Wednesday, July 18, 2012

ചൂടുള്ള പ്രണയം !

പ്രണയം ഒരു തീ  ആയ്   എന്നില്‍  പടരുമ്പോല്‍   ‍കുളിരായി വന്ന തേങ്ങലുകള്‍ എന്റെ മോഹങ്ങളേ നനച്ചു എന്റെ സ്വപ്നങ്ങള്ഒരു പേമാരിയായി ജീവത നൌകയില്‍ ഒലിച്ചുപോയി . ഞാന്‍ ഇന്നും താലോലിക്കുന്ന  ജ്വലിക്കുന്ന ചൂടാണ് നീ. നമുടെ സ്നേഹമാകുന്ന മരുഭൂമിയില്‍  ഒരു പൊടി കാറ്റായി അലയാന്‍ ഒരു  മോഹം. നീ ഇനി ഒരിക്കലും വരില്ല എന്ന് അറിയുമെങ്ങിലും ഒരു  വേനല്‍  എന്റെ മനസിന്റെ കാത്തിരിപ്പായി അവശേഷിക്കുന്നു. മഴയെ എനിക്ക് വെറുപ്പാണ് . അവള്അന്ന് എന്റെ  നെഞ്ചിന്റെ ചൂടില്‍ നിന്നും നിന്നെ  അകറ്റി. ഒരിക്കലും  കേള്‍ക്കാത്ത ഏതോ ഹിമാലയ സാനുക്കളിലേക്ക്  കൊണ്ടുപോയി മഞ്ഞിന്റെ പുതപ്പണിയിച്ച് നിന്നെ  മരവിപ്പിച്ചു  തളര്‍ത്തി ഉറക്കി നമ്മള്‍ക്കു പരസപരം കാണാന്‍   കഴിയാത്ത, ചൂടോ തണുപ്പോ ഇല്ലാത്ത ഒരു നിര്‍വ്വികാരതയിലേക്ക്    തള്ളിയിട്ടു. ഇനി   ഒരിക്കലും  വരാത്ത വേനലിന്റെ കാത്തിരിപ്പില്‍  എന്റെ സ്നേഹത്തിന്ന്‍   അഗ്നിയും  എരിഞ്ഞടങ്ങി. പട്ടടകളില്ലാതെ തെക്കേലെ  മാവിന്കൊമ്പും  അമ്മയുടെ ഹൃദയമാം തകരുന്ന  പെരുംബറയും  ഇല്ലാതെ എന്റെ പ്രണയം എവിടെ  എരിഞ്ഞടങ്ങുന്നു .പൊള്ളയായ വികാരങ്ങളുടെ വേലിയേറ്റത്തില്‍ എന്നിലെ അഗ്നി കെട്ടുതുടങ്ങി . ആധുനിക ലോകത്തിന്റെ സ്വാര്‍ത്ഥ  ചാപല്യത്തിന്റെ സ്നേഹ  മരവിപ്പില്‍  അകന്നു പോയ ഒരു പാട്   കൂട്ടുകാര്‍    ഒരിക്കലെങ്കിലും തന്റെ മനസിന്റെ മരവിപ്പ് അറിയാന്‍ ഇട വരട്ടെ   എന്ന് ആശംസിച്ചു കൊണ്ട്  വേനലിന്റെ വിടവാങ്ങല്‍  ....................

ചിത്രങ്ങള്‍ക്കു  കടപ്പാട് ഗൂഗിള്‍ !

47 comments:

മണ്ടൂസന്‍ said...

തി പ്രണയത്തിന് മനസ്സിൽ പ്രണയത്തിന്റെ തീയുള്ളവന്റെ പ്രണാമം. ആശംസകൾ.

Rashid said...

അപരാഹ്നത്തിന്റെ അനന്ത നീലിമയില് അവന് നടന്നകന്നു. ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു. സീതയുടെ മാറ് പിളര്ന്നു രക്തം കുടിച്ചു ദുര്യോധനന്. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു, അന്ന്. അമ്പലത്തിന്റെ അകാല് വിളക്കുകള് തെളിയുന്ന സന്ധ്യയില്, അവള് അവനോടു ചോദിച്ചു - ഇനിയും നീ വരില്ലേ ഇതുവഴി, ആനകളെയും തെളിച്ചു കൊണ്ട്...??

K@nn(())raan*خلي ولي said...

തീ പിടിച്ച പ്രണയം.
വിളിക്കൂ ഫയര്‍ എഞ്ചിന്‍ വരട്ടെ!

aelypaily said...

