Tuesday, September 25, 2012

ഒരു കന്യകയെ തേടി



ഒരു കന്യകയെ തേടി ഞാനലഞ്ഞു 
തെരുവുകളില്‍  ഓടി  വലഞ്ഞു,
കൊടുപിരി കൊള്ളുന്ന പ്രായത്തിലും
വടികളില്‍ താങ്ങുന്ന നരയിലും 
കണ്ടില്ലൊരുപിടി കാരുണ്യം.

ഒടുവിലെത്തിയതൊരു വേശ്യാലയത്തില്‍,
കണ്ടത് കാമം വറ്റിയ കണ്ണിണകള്‍,
നഗ്നത നിറഞ്ഞ ശരീരത്തിന്റെ  മറവി-
ലൊളിപ്പിച്ചൊരു കന്യത്വം ചോരാത്ത മനസിനെയും,

കടലിരമ്പും കാമത്തിലെന്‍ 
കണ്ണുകള്‍ അവളില്‍ ഉടക്കവേ 
കനല്‍ക്കെടുത്തുന്ന മഴയായ്
കണ്ണീര്‍പെയ്തൊഴുകുന്നത് കണ്ടു ഞാന്‍....

ഇരുള്‍ നിറച്ചൊരാ  വെളിച്ചത്തില്‍
ചിരി പടര്ത്തിയെന്‍  വെള്ളി കുരിശുമാല 
പറയാതെ  പറഞ്ഞ കഥ കേട്ടതോ? 
പാണികള്‍ കൂപ്പി ഉരുകുന്നുണ്ടവള്‍,

ദൃഡഗാത്രമാം  നെഞ്ചിന്‍ ചൂടില്‍ 
ഉരുകിയെരിയും  മെഴുകുതിരിയായ്
ഇടറിയ പ്രാര്‍ത്ഥന വാക്കുകള്‍ക്കൊപ്പം
പിടഞ്ഞൊരാ ഹൃദയത്തുടിപ്പതു കേട്ട് ഞാന്‍,  

വെര്‍ജിനിറ്റിയുടെ വികൃതമായൊരു   മുഖം
ചോര ചീറ്റാതെ
പാട പൊട്ടാതെ
പാതി  കണ്ടു  ഞാന്‍ !

തേവിടിശ്ശി  എന്ന് വിളിക്കപ്പെട്ട
ചുവന്നു തുടുത്ത ചുണ്ടുകളില്‍
കാരുണ്യമെന്ന  ഒരു കന്യകാത്വം

കാലുകള്‍ വിരിക്കാതെ
കാത്തുകിടന്നത് എന്റെ കണ്ണുകള്‍ക്ക്‌ വേണ്ടിയോ?
കണ്ണുതുടച്ചവള്‍  നോക്കുമ്പോഴേക്കും
തെരുവിലേക്ക് ഞാന്‍ മറഞ്ഞിരുന്നു !!!!

(കാലാകാലമായി സമൂഹത്തിന്റെ നാലു ചുവരുകളില്‍ തളച്ചിട്ട കുറെ ആശയങ്ങളും,മനോഭാവവും ഉണ്ട്,
അവ പലപ്പോഴും മനുഷ്യന്റെ ആന്തരീക ശുദ്ധിയെക്കാള്‍ ബാഹ്യമായ കാപട്യത്തിന് വില കൊടുക്കുന്നവയാണ്, ആചാരങ്ങളും മനുഷ്യ നിര്‍മിതമായ  മുന്‍വിധികളും ഏറെ കുറെ കാലഹരണപ്പെട്ട നല്ലവനും ചീത്തവനും  എന്നാ വേര്‍തിരിവില്‍ മനുഷ്യന്റെ ഹൃദയത്തെ കാണാനോ അതിന്റെ നന്മ അറിയാനോ പരാജയപ്പെടുമ്പോള്‍ ഇതു പാപിയും വിശുദ്ധനും തമ്മില്‍ ഉള്ള ദൂരം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ബാഹ്യമായ പ്രകടനങ്ങള്‍ കണ്ടു ഒരുവന്റെ ആന്തരിക ശുദ്ധി വിലയിരുത്താന്‍ ആവില്ല,മറിച്ചു അവന്റെ ഹൃദയം നോക്കി അറിയാന്‍ ശ്രമിക്കണം,
ചിലപ്പോള്‍  കറകലര്‍ന്ന അവന്റെ വസ്ത്രത്തിനുള്ളില്‍ ഒരു വെളുത്ത മനസ്സ് കാണാന്‍ കഴിഞ്ഞേക്കാം, അത് മതിയാകും ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തില്‍ അവനെ ഒരു മാലാഖയായ് ചിറകടിച്ചുയരാന്‍ സഹായിക്കുന്നതിന്!)

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

56 comments:

Unknown said...

ഹ്മം...

കൊള്ളാം കവിത കുറച്ചൂടെ കൂടുതല്‍ വരികള്‍ ചേര്‍ത്ത്‌ കൊഴുപ്പിക്കായിരുന്നു.

ശരത്കാല മഴ said...

ആദ്യ കമന്റിനു നന്ദി ജോ, വരികള്‍ ഞാന്‍ കൂടുതല്‍ ചേര്‍ത്തിട്ടുണ്ട് ഇപ്പോള്‍, കൊഴുത്തോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ :)

Aneesh chandran said...

