Friday, August 31, 2012

അറിയാതെ പോയവള്‍!

 


എന്റെ മിഴികളിലെ നനവിനെക്കാള്‍
നീ കണ്ടത്  വാക്കിലെ ചാട്ടുളിയായിരുന്നു,
എന്‍റെ  മൊഴികളിലെ ആര്‍ദ്രതയേക്കാള്‍
നീ കണ്ടതോ കോപാഗ്നിയുടെ തീ കണ്ണുകള്‍. 

ഞാന്‍ തൊടുത്ത ചുംബനം നിന്നെ മുറിവേല്പിച്ചു,
അതിലെരിഞ്ഞ ഹൃദയം നിന്‍ നിറഞ്ഞ മിഴികള്‍ക്കന്ധമായ്.
എന്‍റെ  സമ്മാനത്തില്‍ ഒളിപ്പിച്ച വാക്കുകള്‍ നിന്‍റെ
തിളങ്ങുന്ന വസ്ത്രത്തിന്‍റെ മാസ്മരികതയില്‍ ഒളിച്ചുനിന്നു.

എന്‍റെ  ശരീരത്തില്‍ നിനക്കായ്‌ കരുതിയ ചൂടില്‍ നീ അമര്‍ന്നപ്പോഴും
ആ  കൈവലയത്തില്‍  നിന്‍റെ  മനസ് തണുത്തു
വിറയ്ക്കുന്നുണ്ടായിരുന്നു.
കിടക്ക വിരികളിലെ ചുളുവുകള്‍ അധികമായപ്പോഴും മെരുങ്ങാത്ത
നിന്‍റെ  ഹൃദയം ചുളുക്ക് വീഴാതെ  പശമുക്കിയ വിരിയായ്‌ നിവര്‍ന്നു നിന്നു.

അവസാനം ഈ കൂട്ടുജീവിതം ഉരിഞ്ഞു മാറ്റി
വിവസ്ത്രയായ്‌ നീ നടന്നു നീങ്ങവേ
സ്നേഹമില്ലാത്തവന്‍ എന്ന് മുദ്രകുത്തി
ഹൃദയമില്ലാത്തവനായ് അവഗണിച്ചപ്പോള്‍,

അപ്പോള്‍ മാത്രമാണ്  നീ എന്നെ  മനസിലാക്കിയത്,

കാരണം എന്‍റെ ഹൃദയം ഇല്ലാതായിരിക്കുന്നു,
അതിന്റെ സത്തയുംകൊണ്ട് വിറയ്ക്കാത്ത കാലുകളുമായി
നീ  ഒരുപാടു നടന്നകന്നിരിക്കുന്നു.........., 
   
നഷ്ട്ടപെട്ട എന്‍റെ ഹൃദയവും തേടി ഞാന്‍

ഇവിടെ ഒരുഹൃദയമില്ലാത്തവനായ്
അനേകം ചൂടുള്ള കിടക്കവിരികള്‍ പങ്കിട്ടു

ഇന്നും തണുത്തു വിറച്ചു വെമ്പല്‍ കൊള്ളുന്നു .ചിത്രത്തിനു കടപ്പാട്  ഗൂഗിള്‍ !

Tuesday, August 28, 2012

യോര്‍ദാനില്‍ നിന്നും ഒരു യുവാവ്‌ !!!

 

അന്നു ഞാന്‍ യോര്‍ദാന്‍ തീരത്ത് കൂടി
കാല്‍ നനയ്ക്കാതെ  കൈ കഴുകാതെ
കാഴ്ചകള്‍ കണ്ടു പോകുന്ന നേരം
കണ്ടു ഞാന്‍ കരഘോഷം മുഴക്കും ജനത്തെ

ശൈത്യം തുടങ്ങിയിട്ടുണ്ട് ഇത്തിരി ചൂടിനായ്
ചുറ്റും തിരഞ്ഞു,നടന്നു,തളര്‍ന്നു ഞാന്‍
എങ്കിലും എന്തിനീ ആളുകള്‍ പോകുന്നു
മുങ്ങുന്നു പൊങ്ങുന്നു യോര്‍ദാന്‍   തടത്തില്‍

ചിന്തകള്‍ വേലിയേറ്റത്തില്‍ വലഞ്ഞു ചിത്തമോ
വേലിയിറക്കത്തില്‍ ആയ് പിന്നെ വീണ്ടു -
വിചാരം തീരതടുക്കവേ ഉള്‍വിളി വന്നതിന്‍
ചാരെകടുക്കുവാന്‍, ചോദ്യങ്ങള്‍ ചുരുട്ടിപിടിച്ചങ്ങ് നിന്നു ഞാന്‍

കണ്ടു ഞാന്‍ കാട്ടാള പുത്രനോരുവന്‍ കാരിരുമ്പിന്‍ കൈ കൊണ്ട്
കോരുന്നു യോര്ദന്റെ കുളിര്  പിന്നെ നല്‍കുന്നു സ്നാനം ജനങ്ങള്‍ക്ക്‌
കണ്ടില്ലെന്നു നടിക്കാന്‍തുടങ്ങവേ കണ്ടു ഞാന്‍ സുന്ദര പുരുഷന്‍ ധൃടഗാത്രന്‍
മന്ദം മന്ദം നടന്നടുക്കുന്നു കല്‍പടവിനു മുകളിലായ് ചന്തം തുളുമ്പും വദന പ്രിയന്‍

ചുണ്ടിലെ പൂമുട്ടുകള്‍ കൂമ്പാതെ നിന്നവന്‍ ചെന്ജിലം ചോല തന്‍ പാണിയാല്‍ ചൂഴവേ 
കണ്ണില്‍ കനലുമായ് നിന്ന കിരാതന്‍ തന്‍ കണ്ണിമ്മ  വെട്ടാതെ കണ്ടു കര്‍ത്താവിനെ
ഒന്നുമേ ചൊല്ലാതെ ഉരിയാടാതെ  തന്‍ വേഷ്ടികള്‍ മാറ്റി വിനയാന്വിതന്‍ മാനസന്‍
മുങ്ങി നിന്നു യോഹന്നാന്‍ തന്‍ മുന്പില്‍ കൈ കൂപ്പി നിന്നു കനിവുള്ളവന്‍ നാഥന്‍

പെട്ടെന്ന് മേഘം കീറി പല തവണ പൊട്ടിയിങ്ങോട്ട്  വീഴാന്‍ തുടങ്ങവേ
ചുറ്റും നടുങ്ങി ജനം ഭയത്താല്‍ പേമാരി ഭ്രാന്തമായ് വരുമെന്ന് നിനക്കവേ
ഇല്ലില്ല തുള്ളി ഒരു ഇറ്റു പോലും ചുറ്റും പ്രകാശം ജ്വലിച്ചുയര്‍ന്നു
ശാന്തം പ്രശാന്തം പടര്‍ന്നു ജലാശയം നീളെ നേര്‍ത്ത തെന്നലിന്‍  സംഗീതമായ്

