Sunday, November 18, 2012

വാര്‍ധക്യത്തിന്റെ തെളിച്ചംചുളുങ്ങുന്ന തൊലിക്കുമപ്പുറം

ചിണുങ്ങുന്ന ഒരു കാമുകന്‍

മടിച്ചൊളിച്ചിരുന്നത് വെളിച്ചമുള്ളൊരു

മനസിനുള്ളില്‍ തന്നെ.....

മറന്നു തുടങ്ങിയ വഴികള്‍ എത്ര?

മനസ് മരവിച്ച മഞ്ഞുകാലങ്ങളും,

ഒരിക്കലെങ്കിലും പകുത്തു നല്കാന്‍

പാത്തു വച്ചൊരു പ്രണയവും പിന്നെ

പാടിയ പാട്ടും, കോറിയ വരികളും

പാതിയാക്കി ഞാന്‍ അറിഞ്ഞുടുത്തൊരു-

നരച്ച മേലങ്കി വലിച്ചെറിഞ്ഞിതാ

വിളിച്ചുണര്‍ത്തുന്നു പാതിവഴിയില്‍

പകുത്തു നല്കാന്‍ മടിച്ചുപെക്ഷിച്ച

പനിനീര്‍ പുഷ്പ്പത്തെ .....


ഈ വരികള്‍ എഴുതാനുള്ള പ്രചോദനം ഈ ചിത്രം , ചിത്രത്തിനു കടപ്പാട് ഗൂഗിള്‍  പ്ലസ്‌ !

45 comments:

sumesh vasu said...

വരികൾ നന്ന്, ചിത്രം കാണാൻ സാധിക്കുന്നില്ല

നിസാരന്‍ .. said...

നല്ല വരികള്‍ ജോമോന്‍
ചിത്രമോ? എവിടെ? ചിത്രം വന്നിട്ട് വീണ്ടും വരാം ട്ടോ :)

ഫെമിന ഫറൂഖ് said...

ചിത്രം മനോഹരം .. വരികള്‍ അതിമനോഹരം ...

കൊമ്പന്‍ said...

ജീവിത സായഹ്നാത്തിലും
മരവിക്കാതെ പ്രണയം ബാക്കി ആവുമ്പോള്‍
പകുത്തെടുക്കാം ഇനിയും പരിമളമുള്ള
റോസ് ദളങ്ങള്‍ ബാക്കി ഉണ്ടെങ്കില്‍
പ്രായത്തിനു കീഴടക്കാന്‍ കഴിയാത്ത
ഒരു മനസ്സ് ബാക്കി ഉണ്ട് എന്നതാണ്

കണ്ണന്‍ | Kannan said...

ഗുഡ് വൺ

കാത്തി said...

വരികളില്‍ വയസായതിന്റെ വിഷമം...:) നന്നായിരിക്കുന്നു ജോ

Rainy Dreamz said...

നല്ല വരികള്‍ ജോമോന്‍

Mubi said...

ഇഷ്ടായിട്ടോ...

Mohiyudheen MP said...

നരാജരകൾ ബാധിക്കുമ്പോഴും മനസ്സിനെ തഴുകുന്ന ഓർമ്മകൾക്ക് പ്രത്യേക സുഖം തന്നെ.

വരികൾ നന്നായി. ആശംസകൾ

പ്രവീണ്‍ കാരോത്ത് said...

നന്നായി കവിത ജോ, എന്റെ വരികള്‍ ജോ ക്കായി കുറിക്കുന്നു!
കാലവുമായി പകുത്തോരീജീവിതം
കാലക്കെടൊക്കെ വിളിച്ചോതുന്നു
കനവില്‍ തെളിയുന്ന നിന്‍ ചിത്രമാകട്ടെ
കനലുകള്‍ വാരിയിടുന്നു നെഞ്ചില്‍
കൊഴിയുന്നതിന്‍ മുന്‍പേ നീട്ടട്ടെ ഞാനീ
പ്രണയത്തില്‍ മുക്കിയ പനിനീര്‍ പുഷ്പം
പ്രണയം മണക്കുന്ന പ്രായമല്ലെങ്കിലും
പനിനീരിന്‍ ഗന്ധമതേറ്റുവാങ്ങൂ!