തലകെട്ട് വായിച്ചപ്പോള്‍ ഞെട്ടി കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി..പുതിയ ചിന്തകള്‍ പലവഴികളിലൂടെ മാനം മുട്ടി പറക്കട്ടെ എല്ലാവിധ ആശംസകളും.

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട് ജോമോന്‍. .,
വരികളും അര്‍ത്ഥവും പെട്ടൊന്ന് മനസ്സിലാവുന്നു.
പിന്നെ അടികുറിപ്പ് . നല്ലതാണ് ഇങ്ങിനെ ചില പരീക്ഷണങ്ങള്‍ . എനിക്കതാണ് കൂടുതല്‍ ഗ്രാഹ്യമായത്.
നല്ല ഭാഷയുണ്ട് .
സ്നേഹാശംസകള്‍

വെള്ളിക്കുളങ്ങരക്കാരന്‍ said...

കടലിരമ്പുന്ന കാമത്തിലെന്‍
കണ്ണുകള്‍ അവളില്‍ ഉടക്കവേ
കനല്‍ക്കെടുത്തുന്ന കണ്ണീരായ്
മഴപെയ്തൊഴുകുന്നത് കണ്ടു ഞാന്‍....

വളരെ നല്ല വരികള്‍.പറയാന്‍ മടിക്കുന്ന വിഷയം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.ഇത്പോലെ കൂടുതല്‍ വ്യതസ്തയുള്ള പ്രമേയങ്ങള്‍ക്കായി കാത്തിരിക്കുന്നു

കൊമ്പന്‍ said...

ജോമോന്‍ നാട്യങ്ങള്‍ ഇല്ലാത്ത പുഞ്ചിരി ആണ് വേശ്യ യുടേത് ഞാനൊരിക്കലും ഒരു വേശ്യ യെ ഇന്ന് വരെ അറപ്പോടെ വെറുപ്പോടെ നോക്കിയിട്ടില്ല കാരണം അതവളിലെ നന്മ ആണ് ഞാന്‍ വിശ്വഷിക്കുന്നത് അവളില്‍ നന്മ ഉണ്ട് എന്നാണു സമൂഹമാണ് അവളെ വേശ്യ ആക്കിയതാണ് അതുകൊണ്ട് എന്റെ വെറുപ്പ് കാപട്യം കൈമുതലാക്കിയ സമൂഹത്തോടും ഇരുളിന്റെ മറവില്‍ അടുക്കളെ വാതിലുകളെ ആശ്രയിക്കുന്ന പട്ടു മെത്തക ളോടും ആണ് നല്ല വരി നല്ല ആശയം

നിസാരന്‍ .. said...

ജോമോന്‍. എനിക്കും കവിത ഇഷ്ടമായി. ചില സത്യങ്ങള്‍ സത്യങ്ങളായി നില്‍ക്കുമ്പോള്‍ തുറന്നു പറയലിനെ എന്തിനു ഭയക്കണം..

ഷാജു അത്താണിക്കല്‍ said...

നല്ല വരികൾ
കാലത്തോടുള്ള ഒരു സമര വിളിയുണ്ടിതിൽ

Absar Mohamed said...

കൊള്ളാം ജോമോന്‍...
നല്ല ചിന്തകള്‍ മികച്ച അവതരണം...

Arjun Bhaskaran said...

Verginity enna english prayogam endenkilum udesichaano?? A simple poem. Liked it

Muhammed Shameem Kaipully said...

പൊള്ളുന്ന ചിന്തകള്‍.എവിടെയോ മനസ്സിനെ കൊളുത്തി വലിക്കുന്ന പോലെ. എരിഞ്ഞു തീരാത്ത കനലുകള്‍ പോലെ നോവുന്ന ഒരു പിടി ചോദ്യങ്ങള്‍ മനസ്സില്‍ നിറക്കുന്നു.... ഭാവുകങ്ങള്‍.......

പ്രവീണ്‍ ശേഖര്‍ said...

ജോമോനെ, നല്ല വ്യത്യസ്തമായ വീക്ഷണം ..അക്ഷരത്തെറ്റു കല്ലുകടിയായി വരുന്നു എന്നൊഴിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഇതിനെ ഒരു കവിത എല്ലാ ലേബലില്‍ കാണാന്‍ പറ്റുമോ എന്നറിയില്ല. പക്ഷെ , സംഭവം നല്ല ആശയം പങ്കു വച്ചിരിക്കുന്നു. അതാണ്‌ പ്രധാനം. അക്ഷരത്തെറ്റു ഒന്ന് മാറ്റാന്‍ ശ്രമിക്കുക കേട്ടോ...അടുത്ത തവണ മാറ്റിയില്ലെങ്കില്‍ നല്ല ഇടി ഞാന്‍ തരും പറഞ്ഞേക്കാം ...
ആശംസകളോടെ ...

പടന്നക്കാരൻ said...

വായിച്ചു....

Rainy Dreamz ( said...

നല്ല വരികൾ ജോമോൻ.....

ചിലപ്പോള്‍ കറകലര്‍ന്ന അവന്റെ വസ്ത്രത്തിനുള്ളില്‍ ഒരു വെളുത്ത മനസ്സ് കാണാന്‍ കഴിഞ്ഞേക്കാം...