ഒളിമങ്ങി ആകാശ സ്വര്‍ഗ്ഗവാതില്‍ തുറന്നങ്ങ് വരുന്നു കപോതം വിശുദ്ധം
വെണ്മയില്‍ ചിറകുകള്‍ വീശി വിടര്‍ത്തി ചെന്നങ്ങു നിന്നു പാവനന്‍ ആത്മന്‍
ദൈവ ചൈതന്യം ചൊരിഞ്ഞു പിന്നവനില്‍ നിറച്ചു തന്‍ അത്മാവിനനുഗ്രഹങ്ങള്‍
ചേതോഹരം ആ കാഴ്ച കണ്ടു എന്‍  മനസ്സില്‍ നിറഞ്ഞു ദിവ്യനുഗ്രഹങ്ങള്‍

ചുരുട്ടിയ ചോദ്യം ഞാന്‍ ചൂണ്ട കണക്കെ വലിച്ചെറിഞ്ഞു
ചാടി ആ കുളിരുന്ന യോര്‍ദാനിലേക്കു ചൈതന്യം തുടിക്കും ഓളങ്ങളില്‍
തനുത്തതില്ല എന്‍ മേനിയോട്ടും ചൂടില്‍ വിയര്‍ത്തു ഞാന്‍ ദൈവാഗ്നിയാല്‍ 
കാട്ടാളന്‍ കരമെന്ന്റെ ശിരസിലായ് നിന്നു,കോരിത്തരിച്ചു ഞാന്‍ അഭിഷേകത്തില്‍

കര്‍ത്താവു പതിയെ തലയെടുപ്പോടങ്ങ്‌ കയറുന്നു പടവുകള്‍ പടി പടിയായ്
കാണുന്നു കാണികള്‍ അത്ഭുത തന്ത്രരായ് കേള്‍ക്കുന്നു കരഘോഷം കടവിലെങ്ങും
ഞാനുമാ കാലുകള്‍ പിന്തുടര്‍ന്നങ്ങനെപടവുകള്‍ കടന്നു പടി വാതിലും പിന്നെ 
യോര്‍ദാന്‍ നഗരിയും മാറി, പലസ്തീനും അകന്നു  അവനു പുറകെയായ് ഞാനും

ഒടുവില്‍ ആ യാത്രയില്‍ പകലുകള്‍ രാവുകള്‍ പലതും കഴിഞ്ഞു
പാര്‍ഥനായ്‌ വ്രണിതനായ്  തളര്ന്നങ്ങു വീഴവെ വിളിച്ചു ഞാന്‍ എന്‍ നാഥനെ 
തിരഞ്ഞു നോക്കിയവന്‍, ഇപ്പോഴും ചോരാതെ ചുണ്ടിലാ  പൂവുണ്ട്
ഓടി കിതച്ചവന്‍ വന്നേനെ കോരി എടുതെന്റെ  ആത്മാവില്‍ ചുംബിച്ചു

ചുംബനസുഖം എന്തെന്നറിഞ്ഞു ഞാന്‍ സന്തോഷം കൊണ്ട് നിറഞ്ഞ എന്‍ കണ്ണുകള്‍
ആതുര  സൌമ്യമായ്‌ തുടചീടുവാന്‍ ആ കൈകളെന്‍ കവിളില്‍ തലോടവേ കണ്ടു ഞാന്‍
ആണിപാടുള്ളതാം  കൈപത്തിയില്‍  നിന്നൊരു തുള്ളി ശോണം ചോര്‍ന്നിറങ്ങുന്നു
അതിലെന്റെ കഷ്ടങ്ങള്‍ തീര്‍ന്നു പോയി,ആ കുരിശിന്റെ നിഴലില്‍ ഞാന്‍ ചേര്‍ന്നിരുന്നു !ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ .

Wednesday, August 15, 2012

ഓര്‍മകളിലെ ഒരു സായാഹ്നം !!!


ഏതാനും  നിമിഷങ്ങള്‍ കഴിഞ്ഞാല്‍ സ്കൂള്‍ ബെല്‍ അടിക്കും.എന്റെ ഹൃദയ സ്പന്ദനം ക്ലോക്കിലെ  മിനിറ്റ് സൂചി  പോലെ മിടിച്ചു കൊണ്ടിരുന്നു. ടീച്ചര്‍ പതിവുപോലെ എന്നും തരാറുള്ള ഹോം വര്‍ക്ക്‌ എല്ലാവര്ക്കും പറഞ്ഞു തന്നു.അസ്തമയ സുര്യന്റെ മുന്നേ വരുന്ന സ്വര്‍ണ നിറമുള്ള സുവര്‍ണ രശ്മികള്‍ സ്കൂള്‍ വരാന്തയില്‍ എത്തി നോക്കി.പതിവ് തെറ്റിച്ചു പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല. സ്കൂള്‍ സമയം അവസാനിച്ച ബെല്‍ മുഴങ്ങി,എല്ലാവരും ബാഗും തൂക്കി പുറത്തേക്കു ഓടി. വീട് വളരെ അടുത്തായത് കൊണ്ട് ആരും എന്നെ കൂട്ടികൊണ്ടുപോകാന്‍ വരാറില്ല. എത്രയും പെട്ടെന്ന് വീട്ടില്‍ എത്തി മമ്മിയെ കാണാന്‍ തിടുക്കത്തില്‍ ഞാന്‍ നടന്നു. എന്നെ സ്ഥിരം കമന്റ്‌ അടിക്കാറുള്ള ഒരു പറ്റം വന്ദ്യവയോദിക കൂട്ടം പതിവ് പോലെ റോഡരികില്‍ നില്‍ക്കുന്നു. എന്നെ കണ്ട മാത്രയില്‍ തുടങ്ങി ചോദ്യ ശരങ്ങള്‍ ,"ഇന്നു എന്തൊക്കെ  പഠിപ്പിച്ചു കുട്ടാ?നല്ല കുട്ടിയായ് വളരണം കേട്ടോ,ആ ജോസഫിനെ  പോലെയല്ല നിന്റെ അമ്മയെ പോലെയാ നീ ഇരിക്കുന്നെ."അങ്ങനെ പോകും സ്ഥിര കുശാലനെഷണങ്ങള്‍!എന്ത്  കൊണ്ടോ യ്യവനത്തില്‍ നില്‍കുന്ന സുന്ദരി പെണ്ണിനെ പൂവാലന്മാര്‍ കളിയാകുന്ന ഒരു അസഹനീയത കൊച്ചു കുട്ടിയായ എന്നെ കളിയാകുന്ന ആ വൃദ്ധജനങ്ങളോട് എനിക്ക് തോന്നി. അതിന്റെ കാരണം ഇപ്പോഴും അറിയില്ല.

