Tuesday, March 25, 2014

അപരിചിതർ !!!



വിജനമായ വഴികളിലെ നമ്മൾ ഹൃദയം പങ്കുവയ്ക്കറുള്ളൂ ,
ആൾക്കൂട്ടങ്ങളിൽ അപരിചിതരാണ് നമ്മൾ ,
അവകാശ വാദങ്ങളോ  ആത്മ പ്രശംസകളോ 
ആരുടെയോ സ്വന്തമെന്ന അഹങ്കാരം  പോലും ഇല്ലാതെ ,
കവലകളിൽൽ നാം ഏകാകികളും 
ഉത്സവപറമ്പിൽ ഉപേക്ഷിച്ചു പോയൊരു 
കേടായ കളിപാട്ടവുമാവുകയാണ് .....
ആളുകൾ അകന്നുപോയെന്നു ഉറപ്പു വരുമ്പോൾ  മാത്രം 
ആരും കാണാതെ ആത്മാവിന്റെ അനേകായിരം 
സ്നേഹ ജ്വാലകൾ നിറഞ്ഞൊരു ഇടനാഴിയിലേക്ക് 
നാം ഒന്നിച്ചു നടന്നു നീങ്ങുകയാണ് ,
ഇട നെഞ്ചിലെ മിടിപ്പിന് കാവലായി 
നാൻ അനോന്യം കഥകൾ രചിക്കുന്നു ......
പുതിയ ആകാശം ,പുതിയ ഭൂമി 
പിന്നെ അനാദിയിലേക്ക് പ്രതീക്ഷ തരുന്ന 
നമ്മുടെ ഏകാകികളായ ഹൃദയങ്ങളും 
പരപ്സരം പുണരുകയും 
ഭൂമിയെ തൊടാതെ പറന്നുയരുകയും ചെയ്യും !


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഞാൻ ഒരു മരം !



ദൈവമേ,ഞാൻ ഒരു മരമായി മാറുകയാണ് ,
നിന്റെ കാറ്റ് ഏറ്റു കുളിര്ക്കുവാനും 
മഴയേറ്റു തളിര്ക്കുവാനും 
ചൂടേറ്റു വിടരുവാനും കൊതിക്കുന്നൊരു മരം !

ഒരു മഴു എന്റെ ഉറക്കം കെടുത്തുന്നുണ്ട് 
നിന്റെയൊരു മിന്നലിൽ ഒടുങ്ങണം അതിന്റെ മൂര്ച്ച !!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

മടങ്ങി വരിക !




അതി ശൈത്യം മനസിനെ മരവിപ്പിച്ചിട്ടും , എന്റെ ഹൃദയ വിരികൾ പതുകെ  ഞൊറിഞ്ഞു   മാറ്റിയതും, ഹൃദയ വാതിലുകളിൽ ഒരെണ്ണം അലക്ഷ്യമായി പകുതി ചാരി ഉപേക്ഷിച്ചതും എന്നെങ്കിലും  ഒരിക്കൽ ഒരാൾ അവിടെയ്ക്ക് കടന്നു വരുമെന്ന് ഓർത്താണ്  ... പലരും അത് വഴി കടന്നുവന്നിട്ടും എന്റെ ജനാല വരികളിലെ ഞാൻ സ്വപ്നം കണ്ട താരകം മാത്രം മിഴി തുറന്നില്ല .... തണുത്തു വിറച്ചു ഞാൻ മൃതിയെ പുല്കാനായി ഒരുങ്ങുന്ന ഈ വേളയിലെങ്കിലും , ഇനിയും എന്നെ  തനിചാക്കല്ലേ ....രാത്രിയുടെ അവസാന യാമങ്ങളിൽ എന്റെ  അവശേഷിക്കുന്ന ജാലകങ്ങളും കൊട്ടിയടയ്ക്കുന്നതിനു മുൻപ് കടന്നു വരിക ...  കാത്തിരിപ്പിന്റെ എന്റെ പകലുകൾക്ക്‌   പകരം, എന്റെ  പ്രാർത്ഥനകളുടെ  പ്രത്യാശയ്ക്കു ,എന്റെ കണ്ണുനീരിന്റെ വില  നല്കാനെങ്കിലും  നീ എന്നിലേക്ക്‌, എന്റെ ഇനിയും മഞ്ഞു വീണു മറയാത്ത കാഴ്ചകളിലേക്ക്   മടങ്ങി വരിക ! 