ചിലപ്പോൾ എന്നല്ല, എത്ര പാപിയായ മനുഷ്യനും എന്തെങ്കിലും കാര്യത്തിൽ നന്മയുള്ളവനായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. എന്നാൽ നാം അവരിലെ പാപം മാത്രം കാണുന്നു. ഒരു പക്ഷെ അവനേക്കാൾ കേമൻ ഞാൻ തന്നെ എന്ന് ചിന്തിക്കാനുള്ള മനുഷ്യന്റെ പ്രകൃതിദത്തമായ ഒരു വാസനയാവാം, നാം മറ്റുള്ളവരിലെ തെറ്റു കുറ്റങ്ങൾ മാത്രം എളുപ്പത്തിൽ കാണാനുള്ള പ്രേരകം.

ആശംസകള് സുഹൃത്തെ....!

Nisha said...

Nisha Dilip നല്ല ആശയം!!! പലപ്പോഴും ഇത്തരം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ നാം മടിയ്ക്കാറുണ്ട് - അത് കൊണ്ട് തന്നെ ഈ വിഷയത്തെക്കുറിച്ച് എഴുതിയതിനു അഭിനന്ദനങ്ങള്‍ ! മനസ്സിന്റെ ഉള്ളിലെ നന്മകളും ആതുരതകളും പലപ്പോഴും പുറം മോടിയില്‍ മാത്രം ശ്രദ്ധിയ്ക്കുന്ന നാം കാണാറില്ല. അത്തരമൊരു ചിന്ത വെച്ച് പുലര്‍ത്തുന്ന സമൂഹത്തിനു നേരെ തിരിച്ചു വെച്ച ഒരു കണ്ണാടി പോലെ തോന്നി വരികള്‍ !

കവിതയെഴുത്തിനെ കുറിച്ച് അധികമൊന്നും അറിയില്ല; എങ്കിലും മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിയ്ക്കട്ടെ?

ഗദ്യത്തില്‍ പലപ്പോഴും വാക്കുകള്‍ മുറിച്ചെഴുതുന്നതാണ് ഭാങ്ങിയെങ്കിലും കാവ്യത്തില്‍ നേരെ തിരിച്ചാണ് നല്ലതെന്ന് തോന്നുന്നു. ഉദാ:ഒരു കന്യകയെ തേടി ഞാന്‍ അലഞ്ഞു
എന്നതിന് പകരം ഒരു കന്യകയെ തേടി ഞാനലഞ്ഞു എന്നാക്കിയാല്‍ അല്പം കൂടി നന്നാവും. ഇങ്ങിനെ ഒന്ന് രണ്ടിടത്തു കൂടി വാക്കുകള്‍ കൂട്ടിയെഴുതാം...
'തെരുവുകള്‍ ' ഓടി വലഞ്ഞു,എന്നാണോ 'തെരുവുകളില്‍ 'എന്നാണോ?
അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിയ്ക്കുമല്ലോ; അത് വായനയുടെ രസം കെടുത്തും (പലരും ഈ അഭിപ്രായത്തോട് യോജിയ്ക്കില്ല, എന്നാലും പറഞ്ഞുവെന്നെയുള്ളു)
'വെര്‍ജിനിറ്റിയുടെ' വികൃതമായൊരു മുഖം
എന്ന പ്രയോഗം അരോചകമായി തോന്നി - പകരം പദം കിട്ടാഞ്ഞിട്ടാണോ ആവോ?
കവിത ഒരു താളത്തിലും ലയത്തിലുമാണെങ്കില്‍ വായിക്കാന്‍ കൂടുതല്‍ രസമുണ്ട്. ഒരു പരിധി വരെ അത് ഇവിടെ കണ്ടെങ്കിലും അവസാനം ആയപ്പോഴേയ്ക്കും അതില്ലാതായത് പോലെ തോന്നി.
എന്നിരുന്നാലും ആകെ മൊത്തം കുഴപ്പമില്ല - ചില 'ഗദ്യ കവിതകള്‍ ' വായിച്ചതിനേക്കാള്‍ എത്രയോ മെച്ചം!
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു !

ഇനി പകരം വീട്ടണമെന്നുണ്ടെങ്കില്‍ ഇവിടെ വന്നോളു http://hrudayathaalangal.blogspot.in/2012/08/blog-post_23.html

Sangeeth vinayakan said...

'വിര്‍ജിനിടിയുടെ' എന്നെഴുതിയത് മാറ്റാമായിരുന്നു. കാവ്യ ഭംഗി ചോരാതെ തന്നെ അവതരിപ്പിച്ച രീതി ഇഷ്ട്ടമായി. ഭാവനയുടെ ചിറകുകള്‍ ഇനിയും വിടരട്ടെ.. കാരണം ആ ചിറകുകളില്‍ വിടരുന്നത് വെറും ഭാവന മാത്രമല്ലല്ലോ ചില നഗ്ന സത്യങ്ങള്‍ കൂടിയല്ലേ. ആശംസകള്‍ സുഹൃത്തേ.. പോസ്റ്റിനു മുന്‍പേ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു, അതില്‍ ഞാന്‍ നിരാശനാണ്. ;)

ശ്രീക്കുട്ടന്‍ said...

കലക്കന്‍ കവിതയാണു മച്ചാ. അഭിനന്ദനങ്ങള്‍...