Ethra kathiyalaum,orikkal kedum mone..athoru prapancha sathyam anu...all the best

ajith said...

ആശംസകള്‍

പടന്നക്കാരൻ said...

ഡാ ഇത് കഥയോ കവിതയോ?? എഴുത്ത് കവിത പോലെ എഴുതിയാല്‍ നല്ല ചൂടുണ്ടാവുമായിരുന്നു..

പട്ടേപ്പാടം റാംജി said...

എഴുത്ത്‌ തുടരട്ടെ.

എം.അഷ്റഫ്. said...

സ്‌നേഹമാകുന്ന മരുഭൂമിയില്‍
ഒരു പൊടിക്കാറ്റായെങ്കിലും.
മരുഭൂമിയും പൊടിക്കാറ്റും കാണാത്തവര്‍ക്ക്് ഒരു പൊടി കാറ്റായി തോന്നട്ടെ. ഒരു ചിന്ന കാറ്റ്.
ഇതാ ഒരു വാഗ്ദാനം എന്നു പറയട്ടെ.
അഭിനന്ദനങ്ങള്‍

ജീ . ആര്‍ . കവിയൂര്‍ said...

കത്തി പടരട്ടെ എല്ലായിടത്തും പ്രണയം
കാത്തിരിപ്പിന്റെ വേദനയില്ലാത്ത പ്രണയം
എല്ലാവരിലും നിറയട്ടെ പ്രണയം
എഴുത്ത് ഇനിയും പ്രണയത്തെ കുറിച്ച്

സുസ്മേഷ് ചന്ത്രോത്ത് said...

ഈ ശൈലി എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.ലിങ്ക് അയച്ചതുകൊണ്ടാണ് വായിക്കാനും അറിയാനും സാധിച്ചത്.വളരെ നന്ദി.എല്ലാ വിധ ഭാവുകങ്ങളും.

hafeez said...

ബൂലോകത്ത്‌ കണ്ടതില്‍ സന്തോഷം ... എഴുത്ത്‌ തുടരുക.. ആശംസകള്‍ ... ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാവും :)

Vp Ahmed said...

ഈ ചൂടേല്‍ക്കാന്‍ കഴിയുന്നില്ല.

appachanozhakkal said...

അനിയാ,
ഇത് കഥയോ, കവിതയോ, അതോ ഖണ്ടകാവ്യമോ?
എനിക്കൊരു പിടിയും കിട്ടിയില്ല; എന്നാലും, എവിടെയോ ഒരെഴുത്തുകാരന്‍ ഉണ്ട്. വീണ്ടും എഴുതി മുന്നേറുക. അഭിനന്ദനങ്ങള്‍.!

.ഒരു കുഞ്ഞുമയില്‍പീലി said...

പ്രണയം അഗ്നിയെപ്പോലെ ...ചിലപ്പോ മനസ്സ് ശുദ്ധീകരിക്കും ,ചിലപ്പോ ആ അഗ്നിയില്‍ എരിഞ്ഞടങ്ങും ....ആശംസകള്‍ കൂട്ടുകാരാ എഴുതി തെളിയട്ടെ

Arif Zain said...

പ്രണയത്തിന് പട്ടട തീര്‍ത്തത് മഴയായിരുന്നുവോ? എഴുത്ത് കേമം എന്ന് പറയുന്നില്ല. തുടര്‍ന്നും എഴുതുക. എന്തെങ്കിലും ഒന്ന് പറയാന്‍ നമുക്കാകണം. അക്കൊലത്തിലേക്ക് എഴുത്ത് വികസിക്കട്ടെ. ആശംസകള്‍.!

അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും സമീപിക്കുക..

Ashraf Ambalathu said...

സഹോദര,
48 ഡിഗ്രീ ചൂടിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇനിയും താങ്കളുടെ ഈ പ്രണയ ചൂടെല്‍ക്കാന്‍ വയ്യ. അതുകൊണ്ട് തണുപ്പ് കാലത്ത് കൊണ്ടുവാ ഈ ചൂടുള്ള പ്രണയം. ആശംസകളോടെ ..

കുന്നെക്കാടന്‍ said...

വായിച്ചുസ്നേഹാശംസകള്‍

Vinodkumar Thallasseri said...

Ezhuthth thutaratte.

സഹയാത്രികന്‍ I majeedalloor said...

