Monday, December 23, 2013

ഉണങ്ങി വരണ്ട ഒരു ചെടി !!!

Photo: ഞാൻ  ഉണങ്ങി വരണ്ട  ഒരു ചെടിയാണ് 
നീ എന്നെ നനയ്ക്കാൻ വരുന്ന പൂന്തോട്ടക്കാരനും ,

തരിശു ഭൂമിയിൽ പൊടി കാറ്റേറ്റ് 
ഞാൻ വരളുമ്പോൾ ,
ഒരു കുടം കാരുണ്യത്താൽ  നനയ്ക്കണേ എന്നാണ് പ്രാര്ത്ഥന ....

ചുട്ടു പൊള്ളുന്ന വേനലിൽ പ്രതീക്ഷിക്കാതെ -
വരുന്ന ഒരു തുലാ വർഷ മഴപോലെ 
നിന്റെ കൃപകൾ എന്നിൽ 
അടിമുടി നനയ്ക്കാൻ വരുമെന്നാണ് എന്റെ വിശ്വാസം ,

പൊടിക്കാറ്റ് ഏറ്റു മരവിച്ച ചില്ലകളിലേക്ക്‌ 
ഒരു ആശ്വാസ നിശ്വാസമായി 
നിന്റെ ആത്മാവിന്റെ വടക്കൻ കാറ്റ് ആഞ്ഞടിക്കുന്നതും 
ഞാൻ സ്വപ്നം കാണുന്നുണ്ട് .....

വരൾച്ച തളര്ച്ചയിലേക്ക് കൂട്ടികൊണ്ടുപോകാൻ 
ഒരുങ്ങുന്ന എന്റെ വേരുകളെ 
പുഴക്കരയിലേക്ക് പടർത്തണമേ എന്നാണ് 
എന്റെ ആഗ്രഹം .....

നിന്റെ നനവിനാൽ എന്റെ ശിഖരങ്ങൾ 
തളിർക്കുന്നതും , വേരുകൾ ഇഴയുന്നതും 
കൈകളിൽ ഒരു കുടന്ന പൂവും 
കരളിൽ ഒരായിരം കായ്കളും ഏന്തി 
നിന്റെ വരവിൽ ഞാൻ സന്തോഷിക്കുന്നതുമാണ് 
ഇന്നെന്റെ പ്രാർത്ഥനകളിൽ 
ഞാൻ കിനാവ് കാണുന്നത് ....

നിന്റെ വരവിനായുള്ള  തളിരിലകളുടെ 
കാത്തിരിപ്പിനൊടുവിൽ നീ വന്ന നേരം 
ഞാൻ വിങ്ങി കരയുകയാണ് 
നീ എന്നാ പൂന്തോട്ടക്കാരന് മുന്നിൽ ,
നീയാകട്ടെ തിരികെ  ഒരു  ഗൂഡമന്ദസ്മിതം മാത്രം നല്കി 
നാളെ എന്നിൽ നിന്നും ഉയരാൻ പോവുന്ന 
നിബിഡ വനത്തെ മുന്കൂട്ടി കണ്ടു 
വെട്ടി ഒരുക്കുകയാണ് എന്നെ !!!!

ഞാൻ ഉണങ്ങി വരണ്ട ഒരു ചെടിയാണ്
നീ എന്നെ നനയ്ക്കാൻ വരുന്ന പൂന്തോട്ടക്കാരനും ,

തരിശു ഭൂമിയിൽ പൊടി കാറ്റേറ്റ്
ഞാൻ വരളുമ്പോൾ ,
ഒരു കുടം കാരുണ്യത്താൽ നനയ്ക്കണേ എന്നാണ് പ്രാര്ത്ഥന ....

ചുട്ടു പൊള്ളുന്ന വേനലിൽ പ്രതീക്ഷിക്കാതെ -
വരുന്ന ഒരു തുലാ വർഷ മഴപോലെ ,
നിന്റെ കൃപകൾ എന്നിൽ
അടിമുടി നനയ്ക്കാൻ വരുമെന്നാണ് എന്റെ വിശ്വാസം ,

പൊടിക്കാറ്റ് ഏറ്റു മരവിച്ച ചില്ലകളിലേക്ക്‌
ഒരു ആശ്വാസ നിശ്വാസമായി
നിന്റെ ആത്മാവിന്റെ വടക്കൻ കാറ്റ് ആഞ്ഞടിക്കുന്നതും
ഞാൻ സ്വപ്നം കാണുന്നുണ്ട് .....

വരൾച്ച തളര്ച്ചയിലേക്ക് കൂട്ടികൊണ്ടുപോകാൻ
ഒരുങ്ങുന്ന എന്റെ വേരുകളെ
പുഴക്കരയിലേക്ക് പടർത്തണമേ എന്നാണ്
എന്റെ ആഗ്രഹം .....

നിന്റെ നനവിനാൽ എന്റെ ശിഖരങ്ങൾ
തളിർക്കുന്നതും , വേരുകൾ ഇഴയുന്നതും
കൈകളിൽ ഒരു കുടന്ന പൂവും
കരളിൽ ഒരായിരം കായ്കളും ഏന്തി
നിന്റെ വരവിൽ ഞാൻ സന്തോഷിക്കുന്നതുമാണ്
ഇന്നെന്റെ പ്രാർത്ഥനകളിൽ
ഞാൻ കിനാവ് കാണുന്നത് ....

നിന്റെ വരവിനായുള്ള തളിരിലകളുടെ
കാത്തിരിപ്പിനൊടുവിൽ നീ വന്ന നേരം
ഞാൻ വിങ്ങി കരയുകയാണ്
നീ എന്നാ പൂന്തോട്ടക്കാരന് മുന്നിൽ ,
നീയാകട്ടെ തിരികെ ഒരു ഗൂഡമന്ദസ്മിതം മാത്രം നല്കി
നാളെ എന്നിൽ നിന്നും ഉയരാൻ പോവുന്ന
നിബിഡ വനത്തെ മുന്കൂട്ടി കണ്ടു
വെട്ടി ഒരുക്കുകയാണ് എന്നെ !!!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Wednesday, December 18, 2013

മനുഷ്യ കടലുകൾ !!