വെര്‍ജിനിറ്റിയുടെ വികൃതമായൊരു മുഖം
ഈ വരി അല്‍പ്പം അഭംഗി സൃഷ്ടിക്കുന്നുണ്ട്. പിന്നെ നിഷ ചേച്ചി പറഞ്ഞ കാര്യങ്ങള്‍ അടുത്ത തവണയെങ്കിലും ശ്രദ്ധിക്കണം.

ഫസലുൽ Fotoshopi said...

ഒരു തുറന്നു പറച്ചിൽ..........

asrus irumbuzhi said...

ഒറ്റശ്വാസത്തില്‍ മുഴുവന്‍ വായിച്ചു...വീണ്ടും നിര്‍ത്തി നിര്‍ത്തി വായിച്ചു...!
ഭാവങ്ങളുടെ അതിഭാവുകത്വം ഇല്ലാത്തതിനാല്‍ ആര്‍ക്കും പെട്ടെന്ന് ഗ്രഹിക്കാവുന്ന ഭാഷ...
ഓരോ വരികളിലെയും നിശ്ചല ദിര്‍ശ്യങ്ങളിലൂടെയും ഞാന്‍ സഞ്ചരിച്ചു...
ഇഷ്ട്ടമായി ജോമോന്‍
ആശംസകളോടെ
അസ്രുസ്

asrus irumbuzhi said...
This comment has been removed by the author.
asrus irumbuzhi said...
This comment has been removed by the author.
Mohiyudheen MP said...

ഇന്ന് രണ്ട് വേശ്യയെ കുറിച്ചുള്ള കവിതകൾ വായിച്ചു. രണ്ടും ഒന്നിനൊന്നു മിച്ചം.

പറയാനറക്കുന്ന വാക്കുകളിൽ കാവ്യ ഭംഗിയൊളിപ്പിച്ച കവിക്ക് അഭിനന്ദനങ്ങൾ.

ആരും വേശ്യയായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവളെ അതാക്കുന്നത്... മറവിൽ ജാരനെ പ്രാപിക്കുന്നവളേക്കാൾ ശ്രേഷ്ഠ വേശ്യ തന്നെ...

ആശംസകൾ ജോമോൻ, ഇജ്ജാതി കവിതകളെഴുതിയാൽ ഇവിടം വായനക്കാരുടെ പറുദീസയായിരിക്കും

Unknown said...

കവിത നന്നായിരിക്കുന്നു..,അവസാന ഖണ്ഡികയിൽ ചെറിയൊരു കല്ലുകടി പോലെ..എഴുതൂൂ....

Saheer Majdal said...

നന്നായിരിക്കുന്നു...ജോ.....
നല്ല വരികളും,ഭാവനയും.

Sidheek Thozhiyoor said...

ഹെന്റമ്മോ..ഒരൊന്നൊന്നര കവിതയായിപ്പോയി ജോമോനെ.

Shaleer Ali said...

കവിത ഇഷ്ട്മായീ മാഷേ...
ചില സത്യങ്ങള്‍ അങ്ങനെയാണ്
കര പുരണ്ടു കാണുന്നതാ ആള്‍ക്കാര്‍ക്കിഷ്ട്ടം....
അതിനെ തുടച്ചു കാണിക്കാന്‍ ചിലരെങ്കിലും ഉള്ളത് ആശ്വാസമാണ്

ഭ്രാന്തന്‍ ( അംജത് ) said...

ജോമോന്‍ കവിതകൊണ്ട് ഞെട്ടിച്ചു. ആശയഗംഭീരം..! മൊത്തം മലയാളികള്‍ക്കും നേരെ ഒരു "കാറിതുപ്പ്"
ആയി തോന്നി ഈ കവിത.പിന്നെ നല്ലവന്‍ ,ചീത്തവന്‍. ഇതില്‍ ചീത്തവന്‍ ഒന്ന് മാറ്റിപ്പിടിക്കൂ. വിര്‍ജിനിടി യുടെ കാര്യം മറ്റുള്ളവര്‍ പറഞ്ഞു. കൊള്ളാം എഴുതി തെളിയൂ സുഹൃത്തേ..!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല ആശയം.നല്ല വരികള്‍

radhakrishnan said...

ഞെട്ടിക്കുന്ന കവിത ....നാട്യങ്ങള്‍ ഒന്നുമില്ല ....നല്ല ധൈര്യം കാണിച്ചു...തുടരുക ... അല്ലാതെന്തു പറയാന്‍.......! !!!!!!!!!!.......... എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പോരായ്മകള്‍ തന്നെ പോയ്ക്കോളും ...

Jefu Jailaf said...

നല്ല ആശയം നന്നായി അവതരിപ്പിച്ചു. വരികളും ഇഷ്ടപ്പെട്ടു. ആശംസകള്‍..

ajith said...

കൊള്ളാം ജോമോനെ
നിഷ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
ചില വാക്കുകള്‍ ഒന്ന് മിനുക്കിയൊരുക്കി വയ്ക്കുകയാണെങ്കില്‍ ഇനിയും നന്നായിരിയ്ക്കും.

കനല്‍ക്കെടുത്തുന്ന കണ്ണീരായ് മഴപെയ്തൊഴുകുന്നത് കണ്ടു ഞാന്‍....

കനല്‍ കെടുത്തുന്ന മഴയായ്
കണ്ണീര്‍ പെയ്തൊഴുകുന്നത് കണ്ടു ഞാന്‍.... എന്നായിരുന്നെങ്കില്‍ അധികം ചേര്‍ച്ചയായേനെ അല്ലേ?