എഴുതാനുദ്ദേശിച്ച കാര്യം ആവിഷ്കരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ശ്രമം തുടരുക..
ഭാവുകങ്ങള്‍ നേരുന്നു..

kochumol(കുങ്കുമം) said...

ചൂടൊക്കെ കൊള്ളാം എന്തിനാ മഴയെ വെറുപ്പാ പറഞ്ഞെ ...:(

ചന്തു നായർ said...

ആശംസകൾ

Vishnu NV said...

തീ പിടിച്ച പ്രണയം വായിച്ചു,
കഥയോ, കവിതയോ അതോ ആത്മ കഥയോ ?

സ്നേഹാശംസകള്‍

Jomon Joseph said...

@മണ്ടൂസന്‍, ആദ്യ കമന്റിനു നന്ദി! അഗ്നി ആളി കത്തട്ടെ :)

@റാഷിദ്‌ , ഒന്നും മനസിലായില്ല കേട്ടോ , ജഗതി ചേട്ടന് പ്രണാമം :)

@യാച്ചു, ഫയര്‍ എഞ്ചിന്‍ വിളിക്കുന്നതിനു മുന്പേ മിക്കവാറും നാട്ടുകാര്‍ എന്നെ ഓടിക്കും :)

@ചേച്ചി, കത്തുനിടത്തോളം കത്തട്ടെ ,ബാക്കി വരുന്നിടത്ത് വച്ച് കാണാം :)

@അജിത്തെട്ട, ഒരു പാട് നന്ദി !
@ ഷബീര്‍ , കഥയുമല്ല , കവിതയുമല്ല , പണ്ടെങ്ങോ ഞാന്‍ കുത്തി കുറിച്ച ചില പോക്രിത്തരങ്ങള്‍ :)
@ റാംജി വന്നതിനും വായിച്ചതിനും നന്ദി !
@അശ്രഫെട്ടാ, ദാറ്റ്‌ മീന്‍സ്‌ എ ലോട്ട് ടു മി :) നന്ദി , വീണ്ടും വരണേ ....:)
@ കവിയൂര്‍ ചേട്ടാ, തീര്‍ച്ചയായും ശ്രമിക്കും വീണ്ടും എഴുതാന്‍, നന്ദി!
@സുസ്മെഷ്ജി , പറയാന്‍ വാകുകള്‍ ഇല്ല ......നന്ദി എന്നാ രണ്ടു വാക്ക് മതിയാവില്ല എന്റെ മനസിലെ വികാരം പറഞ്ഞറിയിക്കാന്‍ :) തങ്ങളുടെ വാക്കുകള്‍ കുറച്ചൊന്നും അല്ല എന്റെ ആത്മവിശ്വാസം കുട്ടിയത് :)
@ഹഫിഇസ് , നന്ദി വന്നതിനും വായിച്ചതിനും :)
@ അഹമെദ് ഇക്ക , തുറന്ന ഫീഡ് ബാക്കിനു നന്ദി, അടുത്ത പ്രാവശ്യം കൂടതല്‍ ശ്രദ്ധിക്കാം .

@അപ്പച്ചന്‍ ചേട്ടാ, വെറുതെ മനസ്സില്‍ വന്ന കുറെ വരികള്‍ എഴുതിയതാ ....അത് വേര്‍തിരിച്ചു കവിതയെന്നോ കഥയെന്നോ പറയാനുള്ള കഴിവൊന്നും ഇല്ല എനിക്ക് :)
@ഷാജുകുട്ടാ , അഗ്നി കത്തി പടരട്ടെ എല്ലാവരുടെയും മനസ്സില്‍ , ശുദ്ധികരിക്കട്ടെ എല്ലാത്തിനെയും :) നന്ദി !
@ ആരിഫ്‌ ഇക്ക, മഴയാണ് പട്ടട തീര്‍ത്തത് എന്ന് ഞാന്‍ എവിടെയും പറഞ്ഞട്ടില്ല , അടുത്ത പ്രാവശ്യം നന്നാക്കാന്‍ ശ്രമിക്കാം :)
@അഷ്‌റഫ്‌, തന്നുപ്പു കാലത്ത് വീണ്ടും റിപോസ്റ്റ് ചെയ്യംകെട്ടോ :) നന്ദി !
@കുന്നെക്കാടന്‍ വന്നതിനും വായിച്ചതിനും നന്ദി !
@ വിനോദ് , വന്നതിനും വായിച്ചതിനും നന്ദി !
@മജീടല്ലോര്‍, കാര്യമായിട്ട് ഒന്നും തന്നെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചില്ല .എങ്കിലും താങ്കളുടെ അഭിപ്രായം തീര്‍ച്ചയായും സഹായകരമായിരിക്കും, അടുത്ത തവണ കുറെ കൂടി ശ്രദ്ധിക്കാം !
@കൊച്ചുമോള്‍, മഴയെ ഇഷ്ട്ടമില്ലത്തവര്‍ ആരുണ്ട് ? ചൂട് ഒന്ന് കൂട്ടാന്‍ മഴയെ ഞാന്‍ വഞ്ചിച്ചതല്ലേ:) വന്നതിനും വായിച്ചതിനും നന്ദി !
@ചന്തുയെട്ടാ നന്ദി !
@വിഷ്ണു, കുറെ കാലം മുന്പ് മനസ്സില്‍ തോന്നിയ വാക്കുകള്‍ എഴുതിയതാ ...പ്രത്യേകിച്ച് കഥയെന്നോ കവിതയെന്നോ ഒന്നും നോക്കില്ല :) വായിച്ചതിനു ഒരുപാടു നന്ദി !