Photo: എല്ലാ മനുഷ്യരിലും ഓരോ കടലുകൾ ഉണ്ട് . ആഴത്തിൽ ചുഴികൾ തീർക്കുന്ന , അലമുറയിട്ടു തിരകൾ ഉയർത്തുന്ന  പ്രക്ഷുബ്ധമായ , ഇടയ്ക്ക് ഇടയ്ക്ക് ശാന്തവുമാവുന്ന കടൽ ..... അക കണ്ണ് തുറന്നു നോക്കിയാൽ കാണാം ചുറ്റും കടലുകൾ വഹിച്ചു കടന്നു പോവുന്ന മനുഷ്യരെ .....അവർ അതിനെ ഹൃദയത്തിൽ  നങ്കൂരമിട്ടു തളചിരിക്കുകയാണ് .... തിരകളും ആഴവും എണ്ണി  തിട്ടപ്പെടുത്താനാവാത്ത ,കാറ്റിലും  കോളിലും പെട്ട് ആയാസപ്പെടുന്ന കടലിനെ .... തെളിഞ്ഞു നോക്കിയാൽ വീണ്ടും കാണാം , തീരം തേടി അലയുന്ന കടൽകപ്പലുകൾ അവിടെ രാപ്പകലില്ലാതെ അലയുകയാണ്..........ആർക്കും  പിടിതരാതെ അപ്പോഴും ആർത്തിരമ്പുന്ന ഒരു കടൽ നിന്നിലും എന്നിലും ബാക്കിയാവുന്നു !!

എല്ലാ മനുഷ്യരിലും ഓരോ കടലുകൾ ഉണ്ട് . ആഴത്തിൽ ചുഴികൾ തീർക്കുന്ന , അലമുറയിട്ടു തിരകൾ ഉയർത്തുന്ന പ്രക്ഷുബ്ധമായ , ഇടയ്ക്ക് ഇടയ്ക്ക് ശാന്തവുമാവുന്ന കടൽ ..... അക കണ്ണ് തുറന്നു നോക്കിയാൽ കാണാം ചുറ്റും കടലുകൾ വഹിച്ചു കടന്നു പോവുന്ന മനുഷ്യരെ .....അവർ അതിനെ ഹൃദയത്തിൽ നങ്കൂരമിട്ടു തളചിരിക്കുകയാണ് .... തിരകളും ആഴവും എണ്ണി തിട്ടപ്പെടുത്താനാവാത്ത ,കാറ്റിലും കോളിലും പെട്ട് ആയാസപ്പെടുന്ന കടലിനെ .... തെളിഞ്ഞു നോക്കിയാൽ വീണ്ടും കാണാം , തീരം തേടി അലയുന്ന കടൽകപ്പലുകൾ അവിടെ രാപ്പകലില്ലാതെ അലയുകയാണ്..........ആർക്കും പിടിതരാതെ അപ്പോഴും ആർത്തിരമ്പുന്ന ഒരു കടൽ നിന്നിലും എന്നിലും ബാക്കിയാവുന്നു !!




ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, December 15, 2013

എന്റെ ചെറ്റ കുടിൽ !!!



എന്റെ ഹൃദയം ഒരു ചെറ്റകുടിലാണ് ,
നിന്റെ സ്നേഹം ഒരു തീകനലും ,
ദാരിദ്യത്തിന്റെ പുകയാത്ത അടുപ്പിലെ
അവസാനത്തെ ചാരവും കെട്ടുതീരുമ്പോൾ
പുകഞ്ഞു മറിയുന്ന എന്റെ മനസാക്ഷിയിലെ
കണ്ണീരിന്റെ കൊടുങ്കാറ്റിൽപ്പെട്ടു എരിഞ്ഞു  പൊങ്ങുന്ന
നീയാകുന്ന  'ഉപ്പന്റെ കണ്ണുകളുടെ'
കനൽ ചുവപ്പിലാണ് എന്റെ പ്രതീക്ഷ ...

ദൈവമേ ,നിന്റെ കാരുണ്യ അഗ്നിയുടെ നിറവിൽ
എന്റെ പുര കത്തുന്നതും ,
ശരീരം വെന്തുരുകി
പച്ച മാംസം കരിഞ്ഞുണങ്ങുന്നതും ,
നോവുന്ന  നീറ്റലിൽ എന്റെ  ആത്മാവ്  പൊള്ളുന്നതും 
അത് താങ്ങാനാവാതെ 
ഞാൻ അലമുറയിട്ടു കരയുന്നതും
ഇന്നെന്റെ  കിനാവുകളെ ചുട്ടു പൊള്ളിക്കുകയാണ് .....

നിന്നിൽ ഉരുകാൻ വെമ്പുന്ന എന്റെ ഹൃദയത്തെ 
നീ കാണാതെ പോവരുതെ .....
നിന്നിൽ എരിഞ്ഞമർന്നു ഒടുങ്ങാൻ 
വേവലാതിപ്പെടുന്ന എന്റെ ആത്മാവിനെയും !

വെന്തുരുകുന്ന ശരീരത്തെ ഓർത്താവില്ല
ഞാൻ അന്ന് കരഞ്ഞുകലങ്ങുന്നത്  ,
മറിച്ച് നിനക്കെതിരെ  മനസാക്ഷിയെ  സാക്ഷയിട്ടു പൂട്ടി 
കടലഴാങ്ങളിൽ  അതിന്റെ താക്കോൽ വലിച്ചെറിഞ്ഞതിനെ ഓർത്താവും !

സ്നേഹമേ, നിന്റെ അഗ്നിയിൽ എന്നെ 
സ്നാനം ചെയ്യിക്ക ....
കൊളോസിയത്തിൽ  എരിഞ്ഞ  മനുഷ്യ ദീപ സ്തംപ്ങ്ങളെ പോലെ 
ഞാനും എന്റെ ജീവിതകാലം മുഴുവൻ 
ഒരു അഗ്നി തൂണാവട്ടെ....
നിന്നിൽ എരിഞ്ഞു പുകഞ്ഞു കത്തി തീരുന്നൊരു 
തീ പന്തം കണക്കെ ,
അഗ്നി ജ്വാലകൾ വിഴുങ്ങിയ 
ഒരു ചെറ്റ കുടിൽ  സ്വപ്നം കണ്ട് 
ഇതാ നിന്റെ തീകനലിനായി  ഞാൻ കാത്തിരിക്കുന്നു ..... 

മേഘം കനക്കുന്നുണ്ട്‌ , തുലാ വർഷത്തെ മിന്നൽ  പോലെ 
പ്രാർത്ഥനകൾ ചങ്കു തുളച്ചു പായുന്നുണ്ട് ,
ഞാനൊരു മയിലിനെപ്പോലെ 
പീലി നിവർത്താൻ കൊതിച്ചു 
സെഹിയോനിലെ അഗ്നി മഴക്കായ്‌ 
ഒരുങ്ങുകയാണ് .....!!!


* ഉപ്പൻ = ചുവന്ന കണ്ണുകളുള്ള ഒരു തരം പക്ഷി

ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, December 8, 2013

ഞാൻ വരികയാണ്‌ നിന്നിലേക്ക്‌ .....