ലംബൻ said...

ജോ, ഇത്ര നല്ല കവിത എഴുതിയിട്ടാണോ, പോസ്റ്റ്‌ ചെയ്യാന്‍ മടി. വളരെ ബോള്‍ഡായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. മനോഹരം

ശരത്കാല മഴ said...

@ അനീഷേ, ഞെട്ടിചെങ്കില്‍ കഷ്മികുക, അഭിപ്രായത്തിന് നന്ദി !

@മന്‍സൂര്‍ ജി, നിങ്ങളുടെയൊക്കെ പ്രോത്സാഹനം വീണ്ടും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,നന്ദി !

@വെള്ളികുലങ്ങരക്കാരന്‍, നല്ല വാക്കുകള്‍ക്ക് നന്ദി !
@കൊമ്പന്‍, ആ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ,നന്ദിയുണ്ട് മാഷെ :)

@നിസാരന്‍, ചെറിയ വാക്കില്‍ ഒളിപ്പിച്ച വലിയ സ്നേഹത്തിനു നന്ദി :)

@ഷാജു, ഈ വാക്കുകള്‍ ഉര്‍ജ്ജം നല്‍കുന്നു,നന്ദി സുഹുര്ത്തെ !

@അബ്സര്‍ ജി, നന്ദി !

@അര്‍ജുന്‍,എഴുതുമ്പോള്‍ വന്ന ഒരു വാക്കാണ്‌ അത്,ഒരിക്കലും അക്ഷരങ്ങള്‍ തിരുകി കയറ്റാന്‍ നോക്കിയതല്ല, മറിച്ച് സമൂഹം വെറുക്കുന ഒരു വേശ്യയുടെ മനസിന്റെ പവിത്രത വിക്രിതമായെ ലോകം കാണൂ, ഒരു സാധാരണ മനുഷ്യന്റെ ചിന്ത കൊണ്ടുവരാന്‍ വകുകളിലൂടെ ശ്രമിച്ചു എന്ന് മാത്രം ,ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ ,വീണ്ടും കാണാം !

@ഷമീന്‍, ഒരു പക്ഷെ ഈ കവിത എനിക്ക് തന്ന നന്മകളില്‍ ഒന്ന് താങ്കള്‍ ആയിരിക്കണം :) ഒരുപാടു നന്ദി !

@പ്രവി, തുറന്ന അഭിപ്രായത്തിന് നന്ദി ,ഈ കമന്റ്‌ ഇട്ടപ്പോള്‍ തന്നെ ഞാന്‍ അക്ഷര തെറ്റുകള്‍ തിരുത്തിയിരുന്നു,ഇനിയും നല്ല ഇടികള്‍ അല്ല സോറി നല്ല നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു,ആശംസകള്‍ !!!

@ഷബീര്‍, ദയവായി ഒന്നും തോന്നരുത് ,ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഇടുന്നതെനിക്കള്‍ ഭേദം കമന്റ്‌ ഇടാതെ പോകുന്നതായിരിക്കും, തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കാന്‍ ശ്രമിച്ചാല്‍ എനിക്ക് കൂടുതല്‍ സന്തോഷമാകും, നല്ല അഭിപ്രായങ്ങള്‍ ഇടണം എന്ന് നിര്‍ബന്ധമില്ല, ഇഷ്ട്ടമായില്ല എന്ന് തുറന്നു പറയാം ആയിരുന്നു പക്ഷെ 'വായിച്ചു' എന്ന് പറഞ്ഞു പോകുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ല ,ഇതു വായിച്ചു വിഷമമായാല്‍ എന്നോട് ക്ഷമികണം,നന്ദി കൂട്ടുകാരാ !

@ രൈനി,അഭിപ്രായത്തിന് നന്ദി, ആ പറഞ്ഞതിനോടും ഞാനും നൂറു ശതമാനം യോജിക്കുന്നു ,വീണ്ടും കാണാം :)

@നിഷ ജി ,വളരെ വിശദമായ ഒരു അഭിപ്രായത്തിന് നന്ദി ,ഈ കമന്റ്‌ നമ്മള്‍ നമ്മുടെ ഗ്രൂപ്പില്‍ ഇട്ടു ചര്‍ച്ച ചെയ്തതുകൊണ്ട് അവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും ഇവിടെ ചേര്‍ക്കുന്നില്ല :) താങ്കളുടെ ഭൂരിഭാഗം അഭിപ്രായത്തോട് യോജിക്കുന്നു ,അതുകൊണ്ട് തന്നെ വാക്കുകള്‍ മുറിചെഴുതുന്നത് ഒഴിവാക്കി, 'ഒരു കന്യകയെ തേടി ഞാനലഞ്ഞു ' വരികള്‍ മാറ്റി എഴുതിയെട്ടുണ്ട് ,സത്യം പറയാല്ലോ, ഇപ്പോള്‍ വരികള്‍ കൂടുതല്‍ നന്നായി എന്ന് തോന്നുന്നു ,പിന്നെ വെര്‍ജിനിടിയെ കുറിച്ച് ഞാന്‍ നേരത്തെ കംമെനിയത് പോലെ അത് ഒരിക്കലും അക്ഷരങ്ങള്‍ തിരുകി കയറ്റാന്‍ നോക്കിയതല്ല, മറിച്ച് സമൂഹം വെറുക്കുന ഒരു വേശ്യയുടെ മനസിന്റെ പവിത്രത വിക്രിതമായെ ലോകം കാണൂ, ഒരു സാധാരണ മനുഷ്യന്റെ ചിന്ത കൊണ്ടുവരാന്‍ വകുകളിലൂടെ ശ്രമിച്ചു എന്ന് മാത്രം ,ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് നന്ദി , ഇനിയും ഇതു പോലുള്ള വിശദമായ അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ,ഒരു പാട് നന്ദി ,വീണ്ടും വരണേ!