Echmukutty said...

വായിച്ചു കേട്ടൊ. ഇനിയും എഴുതുക. എല്ലാ ആശംസകളും.......

ഷാജു അത്താണിക്കല്‍ said...

ഹൊ പ്രണയ ചൂട്

ഇസ്മയില്‍ അത്തോളി said...

ഉള്ളില്‍ എഴുത്തിന്‍റെ തീ പൊരിയുണ്ട് ...........ഊതി ഊതി തെളിയിക്കുക .........എഴുതി തെളിയട്ടെ .എല്ലാ ഭാവുകങ്ങളും ...................

yousufpa said...

നന്മകൾ നേരുന്നു ഈ തീ പിടിച്ച പ്രണയത്തിന്‌....

Mohiyudheen MP said...

പ്രണയം തീപിടിച്ച് പന്തലിക്കട്ടെ.... ആശംസകൾ

ഒരു യാത്രികന്‍ said...

വായിച്ചു. ഇനിയും എഴുതൂ. കൂടുതല്‍ മിഴിവാര്‍ജിക്കട്ടെ.ആശംസകള്‍.......സസ്നേഹം

ഒരു ദുബായിക്കാരന്‍ said...

വായിച്ചു. ഇനിയും നല്ല പോസ്ടുകളുമായി വരിക. ആശംസകള്‍/....

SHANAVAS said...

കഥയോ .. കവിതയോ.. എന്തായാലും എഴുത്ത് ഇഷ്ടപ്പെട്ടു.. എല്ലാ ഭാവുകങ്ങളും..

Jomon Joseph said...

@ എച്ചുമുകുട്ടി , വന്നതിനും വായിച്ചതിനും നന്ദി!
@ഷാജു, ഹ.....ഹ.....ഹ.... ചൂട് അവിടെയും കൂടുതല്‍ ആയിരിക്കുമല്ലോ :)
@ഇസ്മയില്‍ , നന്ദി .........കൊടുത്താല്‍ എഴുതാന്‍ ശ്രമിക്കാം !
@യൌസിഫ്പാ, വേണ്ടും വരണം കേട്ടോ, നന്ദി !
@മോഹി, ഈ അപ്രതിക്ഷിതമായ വരവിനു നന്ദി ! വീണ്ടും കാണാം :)
@ഒരു യാത്രികന്‍, വായിച്ചതിനു ഒരുപാടു നന്ദി .
@ഒരു ദുബയികാരന്‍ , വീണ്ടും വരാട്ടോ .....ഈ സഹകരണം മുന്നോട്ടും പ്രതിക്ഷിക്കുന്നു .
@ശനവസേട്ടാ , വായിച്ചതിനു ഒരു പാട് നന്ദി, ചുമ്മാ മനസ്സില്‍ വന്ന വരികള്‍ എഴുതിയതാ, കഥയെന്നോ കവിതയെന്നോ ഒന്നും വിചാരിച്ചില്ല :)

VIGNESH J NAIR said...

പ്രണയം ശരിക്കും ആളെ കൊല്ലത്തെ കൊല്ലും.... അനുഭവം ഉണ്ട്... ആശംസകള്‍

Absar Mohamed : അബസ്വരങ്ങള്‍ said...

ആശംസകള്‍

Nassar Ambazhekel said...