കടലിന്റെ ആഴങ്ങളിലേക്ക് രു വഞ്ചി തുഴയുന്നതുപോലെ 
ഞാൻ വരികയാണ്‌ നിന്നിലേക്ക്‌ .....
കാറ്റിലും കോളിലും പെട്ട് 
ആടിയുലഞ്ഞു, മുങ്ങി നിവർന്നു 
ഉപ്പു രസം നുകർന്ന് 
ചവർചും തുപ്പിയും 
അനന്തമായ സമതലങ്ങളെ 
സ്വപ്നം കണ്ടു ,
കടൽ കാക്കകളെയും ,സർപ്പങ്ങളെയും 
എന്തിനു ഒരു കടൽ കൊള്ളയെപ്പോലും 
ഭയപ്പെട്ടു , ഒരു നൂറു തവണയെങ്കിലും 
തിരിച്ചു തുഴയാൻ കൊതിച്ചോടുവിൽ 
നിന്നിലേക്ക്‌ തന്നെ തുഴയെറിഞ്ഞ് 
തുണ അറിഞ്ഞു , ലോക തിരകളിൽ ഉഴറാതെ ...
ചക്രവാള സീമകളിൽ 
ഉദിച്ചുയരുന്ന സൂര്യനെ പോലെ 
വിളങ്ങുന്ന നിന്റെ കരുണയിലേക്ക് 
ദൈവമേ ഞാൻ പത്രോസിനെ പോലെ 
വിശ്വാസ കടലിൽ 
ഒരു നിറകുടം സംശയം ബാക്കിവച്ച്,
തോണി ഉപേക്ഷിച്ചു, 
നടന്നു കയറുകയാണു ..............!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Wednesday, December 4, 2013

എന്റെ ക്രിസ്മസ് ഓർമ്മകൾ # Part 1



മഞ്ഞുകാലത്തിന്റെ ഓര്മ്മകളാണ് ക്രിസ്ത്മസ് സമ്മാനിക്കുന്നത് . എല്ലാ വർഷവും ക്രിസ്മസ് വരാറുണ്ട് , മിക്ക വർഷങ്ങളും ഒരേ രീതിയിൽ അത് കടന്നു പോവുകയും ചെയ്യും . മറക്കാനവാത്ത ഓർമ്മകൾ സമ്മാനിച്ച , ഹൃദയത്തിൽ ഉണ്ണി ഈശോ പിറന്ന അനുഭവങ്ങൾ വിരളമാണ് എന്ന് പറയാതെ വയ്യ . എങ്കിലും ഓര്മ്മകളുടെ താളുകൾ ചിതലരിക്കാത്ത രണ്ടു ക്രിസ്മസ് അനുഭവങ്ങൾ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടവ . കുഞ്ഞിശോ നിസാരനായി കേവലം ദാരിദ്ര്യത്തിന്റെ ഒരു പുല്ല്കൂട്ടിൽ മറ്റൊരു അഭയവും ലഭിക്കാതെ, ജനിച്ചു വീണത്‌ കൊണ്ടാവാം ഏറ്റവും നിസ്സാരമായ , യാതൊരു ആർഭാടങ്ങളും ഇല്ലാതെ കടന്നു പോവുന്ന ക്രിസ്മസ് ആണ് എന്റെ ഓർമ്മയിൽ ഇന്നും ഒരു വെള്ളി നക്ഷത്രം കണക്കെ ഉദിച്ചു ഉയരുന്നതും, ഇന്നും നിന്റെ ദർശനത്തിനായി അലയുന്ന ഒരു ആട്ടിടയൻ കണക്കെ നിന്നിലേക്ക്‌ എന്നെ നയിക്കുന്നതും .

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് മിഷൻ ഔട്ട്‌ റീച് എന്ന് പേരിൽ ബാബു ചേട്ടന്റെ ( ബാബു കൊന്തിയമാടാം ) നേത്ര്വതത്തിൽ നടത്തുന്ന പത്തു ദിവസത്തെ ക്രിസ്തമസ് അവധിക്കുള്ള ഒരു പാരിഷ് ഔട്ട്‌ റീച്ചിൽ പങ്കെടുക്കുന്നത് . കോട്ടയത്തുള്ള ഒരു ഇടവകയിൽ താമസിച്ചു ധ്യാനവും, പിന്നെ ആ ഇടവകയിലെ എല്ലാ കുടുംബത്തിലേക്കും കടന്നു ചെന്നുള്ള പ്രാര്ത്ഥന ശുശ്രുഷയും . ആത്മീയതയുടെ ഒരു പുതിയ വാതിലാണ് അന്ന് തുറന്നു കിട്ടിയത് ... കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ ദൈവം ഞങ്ങളെയൊക്കെ അവിടുത്തെ കാരുണ്യത്താൽ മറ്റെന്തോ ആക്കി മാറ്റുകയായിരുന്നു... മാനവ രക്ഷക്കായി പിറന്ന ഉണ്ണി ഈശോയെയും കൊണ്ട് ഞങ്ങൾ ഓരോ ഭവനങ്ങളും കയറി ഇറങ്ങി , ചിലരൊക്കെ വാതിൽ കൊട്ടിയടച്ചു, തുറന്നു തന്നവർക്കോ , ഉണ്ണി ഈശോ അനുഗ്രഹങ്ങൾ കൊണ്ട് പൂമഴ തന്നെ പെയ്യിച്ചു . കൊട്ടിയടക്കുന്ന വാതിലുകൾ ഞങ്ങളെ ബെതലെഹമിലെ യൌസേപ്പിതാവിനെയും മാതാവിനെയും ഉണ്ണി ഈശോ ജനിക്കാനായി മുട്ടുന്ന ഭവനങ്ങളെ ഓർമ്മിപ്പിച്ചു . കുടുംബ തർക്കങ്ങൾ , രോഗങ്ങൾ , പ്രാര്ത്ഥന നിയോഗങ്ങൾ , അങ്ങിനെ നിരവധിയായ ജെറിക്കോ മതിലുകൾ ദൈവ നാമത്തിൽ തച്ചുടക്കപെട്ടു . ദൈവം ഇന്നും ജീവിക്കുന്നു എന്ന് ശക്തമായി ബോധ്യപ്പെടുത്തികൊണ്ട് , അടയാളങ്ങളും അത്ഭുതങ്ങളും കണ്മുൻപിലൂടെ കടന്നുപോയി ... വിശ്വാസത്തിന്റെ പടവാൾ കൊണ്ട് തിന്മകളെ ഞാൻ ആഞ്ഞു വെട്ടി . ഇതു വരെ പരീക്ഷിക്കാത്ത പുതിയതരം ആത്മീയ രീതികൾ പരീക്ഷിക്കപ്പെട്ടു . ക്രിസ്തു ശിഷ്യന്റെ ഉത്തരവാദിത്വ ബോധ്യങ്ങളിലെക്കാണ് ആ ദിവസങ്ങൾ വെളിച്ചം വീശിയത് .