@ സാന്‍ഗീത, തുറന്ന അഭിപ്രായത്തിന് നന്ദി ,

"പോസ്റ്റിനു മുന്‍പേ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു, അതില്‍ ഞാന്‍ നിരാശനാണ്. ;) "

ഇതു കൊണ്ട് എന്താണ് നീ ഉദേശിച്ചത്‌ എന്ന് എനിക്കിപ്പറിയണം :) ഹ ....ഹ.....ഹ.........

വീണ്ടും കാണാം കൂട്ടുകാരാ ,നന്ദി !

@ശ്രീ, നല്ല അഭിപ്രായത്തിന് നന്ദി, നിഷ ജി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അപ്പോള്‍ തന്നെ തിരുത്തിയിരുന്നു, വീണ്ടും കാണാം !

@അസ്രുസ്, പല തവണ വായിച്ചു എന്ന് അറിഞ്ഞതില്‍ സ്നാതോഷം,അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ :)

@മോഹി, നന്ദി ആ നല്ല വാക്കുകള്‍ക്ക്, ഇതൊരു ഉര്ജ്ജമായി സ്വീകരിക്കുന്നു, പ്രോത്സാഹനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. !

@നവാസ് ഇക്ക, ഈ കവിത തന്ന മറ്റൊരു നന്മയാണ് താങ്കള്‍ :) ഒരുപാടു നന്ദി ,മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്,വീണ്ടും കാണാം !

@സഹീര്‍ ജി, ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ,വീണ്ടും വരണേ :)\

@സിദ്ധീക്ക് ജി, ഞാനൊരു പാവമാ കേട്ടോ ,തെറ്റിധരികണ്ട ട്ടോ ..... നല്ല അഭിപ്രായത്തിന് നന്ദി , വീണ്ടും വരണേ !

@ശലീര്‍, മുത്തെ, ഒരുപാടു നന്ദി അഭിപ്രായത്തിന്,ഇതൊകെ എന്നിക്ക് ആത്മവിശ്വാസം കൂട്ടുന്നു,കാണാം !

@അംജത്,ഈ അഭിപ്രായം ഭയങ്കര ഇഷ്ട്ടപെട്ടു ,"മൊത്തം മലയാളികള്‍ക്കും നേരെ ഒരു "കാറിതുപ്പ്"
ആയി തോന്നി ഈ കവിത", നല്ല പ്രോത്സാഹനത്തിനു നന്ദി ,വീണ്ടും കാണാം !

@മുഹമ്മദ്‌ ജി , വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി !

@രാധാകൃഷ്ണന്‍ ജി, നല്ല അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി,വീണ്ടും വരണേ !

@ജെഫു, അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ!

@അജിത്തെട്ടന്‍,തുറന്ന അഭിപ്രായത്തിന് നന്ദി, നിഷ ജി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്, ചേട്ടന്‍ പറഞ്ഞ നിര്‍ദേശവും ഇഷ്ട്ടായി, അതും ഞാന്‍ എഡിറ്റ്‌ ചെയ്തു കഴിഞ്ഞു, ആത്മാര്‍ത്ഥമായ അഭിപ്രായത്തിന് ഒരു പാട് നന്ദി, വീണ്ടും പ്രതീക്ഷിക്കുന്നു കേട്ടോ :)

@ശ്രീജിത്ത്‌, പ്രോത്സാഹനം നല്‍കുന്ന അഭിപ്രായത്തിന് നന്ദി, വീണ്ടും കാണാം !


Unknown said...


പ്രിയപ്പെട്ട ജോമോൻ, നാട്ടിലായിരുന്നതുകൊണ്ട് ഇതിനുമുൻപ് കണ്ട പോസ്റ്റുകൾക്കൊന്നും അഭിപ്രായം എഴുതുവാൻ കഴിഞ്ഞില്ല..
അർത്ഥവ്യാപ്തികൊണ്ട് ഈ കവിത ഏറെ മനോഹരമായിട്ടുണ്ട്.. പക്ഷേ പലരും പറഞ്ഞതുപോലെ ഒന്നുകൂടി മിനുക്കിയെടുത്താൽ, കാവ്യാത്മകത അല്പം കൂടി ഉണ്ടായാൽ ഏറെ മനോഹരമാകുമെന്ന് തോന്നുന്നു... എഴുതി എഴുതി തെളിയുമ്പോൾ ഈ പോരായ്മകൾ എല്ലാം സ്വയമേ ശരിയായിക്കൊള്ളും.. ഹൃദ്യമായ ആശംസകൾ നേരുന്നു

ബാഹ്യമായ പ്രകടനങ്ങള്‍ കണ്ടു ഒരുവന്റെ ആന്തരിക ശുദ്ധി വിലയിരുത്താന്‍ ആവില്ല,മറിച്ചു അവന്റെ ഹൃദയം നോക്കി അറിയാന്‍ ശ്രമിക്കണം,
ചിലപ്പോള്‍ കറകലര്‍ന്ന അവന്റെ വസ്ത്രത്തിനുള്ളില്‍ ഒരു വെളുത്ത മനസ്സ് കാണാന്‍ കഴിഞ്ഞേക്കാം,