നാം ഒറ്റയ്ക്ക് പോവേണ്ട യാത്രകൾ

നാം ഒറ്റയ്ക്ക്  പോവേണ്ട ചില  യാത്രകളുണ്ട് , ഒരായിരം പേരെ  കൂടെകൊണ്ടുപോയാലും ഒടുവിൽ തനിച്ചു അവസാനിക്കേണ്ട യാത്രകൾ .....പകലിന്റെ ദൈർഘ്യമോ,രാത്രിയുടെ  രൌദ്രമോ തെല്ലും ദയ കാണിക്കാത്ത  ഇടങ്ങളിലാണ് നാം സഞ്ചരിക്കേണ്ടത് ... വരണ്ട നാവിനെ കബളിപ്പിക്കാൻ ഒരു തുള്ളി അഴുക്കു ചാലിലെ നനവ്‌  പോലും കാണാത്ത മരുഭൂമിയിലൂടെയാണ് ഇടയ്ക്ക് കടന്നു പോവുന്നത് .... ഓർമ്മകൾ പോലും ആഗ്രഹിച്ചാൽ പെയ്യാത്ത ഇടങ്ങളുണ്ട് ... ഓർത്തെടുക്കാൻ ശ്രമിച്ചാലോ  കണ്ണിൽ തെളിയുന്നത് ഇനി  ഒരിക്കലും ഓർത്തെടുക്കേണ്ടെന്ന് കരുതിയ ചില അപ്രസകത ഭാഗങ്ങൾ ആവും .... ഈ യാത്ര മുടക്കാനോ, നീട്ടി വയ്ക്കാനോ കഴിയില്ലെന്നറിയുമ്പോൾ പാതി വഴിക്ക്  ഉപേക്ഷിക്കാൻ പോലും ആവാതെ നമ്മൾ മനസില്ലാ മനസോടെ നടന്നു തുടങ്ങും . അപ്പോൾ ഓർക്കുക , നിനക്ക് മുന്നേ നടന്നവനെ , കാരണം അവൻ  പറയുന്നു

 ''നിങ്ങൾക്ക്  കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങൾക്ക്  മുൻപേ നടന്നിരുന്നു . നിങ്ങൾക്കു വഴി കാട്ടുവാനായി അവിടുന്ന് രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക്  മുൻപേ സഞ്ചരിച്ചിരുന്നു.'' - നിയമാവർത്തനം : 1 :33 .

ആകാശങ്ങളെ സ്വപ്നം കാണുന്നവർ !!!



നമുക്ക് ആകാശങ്ങളിലേക്ക് പറക്കാം ,
നീയെന്നും ഞാനെന്നും എന്ന് -
ചിറകുകളെ വേർതിരിക്കാതെ 
മേഘങ്ങളേ ചുംബിച്ചു 
ആരും കാണാതെ മടങ്ങിവരാം ...

ശക്തമായൊരു കാറ്റു വരികയാണെങ്കിൽ 
ചിറകുകളുരുമ്മി പ്രതിരോധിക്കാം ,
പെരുമഴയെങ്കിൽ പരസ്പരം ചിറകു വിരിച്ചു 
കുടകൾ ഒരുക്കാം ,
പൊള്ളുന്ന വെയിലേൽക്കുമ്പോൾ
നമ്മൾ നിഴല് മറച്ചു
കണ്ണ് പൊത്തി കളിക്കയായിരിക്കും,
ഒടുവിൽ അത്തിമരത്തിന്റെ
പൊത്തിലിൽ , നിന്റെ വീട്
അണയുമ്പോൾ , ഇതു വഴി പോയൊരു
അപരിചിതനെ പോലെ ഞാൻ പറന്നകന്നുകൊള്ളാം !


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

പാര്ശ്വത്തെ സ്നേഹിച്ചവൻ !!!



നിന്റെ നോട്ടങ്ങളിൽ ഞാനില്ലെന്നുള്ള പരാതിയിലാണ് യോഹന്നാൻ ,
എന്റെ പാര്ശ്വത്തിലേക്ക് ചാഞ്ഞുകിടന്നു ഉറവ വറ്റാത്ത സ്നേഹ ഊഷ്മ്ളതയെ
ആസ്വദിക്കാൻ തക്കം പാർത്തിരിക്കുകയാണ് നീയെന്ന് ഈശോ ,

ഈയിടെ പത്രോസിനെ കൂടുതൽ ശ്രദ്ധിക്കുന്നത് പതിവായിരിക്കുന്നുവെന്ന്
കണ്ണ് നിറഞ്ഞു പറഞ്ഞാണ് അവൻ കലഹിച്ചത് ,
സ്വർഗത്തിന്റെതിനെക്കാളും വലിയ താക്കോലാണ്
നിന്നെ എല്പ്പിക്കാൻ പോവുന്നതെന്ന് ഓർത്താണ് കർത്താവു ചിരിച്ചത് ,