ഭവന സന്ദർശനങ്ങൾ നടത്തുമ്പോൾ ഉച്ച ഭക്ഷണം ഇടവകയിൽ ഉണ്ടാവില്ല . ചെല്ലുന്ന വീടുകളിൽ അവർ ഭക്ഷണം കഴിക്കാൻ നിബന്ധിച്ചാൽ മാത്രമേ ഭക്ഷണം കഴിക്കാൻ തരമുള്ളൂ . ചില ദിവസങ്ങിൽ വിശന്ന വയറുമായി കിലോമീറ്ററുകൾ നടന്നു ഓരോ ഭവനത്തിൽ എത്തുമ്പോൾ , മാതാവും യൌസേപ്പിതാവും കൊടും ശൈത്യത്തിൽ ബെതലേഹം തെരുവുകളിലൂടെ ഒരു പാർപ്പിടത്തിനായി അലഞ്ഞതും അത്തരം ഒരു സന്ദർഭത്തിൽ അവര്ക്കും വേണ്ടത്ര ഭക്ഷണം ലഭിച്ചിരിക്കാൻ സാധ്യത ഇല്ലെന്നുള്ള കാര്യങ്ങളും ഓർമ്മ വരും . എന്റെ അപകര്ഷതയെ , മറ്റുള്ളവരോട് സംസാരിക്കാനുള്ള ഭയത്തെ, ദൈവാത്മാവിന്റെ വരങ്ങൾ ഉപയോഗിക്കാനുള്ള ആകുലതയെ , എന്നിലേക്ക്‌ ദൈവം നല്കിയ അനുഗ്രഹത്തിന്റെ ആഴത്തിന്റെ അറിവില്ലായ്മയെ, ഞാൻ ഉണ്ണീ ഇശോയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചു പോന്നു ." ഇശോയെ എന്റെ ഉള്ളിൽ വന്നു പിറക്കണമേ "

ക്രിസ്തുമസിന്റെ തലേ നാൾ ആരാധനയുടെ മണിക്കൂറിൽ ഞാൻ എന്റെ ഹൃദയത്തിലെ ഗർഭാശയത്തിൽ ഉണ്ണി ഇശോയുടെ വരവിനു മുന്പുള്ള ചവിട്ടേറ്റു നൊന്തു കരഞ്ഞു, സ്ഥലകാല ബോധം നഷ്‌ടമായ ഞാൻ വലിയ ദേവാലയത്തിലിരുന്നു പേറ്റു നൊവനുഭവിക്കുന്നവളെ പോലെ വാവിട്ടു കരഞ്ഞു . കുറച്ചു നിമിഷത്തെ നിശബ്ദതതയ്ക്ക് ശേഷം അവിടെ ഇരുന്ന മറ്റു പലരും കരയാൻ തുടങ്ങി .... അരുളിക്കയിൽ എഴുനുള്ളി വന്നിരിക്കുന്ന ഇശോയ്ക്ക് മുൻപിൽ സ്തുതികളും, സ്തോത്രങ്ങളും കരച്ചിലും കരളുരുകലും കൊണ്ട് ആ ദേവാലയം പ്രാര്ത്ഥനമുഖരിതമായി ..... കോടമഞ്ഞിന്റെ നനവുള്ള ആ രാത്രിയിൽ പള്ളിക്ക് മുന്പിലുള്ള കൽ കുരിശിന്റെ മുൻപിൽ തീ കൂട്ടപ്പെട്ടു . വികരിയച്ചന് അവിടെയ്ക്ക് ഉണ്ണി ഈശോയെയും കൊണ്ട് തണുത്തു മരവിച്ച ഡിസംബറിന്റെ ഓർമ്മയിൽ ഇളം ചൂട് പകരാൻ എത്തി .( അവിടുത്തെ ആചാരം ആണത്രേ, ഉണ്ണി ഇശോയെ തണുപ്പിൽ നിന്നും വിടുവിക്കാൻ, പള്ളി മുറ്റത്ത്‌ കൂട്ടിയിട്ട തീയിൽ കുറച്ചു നേരം തീ കായിക്കും ) ഇടവക ജനങ്ങളോടൊപ്പം ചേർന്ന് ഇശോയുടെ ജനനത്തിനു മിഴികോർത്തു ഗാന സംഘത്തോടൊപ്പം ഞങ്ങളും ക്രിസ്മസ് ഗാനങ്ങൾ പാടികൊണ്ടിരുന്നു .......

ആ ദേവാലയ മുറ്റത്ത്‌ ഒരു വലിയ കാവൽ മാലാഖയുടെ പ്രതിമയുണ്ടായിരുന്നു , വികരിയച്ചാൽ ഉണ്ണി ഇശോയെയും കൊണ്ട് പുറത്തേക്കു വരുമ്പോൾ, നിലാവിന്റെ വെളിച്ചവും,കുളിര് കോരുന്ന കാറ്റും , ആകാശം നിറയെ നക്ഷത്രങ്ങളും , എനിക്ക് കൂട്ടിനു കൂടെ നിൽക്കുന്ന കാവൽ മാലാഖയെയും സാക്ഷി നിർത്തി , എന്റെ ആത്മാവിന്റെ പുൽക്കൂട്ടിൽ ഇശോയും വന്നു ജനിക്കുകയായിരുന്നു ..... ഒരു വിറയലോടെയാണ് ഞാൻ അവിടെ നിന്നത്, എന്റെ ഉള്ളിൽ ഞാൻ പാടി കൊണ്ടേയിരുന്നു ...

"ജോര്ധാൻ നദിക്കരെ നിന്നണയും പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റെ
പുല്കിയുണർത്തല്ലേ നാഥനുറങ്ങട്ടെ , പരിശുദ്ധ രാത്രിയല്ലേ ........."

