിങ്ങള്ക്ക് മനസിലായി എന്നു കരുതുന്നു.
കോരന്റെ കഴിവുകള് ഭയങ്കരമാണ് .......... എന്നെ ഏറ്റവും കൂടുതല് ആകര്ഷിച്ചത് അദേഹത്തിന്റെ വ്യക്തിത്വം ആണ്. ബോസുമാരുടെ അടിവസ്ത്രത്തിന്റെ ചുളുവുകള് നിവര്ത്താനുള്ള അദേഹത്തിന്റെ കഴിവ് പ്രശംസനീയം അത്രേ !!! എല്ലാവരെയും കാണേണ്ട പോലെ കാണാന് കോരനെ കഴിഞ്ഞേ എന്റെ ഓഫീസില് മറ്റാരും ഉള്ളു .
ഈ മഹാ പ്രതിഭയുടെ ജന്മ വാസനകളിലെല്ക് ഒരു എത്തിനോട്ടം .(പണ്ടേ മലയാളികള് ഈ എത്തി നോട്ടത്തില് പല തവണ പ്രാമുഖ്യം തെളിയിച്ചവര് ആണല്ലോ :) )
1 . സമാധാനത്തില് ജീവിക്കുന്ന മറ്റു സഹപ്രവര്ത്തകരുടെ ഇടയില് ചെന്ന് കുത്തി തിരുപ്പു ഉണ്ടാക്കുക ........
2 . സ്വന്തം ആവശ്യങ്ങള്ക്കായി മറ്റുള്ളവരെ ഉപയോഗികുക . (ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന എന്തോ ഉണ്ടല്ലോ, അതുപോലെ ......കരി വേപ്പില അല്ലാട്ടോ, അത് ഇപ്പോള് വീണ്ടും ഉപയോഗികുന്നുണ്ട് പോലും .)
3 . എല്ലാവരെയും സ്നേഹിച്ചു കൊല്ലുക ( അവസാനത്തെ വാക്ക് ശരിക്കും അങ്ങു പ്രയോഗിക്കും ).
4 . കമ്പനിയുടെ ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങള് കണ്ടു പിടിക്കുക എനിട്ട് മറ്റുള്ളവരുടെ കഞ്ഞിയില് എരിവും പുളിയും ഇട്ടു അവരെ കൊണ്ടു ടോപ് മാനേജ്മന്റ്നോട് കംപ്ലൈന് ചെയിക്കുക , അവസാനം ശിക്ഷ മുഴുവന് പാവങ്ങള്കും കോരന് അപ്പോഴും ഒന്നും അറിയാത്ത മിസ്റ്റര് ക്ലീന് !
5 . ഇനി പറയാന് പോകുന്നത് ലോകത്തില് വളരെ ചുരുക്കം ചില മഹാ പ്രഗല്‍പ്പന്മാര്കു മാത്രം ഉള്ള ചില ഐറ്റംസ് ആണ്. കോരന് സ്പെഷ്യല് ടാലെന്റ്റ് . പരദൂഷ്ണതിന്റെ മാതാവായ കോരന് നീണാള് വാഴട്ടെ ! ( എഴുതുമ്പോള് കൈ വിറക്കതിരിക്കാന്‍ വിറക്കാതിരികാന്‍ പ്രര്തിച്ചതാ പ്രാര്‍ത്ഥിച്ചതഅ ഞാന് ).
അദേഹം കൂടെ നില്കുന്നവരോട്, സുര്യന്റെ കീഴിലുള്ള ഞങളുടെ ഓഫീസിലെ സകല കുറ്റങ്ങളും പറയും, എന്നിട്ടു പിറ്റേ ദിവസം സുര്യന്‍ ചേട്ടന് വരുന്നതിനു മുന്പേ കോരന് ചേട്ടന് ഓഫീസില് ഏത്തും, എന്നിട്ട് ബോസിനെ കാണും പിന്നെ ഒരു കാച്ചാണ്, ഇന്നലെ പുള്ളി പറഞ്ഞ ഡയലോഗ് കേട്ട് നിന്നവര് പറഞ്ഞെന്നും കോരന് അത് കേട്ട് വിഷമാമയെന്നും കമ്പനിയോട് കൊരനല്ലാതെ മറ്റാര്കും ആത്മാര്ത്തത് ഇല്ലെന്നും പോരാത്തതിനു അവരെ ഞാന് നല്ല വഴിക്ക് വരുത്താന് ശ്രമിക്കും എന്നു പോലും .! ബോസിന് അഭിമാനം തോന്നി, കോരന് ഇല്ലെങ്ങില് എന്താകും കമ്പനിയുടെ അവസ്ഥ !!!!