എന്തായാലും ഓടി കിതച്ചു ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍, മമ്മി പതിവ് പോലെ ഉച്ച ഉറക്കത്തില്‍ അല്ലായിരുന്നു. സാധാരണ മമ്മിയുടെ  ഉറക്കം ശല്യപെടുത്തുക എന്നത് എന്റെ സ്ഥിരം ഹോബി ആയിരുന്നു. ഇന്നു അത് വേണ്ടി വന്നില്ല. എന്നെ കണ്ട ഉടന്‍ വേഗം വന്നു എന്നെ കെട്ടിപിടിച്ചു.വേഗം കുളിച്ചു റെഡി ആവൂ,നമ്മുക്ക് ഇന്നു പള്ളിയില്‍ പോകാം. കേട്ടപ്പോള്‍ കളിയ്ക്കാന്‍ പോകാന്‍ പറ്റാത്ത ചെറിയ വിഷമം തോന്നിയെങ്കിലും,മമ്മിയുടെ ആ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക്  പകരം വയ്കാന്‍ മറ്റൊന്നിനും ആവില്ലായിരുന്നു. എന്തോ,മമ്മി ഇന്നു കൂടുതല്‍ സുന്ദരി ആയതു പോലെ, സ്കൂളില്‍ നിന്നും വരുന്നത്  വരെ വളരെ സാധാരണ രീതിയില്‍ ചലിച്ച എന്റെ ദിവസം പതുക്കെ ഒന്ന് വേഗത കൂട്ടുന്നതു പോലെ തോന്നി.കുട്ടിക്കാലത്തെ  എന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ആയ അയാള്‍ (ചേച്ചി )ഇതുവരെയും എത്തിയട്ടില്ല,അവളുടെ സ്കൂള്‍ വലുതയതുകൊണ്ടും, ചാച്ചന്‍ അവളെ കൊണ്ടാക്കാന്‍ പോകുന്നത് കൊണ്ടും,എന്നെക്കാളും കഴിവുകള്‍ ഉള്ളത് കൊണ്ടും എന്തോ എനിക്ക് എന്നും അയാളോട് അസൂയയായിരുന്നു. അവളെ പോലെ ആകാന്‍ പറ്റാത്ത വിഷമം വളര്‍ന്നു, കൈയും കാലും വച്ച് അസൂയ എന്ന പേരും ഇട്ടു ദിവസവും മമ്മിയുടെ കൈയില്‍ നിന്നും ചൂരലിന്റെ ചൂട് ഞാന്‍ ചേച്ചിക്ക് അനുഭവിപ്പിച്ചു കൊടുക്കുമായിരുന്നു. ഞാന്‍ കുഞ്ഞല്ലേ, എന്ത് കുരുത്തക്കേട്‌ ചെയ്താലും അവസാനം കൊഞ്ചി കൊഞ്ചി എനിക്ക് കിട്ടേണ്ട അടി വരെ ഞാന്‍ അയാള്‍ക്ക് ദാനം കൊടുക്കും.എന്റെ മനസിന്റെ വലിപ്പം ഇപ്പോ മനസിലായി കാണുമല്ലോ :)ജീവിതത്തിലെ ഓരോ നിമിഷവും ആരെയും കൂസാതെ ആസ്വദിച്ച് ജീവിക്കുന്ന, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ചുറുച്ചുറുകും തന്റെടവുമുള്ള, ആരെ നോക്കിയും ചിരിച്ചു കാട്ടുന്ന എന്റെ ചേച്ചി ഒരുവശത്ത്,മറുപുറം പേടിതോണ്ട്നും  മമ്മിയുടെ സാരീ തുമ്പ് മാത്രം ലോകമായവനുമായ ഞാന്‍ !ഇപ്പോ ഏറെ കുറേ  എന്നെയും അവളെയും മനസിലായ് കാണുമല്ലോ. തലമുറയിലെ ആദ്യത്തെ ആണ്‍ തരിയാണ് ഞാന്‍, അതുകൊണ്ട് തന്നെ അമിത വല്സല്യത്തിനും, ലാളനക്കും കൊഞ്ചലിനും ഒരു കുറവും ഉണ്ടായിരുന്നില്ല.എന്റെ ഓര്‍മയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് പോലും എനിക്ക് കൊജ്ജല്‍ ഉണ്ടായിരുന്നു.വീട്ടുകാര്‍ അതിനു നല്ല പ്രോത്സാഹനവും തന്നിരുന്നു.പണ്ട് തൊട്ടേ അഭിനയം ഒരു കല മാത്രമല്ല ജീവനോപാധിയായി കൂടി സ്വീകരിച്ചത് കൊണ്ട്,അടിക്കുന്നതിനു  മുന്പേ കരയാനും, വഴക്ക് പറയുനതിന് മുന്പേ ആശ്വസിക്കപെടാനും എനിക്ക് മാത്രം ഉണ്ടായ അപാര കഴിവിനെ ഓര്‍ത്തു എന്റെ ചേച്ചിയായ് പോയ്‌ എന്ന ഒരു കുറ്റം മാത്രം ഉണ്ടായിരുന്ന അയാള്‍ക്കു  (ചേച്ചിക്ക് )വരെ അസൂയ ഉണ്ടായിരുന്നു എന്നാണ് കേട്ട് കേള്‍വി :)