എന്റെ ശരീരത്തിലേക്ക് അരിച്ചിറങ്ങിയ തണുപ്പിനേക്കാൾ എത്രയോ മടങ്ങ്‌ വലുതായിരുന്നു എന്റെ ആത്മാവിലേക്ക് അരിച്ചിറങ്ങിയ സമാധാനം .... ഞാനും മാലാഖമാരുടെ ചിറകുകളിൽ ബെതലെഹമിലേക്ക് , ആട്ടിടയരെ പോലെ എത്തപ്പെടുകയായിരുന്നു .... എന്റെ ഭാരമില്ലയ്മയിൽ കാലിതോഴുത്തിലെ വൈകോൽ കൂനകളിലേക്ക് , മറ്റൊരു വൈകോൽ കച്ചിയായി രൂപാന്തരപെടുകയായിരുന്നു .... എനിക്ക് കാണാം പ്രസവം ക്ഷീണം വിട്ടു മാറാത്ത മാതാവിനെയും പിതാവിന്റെ ആകുലത ഇനിയും അഴിഞ്ഞു വീഴാത്ത യൌസേപ്പിതാവിനെയും , നിരന്തരമായ യാത്രകളും അവരെ തളര്ത്തിക്കാനും .... എങ്കിലും ഉണ്ണി ഈശോ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു ... രാജാക്കന്മാരെ വഴി കാണിച്ച വെള്ളി നക്ഷത്രം പോലെ തിളങ്ങി വിളങ്ങുന്ന ആ കുഞ്ഞു കണ്ണുകളിലേക്കു നോക്കുന്തോറും , ഈ ലോകം മുഴുവൻ ആ ആടുകളും മാടുകളും നിറഞ്ഞ കേവലം നിസാരമായ തൊഴുത്തിലേക്ക്‌ ചുരുങ്ങുന്നതായി തോന്നി .... അതെ അമ്മ കുഞ്ഞിനെ
മാറോട് അണക്കുകയാണ് , ലോകത്തിലേക്ക്‌ വച്ച് ഏറ്റവും വലിയ അത്ഭുതം കണ്ട നിർവൃതി അനുഭവിച്ചു കാണുമോ ആ മിണ്ടാ പ്രാണികൾ ? അറിയില്ല, പക്ഷെ ഞാൻ തിരിച്ചു നടക്കുകയാണ് ദേവാലയത്തിന് അകത്തേക്ക് ..... അവിടെ കുർബാന തുടങ്ങി കഴിഞ്ഞു .... ഇടവക ജനങ്ങളും എന്റെ കൂടെ വന്നവരും കുര്ബനയ്ക്ക് ശേഷം പരസ്പരം ക്രിസ്ത്മസ് ആശംസകൾ കൈമാറുന്നു ... തിരക്ക് മാറിയതിനു ശേഷം ഞാൻ പതുക്കെ ഉണ്ണി ഇശോയുടെ രൂപത്തിന്റെ അടുത്തേക്ക് നടന്നു , ഇശോ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, എന്റെ സർവ സ്നേഹവും ശക്തിയുമെടുത്തു ഞാൻ അവിടുത്തെ ചുംബിച്ചു . അപ്പോഴേക്കും അത്രയും നേരം ഞാൻ അനുഭവിച്ചിരുന്ന ആ ആത്മീയ മാസ്മരികത അവസാനിച്ചു . ഒരുപക്ഷെ ഇനി തിരിച്ചറിവിലേക്ക് , ലഭിച്ച അനുഗ്രഹങ്ങളിലൂടെ പകർന്ന ജ്ഞാനത്തിന്റെ ബോധ്യങ്ങളിലേക്ക് ഒരു കടന്നു പോവൽ ആവും ഇശോ എനിക്കായി കരുതിവച്ചിരുന്നത് .... ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോയി,പതിനൊന്നു വര്ഷം പിന്നോട്ട് നോക്കുമ്പോൾ ജീവിത്തിലെ മനോഹരമായ ഒരു ക്രിസ്മസ് അനുഭവമായി എന്റെ ഓർമ്മയിൽ ഇന്നും മായാതെ മറയാതെ മുനഞ്ഞു കത്തുന്ന , ആത്മീയ ബോധ്യങ്ങളിലെക്കും വളര്ച്ചയിലേക്കും എന്നെ നയിച്ച ഒരു വെള്ളി നക്ഷത്രമായി ആ ക്രിസ്മസ് ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു ...
 


ചിത്രത്തിന് കടപ്പാട് ഗൂഗിൾ ! 

Tuesday, November 5, 2013

അനാഥരായ ചിലർ



ആർക്കും പിടിതരാത്ത  അശ്വത്തെ പോലെയാണ് ചിലർ  
അടുക്കുന്തോറും ആലയിൽ നിന്നും  
അകന്നു പോവുന്നവർ .......... 
അകലുന്തോറും ആലയിലേക്ക്‌  
തിരിഞ്ഞുനോക്കികൊണ്ടിരിക്കുന്നവർ .........


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

നന്മയിലേക്കുള്ള ദീപങ്ങൾ ...



നന്മയിലേക്കുള്ള ദീപങ്ങളാവും നമ്മളൊക്കെ , 
ചിരാതുകളിൽ ചിമ്മി തെളിയുന്ന  
ചെറിയ പ്രകാശങ്ങൾകൊണ്ടു ചിരി  പൊഴിക്കുന്ന  
സ്നേഹത്തിന്റെ തീ നാമ്പുകൾ !!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഏറ്റവും വലിയ വാക്ക് !!



നമ്മുകിടയിലെ ഏറ്റവും വലിയ വാക്ക് എതാവും ? 
വൈരുധ്യങ്ങൾക്കിടയിൽ നാം ഇങ്ങിനെ 
തിരിച്ചു വരുന്ന വിധമുണ്ടല്ലോ , 
മുറിവുകൾ വച്ചുകെട്ടി  
കണ്ണുനീർ ഒപ്പി മാറ്റി  
അടുത്തൊരു യുദ്ധത്തിനു കോപ്പുകൂട്ടുന്ന  
ഈ ബന്ധം തന്നെയാവും  
നമ്മുകിടയിലെ ഏറ്റവും വലിയ വാക്ക് !!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

കവിതയാവാൻ മോഹം...



എനിക്കൊരു കവിതയാവാൻ  മോഹം,  
ആരുടെയൊക്കെയോ വരികളിൽ കുടുങ്ങിയൊരു  ബിംബമാവാൻ..  
ഇതുവരെ അറിയാത്ത എന്നെ , 
മാറ്റരുടെയൊക്കെയോ കണ്ണുകളിലൂടെ  
ഒരു നോക്ക് കാണാൻ മോഹം...... 
ചുമരിലെ ചിത്രം പോലെ  
ശിലയിലെ ശിൽപം പോലെ  
പ്രണയ കഥയിലെ ഇഷ്ട്ട കഥാപാത്രം പോലെ  
ഒരു കവിതയിൽ പുനര്ജനിക്കാൻ മോഹം ..........  
മായജാല കഥകളിലെ  
ഇനിയും ജനിക്കാത്ത കഥാപാത്രമാവണം , 
കടംകഥകളിലെ ആരും കണ്ടു പിടിക്കാത്ത  
കലാകാരനവാൻ ........... 
ആരോ ഒരാൾ എവിടെയോ ഇരുന്നു  
എന്നെക്കുറിച്ച് ഒരു കവിത എഴുതുന്നുണ്ട്  
എന്ന് വിശ്വസിക്കാൻ വെറുതെ ഒരു മോഹം !!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

കഴുക ജന്മങ്ങൾ !!!