അപ്പോൾ കാമുകിയെ നാടുകടത്തിയെന്നാണോ പറഞ്ഞുവരുന്നത്? :)

വെള്ളിക്കുളങ്ങരക്കാരന്‍ said...

ഈ പ്രാണായാഗ്നി കെടാതിരിക്കട്ടെ ...

കുമ്മാട്ടി said...

eniyum ezhuthu asamsakal

Jomon Joseph said...

@ വിഗനെഷ് , അനുഭവങ്ങള്‍ പാളിച്ചകള്‍ അല്ലെ :) വായിച്ചതിനു നന്ദി !

@അബ്സര്‍ , വന്നതിനും വായിച്ചതിനും നന്ദി !

@നാസ്സര്‍, കാമുകിയോ? നാടുകടത്തലോ?? ആ കഥ എനിക്കറിയില്ല മാഷെ :) വായിച്ചതിനു നന്ദി കേട്ടോ, വീണ്ടും വരന്നെ .................

@വെള്ളിക്കുളങ്ങരക്കാരന്‍, നന്ദി കേട്ടോ, ശ്രമിക്കും ഞാന്‍ കെടാതിരിക്കാന്‍ കട്ടപൊക ആവുവോളം :)

@കുമ്മാട്ടി , നന്ദി, വന്നതിനും വായിച്ചതിനും .............

Shaleer Ali said...

എഴുത്ത് തുടരട്ടെ ..അഗ്നിയായ് പടരട്ടെ ..എല്ലാ ആശംസകളും.. :)

Jomon Joseph said...

@ശലീര്‍ , വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !

പ്രഭന്‍ ക്യഷ്ണന്‍ said...

എവിടെയോ ഒരു തരി മിന്നുന്നുണ്ട്.!
ഈ പ്രണയത്തീയില്‍ അത് ഉരുക്കിയെടുത്ത് അടിച്ചുപരത്തി മിഴിവുറ്റതാക്കൂ..!!

എല്ലാഭാവുകങ്ങളും നേരുന്നു.
ആശംസകളോടെ..പുലരി

ജോസെലെറ്റ്‌ എം ജോസഫ്‌ said...

സുന്ദരമായ എഴുത്ത്.
ഒരു ഗദ്യ കവിതാ രൂപത്തില്‍ വരികളിലാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ദൃശ്യാ ഭംഗി കിട്ടിയേനേ..
ആശംസകള്‍ ജോമോന്‍.

എന്‍.ബി.സുരേഷ് said...

love is a magic. so sometimes we have to practice fire escape

Jomon Joseph said...

@ പ്രഭാന്ജി , ആ തരിയാന്നു ഞാനും തെരഞ്ഞു കൊണ്ടിരിക്കുനത് ...............കിട്ടിയാ കിട്ടി പോയ പോയീ :) അഭിപ്രായത്തിന് നന്ദി, വീണ്ടും വരണേ ....

@ജോസലൈറ്റേ, ഒരുപാട് നന്ദി, ആ വാക്കുകള്‍ കൂടുതല്‍ പ്രചോദനം നല്‍കും , വീണ്ടും വരണേ ........!

@സുരേഷ് ജി, ആ കമന്റ്‌ എനിക്ക് ഇഷ്ട്ടപെട്ടു, ഫയര്‍ എസ്കേപ്പ് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു :) വന്നതിനും വായിച്ചതിനും നന്ദി !

ലീല എം ചന്ദ്രന്‍.. said...

എന്തേ ജോമോനേ തീ പ്രണയത്തിന്റെ വാക്കുകൾക്ക് ഒരു രൂപഭദ്രത ഇല്ലാത്തത്?
ഫോണ്ടിന്റെ പ്രശ്നമാണോ?

മിന്നുക്കുട്ടി said...

എടാ ജോ ,
ഇത് കവിതയോ അതോ കഥയോ ..
എന്തായാലും സംഭവം ഇച്ചിരി ചൂടുള്ളത് തന്നെ .
ആശംസകള്‍ !

Jomon Joseph said...

@ലീല ചേച്ചി, ഒന്നും പറയണ്ട, ബ്ലോഗ്‌ മൊത്തത്തില്‍ പഠിച്ചു വരുന്നതെ ഉള്ളൂ, ഫോണ്ട് നന്നാക്കാന്‍ ശമിക്കാം!
@മിന്നുകുട്ടി , ഈ വഴിയൊക്കെ വരാരുണ്ടല്ലേ? ആ ചൂടന്‍ കമന്റിനെ നന്ദി കേട്ടോ :)