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് വൈകുന്നേരത്തെ കുറിച്ചല്ലേ , എന്നെ കുളിപ്പിച്ചു റെഡി ആക്കി, ചായ കുടിക്കാന്‍ തന്നപ്പോള്‍ നമ്മുടെ ശത്രുവായ ചേച്ചി പ്രത്യക്ഷപെട്ടു.സ്കൂള്‍ വിട്ടു വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.തലയിലെ ഒരു പോണിട്ടയില്‍ അഴിഞ്ഞും മറ്റേതു റിബ്ബന്‍ മാത്രം അവശേഷിച്ചും, പകുതി ഷര്‍ട്ട്‌ സ്കര്ട്ടിനു പുറത്തും മിക്കപ്പോഴും ബട്ടന്‍സ് പലതു പൊട്ടി പോയി, ഒരു മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞു വരുന്ന അവളെ കണ്ടാല്‍ പഠിക്കാന്‍ പോയതാന്നെന്നു മാത്രം ആരും പറയില്ല. അയാളുടെ ക്ലാസ്സിലെ സ്ഥലം ഗുണ്ടയായ് വിലസുന്ന സമയം കൂടുതല്‍ ഒന്നും പ്രതീക്ഷികരുതല്ലോ. ചാച്ചന്‍ ഒരിക്കലും പി ടി എ മീറ്റിംഗില്‍ പോകില്ല, ആ ഹതഭാഗ്യം മമ്മി ഏറ്റെടുക്കും, സ്കൂളില്‍ ചെന്നാല്‍ പിന്നെ കന്യാസ്ത്രീമാര്‍ നിര നിരയായ് വരി വരിയായ് വന്നു മമ്മിയോടു അയാളെ കുറിച്ചുള്ള ഗുണഗണങ്ങള്‍   പാടാന്‍ തുടങ്ങും :) അത് കേട്ട് മമ്മി പുളകിതയാകും, പിന്നെ വീട്ടില്‍ വന്നാല്‍ നല്ല ഒന്നാന്തരം കലാമേള കാണാം. വീടിനു ചുറ്റും ഓടുന്ന ചേച്ചിയും അതിനു പുറകെ ചൂരലുമായി ഓടുന്ന മമ്മിയും, ഇതോക്കെ കണ്ടു നിര്‍വൃതി അടയുന്ന പാവം പാവം ഞാനും :) പക്ഷെ ഒരിക്കലും എന്റെ സന്തോഷം അധികം നീണ്ടു നില്‍ക്കാറില്ല. ചേച്ചി ഒന്നാന്തരം സ്പോര്‍ട്സ് അതലെടിക് ആണ് . മമ്മിയ്ക്ക് ചേച്ചിയെ പിടിക്കാന്‍ പോയിട്ട് ഒരു ദൂര കാഴ്ചയ്ക്ക്  പോലും കിട്ടില്ല,ചുരുക്കത്തില്‍ പറഞ്ഞാല്‍ വേണ്ട വിധത്തില്‍ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ഉസ്സൈന്‍ ബോല്ടിനു വരെ ഭീഷണി ഉയര്‍ത്താന്‍ കെല്പുള്ളഒരു താരമാകുമായിരുന്നുചേച്ചി എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്,
ഓടി തളരുന്ന മമ്മിപിന്നെ അടിക്കാനുള്ള ഉദ്യമം ഉപേക്ഷിക്കും , അതോടെ ചേച്ചി എന്ന എന്റെ ഉറ്റ ശത്രു മിത്രം സ്വതന്ത്രയാകും .ഞാന്‍ വീണ്ടും ദുഖത്തിന്റെ കൂട്ടില്‍ അകപെടും :( അതൊക്കെ പോട്ടെ,നമുക്ക് നേരെ സ്കൂളില്‍ നിന്നും വന്ന എന്റെ ചേച്ചിയുടെ അടുത്തേക്ക് പോകാം, പുള്ളി ഭയങ്കര സന്തോഷത്തില്‍ ആണ്. എന്നെ ചവിട്ടാനുള്ള ഏതോ വകുപ്പ്  കയ്യിലുണ്ടെന്ന ഭാവത്തില്‍ എന്നെ നോക്കി  ഒന്ന് പുഞ്ചിരിച്ചു. പെട്ടെന്ന് ഇരയെ കണ്ടു ചാടാന്‍ തുടങ്ങിയ മാനിന്റെ  മുന്പില്‍ സിംഹം വന്നു നില്‍കുന്ന പോലെ മമ്മി അയാളെ(ചേച്ചി ) മാറ്റി നിറുത്തി എന്തോ ചെവിയില്‍ പറഞ്ഞു. അത് കേട്ട് എന്തോ ഒരു അസംത്രിപ്തിയോടെ അയാള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ ഒരു പുച്ഛം ഉണ്ടായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു.എന്തായാലും പതിവുപോലുള്ള ഒരു മല്പിടിത്തം ചേച്ചിയും മമ്മിയും തമ്മില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല മറിച്ചു അവര്‍ തമ്മില്‍ നല്ല ഐക്യത്തിലും സ്നേഹത്തിലും കാണപെട്ടു. പതിവുപോലെ പള്ളിയിലേക്ക് പോകാന്‍ ചേച്ചി തയാറായില്ല, ആരും നിര്‍ബന്ധിച്ചും ഇല്ല.അങ്ങനെ ഞാനും മമ്മിയും പള്ളിയില്‍ പോയി. 