വളരെ നല്ല ചിന്തകൾ ആണ് ജോമോൻ ഈ ചെറിയ വാചകത്തിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത്.. ഈ വസ്തുതകൾ നമ്മുടെ സമൂഹത്തിന് പകൽ വെളിച്ചം പോലെ പരിചിതമാണെങ്കിലും, ഇരുട്ടിന്റെ മറവിൽനിന്ന് വിമർശിയ്ക്കുവാനാണ് എന്നും താത്പര്യം കാണിയ്ക്കാറുള്ളത്.. നമ്മുടെ സംമൂഹത്തിന്റെ മുൻപിലേയ്ക്ക് ഇനിയും ഇത്തരം നല്ല ചിന്തകൾ ഇട്ടുകൊടുക്കുവാൻ ജോമോണ് സാധിയ്ക്കട്ടെ...

സ്നേഹപൂർവ്വം ഷിബു തോവാള.

ശരത്കാല മഴ said...

ഷിബു ജി, താങ്കളുടെ വിശദമായ അഭിപ്രായത്തിന് നന്ദി, മറ്റുള്ളവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ കവിതയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു, താങ്കളുടെ വാക്കുകള്‍ നല്‍കുന്ന പ്രോത്സാഹനത്തിനു ഒരുപാടു നന്ദി , വീണ്ടും ഇതുപോലുള്ള നല്ല തിരുത്തലുകളും നിര്‍ദേശങ്ങളും കൂടുതല്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു, വീണ്ടും വരും എന്ന് വിശ്വസിച്ചു കൊണ്ട് , നന്ദി !!!

ശരത്കാല മഴ said...

@ ഫസലുല്‍, കമന്റ്‌ എനെ പേടിച്ചു സ്പാമില്‍ പോയി ഒളിച്ചു, ഇപ്പോള്‍ ആണ് കണ്ടു കിട്ടിയത് :) അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ !

© Mubi said...

ജോമോന്‍, വളരെ നല്ല കവിത.

മാന്യതയുടെ മൂടുപടം അണിഞ്ഞ്‌, പറയാന്‍ മടിക്കുന്ന സത്യങ്ങളുടെ ഈ തുറന്നു പറച്ചില്‍ അഭിനന്ദനം അര്‍ഹിക്കുന്നു....

ശരത്കാല മഴ said...

@ മുബി ജി, ഇവിടെ എത്താന്‍ ഇത്തവണ ഇച്ചിരി കഷ്ട്ടപെട്ടു എന്ന് എനികറിയാം,ക്ഷമികണം പെട്ടെന്ന് കുറച്ചു എഡിറ്റ്‌ ചെയ്യാന്‍ ഡ്രാഫ്റ്റില്‍ തിരിച്ചു പോകേണ്ടി വന്നു, എന്നാലും വീണ്ടും ക്ഷമയോടെ ഇവിടെ വരാന്‍ കാണിച്ച വലിയ മനസിന്‌ നന്ദി കേട്ടോ :) ആത്മാര്‍ത്ഥത നിറഞ്ഞ ആ അഭിപ്രായത്തിന് ഒരുപാടു നന്ദി !!!

വര്‍ഷിണി* വിനോദിനി said...

ആശയം തീവ്രമാണു..
അവസാന വരികൾക്ക്‌ ആദ്യ വരികളുടെ സുഖം കിട്ടീല്ല..തിടുക്കം കൂട്ടിയ പോലെ..

നല്ല കവിതക്ക്‌ ആശംസകൾ ട്ടൊ.,!

Unknown said...

ഈ വിഷയം തെരെഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ! നല്ല ആശയം. സമൂഹത്തിനൊരു മുഖം മൂടിയുണ്ട്. പരസ്പരമറിഞ്ഞുകൊണ്ട് ഒളിപ്പിച്ചുവെക്കുന്ന ചില നഗ്നതകൾ!

നിശയുടെ അഭിപ്രായത്തിന് ഒരടിവര. വാക്കുകൾ കൂട്ടിയെഴുതി ഒന്നുകൂടി എഡിറ്റ് ചെയ്താൽ കവിത് അകൂടുതൽ മിഴിവുതതാകും എന്ന് തോന്നുന്നു.

Joselet Joseph said...

ആശയം നല്ലത്. കവിതയായി കൂട്ടിയിണക്കിയതില്‍ അല്ലറചില്ലറ പ്രാസക്കുറവ് ഒഴിച്ചാല്‍ ആകെ മൊത്തം ടോട്ടല്‍ തരക്കേടില്ല.:)

ഫെമിന ഫറൂഖ് said...

കന്യകാത്വം നഷ്ടപെടാത്ത കവിതയ്ക്കും മനസിനും അഭിനന്ദനങ്ങള്‍

ശരത്കാല മഴ said...

@ വര്‍ഷിണി, അഭിപ്രായത്തിന് നന്ദി , തിടുക്കം കൂട്ടിയതല്ല, അതി കൂടുതല്‍ എഴുതി കോളാമക്കണ്ട ഇന്നു കരുതിയാ:)

@ചീരമുളക് , വന്നതിനും വായിച്ചതിനും നന്ദി ,നിഷ ജി പറഞ്ഞത് ഞാന്‍ അപ്പോള്‍ തന്നെ എഡിറ്റ്‌ ചെയ്തായിരുന്നു.

