Tuesday, February 19, 2013

ക്ലിയോപാട്ര :


 

ആ കണ്ണുകള്‍ കണ്ണീരൊഴുക്കിയവയല്ല
കനലുകള്‍ പോലെ കാമം വിതറി
സീസറിനെയും മാര്‍ക്ക്‌ അന്റോണിയെയും
പ്രണയ ശൈലങ്ങള്‍ കാട്ടികൊടുത്തവയാണ്,

കരളില്‍ കനിവല്ല മറിച്ചു
കാരിരുമ്പിന്റെ കട്ടിയുള്ള മനസുമായി
ജാര സന്തതിക്കായ്‌ അടരാടിയവള്‍
നിന്റെ പേരല്ലോ ക്ലിയോപാട്ര !

ചരിത്രത്തില്‍ നീയൊരു തേവിടിശ്ശിയാണ്
മാറ് നിറച്ച മാദകത്താല്‍ ഈജിപ്തിലേക്ക്
മാലോകരെ മയക്കികൊണ്ടുവന്ന
പെണ്ണഴക് !

കുശാഗ്രബുദ്ധിയുടെ കാര്‍വര്‍ണ്ണങ്ങള്‍ 

നിറച്ച കരളുള്ളവൾ,
ഒരു ജനതയെ സ്വന്തം നാടിനെതിരെ
തിരിച്ചു നിറുത്തിയവള്‍.

ലോകത്തെ തന്റെ കാല്‍കീഴില്‍
കൊണ്ടുവന്നവള്‍,
എന്നിട്ടും  നിന്നില്‍ ആരും കാണാതെപോയ
ഒരു മുഖമുണ്ട്,
ആരാലും അറിയാതെ പോയ ഒരു സ്ത്രീയുണ്ട് നിന്നില്‍ !

അച്ഛനില്ലാതെ ഒരു കുഞ്ഞിനു
ജന്മം നല്‍കേണ്ടി വന്നവള്‍..
വേളി കഴിക്കാതെ വിധവയായവള്‍,
രാജ്യത്തിനുവേണ്ടി ശരീരം വിറ്റവള്‍,
പരാജയത്തിനെ മരണം കൊണ്ടുജയിച്ചവള്‍ !

ക്ലിയോപാട്ര നീയൊരു അമ്മയായിരുന്നു,
പുത്രന്റെ രക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവള്‍
ശത്രുവിന്റെ കയ്യിലകപെട്ടു മരിക്കുന്നതിനെക്കാള്‍ ധീരം
സ്വയം ബലികഴിക്കുന്നതെന്ന് ലോകത്തെ
പഠിപ്പിച്ചവള്‍ !

ക്ലിയോപാട്ര നിന്റെ കാമത്തെക്കാളും
കൌശലത്തെക്കാളും
നിന്നിലെ മാതൃത്വത്തെ ഞാന്‍ സ്നേഹിക്കുന്നു !!!

28 comments:

Vignesh J NAIR said...

മാതൃത്വത്തെ എല്ലാവരും സ്നേഹിക്കുന്നു... പക്ഷെ ശരീര വില്പന സഹിക്കാന്‍ ആവില്ല.... ക്ലിയോപാട്ര കൊള്ളാം

Rainy Dreamz ( said...

ക്ലിയോപാട്ര നിന്റെ കാമത്തെക്കാളും
കൌശലത്തെക്കാളും
നിന്നിലെ മാതൃത്വത്തെ ഞാന്‍ സ്നേഹിക്കുന്നു !!!

ajith said...

ക്ലിയോപാട്ര നന്നായി

.ഒരു കുഞ്ഞുമയില്‍പീലി said...

അക്ഷരങ്ങളാല്‍ തീര്‍ത്തക്ലിയോപാട്രയോ....നന്നായിരിക്കുന്നെടാ നിന്റെ വരികള്‍ ഇനിയും അക്ഷരങ്ങള്‍ കൊണ്ട് വരക്കൂ ..ആശംസകള്‍

വീ കെ said...

ക്ലിയോപാട്ര... കൊള്ളാം..
ആശംസകൾ...

(കരളുല്ലവള്‍, ആണൊ അതോ ‘കരളുള്ളവൾ’ ആണോ ശരി..?)

Cv Thankappan said...

നന്നായിരിക്കുന്നു ക്ലിയോപാട്ര
ആശംസകള്‍

പട്ടേപ്പാടം റാംജി said...

വെളിവില്ലാത്തതിനാല്‍ കാണാതെ പോകുന്നത്.
ഇഷ്ടായി.

Sangeeth vinayakan said...

വീണ്ടും ഒരു പെണ്‍തരി വിഷയമായല്ലേ ... ഇതും ഒരു പാപിനിയായ സ്ത്രീ തന്നെ !!

Alif Shah said...

നിന്നിലെ മാതൃത്വത്തെ ഞാന്‍ സ്നേഹിക്കുന്നു !!!
GOOD

വര്‍ഷിണി* വിനോദിനി said...

