Wednesday, August 13, 2014

നീ എവിടെയാണ് ?




വാക്കുകൾ നഷ്ട്ടമായിട്ട് വിരലുകൾക്ക് വിശ്രമം നല്കി 
നീ പോയതെങ്ങോട്ടാണ് ? 

കടലിരമ്പലിലും കാറ്റിന്റെ കനത്ത പ്രഹരത്തിലും 
കൈപെടാതെ നീ ഒഴിഞ്ഞു മാറിയത് എവിടെക്കാണ്‌ ?

ഒരു നിലാവിനും പ്രശോഭിക്കാൻ അനുവദിക്കാത്ത വിധം 
തീരത്തെ നിത്യ അമാവാസിക്ക് ബലികൊടുക്കാൻ മാത്രം 
എന്റെ ഏതു വേലിയേറ്റമാണ്‌ നിന്റെ പരിധി ലംഘിച്ചത് ?

കടൽ കാക്കകളുടെ ആകാശ സീമയെയും 
കടൽ പാമ്പുകളുടെ കടലാഴങ്ങളെയും ഭേദിച്ചു
ഒരു തുറമുഖത്തിനും മുഖം കൊടുക്കാതെ -
നീയേതു കപ്പലായാണ് അലയുന്നത് ? 

ചുവന്ന ഗോളത്തിനെ വിഴുങ്ങിയും ഒക്കാനിച്ചും
എന്റെ  കടൽ ഇങ്ങനെ പ്രക്ഷുബ്ധമാവുകയാണ് നിരന്തരം ,
എന്നിട്ടും നീ എവിടെയാണ് ? 

ഒരു മഴയ്ക്കും നിറഞ്ഞുകവിയാനോ
ഒരു വേനലിനും വരൾച്ചയ്ക്ക് വിൽക്കാനോ -
മാവാത്ത വിധം ഞാൻ ഇവിടെ ആർത്തിരമ്പുകയാണ് .......
കളഞ്ഞു പോയൊരു ശംഖിനെ തേടി,
അതുമല്ലെങ്കിൽ തിരമാലയിലൂടെ തിരിചെടുക്കേണ്ടൊരു
നിധിയെ കാത്തു ,
ഇതൊന്നുമല്ലെങ്കിൽ
ഒരു പക്ഷെ ചുഴിയിൽ വലിചെടുക്കേണ്ട ഒരു ജീവനെ തേടി ...
നീല ജലാശയം നിറഞ്ഞുകവിഞ്ഞ ഒരു കടൽ കണക്കെ...................
അറ്റമില്ലാത്ത ആഗ്രഹങ്ങളുടെ , ആഴമറിയാത്ത വികാരങ്ങളുടെ
എണ്ണിയാൽ ഒടുങ്ങാത്ത തിരമാലകളുടെ  കടൽ ,
അതെ , അതുമാത്രമാവുകയാണല്ലോ ഞാൻ !!!
ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

3 comments:

ajith said...

ആരിതിനെല്ലാം ഉത്തരം തരാന്‍ പ്രാപ്തന്‍!!

ഫെമിന ഫറൂഖ് said...

Ghost ship...

സുധി അറയ്ക്കൽ said...

എവിടെയാണാവോ???