ബുധനാഴ്ച ആയതു കൊണ്ട് കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. അതിനു ശേഷം കൂറെ മെഴുകു തിരകള്‍  വാങ്ങി കത്തിക്കാന്‍ എന്നെ ഏല്പിച്ചു, അതുപോലെ ഞാന്‍ ചെയ്തു. മമ്മിയാണ് ആദ്യമായി എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്, അതിന്റെ രാശി ഇപ്പോഴും  ഉണ്ട്, പ്രാര്‍ത്ഥന കഴിഞ്ഞേ വേറെ എന്തും ഉള്ളു .എന്നോട് പറഞ്ഞ പോലെ തന്നെഞാന്‍ പ്രാര്‍ത്ഥിച്ചു. തിരിച്ചു വരും വഴി, അടുത്തുള്ള സോവേരിന്‍ ബേക്കറിയില്‍ കയറി എനിക്ക് ഇഷ്ട്ടമുള്ളത് വാങ്ങിക്കാന്‍ ഉത്തരവ് വന്നു. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല, കുര്‍ബാന കഴിഞ്ഞാല്‍ പ്രാര്‍ത്ഥന ചൈതന്യത്തോടെ വീട്ടില്‍ വരണം,അവിടെയും എവിടെയും കറങ്ങി നടന്നു, അനുസരന്നകേട്‌ കാണിക്കരുത് എന്നു സ്ഥിരം ഉപദേശിക്കാറുള്ള മമ്മിയാണോ എന്റെ  തോന്നിയവസങ്ങള്‍ക്ക്  ഇന്നു  കൂട്ട് നില്‍ക്കുന്നത്. എന്തായാലും കിട്ടിയ ചാന്‍സ് മുതലാക്കി, എനിക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി, കൂടാതെ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു സംഭവം ആണ് "കുണ്ടാട്ടം ".എന്റെ വീടുമായി ബന്ധമുള്ള ലോകത്തിലെ എല്ലാവര്ക്കും അറിയാം എന്റെ ഇഷ്ട്ടപെട്ട വിഭവം  കുണ്ടാട്ടം ആണെന്ന്.വീട്ടിലേക്കു ആരു വന്നാലും മറക്കാതെ കൊണ്ടുവരുന്ന ഒരു സംഭവം ആയിരുന്നു ഇതു. വെറും കയ്യോടെ വരുന്നവര്‍ എന്റെ ശോക ഭാവം കണ്ടു മടങ്ങേണ്ടി വരും എന്ന ഹതഭാഗ്യം സിദ്ധിക്കുമെന്ന് ഭയന്നു  എന്ത് മറന്നാലും ഇതു മറക്കാറില്ല .ഇതു എന്ത് സംഭവം എന്ന് ഓര്‍ത്തു നിങ്ങള്‍ ആകുലപെടെണ്ട , കുഞ്ഞിലെ കൊജ്ജല്‍ ഒരു വിഷയമായി പഠിച്ച എനിക്ക് "കപ്പ്‌ കേക്ക് " എന്ന് പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ തന്നെ ഇട്ട ഓമന പേരാണ് "കുണ്ടാട്ടം " . ആ പേര് മനസ്സില്‍ നിന്നും മായിക്കാന്‍ പിന്നീട് ഒരുപാടു വര്ഷം വേണ്ടി വന്നു :) അങ്ങനെ വിജയശ്രീലാളിതനായി മമ്മിയുടെ കയ്യില്‍ പിടിച്ചു ഞാന്‍ വീട്ടില്‍ എത്തി.ചേച്ചി വല്യ പഠിപ്പിസ്റ്റ് മട്ടില്‍ പുസ്തകം തുറന്നു എന്തോ എഴുതി കൊണ്ടിരിക്കുന്നു.ഹ്മം,വല്ല പടവും വരക്കുകയായിരിക്കും ഞാന്‍ മനസ്സില്‍ പിറുപിറുത്തു. (പഠിത്തത്തില്‍ മാത്രമാണ് ഞാന്‍ ചേച്ചിയെ തോല്പിചിരുന്നത്, അതും വളരെ കഷ്ടപ്പെട്ട്, ആ കാലത്ത് ചേച്ചിക്ക് പഠിക്കാന്‍ പത്തു മിനിറ്റു വേണമെങ്കില്‍ എനിക്ക് ഒരു മണികൂര്‍ വേണ്ടിവരും, ഐ ക്യു എന്നെക്കാളും കൂടുതലാണ്, പക്ഷെ ആ ഒരു കാര്യത്തിലെങ്കിലും ജയിക്കാന്‍ ഞാന്‍  എന്റെ ജിവിതം മൊത്തം പഠിക്കാന്‍ തയ്യാറായിരുന്നു. ). ചേച്ചി എന്റെ ഒപ്പം പള്ളിയില്‍ വരാത്തതിന്റെ നഷ്ട്ടം പുള്ളി  അറിയണം എന്ന എന്റെ ആക്രാന്തം  മൂലം, അന്ന് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.കൂടാതെ കുണ്ടാട്ടം വാങ്ങിച്ചിട്ടുന്ടെന്നും എന്നോട് മര്യാദക്ക് പെരുമാറിയില്‍ ഞാന്‍ കുറച്ചു തരാം അല്ലെങ്കില്‍ തരില്ല എന്നും ഞാന്‍ ഭീഷണി മുഴക്കി. ഇതു കേട്ടതും ചേച്ചി പൊട്ടി ചിരിക്കാന്‍ തുടങ്ങി, ഇയാള്‍ക്ക് ഇതെന്തു സംഭവിച്ചു എന്ന് കരുതി ഞാന്‍ ഞെട്ടി നില്‍ക്കവേ, അവള്‍ എന്നോട് പറഞ്ഞു," എടാ മണ്ട നിന്റെ ബര്ത്ഡേ ആയിരുന്നു ഇന്നു, നിന്നെ പറ്റിക്കാന്‍ മമ്മി മനപൂരവം പറയാതിരുന്നതാ,ചാച്ചന്‍ ഇവിടെ ഇല്ലാത്തതു കൊണ്ട് കേക്ക് വാങ്ങിക്കാനും  ചോക്ളട്ടെ ബോക്സ്‌ വാങ്ങിക്കാനും കാശില്ല,അല്ലെങ്കില്‍ സ്കൂളില്‍ എല്ലാവര്ക്കും ചോക്ലട്ടെസ് കൊടുക്കാന്‍ നീ വാശി പിടിക്കില്ലേ, പാവം നീ :)"ഇതു കേട്ടതും ഞാന്‍ ഭൂമി പിളര്‍ന്നു പാതാളത്തിലേക്ക്‌ പോകുന്ന പോലെ തോന്നി. ചേച്ചിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചില്ല എനിക്ക് കരച്ചിലും. ഞാന്‍ ദയനീയമായി മമ്മിയെ നോക്കി, ആ കണ്ണ് നനയുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാന്‍ ഓടി ചെന്ന് കെട്ടിപിടിച്ചു പറഞ്ഞു, എനിക്ക് കൊയപ്പമില്ല ,കുണ്ടാട്ടം കിട്ടിയല്ലോ .........ഇരുണ്ടു കൂടിയ കാര്‍മേഖങ്ങള്‍ മഴയ്ക്ക് മുന്പേ കാറ്റേടുത്തു  പോയത് പോലെ എന്റെ നിഷ്കളങ്കമായ മറുപടി കേട്ട് മമ്മി ചിരിച്ചു. എനിക്ക് ഈ അടുത്തകാലത്താണ് "ഴാ"  എന്ന വാക്ക് വഴങ്ങി തുടങ്ങിയത്,കൊഴാപ്പത്തിനു  കൊയപ്പം എന്നെ ഞാന്‍ പറയൂ,ഈ കും ഴാ കും വേര്‍തിരിയാന്‍   മമ്മിയുടെ ഒരു പാട് അടികള്‍ കിട്ടെണ്ടി വന്നു :) അങ്ങനെ എന്റെ ഒരു ബര്ത്ഡേ ദിവസം ഞാന്‍ പോലും അറിയാതെ അവസാന മണികൂറിലേക്ക്  കടന്നു. എന്റെ സ്വപ്നങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും അവിടെ നടന്നിലെങ്കിലും എന്തോ ഒരു സന്തോഷം എനിക്ക് അനുഭവപെട്ടു.ആ രാത്രി മുഴുവന്‍ മമ്മിയെ അറിയാതെ പോലും വേദനിപ്പികതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഒന്നും ഇല്ലായ്മയിലും സ്നേഹം ജ്വലിച്ചു നിന്ന്, ഒര്കുമ്പോള്‍‍  ഒരു നല്ല ദിവസം,!ആ സായാഹ്നം എനിക്ക് നല്‍കിയത് കുറെ നല്ല ഓര്‍മ്മകള്‍, എന്നെ വിഷമിപ്പിക്കാന്‍ ശ്രമിക്കാത്ത  ചേച്ചി,ദൈവ കൃപ നല്‍കുന്ന കുര്‍ബാനയും നൊവേനയും, കത്തുന്ന തിരികള്‍, ഉരുകുന്ന എന്റെ പ്രാര്‍ത്ഥനകള്‍......ഇഷ്ട്ടപെട്ട കുണ്ടാട്ടം, എല്ലാത്തിലും കൂടെ നില്‍ക്കുന്ന  സ്നേഹം എന്ന വാക്കിന് മുകളില്‍, എഴുതാന്‍ കഴിയാത്ത, പറയാന്‍ വഹിയാത്ത,അനുഭവിക്കാന്‍ മാത്രം അറിയുന്ന എന്റെ വികാരം ...............മമ്മി !എന്റെ ബര്ത്ഡേകളില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യത്യസ്തമായ ചുരുക്കം  ചില ഓര്‍മകളില്‍ ഒന്നായി ആ സായാഹ്നം മാറിയിരുന്നു !!!!! 

N.B:കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ചേച്ചി പഴയ ചേച്ചിയുമല്ല, വലുതായി കഴിഞ്ഞപ്പോള്‍ ഞങളുടെ സ്വഭാവം വിപരീത ദിശയില്‍ ആയി, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ എന്റെ സ്വഭാവം അയാള്‍ക്കും പുള്ളിയുടെ സ്വഭാവം എനിക്കും കിട്ടി :) മാറ്റമില്ലാതെ ഒന്നും മാത്രം,ഇപ്പോഴും എന്റെ ഉറ്റ ശത്രു മിത്രം ചേച്ചി തന്നെ.അതില്‍ വളര്‍ച്ചയുടെ  ഏതോ ഘട്ടത്തില്‍ ശത്രു കൊഴിഞ്ഞു പോയി ................ ഇന്നും ഫോണ്‍ വിളിച്ചാല്‍ ഒരിക്കലും തീരാത്ത ഞങളുടെ വിശേഷം പറയാന്‍ മണിക്കൂര്‍ തികയില്ല :) ബാക്കിയുള്ള അനുഭവങ്ങള്‍ പിന്നെ ഒരിക്കല്‍ പറയാം !