അസ് ലു said...

ശരീരത്തിന് എത്ര പ്രായമായാലും മനസിന്‌ എന്നും യുവത്വം ആണ്,,അതില്‍ നിറയെ പ്രണയവും..
ഇഷ്ടായി..ആശംസകള്‍.

mini//മിനി said...

ചിത്രത്തിനൊത്ത വരികൾ

പ്രവീണ്‍ ശേഖര്‍ said...

nice thought and lyrics ...good to see you in such a form.. keep it up...

പട്ടേപ്പാടം റാംജി said...

വാര്‍ദ്ധക്യത്തിന്റെ തെളിച്ചം നല്ല തെളിമയോടെ.
നല്ല വരികള്‍

EKG said...

പ്രണയത്തിനു പ്രായമോ, വാര്ധക്യമോ ബാധിക്കില്ലല്ലോ...വരികള്‍ കൊള്ളാം...

തുമ്പി said...

യുവ കാമുകരില്‍ നിന്നും അകന്നുമാറി ചുളുങ്ങിയ തൊലിക്കുള്ളിലെ കാമുകനെ വരച്ചുകാട്ടിയത് നന്നായി. പക്ഷെ ചിത്രം കാണാന്‍ സാധിച്ചില്ല.

VIGNESH J NAIR said...

ഭാവിയില്‍ ഇത് എന്നെ പറ്റി ഉള്ള കവിത ആയി ലോകം അറിയും. കാരണം ഇതിലെ വരികള്‍ എന്‍റെ ഭാവി ആയേക്കാം. നല്ല വരികള്‍...., അടിപൊളി... ജോ

.ഒരു കുഞ്ഞുമയില്‍പീലി said...

പനിനീര്‍ പുഷ്പ്പം എല്ലായ്പ്പോഴും നമ്മെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു .നല്ല വരികളാല്‍ തീര്‍ത്ത തീ പ്രണയം .ചിത്രമോ മനോഹരം .ആശംസകള്‍ പ്രിയ സ്നേഹിതാ ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

ajith said...

കാലാതിവര്‍ത്തിയായ പ്രണയം
പ്രായപരിധിയില്ലാത്ത പ്രണയം

(വയസ്സന്മാരായ ബ്ലോഗര്‍മാരെപ്പറ്റിയാണോ എന്തോ...ഹഹഹ)

Shaleer Ali said...

മനസ്സില്‍ ഒളിച്ചു വെക്കാന്‍ മടിച്ച പ്രണയം...
മരവിച്ചു പോയ മനസ്സിന്റെ ചുളിവുകളില്‍ പോലും
കുളിര്‍ കണങ്ങള്‍ നിറയ്ക്കുന്ന പ്രണയം...
ഒരു ചിത്രത്തില്‍ നിന്നും കവിത വിരിയിച്ച കഴിവിന് പ്രണാമം പ്രിയാ.....

Echmukutty said...

ചിത്രവും എഴുതിയ വരികളും വളരെ കൃത്യമായി...പ്രണയത്തിനു വയസ്സില്ല എന്നല്ലേ? പിന്നെ തൊലി ചുളുങ്ങിയാലെന്ത്?

ജോസെലെറ്റ്‌ എം ജോസഫ്‌ said...

വരികള്‍ നന്നായി കോര്‍ത്തിണക്കി ജോമോന്‍,
പ്രണയത്തിനു പ്രായമില്ലല്ലോ, എങ്കിലും നഷ്ടപ്രണയമാണ് എവര്‍ ലാസ്റിംഗ്! ചരിത്രം സാക്ഷി!!

Jefu Jailaf said...

മനോഹരമായ വരികള്‍..

dinesh cr said...

simple and beautiful ,,,,

ente lokam said...

Congrats Jomon..
A thought about facts
with beautiful lyrics...

വീ കെ said...