6 . കോരന്റെ ജോലി അതി കഠിനമാണ് . കമ്പനിയിലെ പരദുഷണം ജോലിക്കാരുടെ സുപ്പരവിഷന്‍ എല്ലാം പാവം അദേഹത്തിന്റെ ഭാരിച്ച ചുമലിലാണ്. അത് കൊണ്ടു അദേഹം ഇപ്പോഴും എല്ലായ്പോഴും ചെയ്യുന്ന ഒരേ ഒരു പ്രവര്ത്തി ഇമെയില് അയക്കലാണ്. അദേഹം ബാത്റൂമില് പോകുന്നത് മുതല് ടിഷു ഉപയോഗികുന്നത് വരെ അഭിമാനത്തോടെ മുഴുവന് കമ്പനിക്കും ഗ്രൂപ്പ് മെയില് അയയ്ക്കും .(അങ്ങനെ ഞങ്ങളുടെ ഇടയില് അദേഹത്തിന്റെ വിളി പേര് വിണു. " മിസ്റ്റര് ഇ മെയില് ).
7 . യുവാക്കളെ ആകര്ഷിക്കാനുള്ള കോരന്റെ കഴിവ് ശ്ലാഘനിയമാത്രേ! രാഹുല് ഗാന്ധി ഇടേഹത്തെ കണ്ടു പഠിക്കട്ടെ എന്നേ ഞാന് പറയൂ. കോരന് എന്നുവച്ചാല് കാമം എന്നാണെന്ന് ആരോ ഓഫീസില് പറഞ്ഞു കേട്ടു. താന് മുറ്റു സംഭവം ആണെന്നും സ്ത്രീകള് കോരന് വേണ്ടി എന്തും ചെയ്യാന് മടിക്കില്ല എന്നും , ഗള്‍ഫില്‍ താന് കാണാത്ത കാഴ്ചയില്ല (എല്ലാ അര്ത്ഥത്തിലും ), അങ്ങനെ നീണ്ടു പോകും അദേഹത്തിന്റെ ലിസ്റ്റ് . പുതിയതായി ജോയിന് ചെയ്യുന്ന എല്ലാ യുവ കോമളന്മാരെയും തന്റെ സ്വത സിദ്ധമായ 'കൊച്ചു കഥകള് ' കേള്പ്പിച്ചും കുളിര് കോരുന്ന രാത്രി കഥകള് വലുപ്പം കൂട്ടി അവതരിപ്പിച്ചും രോമാഞ്ഞ്ജ കന്ജ്ജുകമന്നിയിക്കും . മലയാളം കുറച്ചു കുറച്ചു പറയുള്ളൂ എങ്കിലും, കൊച്ചു കഥകള് പറയുമ്പോള് ശുദ്ധ മലയാളം അന്രഘളം നിര്ഗളികും, അദേഹത്തിന്റെ ആത്മാര്ത്ഥത ആ വാക്കുകളില് നിന്ന് ഏതു കൂതറയ്കും വായിച്ചെടുക്കാന് കഴിയുമത്രേ !അദേഹത്തിന്റെ കുളിര് കഥകള്‍ കേട്ടാല് ആരും പ്രശംസിച്ചു പോകും, അത്ര തന്മയത്തോടെ സരളമായി ഒന്നാം ക്ലാസ്സിലെ ടീച്ചര് പോലും പഠിപ്പിക്കില്ലത്രേ ! ഇവിടേ ഉള്ളവര് പറയുന്നത് തളര്വാതം പിടിച്ചു കിടക്കുന്നവന് വരെ കോരന്റെ കൊച്ചു കഥ കേട്ടു കയ്യടിക്കും എന്നാണ് . ഇതില് കൂടുതല് അദേഹത്തിന്റെ കഴിവുകള് നിങ്ങളെ ബോധ്യപെടുത്താന് പ്രയാസം ആണ് .
കേട്ട കഥകള് :
കോരന് എന്നെപോലെ നിങ്ങളുടെയും പ്രിയ തരാം ആയികാണും എന്നു വിശ്വസിച്ചു കൊണ്ടു മറ്റൊരു അനുഭവം ഇവിടേ കുറിക്കട്ടെ.. ..
കുറച്ചു വര്ഷങ്ങള്ക് മുന്പു എന്റെ ഓഫീസിലെ സുന്ദരിമാര് സകല അവശ കാമുകന്മാരെയും ചവിട്ടി തിമിര്ത്തു സന്തോഷത്തോടെ ഓഫീസില് വാഴുന്ന കാലം. കാരണം എന്താണെന്നു ചോദിക്കരുത് , എന്റെ കമ്പനിയില് ആകെ രണ്ടു പെണ്‍ പ്രജകളെ ഉള്ളു. നല്ല ഒന്നാതരം അറബിച്ചികള്‍ ...ചുരുക്കി പറഞ്ഞാല് ദുനിയാവിലേക്ക് പടച്ചോന് അയച്ച ഹൂറികള് .സകല സല്സ്വഭാവികളുടെയും അത് ഫിലിപ്പിനോ ആയാലും, ഇന്ത്യന് ആയാലും, നേപാളി ആയാലും, ബംഗാളി ആയാലും, എന്തിനു അറബി ആയല്കൂടി ഹൃദയം പിടിച്ചു വാങ്ങിയ മോന്ജ്ജത്തിക്കള്‍ !
അങ്ങനെ ഇരിക്കെ കോരന് അവരോടു കൂട്ടായി . സ്ത്രീകള് കോരന്റെ വീക്നെസ് ആണ്. എവിടെ അബായാ കണ്ടാലും കോരന് ചാടി വീഴും. ( ആബായ ഇവിടെ മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം , നമുടെ നാട്ടില്‍ പര്‍ദ്ദ എന്നു പറയും ) ഒരു ദിവസം ഒരു മമോന്ജ്ജത്തിയെ കോരന് എന്തോ ചെയ്യാന് ശ്രമിച്ചെന്നും നടക്കാതെ പോയെന്നും അതിന്റെ വാശിക്കു രാത്രിക് രാത്രി അറബിച്ചിയുടെ കാബിനില് കയറി കമ്പ്യൂട്ടര് മോനിട്ടറില് ഐ _ _ _ _ യു എന്നു എഴുതിവച്ചെന്നും (ലവ് അല്ലാ കേട്ടോ ) പിറ്റേന്ന് അതു കണ്ടാ അറബിച്ചി വയലന്റ് ആയി എന്നും മാനേജ്മന്റ്നോട് കംപ്ലൈന്റ്റ് ചെയ്തെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള് കോരന് എഴുതിയ കാര്യം യഥാര്ത്ഥത്തില് ചെയ്തെന്നും, അതിനു ശേഷം അറബിച്ചിക്കു അത് ഇഷ്ടപെട്ടത് കൊണ്ടു, അവള് തന്നെ പോയി കംപ്ലൈന്റ്റ് പിന് വലിച്ചെന്നും ആണ് കേട്ടു കേള്വി. കോരന്റെ കയ്യിലിരിപ്പു വച്ച് അത് നടക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല . കഥയില് ചോദ്യം ഇല്ലല്ലോ !!!!
മാനേജ്മന്റ്നോട് ഒരു നിവേദനം :
പ്രിയപ്പെട്ട ബോസ്സ് അറിയുവാന്, ആത്മാര്‍ത്ഥതയോടെ പണി എടുക്കുന്ന എന്നും രാത്രി ചന്ദ്രന്‍ ചേട്ടനെ കാണും വരെ ജോലി ചെയ്യുന്ന മറ്റവന്മാരെക്കാലും, കൂടുതല് സാലറി കോരന് ഉണ്ടെങ്കിലും അദേഹത്തിന്റെ കഴിവും കഠിന പ്രയത്നങ്ങളും ആത്മാര്ത്ഥതയും പരിഗണിച്ചു പതിവുപോലെ ഈ പ്രാവശ്യവും കുറഞ്ഞത് മറ്റുള്ളവരെകാല് 20 ശതമാനമെങ്കിലും കൂട്ടി സാലറി റിവിഷന്‍ കൊടുക്കണം എന്നു ഈ ഉള്ളവന് താഴ്മയോടെ അപേക്ഷിക്കുന്നു. വേണമെങ്ങില് എനിക്ക് തരാന് ഉദേശിക്കുന്ന 15 ദിനാര്‍ കൂടി അദേഹത്തിന് കൊടുത്തേക്കു !!
കോരന്റെ കഴിവിന്റെ അടിസ്ഥാനത്തില് അദേഹത്തിന് അര്ഹിക്കുന്ന സാലറിയും രിവാര്‍ഡും കമ്പനി കൊടുക്കന്നമെങ്കില്‍ ഇനി ഒരു നൂറു അപ്പ്രൈസല് എങ്കിലും കഴിയേണ്ടി വരും എന്നു ഈ അവസരത്തില് ഞാന് വ്യസന സമേതം ഓര്ക്കുന്നു.
കോരന് ഉള്പ്പടെ എന്റെ ഓഫീസില് ആകെ ഉള്ളത് 6 മലയാളികള് മാത്രമാണ്, എങ്കിലും ഒരു ആയിരം മലയാളികള് ഒന്നിച്ചു ചെയ്യുന്ന കുശുമ്പും, അസുയയും, പാരവെപ്പും , കുത്തി തിരിപ്പും, ഗോസിപ്പും , ഞങള് വെറും 6 പേര് കഠിനമായ ആത്മാര്ത്ഥതയോടെയും ഐക്യത്തോടെയും ചെയ്തു വരുന്നു. അതിനു ഞങളെ പ്രശംസിക്കാതെയും വയ്യ. അതില് അഗ്രഗണ്യന് ഞങളുടെ സ്വത്തും മുത്തും ആയ കോരന് തന്നെ !.
ഈ കഥ എനിക്ക് എഴുതാന്‍ പ്രചോദനം നല്കിയത് കോരന് എനിക്ക് കഞ്ഞിക്ക് പകരം നല്കിയ ഒരു കപ്പു കയ്പ്പ് നീരും അതിനു ഞാന് പ്രത്യുപകാരമായി തിരിച്ചു കൊടുത്ത ചൊറിയന് ചേന വേണ്ടത്ര ചൊറിച്ചില് നല്കിയില്ല എന്ന എന്റെ അസൂയയുമാണ് .(കൂടുതല് വ്യക്തത ഈ കാര്യത്തില് അടുത്ത കഥയിലെ ലഭികുന്നതാണ് ) ഈ കഥ കോരന് വായിക്കാന് സാധിക്കില്ല എന്ന സത്യം എന്നേ കുറച്ചൊന്നും അല്ല ആത്മവിശ്വാസം നല്കുന്നത്, കാരണം ഡെല്‍ഹി മലയാളിക് മലയാളം വായിക്കാന് അറിയില്ലലോ :) ഉണ്ടെങ്കില്ലും അല്ലെന്നാണല്ലോ വയ്പ്പ് . ദൈവത്തിനു നന്ദി .
വായനക്കാരോട് ഒരു വാക്ക് :
എന്റെ കോരനെ നിങ്ങളും ആയോ നിങ്ങളുടെ ഓഫീസിലെ മറ്റെതെങ്ങിലും മിടുക്കാന്മാരുമായോ താരതമ്യം ചെയ്യരുത്, കോരന് തീര്ത്തും ഞങളുടെ സ്വകാര്യ അസൂയയാണ് . അദേഹം ആയിട്ടു ആര്കെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തീര്ച്ചയായും യാത്രിശ്ചികമല്ല , വെറും അഹങ്കാരം മാത്രമാണ്. കോരന് തുല്യം കോരന് മാത്രം. കടിച്ച പാമ്പിനെ കൊണ്ടു വിഷം ഇറക്കുന്ന രജനികാന്ത് പോലും കോരന്റെ മുമ്പില് വെറും ഒരു യന്ത്ര പാമ്പ് . കാരണം കടിച്ച പാമ്പ് കോരനെ തേടി വരും വിഷം തിരിച്ചിറക്കാന് , കോരന്റെ കയ്യിലുളത് വിഷത്തെകാല്‍ ഉഗ്രമായ ഇതു വരെയും ശാസ്ത്രഞ്ജര് കണ്ടു പിടിക്കാത്ത മറ്റ് എന്തോ ഐറ്റം ആണ്. അത് കൊണ്ടു കോരന്റെ കോപ്പി റൈറ്റ് കോരന് മാത്രം. കോരന്റെ ലീലകള് കാണാന് അവസരം ലഭിച്ച ഭാഗ്യവാന്മാര് എന്നതില് ഞാന് പുളകം കൊള്ളുന്നു കൂടെ എന്റെ ഓഫീസും അതിലെ സകല പ്രജകളും .......
N . B : ഈ കഥ പൂര്‍ണ രൂപത്തില് എഴുതാന് എനിക്ക് പരിമിതികളുണ്ട്. ചുരുക്കിപറഞ്ഞാല് കോരന്റെ കൂറെ കൂടി കഥകള് എഴുതാന് തികട്ടി വന്നതാ , പക്ഷെ അതില് ചില ബോസുമാരെ കൂടി വര്ണികേണ്ടി വരും എന്നതിനാല് എന്റെ കഞ്ഞി ഓഫീസിനു പുറത്തു കഴിക്കേണ്ടി വരും എന്ന ധെര്യം ഉള്ളത് കൊണ്ടും, സ്വയം കത്രിക വച്ചു. സദയം ക്ഷമികുക !!!
ചിത്രങ്ങള്‍ക്കു കടപ്പാടു ഗൂഗിള്‍ ....