ഒരു  വാക്കിൽ  കുരുങ്ങി കിടക്കാൻ എനിക്കാവില്ല,  
നിന്നിലേക്ക്‌ ഇരുകരങ്ങളും വിരിച്ചൊരു - 
ആകാശത്തിലെക്കാണെന്റെ നോട്ടം .... 
ആർക്കും  പിടിതരാത്ത , ആരെയും ഗൌനിക്കാത്ത  
ഒരു ദേശാടന പക്ഷിയാവുന്നു എന്റെ ചിത്തം .. 
ഞാൻ  എന്നെ തന്നെ ഒരു സഞ്ചാര പദത്തിലേക്ക്  
പറക്കാൻ അനുവദിക്കുകയാണ് .... 
ഋതുക്കൾ മാറി വരുന്നതും  
പ്രപഞ്ചം കാലഹരണപ്പെടുന്നതും 
അസ്വസ്തമാക്കാതെ ഉയർന്നു പൊങ്ങുന്ന  
കഴുക ജന്മങ്ങൾ ആവട്ടെ ഇനിയുള്ള കാലം !!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, November 3, 2013

അതിരുകളിൽ കാവൽ നിൽക്കുന്നവർ !!!



അതിരുകളിൽ കാവൽ നിൽക്കുന്നവരെ, 
അണയാത്തൊരു ദീപം കണക്കെ 
കാറ്റത്തും മഴയത്തും 
മിന്നലിലുംമിരുട്ടിലും 
നമയെ കാക്കുന്ന കാവൽ മാലാഖകളെ... 

നിങ്ങളെ ലംഘിച്ചാവണം 
ഞാൻ എന്റെ കോട്ട തകർത്തതും 
ഒരു രാത്രി കനക്കും മുൻപേ 
നീലാകാശത്തേക്ക് പറന്നുയർന്നതും 
പ്രാണന് വേണ്ടി പരിഭവിച്ചോടുവിൽ
ഒരു സ്നേഹസ്ത്രത്തിൽ കീഴടങ്ങി,
കിനിയുന്ന മുറിവുമായി
തിരിച്ചു വന്നെന്റെ മണ്ണിലമർന്നതും
മനസ് കുളിര്ത്തതും
മഞ്ഞുപോലെന്റെ ചിത്തം തളിർത്തതും ...

നാഥന്റെ കനിവാകണം
നിങ്ങളെന്നെ കോട്ടയിലാക്കി കാത്തതും
ക്രൂരമ്പ് തറക്കാതെ കൂട്ട് നടന്നതും ,
കൂരിരുട്ടിൽ തീ പന്തങ്ങളായി നിന്ന് കത്തിയതും .

നന്ദി എന്നാ വക്കിലോതുങ്ങില്ലെന്നറിയാം
എങ്കിലും നന്ദി എന്നാ വാക്ക് അല്ലാതെ
മറ്റെന്തുണ്ട് പകരം തരാൻ എനിക്കിനി ?



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഓ ദിവ്യകാരുണ്യ നാഥാ ...



ഓ ദിവ്യകാരുണ്യ നാഥാ , നിന്നെ സ്വീകരിക്കുമ്പോൾ എന്റെ ഹൃദയം നിന്റെ ഹൃദയവുമായി ബന്ധിക്കപെടട്ടെ , എന്റെ മനസ് നിന്റെ മനസുമായി ഐക്യപെടട്ടെ , എന്റെ കണ്ണുകൾ നിന്റെ കണ്ണുകളിലേക്കു , നിന്റെ മാത്രം കാഴ്ചകളിലേക്ക് കുടുങ്ങികിടക്കട്ടെ .... എന്റെ ശരീരം നിന്റെ ശരീരവുമായി ബന്ധിക്കപെടട്ടെ , തിരുമുറിവുകളാൽ പൊതിയപ്പെട്ട ആ തിരുഹൃദയത്തിലേക്ക് ഞാൻ ചായട്ടെ .... നിന്നിൽ നിന്നും അടരാനോ , അകലാനോ ഒരിക്കലും എനിക്ക് കഴിയാതിരിക്കട്ടെ .....നിന്നിൽനിന്നും എന്നെയും എന്നിൽനിന്നു നിന്നെയും തിരിച്ചറിയാത്തക്ക വിധത്തിൽ നാം ഒന്നായി തീരട്ടെ .....എന്റെ സ്വർഗം നിന്റെ കുരിശും നിന്റെ സ്വർഗം എന്റെ ഹൃദയവുമായിതീരട്ടെ !!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Wednesday, September 11, 2013

ഭാഗ്യവാൻ അവനോ ഞാനോ ?



മരുഭൂമിയിൽ നിന്നാണവൻ വന്നത് ,
വരണ്ട ഗളവും 
കരിഞ്ഞ കനവുമായിരുന്നു 
സമ്പാദ്യങ്ങൾ ....

ഭൂമിയിൽ കാണുന്ന ആദ്യത്തെ മനുഷ്യനെ പോലെ 
എന്നോടവൻ  ആർത്തിയോടെ സംസാരിച്ചുകൊണ്ടിരുന്നു ...
ട്ടക്കീല ഷോട്ടുകൾ വന്നും പോയുമിരുന്ന 
മേശവിരിയിൽ ..
അത്ഭുതം കൂറുന്ന ആ വിടർന്ന കണ്ണുകളിലേക്കു മാത്രം 
ഞാൻ നോക്കിയിരുന്നു,
ഇരുണ്ട മുറിയിലെ സംഗീതം ശോകമാവും മുൻപേ 
ഇടറുന്ന കനച്ച ശബ്ദത്തിൽ അവൻ സംസാരത്തിലൂടെ 
എന്നെയും കൂട്ടിയൊരു സഞ്ചാരത്തിനിറങ്ങി .... 