നന്നായിരിക്കുന്നു കവിത...
ആശംസകൾ...

Muhammed Shameem Kaipully said...
This comment has been removed by the author.
Muhammed Shameem Kaipully said...

വാര്‍ദ്ധക്യത്തിലും നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്നയാളുടെ വരികള്‍.
ഭാവുകങ്ങള്‍..

ചീരാമുളക് said...

ശരീരത്തിനല്ലേ വയസ്സാകുന്നുള്ളൂ? മനസ്സിന് മരിക്കുവോളം ചെറുപ്പമായിരിക്കാം. 

K@nn(())raan*خلي ولي said...

നന്നായിട്ടുണ്ട്.
എന്നാലും അജിയേട്ടന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കൂ.
ബാക്കി എനിക്ക് വയസായിട്ടു പറയാം.

Jomon Joseph said...

@ സുമു, ആദ്യ കമന്റിനു നന്ദി :)

@നിസാര്‍, ചിത്രം ഇപ്പോള്‍ വന്നിട്ടുണ്ട്!

@ഫേം, കമന്റ്‌ അതി അതി മനോഹരം :)

@കൊമ്പ, ആ കാവ്യാത്മകമായ കമന്റ്‌ ഇഷ്ട്ടപെട്ടു !

@കണ്ണാ, ഈ വഴി വന്നതിനു നന്ദി !

@കാത്തി ചെക്കാ, അത് വരികളില്‍ മാത്രം ഉള്ളൂ കേട്ടോ :)

@റിനി ,നന്ദി !

@മുബി ജി , ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം :)

@മോഹി, ആദ്യമേ ഓടി എത്തി വായിച്ചതിനു നന്ദി !

@പ്രവീണ്‍, നിന്റെ കവിത കമന്റ്‌ കിടു, നന്നായി ഇഷ്ട്ടപെട്ടു !

@അസലു, സ്വാഗതം എന്റെ ബ്ലോഗിലേക്ക് , ആദ്യമായി വന്നതല്ലേ, ഒരുപാടു സന്തോഷം !

@മിനി ചേച്ചി, നന്ദി , വീണ്ടും വരണേ !

@പ്രവീ, നിന്റെ കമന്റ്‌ നല്ലരു ഇന്‍സ്പിരേഷന്‍ തന്നുട്ടോ :) നന്ദി !

@റാംജി ചേട്ടാ, ഒരുപാടു ഒരുപാടു നന്ദി, സന്തോഷം :)

@ഇ കെ ജി , അമ്പട അപ്പൊ ഇവിടെ വന്നു അല്ലെ, ഒത്തിരി സ്നേഹവും സന്തോഷവും !

@തുമ്പി,ചിത്രം ഇപ്പോ ഉണ്ട് ഇവിടെ, അഭിപ്രായത്തിന് നന്ദി !

@വിഗുസ്, ഇതു നിന്റെ ഭാവി ആവില്ല മോനെ, എനിക്കുറപ്പ :) നിന്റെ വട്ടു ഇച്ചിരി കുറയ്ക്കണം കേട്ടോ :))))

@ഷാജി, എത്ര ലളിതമായി ആണ് nee എഴുതുനത്, ഭയങ്കര ഇഷ്ട്ടം തോന്നുന്നു നിന്റെ വരികളോട് നന്ദി !

@അജിത്തെട്ട, ഓ ഈ ചേട്ടന്റെ ഒരു കാര്യം അപ്പൊ തന്നെ കണ്ടുപിടിച്ചു കളഞ്ഞു :) പഴുത്ത ഇലകള്‍ വീഴുമ്പോള്‍ പച്ച ഇല നോക്കി ചിരിച്ചിട്ട് കാര്യമില്ല എന്നു നല്ല ബോധ്യം ഉണ്ട് ചേട്ടാ !

