Wednesday, June 26, 2013

“FRIENDS”



Some people come to our life with no prior notice.
They just don’t care about the rules of our life,
They won’t even knock the door
Or ask permission to let them sit in our couch,
They seems like the arrogant people
with no formalities. 
They are culture-less when it comes to you,
And most often they interfere in your life,
And you start to let them in 
And okay with breaking all the rules,
Because they are the culprits known in the universe
So Called “FRIENDS”!!! 

Good Friend !!!




I don’t want to be your bad friend,
with whom you can share all your good times,
I just want to be your good friend,
with whom you can share all your bad times….

Sunday, June 23, 2013

മാലാഖ !!!




ഇന്നലെ രാത്രി ഞാനൊരു മാലാഖയെ കണ്ടു,
വിളക്കുമേന്തി  നടന്നു പോവുന്നൊരു മാലാഖ,
മിഖായേലിന്റെ കരുത്തായിരുന്നു 
അവന്റെ കരങ്ങൾക്ക് ,
ഗബ്രിയേലിന്റെ നിഷ്കളങ്കത 
തോന്നിക്കും ചിരിയും 
യാത്രയ്ക്ക് പോവുന്ന റാഫേലിന്റെ 
തിടുക്കവുമായിരുന്നു 
ആ നടത്തത്തിൽ ..........

സഖി പറഞ്ഞ ഓർമ്മകളിൽ 
വിളക്കുകാലിൽ ചാരിയിരുന്നുറങ്ങുന്ന 
മാലാഖയെ കുറിച്ച് മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ ,
പക്ഷെ ഞാൻ കാണുന്നത് 
ചിറകുകൾ ഉണ്ടായിട്ടും
നടന്നു പോവുന്നൊരു മാലാഖയെയാണ് ,
രാവേറെ വൈകിയതുകൊണ്ടും 
നിലാ വെട്ടം മങ്ങിയതുകൊണ്ടും 
അവന്റെ വിളക്കിന്റെ പ്രകാശത്തിൽ ആണ് 
ഞാനും സഞ്ചരിച്ചത് .......


(തുടരും )

ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, June 16, 2013

മഴയോർമ്മകൾ !!!



മഴ എന്നിലെ കാമുകനെ ഉണര്‍ത്തും
ബാല്യത്തെ ഓര്‍മ്മിപ്പിക്കും
ചില്ലിട്ടടച്ച എന്റെ മോഹങ്ങളേ
പുറം ലോകം കാണിക്കും....
നനഞ്ഞൊട്ടിയ എന്റെ ഓര്‍മ്മകളെ
കുതിരാന്‍ അനുവദിക്കും ,
വിങ്ങിയ നൊമ്പരങ്ങളെ
ചുടു ചായയില്‍ പകര്‍ത്തും
സ്കൂള്‍ വരാന്തകളിലെ
തണുത്ത കാറ്റിനെ
എന്റെ വസ്ത്രങ്ങളിലേക്ക്
അയക്കും ......
കണ്ണുപൊത്തി കളിക്കുന്ന
ഇടി മിന്നലുകളെ
എന്റെ ഞെട്ടുന്ന
നെഞ്ചിലെക്ക് ഇറക്കും ,
കശപിശ കൂടുന്ന
മഴ കാറ്റുകള്‍
എന്റെ കുടയെ ചുംബിക്കും
പ്രണയ പരവശത്തോടെ
കുട തിരിച്ചു ചുംബിക്കും
പിന്നെ അതിനെ വരുതിയിലാക്കാന്‍
ഞാന്‍ എന്റെ സര്‍വ ശക്തിയുമെടുത്തു
കുട ശീലാ തിരിക്കെ നിവര്‍ത്തും !
മഴ എന്നെ മനസിലാക്കുന്നത്‌ പോലെ
മനുഷ്യര്‍ ചെയ്തിരുന്നെകില്‍
മഴ മറ്റൊരു പ്രകൃതി പ്രതിഭാസം
മാത്രമായി പോയേനെ !!!!!

Sunday, June 9, 2013

ഇതു പ്രണയമല്ല പാപമത്രേ !!!