ഒരു ജന്മം മുഴുവൻ അലഞ്ഞു  മടുത്ത 
പാകിസ്താനി യുവാവിന്റെ  കഥ ..
അമ്മയുടെ മുലപ്പാൽ കുടിച്ചുതീരും മുൻപേ 
തിരസ്കരിക്കപ്പെട്ട ഒരു ബാലന്റെ കഥ ...
സൌഹൃദങ്ങൾ ഒറ്റിയ യൂദാസിന്റെ കഥ ..
കുടുംബത്തെ വിട്ടു പോരേണ്ടി വന്ന 
മറ്റൊരു ബുദ്ധന്റെ കഥ .....
ലോകത്തിന്റെ പിടിച്ചുവലിയിൽ 
ഒറ്റപ്പെട്ടു പോയൊരു കാമുകന്റെ കഥ.... 
ഉത്തരം കിട്ടാതെ ഉഴലുന്ന 
കൂറെ ചോദ്യങ്ങൾ എന്റെ മുന്പിലേക്കു എറിഞ്ഞിട്ടു 
"ഫക്ക് ഓഫ്‌" എന്നൊരു ആംഗലേയ വാക്കിൽ ഒതുക്കി
അവന്റെ പരിഭവങ്ങൾ .........
ചിരികളിൽ എവിടെയോ ഒളിപ്പിച്ച 
ആത്മ നൊമ്പരങ്ങൾ ആരും കാണാതെ 
ഇടയ്ക്ക് ഇടയ്ക്ക്  റസ്റ്റ്‌ റൂമിൽ 
പോയവൻ  ഒഴുക്കികൊണ്ടിരുന്നു...

ഒടുവിൽ ഒരിറ്റു കണ്ണുനീര് തുടയ്ക്കാനവാതെ 
ഒരു ചുംബനം കൊണ്ടവന്റെ ദുഃഖം പകുത്താനവാതെ
വെറുമൊരാലിംഗനത്തിൽ മാത്രം ഒതുക്കി 
എന്റെ സൌഹൃദത്തെ ഞാൻ ഒരു കസേരയിൽ കുരുക്കിയിട്ടു,  
വിടവാങ്ങാൻ ഒരുങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു 
എന്റെ ജീവിതം ഇത്ര മനോഹരമാക്കി  തന്ന
ദൈവത്തിനു എത്രയോ നന്ദിയുള്ളവനാവണം ഞാൻ  !

ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Tuesday, August 20, 2013

പത്രോസിന്റെ വിലാപം :



പാതിര കോഴി കൂവുന്നത് കാത്തു നിന്ന 
പരിചാരകയാവും, അന്ന് രാത്രി 
ചൂട്കാഞ്ഞു തണുപ്പ് മാറ്റി 
മരവിച്ച മനസ് മാറ്റാൻ ആവാതെ 
ശങ്കിച്ച് നിന്ന എന്നോട് 
നിന്നെ വഞ്ചിക്കാൻ 
ഒരു നുണ പറയാൻ പ്രേരിപ്പിച്ചത്...

അവളുടെ തളർന്ന കണ്ണുകളുടെ 
മാസ്മരികതയാവുമോ അതോ 
മരണ ഭയമോ ?
അറിയില്ല ഞാൻ എന്നെത്തന്നെ മറന്നു- 
നിന്നെ വീണ്ടും ഒറ്റപെടുത്തിയതിന്റെ 
കാരണം തിരയാൻ എനിക്കാവുന്നില്ല  ......

വീണ്ടും രണ്ടു തവണ പാതിരാകോഴി 
കൂവുകയും ഞാൻ അന്തസായി 
നിന്നെ തള്ളിപറയുകയും ചെയ്തു .....
വെള്ളി വെളിച്ചം തൂകി പകൽ വന്നു തുടങ്ങി .
എനികിപ്പോൾ എല്ലാം വ്യക്തമായി കാണാം ...
ഭയത്തിന്റെ ഇരുൾ ആയിരുന്നു 
എനിക്ക് ചുറ്റും, അതിപ്പോൾ 
പതുക്കെ മാറി തുടങ്ങുകയാണ് ......
നിന്നെ ഒറ്റിയവന്റെ കൈകളേക്കാൾ 
കറുപ്പാണ് എന്റെ കരളിനെന്നു 
തോന്നിയ നിമിഷം മുതൽ 
ചങ്കു പൊട്ടി ഓടുകയാണ് ഞാൻ ....

അടുത്ത ഇരുളും പ്രതീക്ഷിച്ചു ...........!!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Thursday, August 1, 2013

കെവിന്‍ കാര്‍ട്ടര്‍ എന്നാ ഫോട്ടോഗ്രാഫര്‍ !




നിന്റെ മരണം ഒരു രക്ഷപെടലായിരുന്നു ...
നിന്നിൽ നിന്നും,
നിന്റെ ചിതറിയ ജീവിതത്തിൽ നിന്നും, 
പട്ടിണിയും പരിവട്ടവും നല്കിയ 
പ്രശസ്തിയിൽ നിന്നും .....
മുഖമുയർത്തിയുള്ള ഒരു പിൻവാങ്ങൽ !!!

ഒരു ജന്മം നല്കിയ പുണ്യത്തിൽ
കറപുരണ്ടിട്ടും ,
കണ്ണുകളിരിട്ടിയും 
കൈകളിൽ കനത്ത ശൂന്യതയും 
കാലുകളിൽ ചങ്ങല ചുരുണ്ടിട്ടും ,
എന്തിനു, 
നിന്റെ ജീവിതം തന്നെ 
ഒരു താള പിഴയായിരുന്നിട്ടു കൂടി 
നിനക്ക് അഭിമാനിക്കാൻ ഒരു 
കറുത്ത ദിവസമെങ്കിലും 
നല്കി നീ പിരിയുന്ന വേളയിൽ ,
അനേകർക്ക്‌ മനുഷ്യത്വം 
പഠിപ്പിച്ച നിന്റെ ചിത്രങ്ങൾ 
ഇന്നും സംസാരിച്ചുകൊണ്ടെയിരിക്കുന്നു ....

നീ വിലങ്ങിട്ട നിന്റെ ജീവിതം 
നിരന്തരം ജീവിച്ചുകൊണ്ടെയിരിക്കുകയാണ് ,
നിന്റെ ബാലികയും കഴുകനും ഒരുപിടി നൊമ്പരവുമായി 
ഇന്നും മനുഷ്യ മനസിലൊരു തീപ്പൊരി വിതറി 
ഇനിയും ഓടിയെത്തെണ്ട നൂറ്റാണ്ടുകളിലേക്ക് യാത്രയിലാണ് ...

നിന്നോടുള്ള അവന്ജ തെല്ലും കുറയാതെ  തന്നെ പറയട്ടെ , 
എന്തോ നിന്നെ എനിക്ക് ഇഷ്ടമാവുന്നു ,
നിന്റെ വലിയ മനസിനൊരു ഹൃദയാഞ്ജലി കെവിന്‍ കാര്‍ട്ടര്‍ !!!!