Sunday, August 5, 2012

ഗസലിന്റെ രാജാവിന്‌ ഒരു പുഷ്പം !!!സംഗീതം ഇഷ്ട്ടപെടാത്തവര്‍ ചുരുക്കം.അതില്‍  ഹൃദ്യമായ മെലഡി ഇഷ്ട്ടപെടാത്തവര്‍ അതിലേറെ ചുരുക്കം. സംഗീതം പലതായി  ‍വേര്തിരിചിട്ടുന്ടെങ്കിലും ഇന്ത്യയുടെ യശസ്സ് ഒരുപാട് ഉയര്ത്തിയ ഒരു സംഗീത വിഭാഗമാണ് ഗസ്സല്‍. ഇതില്‍ കൂടുതലും കവിതകള്‍ അതിന്റെ അക്ഷരങ്ങളുടെ തനിമ നഷ്ടപെടുത്താതെ വാക്കുകള്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു സരളമായ സംഗീത വാദ്യുപകരനങ്ങളുടെ സഹായത്തോടെ ലളിതമായ രാഗങ്ങളില്‍ മാത്രം ചിട്ടപെടുത്താറുള്ള സംഗീതമാണ്. ഒരു കാലത്ത് പാക്കിസ്ഥാനി സഗീതന്ജര്‍  മാത്രം കടന്നു പോയിരുന്ന ഒരു വേറിട്ട വഴിയായിരുന്നു ഗസ്സല്പൂക്കളുടെ താഴ്വര. അതില്ഇന്ത്യയുടെ സ്വര മാധുരി ലോകം കേട്ടുതുടങ്ങിയത്  ജഗജിത് സിംഗ് എന്ന് പേര് സ്വീകരിച്ച ജഗന്മോഹന്‍  സിംഗിന്റെ  വരവോടെ ആയിരുന്നു. അദേഹം ഒരു സിക്ക് മതത്തില്ജനിച്ചു, തന്റെ വഴി സംഗീതം ആന്നെന്നു  തിരിച്ചറിഞ്ഞ സമയം മുതല്മാതാപിതാക്കളുടെ സമ്മതം  ഇല്ലാതിരിന്നിട്ടും കല്ലുകളും മുള്ളുകളും നിറഞ്ഞ സംഗീത താഴ്വരയില്ദാഹിച്ചു വലയുന്ന വഴിപോക്കനാവാന്‍   തീരുമാനിച്ചു  തന്റെ മനസ് മുഴുവന്‍  സഗീതത്തിനായുള്ള   അടങ്ങാത്ത ദാഹവുമായി മുംബൈയിലേക്ക്  വണ്ടി കയറി. അദേഹത്തിന്റെ ലക്ഷ്യം വെറും ഒരു സര്ക്കാര്ഉദ്യോഗസ്ഥന്ആവുന്നതിനെക്കാള്വലുതായിരുന്നുതന്റെ സഹോദരര്മുഴുവന്കൂടെ നിന്നിട്ടും ജന്മം നല്കിയ മാതാപിതാക്കള്‍  മാത്രം എതിര്ത്തു . അവരെ സംബന്ധിച്ചിടത്തോളം സംഗീതം ഒരു ജീവനമാര്ഗം ആയിരുന്നില്ല. ജഗജിത് സിംഗ് നിയമത്തിന്റെയും ആചാരങ്ങളുടെയും കുരുക്കില്‍  ജീവന്‍ ഹോമിക്കാന്‍   ജനിച്ചവനല്ലായിരുന്നു, അദേഹം തന്റെ ടര്‍ബന്‍  കെട്ടുന്ന ശീലം  ഉപേക്ഷിച്ചു, ഒപ്പം തന്റെ താടിയും   മുടിയും വടിച്ചു.അങ്ങനെ സിക്ക്മതത്തിന്റെ പരിമിതികള്‍  ചാടി കടന്നു സംഗീതം എന്ന മഹാ സമുദ്രത്തില്‍  ഗസ്സല്‍  തോണിയുമേന്തി യാത്ര പുറപെട്ടു.അദേഹമാണ് ആദ്യമായി പാശ്ചാത സംഗീത ഉപകരണങ്ങള്‍ ഗസല്‍ പാടാന്‍  ഉപയോഗിക്കാന്‍ തുടങ്ങിയത് . 
ആദ്യ കാലങ്ങളില്‍ മറ്റേതു ഗായകനെ പോലെ അദേഹത്തിനും   ഒരുപാട് കണ്ണീര്കടല്‍ നീന്തി  കടക്കേണ്ടി  വന്നു. അങ്ങനെ തന്റെ സംഗീത യാത്രയില്‍ ചിത്ര എന്നാ ഒരു അനുഗ്രഹിത ഗായികയെ പരിചയപെട്ടു.അവര്‍ ഒന്നിച്ചു ഒരുപാടു സംഗീത വിരുന്നുകളില്‍  പാടിഅക്കാലത്തു ഗസ്സല്‍ സംഗീതം സമ്പന്നര്‍ മാത്രം ചെറിയ സദസ്സില്‍ സംഘടിപ്പിച്ചിരുന്ന ഒരു വിനോദം മാത്രമായിരുന്നു. അവിടെ ക്ഷണിക്കപ്പെട്ട ചുരുക്കം ചില സമ്പന്ന മുഖങ്ങള്ക്കു മാത്രം ആസ്വദിക്കാന്പറ്റിയിരുന്നുള്ളൂ.മെഹഫില്‍ എന്ന്  അറിയപ്പെട്ടിരുന്ന കൊച്ചു സംഗീത വിരുന്നില്ജഗ്ജിടും ചിത്രയും പ്രണയത്തിന്റെ ഈഴനേയ്ത്  ഗസലിന്റെ മോന്ജുകൂട്ടി.  പിന്നെടെപ്പോഴോ അവര്‍ തമ്മില്‍ കൂടുതല്‍ അടുത്തു, പ്രണയത്തിന്റെ  ഗസ്സല്‍ ‍ അവരുടെ ജീവിതത്തിലും   പൂത്തുലഞ്ഞു.
അവര്‍ ഒന്നിച്ചു പാടുമ്പോള്‍  വല്ലാത്തൊരു ഹൃദയ സ്പര്ശം സംഗീതത്തില്‍നിറഞ്ഞിരുന്നു . അങ്ങനെ ആദ്യ വിവാഹം വേര്പെടുത്തിയ ചിത്ര എന്ന ബംഗാളി സുന്ദരി,തന്റെ ആദ്യ വിവാഹത്തിലെ മകളുമായി ജഗ്ജിറ്റ് സിംഗ്ന്റെ ജീവിതത്തിലേക്ക്  1969 ലെ  ഒരു തണുത്ത ഡിസംബര്‍ രാവില്‍ ഒരു ഗസ്സല്‍ കുളിരായി കടന്നു വന്നു .