@ശാലീ, നിന്നോട് എങ്ങിനെ നന്ദി പറയണം എന്നു അറിയില്ല , എന്റെ മോശം സമയത്തും നിന്റെ സഹകരണം വല്ലാത്തൊരു ആശ്വാസം തന്നെയാണ് :)

@എച്ചുംകുട്ടി , വായിക്കാന്‍ കാണിച്ച ആ വലിയ മനസിന്‌ നന്ദി, പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം യോജിക്കുന്നു !

@ജോസ്, എന്റെ ഒരു കവിത ഇഷ്ടപ്പെട്ടു എന്നു അറിയാന്‍ സാദിച്ചതില്‍ സന്തോഷം :)

@ജെഫു , നന്ദി :)

@ദിനേശ് , ഈ വഴി വന്നതിനും അഭിപ്രായം നല്‍കിയതിനും നന്ദി !

@എന്റെ ലോകം, എന്റെ ഓര്‍മ്മയില്‍ എന്റെ ആദ്യ പോസ്ടാണ് താങ്കള്‍ പൂര്‍ണ്ണമായിട്ടും ഇഷ്ട്ടപെട്ടു എന്നു പറയുന്നത്, ഒത്തിരി ഒത്തിരി സന്തോഷം :)))

@വീ കെ, നല്ല കമന്റിനു നന്ദി !

@ഷമീന്‍, ഒരുപാടു നന്ദി !

@ചീരമുളക്, നല്ല അഭിപ്രായത്തിന് നന്ദി !

Jomon Joseph said...

@കണ്ണൂസ്‌, അജിത്തെട്ടന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം മുകളില്‍ കൊടുത്തിട്ടുണ്ട്‌, ഇനി യച്ചുന്റെ പറയാനുള്ള കാര്യങ്ങള്‍ പറയൂ :)

ജോ മിസ്റ്റെരിയോ said...

തകര്‍ത്ത് മച്ചൂ...

:-)))))))

Jomon Joseph said...

@ജോ, നന്ദി മച്ചു !

Jomon Joseph said...

test

വര്‍ഷിണി* വിനോദിനി said...

നല്ല വരികൾ ട്ടൊ...ഇഷ്ടായി..ആശംസകൾ..!

ശ്രീക്കുട്ടന്‍ said...

ഹൃദ്യമായ വരികള്‍...

സുനി said...

നല്ല വരികള്‍

Jomon Joseph said...

@ വര്‍ഷിണി ,നല്ല വാക്കുകള്‍ക്ക് നന്ദി, വീണ്ടും വരണേ :)

@ശ്രീകുട്ടന്‍ , നന്ദി ശ്രീ !

@സുനി, ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി !

മണ്ടൂസന്‍ said...

ജീവിത സായാഹ്നത്തിൽ തളർന്നിരിക്കുന്ന ആ ചിത്രം കണ്ടിട്ട് നിനക്കിത്തരം വരികൾ ഉണ്ടായെങ്കിൽ, നിന്റെ മനസ്സിന്റെ പ്രണയതീവ്രത ഞാൻ മനസ്സിലാക്കുന്നു ജോമോൻ.
നല്ല വരികൾ. ആശംസകൾ.

Jomon Joseph said...

@മനു ഒരു പാട് നന്ദി ഈ ഹൃദയത്തില്‍ നിന്നും ഉതിര്‍ത്ത വാക്കുകള്‍ക്ക് ,പ്രണയം ഇല്ലാത്ത മനസുകള്‍ ഇല്ലല്ലോ :)

സീനു - C nu said...

Almost all of the things you mention happens to be astonishingly accurate and it makes me wonder why I had not looked at this with this light before.

ശരത്കാല മഴ said...

@Seenu, വരികള്‍ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷം , വാര്‍ധക്യം ഒരിക്കലും പ്രണയത്തിനു വിലങ്ങുതടിയാവില്ലല്ലോ :) എന്റെ ബ്ലോഗിലേക്ക് സ്വാഗതം, വീണ്ടും കാണാം , നന്ദി !

keraladasanunni said...

പുതുമ തോന്നിയ പ്രമേയം, അവതരണം അതി മനോഹരം.

ശരത്കാല മഴ said...

ഉണ്ണി ചേട്ടാ , ആ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)