ഓ നിന്നിലേക്ക് ആഴ്ന്നിറങ്ങുന്ന
എന്റെ വാക്കുകളെ .....
വേര് കനച്ചു, ഒരു ആൽ മരമായി
നിന്റെ ഹൃദയത്തിലത് വളരട്ടെ,
അതിന്റെ ചില്ലകളിൽ
എന്റെ ഒരുപാടു സ്വപനങ്ങൾ
കൂട് കൂട്ടുകയും,
എന്നിലെ കുയിലുകൾ
ഗാനമുതിർക്കുകയും ചെയ്യട്ടെ ,
നമ്മുടെ ചുണ്ടുകൾക്കിടയിലെ
വഴു വഴുപ്പ് ആ മരത്തിനു
വെള്ളവും വളവുമായി മാറട്ടെ ,
ഒടുവിലൊരു സ്വാർത്ഥ കൊടുങ്കാറ്റിൽ
വേരറ്റു വീണുപോകും വരെയെങ്കിലും
നിന്റെ ഏക തണൽ മരം
ഞാൻ മാത്രമാവട്ടെ.........
ഞാൻ മാത്രം !!!!