പിന്നീട്  നമ്മുക്ക് കാണാന്സാധിക്കുന്നത്‌  അദേഹത്തിന്റെ ജീവിതത്തിലെ ഗസ്സല്‍ മഴയില്‍  ഇന്ത്യ  മുഴുവനും നനയുന്നതാണ് ! ഇന്നു വരെയുള്ള ഗസ്സല്‍ സന്ഗീതഞ്ഞരില്‍ ഏറ്റവും പ്രമുഖന്‍ അദേഹമാണ്. തന്റെ തനതു ശൈലിയില്‍ കവിതകള്‍ എഴുതുകയും, അത്  ഹൃദയസ്പര്ശിയായി  ചിട്ടപ്പെടുത്തുകയും, അതി മനോഹരമായി ആലപിക്കുകയും ചെയ്യുന്ന ചുരുക്കം  ചില ഗസ്സല്‍ സമ്രട്ടുകളില്‍  ഒന്നാമനാണ്ജഗജിത്  സിംഗ്. അദേഹത്തിന്റെ വാക്കുകളില്‍   " സംഗീതം മത്സരിക്കാനുള്ളതല്ല  മറിച്ചു  ആസ്വധിക്കാനുള്ളതാണ് , ഒരുവന്‍ ‍മത്സരിക്കാന്‍ തുടങ്ങുമ്പോള്‍ സംഗീതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു." അതുകൊണ്ട് തന്നെ ലോകം അദേഹത്തെ "ഗസ്സലിന്റെ രാജാവ് "എന്ന ഓമനപേരിട്ടു വിളിക്കാന്‍ തുടങ്ങി. അദേഹത്തിന്റെ നിരവധി ഗസ്സല്സ് അനേകായിരം ഹൃദയങ്ങള്‍ കവര്‍ന്നിട്ടുണ്ട്. പക്ഷെ സ്വകാര്യ ജിവിതത്തില്‍ അദേഹത്തിന് ഒരുപാടു കയ്പ്നീര് കുടിക്കേണ്ടി വന്നു .ഒരു പക്ഷെ അദേഹത്തിന്റെ ചങ്ക് പൊട്ടുന്ന വേദനിയിലാവും   പല വരികളും പിറന്നിട്ടുണ്ടാവുക. അദേഹത്തിന്റെ ഗസ്സല്‍ നമ്മുടെ  ഹൃദയത്തിലേക്ക് നേരിട്ട് പ്രേവേശിക്കുന്നതിന്റെ കാരണവും അതാവും. ചില ലൈവ് സംഗീത പരിപാടികളില്അദേഹം  പറയുന്ന ഫലിതങ്ങളും വേദനയുടെ ഇടയില്സ്വയം ആശ്വസിപ്പിക്കാന്ശ്രമിക്കുന്ന ഒരു രീതിയായി എന്നിക്ക് തോന്നിയിട്ടുണ്ട്. 2003 ല്‍ കേദ്ര സര്ക്കാര്അദേഹത്തിന്  പത്മ  ഭൂഷന്പട്ടം അലങ്കരിച്ചു  ഗസ്സല്‍ കീരിടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്ത്തി. അദേഹത്തിന്റെ പല രചനകളിലും ഉള്ള വിഷാദം പലപ്പോഴും  ശ്രോതാക്കളുടെ കവിളില്‍ ഒരു മുത്ത്കണ്ണീര്അവശേഷിപ്പിക്കും. തന്റെ ജീവിതവും  മറിച്ചായിരുന്നില്ല, പലപ്പോഴും  അദേഹത്തിന്റെ കുടുംബത്തിനും   ഒരുപാടു മുത്തുകള്പൊഴിക്കേണ്ടി  വന്നു. 1990 ലെ ഒരു കറുത്ത ദിവസത്തില്ജഗ്ജിത് സിംഗിന്റെ മകന്വിവേക് ഒരു കാര്‍ അപകടതില്പെട്ടു മണ്മറഞ്ഞു.( കൂട്ടുകാര്ഒത്തു ഒരു പാര്ട്ടി കഴിഞ്ഞു മടങ്ങുമ്പോള്തന്റെ അടുത്ത  അയല്വാസിയുടെ കുടുംബം ഒരു അപകടത്തില്‍ പെട്ടെന്നറിഞ്ഞു സ്പോട്ടിലേക്ക്കുതിക്കയായിരുന്നു വെറും 19 വയസുള്ള വിവേക്അതിനു ശേഷം ചിത്ര  സിംഗ് തന്റെ പാട്ടു ഉപേക്ഷിച്ചു.   അനുഗ്രഹിത  ഗായിക പിന്നിടോരിക്കലും  സദസ്സിനു മുമ്പില്തന്റെ സ്വരമാധുരിയുമായി  എത്തിയട്ടില്ല.തന്റെ ഭക്തി  മാര്‍ഗതിലുടെ  മകനെ കാണാന്‍  അമ്മയും സംഗീതത്തിലുടെ അവനെ പുണരാന്‍ അച്ഛനും വേറിട്ട രീതിയില്‍ അനേഷണം തുടങ്ങി.അദേഹത്തിന്റെ  ജീവിതത്തിലെ കൊടുംകാറ്റു അവിടെ വച്ച് അവസാനിച്ചില്ല എന്നു മാത്രമല്ല  മറിച്ചു തന്റെ കുടുംബത്തിന്റെ  താഴ്വേരു കടപുഴക്കി എറിയുവാന്‍   വെമ്പുന്ന ചുഴാലികാറ്റു വരുന്നതെ ഉണ്ടായിരുന്നുള്ളു.  മകന്‍നഷ്ടപെട്ട വേദനയില്‍ , ഭാര്യയുടെ സാന്നിധ്യം ഇല്ലാതെ അദേഹം തന്റെ ഗസ്സല്‍ തോണിയില്‍ മുന്നോട്ടു പോകാന്‍  ശ്രമിക്കവേ, 2009 ലെ മറ്റൊരു ഇരുണ്ട പകലില്‍ അദേഹത്തിന്റെ മകള്‍ മോണിക്ക  (ചിത്ര സിംഗിന്റെ ആദ്യ വിവാഹത്തിലെ മകള്‍) ആത്മഹത്യാ ചെയ്തുമോണിക്കയ്ക്ക്   തന്റെ രണ്ടാം വിവാഹത്തില്‍  ഉണ്ടായ സ്വരചെര്ച്ചകള്‍  മാനസിക തളര്ച്ചയ്കും ഒടുവില്സ്വജീവന്ഒടുക്കുന്നതിലും അവസാനിച്ചുആടിയുലഞ്ഞ  ജീവിതയാത്രയില്‍  അവസാനം ബാക്കിയായത് അദേഹത്തിന്റെ ഗസ്സല്‍ മാത്രം. തന്റെ മാന്ത്രിക സ്വരത്തില്‍ മായാജാലം കാട്ടി തന്റെ യാത്ര തുടര്ന്ന്നു കൊണ്ടേ ഇരുന്നു. സമയത്തായിരുന്നു അദേഹത്തിന്റെ കരിയര്‍   ഏറ്റവും കൂടുതല്‍ വളര്‍ന്നത്‌ലോകം മുഴുവന്‍ തന്റെ ഗസ്സല്‍ മഴയുമായി അദേഹം പെയ്തിറങ്ങി .തന്റെ വരികളിലെ  ജീവന്റെ കണിക ലക്ഷോപലെക്ഷം സംഗീത പ്രേമികളിലേക്ക് പകര്‍ന്നു നല്‍കി .കഴിഞ്ഞ വര്ഷം (2011 ) രണ്ടാഴ്ച  കോമയില്ആയതിനു ശേഷം ഒക്ടോബര്‍ 10 ആം  തീയതി അദേഹം ഏറ്റവും വലിയ സംഗീതഞ്ഞനായ സര്വേശ്വരന്റെ പകലേക്ക് യാത്രയായി.......പോകുമ്പോള്‍ എല്ലാ  സംഗീത ആസ്വാദകരുടെയും മനസ്സില്‍ ഗസലിന്റെ ഒരു പൂന്തോപ്പു വിരിയിച്ചു ഓര്‍മകളില്‍ ഒരു കണ്ണീര്‍  പൂവും  ബാക്കി വച്ച് സംഗീതത്തിന്റെ പുതിയ താഴ്വരയിലേക്ക് ഒരു ക്ഷണവും തന്നു അദേഹം മടങ്ങി ..............!!!!