@ജോസ്, അഭിപ്രായത്തിന് നന്ദി, കമന്റില്‍ നിന്നും മനസിലാക്കുന്നത്‌ അത്രയ്ക്ക് ഇഷ്ട്ടമായില്ല എന്നാണ് :) കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം !

@ ഫെമിന്‍, എവിടെയാ ? കാണാനേ ഇലല്ലോ ഇപ്പോള്‍ :) ആ വാക്കുകള്‍ക്ക് എന്റെ പ്രണാമം, നന്ദി , നല്ല വാര്‍ത്തകള്‍ക്കായ് കാതോര്‍ത്തിരിക്കുന്നു :)

പട്ടേപ്പാടം റാംജി said...

വായിക്കാനുള്ള സുഖവും ആശയത്തിന്റെ തുറന്നുപറച്ചിലും നല്ല മിഴിവേകി.
പുറം കാഴ്ചകളില്‍ തയ്യാറാക്കുന്ന അഭിപ്രായങ്ങള്‍ സത്യവുമായി എത്രയോ അകലെയായിരിക്കും പലപ്പോഴും.
നന്നായി ഇഷ്ടപ്പെട്ടു.

ശരത്കാല മഴ said...

റാംജി ചേട്ടാ, നല്ല അഭിപ്രായത്തിന് നന്ദി, ഈ പ്രോത്സാഹനം ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വീണ്ടും കാണാം :)

Biju Davis said...

വേശ്യയുടെ പുണ്യം!

'വൈശാലി' എന്ന സിനിമയുടെ പരസ്യവാചകം ഓര്‍ത്ത് പോയി.

നല്ല കവിത, ജോമോന്‍!

ശരത്കാല മഴ said...

ബിജു ജി,വന്നതിനും വായിച്ചതിനും നന്ദി,വീണ്ടും കാണാം :)

Mizhiyoram said...

നല്ല കവിത എന്നൊന്നും ഞാന്‍ പറയുന്നില്ല - കാരണം, അതെല്ലാം ഒരുപാട് ആളുകള്‍ പറഞ്ഞു കഴിഞ്ഞു. മാത്രവുമല്ല ആധികാരികമായി കവിതകളെ വിലയിരുത്താനൊന്നും ഞാന്‍ തുനിയാറില്ല, എന്തുകൊണ്ടെന്നാല്‍ അറിയാത്ത പണി ചെയ്യണ്ട എന്ന എന്റെ മനസ്സിന്റെ നിര്‍ബന്തം തന്നെ. പിന്നെ, കന്യകയെ തേടി ഇനി നടക്കുന്നതിനേക്കാള്‍ മുമ്പ് എന്നോടൊന്നു വിവരം പറയണം. കഴിഞ്ഞ ദിവസം ഞാനൊരു മാസിക മേടിക്കാന്‍ പോയപ്പോള്‍ അവിടെ തൂങ്ങി കിടക്കുന്നത് കണ്ടു കന്യക.

ശരത്കാല മഴ said...

@ അഷ്‌റഫ്‌,എത്രയും ജ്ഞാനം ഉണ്ടായിട്ടാണോ അഭിപ്രായം പറയാന്‍ അറിയില്ല എന്ന് പറഞ്ഞെ :) ഇനി കന്യകയെ അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും താങ്കളെ കാണാന്‍ ഞാന്‍ വരും കേട്ടോ :) ഈ വഴി വന്നതിനും വായിച്ചതിനും നന്ദി കേട്ടോ :)

KOYAS KODINHI said...

കവിത ചീറി മോനെ.......!!

ശരത്കാല മഴ said...

@കോയ,ആ ചീറിയ കമന്റിനു നന്ദി :)

Unknown said...

ആശയസമ്പുഷ്ടമായ വരികളാണു ജോമോൻ

ശരത്കാല മഴ said...

@സുമു, നല്ല അഭിപ്രായത്തിന് നന്ദി !!!

K@nn(())raan*خلي ولي said...

കന്യകാത്വം ലേലം വിളിക്കുന്ന ഈ കാലത്ത് നീ ഇങ്ങനെ എഴുതിയല്ലോ ജോ.
ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ അതൊരുമാതിരി രാഷ്ട്രീയ തെമ്മാടി നേതാക്കള്‍ പറയുന്നതുപോലെ തെറ്റിദ്ധരിക്കല്ലേ.
ഇത് ശരിക്കും ഞെട്ടിപ്പോയി!

(എന്റെ കന്യകാത്വവും വില്‍ക്കാന്‍ വെച്ചിരിക്കുവാ)
ഹഹഹാ...

awara! said...

കവിതയെ കുറിച്ച് അധികം അറിയില്ല വായിക്കലും കുറവാണ്..
എങ്കിലും എനിക്ക് ഇഷ്ടായി !


ശരത്കാല മഴ said...

@കണ്ണൂസ്‌ , വൈകിയാണ് വന്നതെങ്കിലും നല്‍കിയ അഭിപ്രായത്തിന് നന്ദി :)

@സലാം ത്രിസ്സുര്കാരന്‍ , നല്ല അഭിപ്രായത്തിന് നന്ദി !