നന്നായിരിക്കുന്നൂ..ആശംസകൾ..!

ശ്രീ said...

ക്ലിയോപാട്രയുടെയും നല്ല വശം...

കൊള്ളാം

Echmukutty said...

കൊള്ളാം, ഇഷ്ടപ്പെട്ടു ഈ വരികള്‍.

Dhanesh... said...

ഏതു കറുത്ത മുഖത്തിന്‌ പിന്നിലും നല്ലൊരു തെളിമയുള്ള മുഖം ആരും കാണാതെ ഇരിപ്പുണ്ടാവും.
നന്നായി ! ആശംസകള്‍...

പ്രവീണ്‍ കാരോത്ത് said...

കൊള്ളാം, ഇഷ്ടപ്പെട്ടു.ആശംസകള്‍ !

ഷാജു അത്താണിക്കല്‍ said...

കൊള്ളാം
ആശംസകൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകളിലെ പൊരുളിനേക്കാള്‍ വരികള്‍ മനോഹരം.

vineeth vava said...

വീണ്ടുമൊരു കഥാപാത്രത്തിന്റെ deconstruction.. നന്നായി എന്ന് പറയാതിരിക്കാനാവില്ല.....

കാത്തി said...

ക്ലിയോപാട്ര നല്ല സുഗന്ധം

മന്‍സൂര്‍ ചെറുവാടി said...

ചരിത്രത്തിന്‍റെ കാവ്യഭാഷ.
വളരെ നന്നായി ജോമോന്‍

ente lokam said...

ക്ലിയോപാട്രക്ക് ലക്‌ഷ്യം ഉണ്ടായിരുന്നു...
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നാവും
അവര്‍ കണക്കു കൂട്ടിയത്‌ ...

സൌന്ദര്യത്തിന്റെ അളവുകോല്‍ വെച്ച് അളന്നാല്‍ പുള്ളിക്കാരി ശരാശരിയില്‍ താഴെ ആയിരുന്നു എന്നും
പറയപ്പെടുന്നു...നിറത്തിന്റെ കാര്യത്തിലും...ആവോ അറിയില്ല...
കവിത ഇഷ്ട്ടപെട്ടു...ഒരു 'വടക്കന്‍ വീര ഗാഥ' പോലെ..

kaattu kurinji said...

എന്ത് കൊണ്ടെന്നറിയില്ല.എന്ത് കൊണ്ടോ ഞാന്‍ ക്ലിയോപാട്രയെ പറ്റി വായിച്ചു കൊണ്ടിരുന്ന സമയത്താണ് ഈ ക്ളിയോപാട്രയെ കണ്ടത്.. ചരിത്രം എവിടെയൊക്കെ എങ്ങനെ വളഞ്ഞു ഒടിഞ്ഞു എന്ന് അറിയില്ല....പക്ഷെ സൌന്ദര്യത്തില്‍ എക്കാലവും മുന്നില്‍ വരുന്ന പേരാണ് ഈ കറുത്ത സുന്ദരിയുടെത്.. വീര്യവും പ്രണയവും ഒപ്പം കൊണ്ട് നടന്നവള്‍ ആവാം ക്ലിയോപാട്ര......

moideen angadimugar said...

'ശത്രുവിന്റെ കയ്യിലകപെട്ടു മരിക്കുന്നതിനെക്കാള്‍ ധീരം സ്വയം ബലികഴിക്കുന്നതെന്ന് ലോകത്തെ
പഠിപ്പിച്ചവള്‍ !'

നന്നായിട്ടുണ്ട്

Vinodkumar Thallasseri said...

:)

Jefu Jailaf said...

കവിതയാണോ ഗദ്യമാണോ.. എന്തായാലും വരികള്‍ കൊള്ളാം.

SREEJITH NP said...

ക്ലിയോപാട്ര നിന്റെ കാമത്തെക്കാളും
കൌശലത്തെക്കാളും
നിന്നിലെ മാതൃത്വത്തെ ഞാന്‍ സ്നേഹിക്കുന്നു !!!

കൊള്ളാം, നന്നായിട്ടുണ്ട്.

ബിലാത്തിപട്ടണം Muralee Mukundan said...

ക്ലിയോപാട്ര ചരിതം കുറച്ച് വരികളിൽ കൂടി ക്ലിയറാക്കാവുന്ന ഒരു ചരിത്രമല്ലല്ലോ ..അല്ലേ

jayanEvoor said...

കൊള്ളാം.

(‘മാദകത്താൽ’ എന്ന പ്രയോഗം തെറ്റാണ്. മദത്താൽ എന്നായാൽ ശരിയാകും. മദമുള്ളത്=മാദകം )

anupama said...

പ്രിയപ്പെട്ട ജോമോന് ,

മാതൃത്വം ബഹുമാനിക്കുന്ന പുരുഷനെ എനിക്ക് അവഗണിക്കാൻ വയ്യ !

എഴുതി തെളിയണം ! ആശംസകൾ !

സസ്നേഹം,

അനു