അദേഹം രചിച്ച ഏകദേശം 80 ല്‍  കൂടുതല്‍ ആല്ബങ്ങളിലുടെ  അനേകം ഗസ്സല്‍പൂക്കള്വിരിഞ്ഞതില്‍  എനിയ്ക്ക് ഇഷ്ടപെട്ട കൂറെ ഗസ്സലില്‍ നിന്നും ഒരു ഓര്‍മപൂമുട്ട് ഞാനിവിടെ എന്റെ ബ്ലോഗ്‌  കൂട്ടുകാര്ക്കു  വേണ്ടി  മലയാളത്തില്തര്ജ്ജിമ ചെയ്തു കുറിക്കുന്നു. ഒരു പക്ഷെ പ്രണയം  വെറും ഒരു പ്രഹസനം  ആകുന്ന, ഇന്നു പരിചയപെട്ട നാളെ കിടക്ക പങ്കിട്ടു മറ്റെന്നാള്‍ അടിച്ചു പിരിയുന്ന (അല്ലെങ്ങില്‍ അടികാതെ തന്നെ പിരിയുന്ന) ആധുനിക പ്രേമത്തിന് ഒരു പക്ഷെ കളങ്കം ആവും  അദേഹത്തിന്റെ പ്രേമ സങ്കല്പങ്ങള്‍‍, കാലഘട്ടത്തിലെ പ്രണയങ്ങള്‍ഇന്നത്തെ തലമുറയ്ക്ക്  കാണുമ്പോള്‍ ഒരു അസ്വസ്ഥത അനുഭവപെട്ടെക്കാം. എങ്കിലും  ഒരു നല്ല കാഴ്ചപ്പാടിനെ വീണ്ടും വായിപ്പിക്കാനുള്ള  എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഇത്തെറ്റുണ്ടെങ്കില്‍  തിരുത്തി തരാം.
ആദ്യത്തെ പ്രണയ കത്ത് : 

പ്രണയത്തിന്റെ ആദ്യത്തെ കത്ത് എഴുതാന്‍  സമയം വേണ്ടി വരും
കുഞ്ഞു പക്ഷിക്ക് ചിറകടിച്ചു പറക്കാനും സമയം വേണ്ടി വരുമല്ലോ
 

അവളുടെ ശരീരത്തിലല്ല, മറിച്ചു ഹൃദയത്തിലേകാണു എത്തേണ്ടത്
ദൂരം  കൂടുന്തോറും സമയം കൂടുതല്‍ വേണ്ടി വരുമല്ലോ
 

കെട്ടുകള്‍  മുറുകുമ്പോള്‍ ബന്ധങ്ങള്‍ അടുത്തയാലും അകലതെങ്കിലും
ആയിരം തവണ ശ്രമിച്ചാലും അഴിക്കാന്‍ സമയം എടുക്കുമല്ലോ ...

തകര്ന്ന ഹൃദയത്തിനുള്ള സുഖലെപ്യം  എന്റെ പക്കലുണ്ട്‌  പക്ഷെ,
ആഴത്തിലുള്ള മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുമല്ലോ !

Pyar ka pehla khat :

Pyar ka pehla khat likhne mein waqt to lagta hai,
Naye parindo ko udne mein waqt to lagta hai...

Jism ki baat nahi thi un ki, dil tak jana tha,
Lambi duri tai karne me, waqt to lagta hai..

Gaanth agar lag jaye to phir, rishte ye dori,
Lakh kare koshish khulne me, waqt to lagta hai..

Hamne ilaaz jokhme dil ko, dhar liya lekin,
Gahre zakhmo ko bharne me, waqt to lagta hai.

( വരികള്‍ ഒരു പക്ഷെ ജഗ്ജിത് സിംഗ് ചിത്രയെ വിവാഹം കഴിക്കുന്നതിനു   മുന്പ് തന്റെ പ്രണയം അറിയിക്കാന്‍ എഴുതിയതാവാം, അദേഹത്തിന്റെ പല കവിതകളും തന്റെ ജീവിതത്തോട് ബന്ധപെടുത്തി എഴുതിയതായി തോന്നുന്നു. )

നിങ്ങള്ക്ക് അദേഹത്തിന്റെ സ്വരമാധുര്യത്തില്‍ ഈ ഗാനം ആസ്വാദികണമെങ്കില്‍ താഴെ കാന്നുന്ന ലിങ്കില്‍ പോയാല്‍ കിട്ടും :  

ഇതു ആധികാരികതയോടെയോ,അനുഭവത്തില്‍ നിന്നോ എഴുതിയ കുറിപ്പുകള്‍  അല്ലമറിച്ച് എന്റെ അറിവിന്റെ പരിമിതികളില്‍ നിന്നുള്ള ഒരു  എളിയ ശ്രമം ,അത്ര മാത്രം ! മഹാപ്രതിഭയായ ഗസ്സല്‍ രാജാവിനോട് ഈ എളിയ ഗസ്സല്‍ സംഗീത പ്രേമിയുടെ ഒരു സ്നേഹാര്ചന!!!
കടപ്പാട് : മൊത്തമായും ചില്ലറയായും ഗൂഗിള്‍  അമ്മച്ചിയോട്‌  :)