കടപ്പാട് :കെവിന്‍ കാര്‍ട്ടര്‍ എന്നാ ഫോട്ടോഗ്രാഫര്‍ കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാനില്‍ നിന്നും 1993-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം.ഏപ്രില്‍ 12-ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറെ തേടി ഒരു ഫോണ്‍കോള്‍ വന്നു: ലോകത്തെ കരയിപ്പിച്ച ആ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരമെന്നറിയിച്ച് കൊണ്ട്. താന്‍ ക്യാമറിയിലാക്കിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത കുറ്റബോധവും സങ്കടവും അപ്പോഴേക്കും കാര്‍ട്ടറെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിയിരുന്നു. 1994 ജൂലായ് 27-ന് മുപ്പത്തിനാലാം വയസ്സില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.

Sunday, July 14, 2013

എന്റെ ഉടമസ്ഥൻ !!!



നിന്റെ ചിറകുകളുടെ നിഴലിലാണ് 
ഞാൻ നിരന്തരം സഞ്ചരിക്കുന്നത് ....
നിന്റെ ഉറവകളിലെ തെളിവെള്ളമാണ് 
ദിനാന്ത്യങ്ങളിൽ എന്റെ ദാഹമകറ്റുന്നത്‌ ....

നീ  ഉയർത്തിയ കുരിശുമരമാണ് 
എന്റെ കുറവുകളുടെ ചില്ലകളിൽ 
ത്യാഗത്തിന്റെ സഹന  മഴ പെയ്യിച്ചു 
താഴ് വേരോടെ തളിർത്തു 
തന്റെ ആകാശം തേടാൻ അനുവദിക്കുന്നത് ..........

നീ  നല്കിയ അഞ്ചു അപ്പവും മീനുമാണ്‌ 
ഇന്നും എന്റെ അത്താഴത്തിനു 
രുചി പകരുന്നത് ....
നിന്റെ കോപ്പയിൽ നിറഞ്ഞ വീഞ്ഞാണ് 
കാനായിലെ പോലെ എന്റെ ആഘോഷങ്ങളിലും 
വീര്യം  നല്കുന്നത് ....

നിന്നെ ഒറ്റിയവന്റെ  നിറമാണ്‌ 
ചിലപ്പോൾ എന്റെ പകലുകൾക്ക്‌ ,
ആ മുപ്പതു വെള്ളി കാശിന്റെ 
തിളക്കമാണ് എന്റെ ചില രാത്രികൾക്ക് ..

എന്നിട്ടും,
നിന്റെ ചിറകുകളുടെ തണലിൽ ആണ് 
ഇന്നും എന്റെ  യാത്രകൾ ...........
നിന്റെ വെളിച്ചത്തിന്റെ  നിലാവിൽ ആണ് 
എന്റെ ഇരുളുകൾ അപ്രത്യക്ഷമാകുന്നത് ...

നീയെന്റെ ഉടമസ്ഥൻ എന്നതിലാണ് എന്റെ സ്വർഗം !!!!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Wednesday, June 26, 2013

“FRIENDS”



Some people come to our life with no prior notice.
They just don’t care about the rules of our life,
They won’t even knock the door
Or ask permission to let them sit in our couch,
They seems like the arrogant people
with no formalities. 
They are culture-less when it comes to you,
And most often they interfere in your life,
And you start to let them in 
And okay with breaking all the rules,
Because they are the culprits known in the universe
So Called “FRIENDS”!!! 

Good Friend !!!




I don’t want to be your bad friend,
with whom you can share all your good times,
I just want to be your good friend,
with whom you can share all your bad times….

Sunday, June 23, 2013

മാലാഖ !!!




ഇന്നലെ രാത്രി ഞാനൊരു മാലാഖയെ കണ്ടു,
വിളക്കുമേന്തി  നടന്നു പോവുന്നൊരു മാലാഖ,
മിഖായേലിന്റെ കരുത്തായിരുന്നു 
അവന്റെ കരങ്ങൾക്ക് ,
ഗബ്രിയേലിന്റെ നിഷ്കളങ്കത 
തോന്നിക്കും ചിരിയും 
യാത്രയ്ക്ക് പോവുന്ന റാഫേലിന്റെ 
തിടുക്കവുമായിരുന്നു 
ആ നടത്തത്തിൽ ..........

സഖി പറഞ്ഞ ഓർമ്മകളിൽ 
വിളക്കുകാലിൽ ചാരിയിരുന്നുറങ്ങുന്ന 
മാലാഖയെ കുറിച്ച് മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ ,
പക്ഷെ ഞാൻ കാണുന്നത് 
ചിറകുകൾ ഉണ്ടായിട്ടും
നടന്നു പോവുന്നൊരു മാലാഖയെയാണ് ,
രാവേറെ വൈകിയതുകൊണ്ടും 
നിലാ വെട്ടം മങ്ങിയതുകൊണ്ടും 
അവന്റെ വിളക്കിന്റെ പ്രകാശത്തിൽ ആണ് 
ഞാനും സഞ്ചരിച്ചത് .......


(തുടരും )

ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, June 16, 2013

മഴയോർമ്മകൾ !!!



മഴ എന്നിലെ കാമുകനെ ഉണര്‍ത്തും
ബാല്യത്തെ ഓര്‍മ്മിപ്പിക്കും
ചില്ലിട്ടടച്ച എന്റെ മോഹങ്ങളേ
പുറം ലോകം കാണിക്കും....
നനഞ്ഞൊട്ടിയ എന്റെ ഓര്‍മ്മകളെ
കുതിരാന്‍ അനുവദിക്കും ,
വിങ്ങിയ നൊമ്പരങ്ങളെ
ചുടു ചായയില്‍ പകര്‍ത്തും
സ്കൂള്‍ വരാന്തകളിലെ
തണുത്ത കാറ്റിനെ
എന്റെ വസ്ത്രങ്ങളിലേക്ക്
അയക്കും ......
കണ്ണുപൊത്തി കളിക്കുന്ന
ഇടി മിന്നലുകളെ
എന്റെ ഞെട്ടുന്ന
നെഞ്ചിലെക്ക് ഇറക്കും ,
കശപിശ കൂടുന്ന
മഴ കാറ്റുകള്‍
എന്റെ കുടയെ ചുംബിക്കും
പ്രണയ പരവശത്തോടെ
കുട തിരിച്ചു ചുംബിക്കും
പിന്നെ അതിനെ വരുതിയിലാക്കാന്‍
ഞാന്‍ എന്റെ സര്‍വ ശക്തിയുമെടുത്തു
കുട ശീലാ തിരിക്കെ നിവര്‍ത്തും !
മഴ എന്നെ മനസിലാക്കുന്നത്‌ പോലെ
മനുഷ്യര്‍ ചെയ്തിരുന്നെകില്‍
മഴ മറ്റൊരു പ്രകൃതി പ്രതിഭാസം
മാത്രമായി പോയേനെ !!!!!