വീണ്ടും വീണ്ടും അവൻ കരയുന്നുണ്ട് ,
ഈശോയാണെങ്കിൽ എല്ലാം ഒരു കുസൃതി ചിരിയിൽ ഒളിപ്പിക്കുന്നുമുണ്ട് ,

അവനറിയാം ആ നെഞ്ചിലൊരു ഭാഗം തനിക്കു ചായാൻ ചോദിക്കുന്നത്
ലോകം മുഴുവൻ ചോദിക്കുന്നത് പോലെയാണെന്ന് ,
എങ്കിലും സ്നേഹത്തിനു പകരമാവില്ല്ലോ വെള്ളി കാശും, കുശവന്റെ പറമ്പും !

അവൻ വാവിട്ടു കരയുകയാണ് ,വീണ്ടു വീണ്ടും ചങ്കു പുളഞ്ഞു കരയുന്നുണ്ട് ,
തനിക്കു വേണമെന്ന് കരുതിയ ദൈവ സ്നേഹത്തിനുവേണ്ടി .....
ധീരരായ തോമായും മത്തായിയുമൊക്കെ ഇതുകേട്ട് ചിരിക്കുന്നുമുണ്ട്
നീയെന്തിനാ ഇങ്ങനെ ജറുസലേമിലെ കന്യകളെ പോലെ കരയുന്നതെന്ന് ?

അവൻ അതൊക്കെ ഗൗനിക്കുന്നതെയില്ല ,
കണ്ണുകളിൽ ദൈവ സ്നേഹം മാത്രം ,
തന്റെ മുന്നിലിരിക്കുന്ന ദൈവ പുത്രനെ
ധ്യാനിച്ച് ധ്യാനിച്ച്,
അവിടുത്തെ പാർശ്വത്തിൽ ചാഞ്ഞുകിടക്കുന്നതാണ്
എന്റെ സ്വര്ഗം എന്ന് തീരുമാനിച്ചുറച്ച മനസ് !

കാലം പിന്നീട് തെളിയിക്കുന്നുണ്ട് ,
കാൽവരി വരെ പിന്തുടര്ന്ന അരുമ ശിഷ്യന്റെ സ്നേഹം ,

ലോകത്തിൽ നല്കപ്പെട്ടതിൽ വച്ചേറ്റവും
വലിയ സമ്പന്നൻ ആണവൻ ,
ആ സ്നേഹത്തിനു പ്രതിഫലമായ് ഈശോ നല്കിയതോ ,
മാനവരാശിയുടെ തന്നെ സഹരക്ഷകയായ് മാറിയ പരിശുദ്ധ അമ്മയെയും ,
അവന്റെ സമ്പത്താണ്‌ , തീക്ഷ്ണമായ ആ സ്നേഹത്തിന്റെ
വികാരഭേരിതമായ യാത്രയുടെ സ്നേഹത്തിൽ മുദ്രണം ചെയ്യപ്പെട്ട
അവകാശമാണ്, നാം തലമുറ തോറും അനുഭവിച്ചു വരുന്ന മാതൃ സ്നേഹത്തിന്റെ
ഭാഗ ഭാഗിത്വം ........

എനിക്ക് മുന്നേ നടന്നു നീങ്ങിയവനെ ,
നിനക്ക് പിന്നേ വരുന്നുണ്ട് ഒരുപറ്റം ,
അമ്മയെയും സഹോദരനെയും സ്നേഹിച്ചു
ജീവിക്കാനായി ജന്മം എടുത്തവർ !!!!

കാണാം ഒരു രാവിനപ്പുറം , മേശയ്ക്കു ചുറ്റും
വിരുന്നൊരുക്കി ,കൂട്ട് കുടുംബത്തിന്റെ ഉഷ്മളതയിൽ
സ്നേഹം പങ്കിടുന്നൊരു സ്വര്ഗം,
അന്ന് അവന്റെ മാറിനു ചാരെ ചായാൻ ഒരുങ്ങുമ്പോൾ
ഓര്ക്കുക, ഞാൻ നിന്റെ ഇപ്പുറം ഉണ്ടാവും,
നമുക്കും മത്സരിക്കാം പരസ്പരം ,ആരവനെ കൂടുതൽ സ്നേഹിക്കുന്നെന്നു
ആരാദ്യം ആവന്റെ മാറിൽ ചേർന്നിരിക്കുമെന്നു !!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !