ചുളുങ്ങുന്ന തൊലിക്കുമപ്പുറം
ചിണുങ്ങുന്ന ഒരു കാമുകന്
മടിച്ചൊളിച്ചിരുന്നത് വെളിച്ചമുള്ളൊരു
ചിണുങ്ങുന്ന ഒരു കാമുകന്
മടിച്ചൊളിച്ചിരുന്നത് വെളിച്ചമുള്ളൊരു
മനസിനുള്ളില്‍ തന്നെ.....
മറന്നു തുടങ്ങിയ വഴികള്‍ എത്ര?
മനസ് മരവിച്ച മഞ്ഞുകാലങ്ങളും,
ഒരിക്കലെങ്കിലും പകുത്തു നല്കാന്
പാത്തു വച്ചൊരു പ്രണയവും പിന്നെ
പാടിയ പാട്ടും, കോറിയ വരികളും
പാതിയാക്കി ഞാന്‍ അറിഞ്ഞുടുത്തൊരു-
നരച്ച മേലങ്കി വലിച്ചെറിഞ്ഞിതാ
വിളിച്ചുണര്‍ത്തുന്നു പാതിവഴിയില്‍
പകുത്തു നല്കാന് മടിച്ചുപെക്ഷിച്ച
പനിനീര് പുഷ്പ്പത്തെ .....
ഈ വരികള്‍ എഴുതാനുള്ള പ്രചോദനം ഈ ചിത്രം , ചിത്രത്തിനു കടപ്പാട് ഗൂഗിള്‍ പ്ലസ് !