പ്രണയമെന്നാണ് അവൻ അതിനെ വിളിച്ചത് 
അവൾ  അതിനെ പാപമെന്നും ,
എല്ലാം അറിയണമെന്നെ  അവനുണ്ടായിരുന്നുള്ളൂ 
പക്ഷെ അവൾക്കതിൽ കുടുങ്ങികിടക്കനായിരുന്നു താല്പര്യം !!

ഒടുവിൽ അവളുടെ കുളി തെറ്റിയ അന്ന് 
അവനൊരു ശപഥം ചെയ്തു ,
നമുക്കിടയിലെ മൂന്നാമതോരാളിനു 
അച്ഛനില്ലാതെ പോവരുത് ഒരിക്കലും,

എനിട്ടും  അവൾ കരഞ്ഞുകൊണ്ടേയിരുന്നു 
ഇതു പ്രണയമല്ല പാപമത്രേ 
ഇതു പ്രണയമല്ല പാപമത്രേ ,
സ്ത്രീ എന്നും അപലയാണ് 
ചപലയാണ്, പുരുഷന്റെ 
കാമത്തിന്റെ ഇരയാണ്‌ പോലും ,
എന്നിട്ടൊടുവിൽ തന്റെ സ്ത്രീത്വത്തെ കാക്കാൻ 
അവൾ ചിന്തിച്ചൊരു തീരുമാനമെടുത്തു,

അച്ഛനില്ലാതെ പോവരുത് 
എന്നല്ലേ അവൻ പറഞ്ഞത്,
അതുകൊണ്ടവൽ ചെയ്തത് 
ഒരു കത്രികയ്ക്കു മുന്നിൽ വലിച്ചെറിഞ്ഞു 
അച്ഛനും അമ്മയും ഇല്ലാതെ പോവുകയെന്നൊരു 
പുണ്യമാണ് ആ കുഞ്ഞിനോട്  !!

അപ്പോഴും അവൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു 
ഇതു പ്രണയവുമല്ല പാപവുമല്ല ,
പുരുഷന്റെ മ്ലേച്ച കാമം മാത്രമാണ് !!!!!

I just let it go:




I always pretend to be the guy
who never trust anyone so easily,
Though I act like a one who’s close to their vein…

Finally what happens is
The colors I preserved and kept it for a while,
Will end up with sharing to the wrong one. 
They just listen and throw away my feelings
And I just let it go ……
As if nothing happened to me,
As if this could have been worse, If they would've  taken up,
And I just let it go…
Just let it go………!!!

Sunday, June 2, 2013

Better !!!




We are seeking for friends
And friendship,
And when it happens,
They go wild and wild
And makes you crazy,
So that you don't need to
Feel strange anymore...
Once it happens, you feel safe,
Then its makes you feel great,
And so on and on and on......

When your enemy comes up,
They turn against them,
And stand like a sure foot deer
And makes you feel strong,
They run like a dog
And chase like a lion,
And..,
Win your heart like a lover!

Slowly and slowly
Sometime feel lonely,
And you may feel lowly
Why, coz your own friends-
may can turn against you as enemy
And it makes u feel................better
It makes u feel better,


It makes you feel better to be dead than alive!!!!

Saturday, June 1, 2013

എന്റെ കടൽ




ആ കതകിനു  മറവിലാണ്
എന്റെ കടൽ ഞാൻ  ഒഴുക്കി വിട്ടത് ,
നീയതു അറിഞ്ഞുകാണില്ല
ഞാൻ  ഒട്ടു പറഞ്ഞതുമില്ല...
എങ്കിലും ഇടയ്ക്ക് ഇടയ്ക്കുള്ള
കൊടുങ്കാറ്റും ആഞ്ഞടിക്കുന്ന
തിരമാലകളും,
പിന്നെ സ്ഥായിയായുള്ള
കടലിരമ്പലും
ചിലപ്പോഴെങ്കിലും
മുറിവിട്ടു പുറത്തുവരുന്നത്‌
മനപ്പൂർവമല്ല ,
കാരണം
ചിലസമയത്ത് പ്രകൃതിദുരന്തങ്ങൾ
നിനച്ചിരിക്കാതെ വരുന്നത്
പതിവാണല്ലോ !!!! 



ചിത്രത്തിന് കടപ്പാട് ഗൂഗിൾ