Tuesday, November 5, 2013

അനാഥരായ ചിലർആർക്കും പിടിതരാത്ത  അശ്വത്തെ പോലെയാണ് ചിലർ  
അടുക്കുന്തോറും ആലയിൽ നിന്നും  
അകന്നു പോവുന്നവർ .......... 
അകലുന്തോറും ആലയിലേക്ക്‌  
തിരിഞ്ഞുനോക്കികൊണ്ടിരിക്കുന്നവർ .........


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

നന്മയിലേക്കുള്ള ദീപങ്ങൾ ...നന്മയിലേക്കുള്ള ദീപങ്ങളാവും നമ്മളൊക്കെ , 
ചിരാതുകളിൽ ചിമ്മി തെളിയുന്ന  
ചെറിയ പ്രകാശങ്ങൾകൊണ്ടു ചിരി  പൊഴിക്കുന്ന  
സ്നേഹത്തിന്റെ തീ നാമ്പുകൾ !!!ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഏറ്റവും വലിയ വാക്ക് !!നമ്മുകിടയിലെ ഏറ്റവും വലിയ വാക്ക് എതാവും ? 
വൈരുധ്യങ്ങൾക്കിടയിൽ നാം ഇങ്ങിനെ 
തിരിച്ചു വരുന്ന വിധമുണ്ടല്ലോ , 
മുറിവുകൾ വച്ചുകെട്ടി  
കണ്ണുനീർ ഒപ്പി മാറ്റി  
അടുത്തൊരു യുദ്ധത്തിനു കോപ്പുകൂട്ടുന്ന  
ഈ ബന്ധം തന്നെയാവും  
നമ്മുകിടയിലെ ഏറ്റവും വലിയ വാക്ക് !!!ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

കവിതയാവാൻ മോഹം...എനിക്കൊരു കവിതയാവാൻ  മോഹം,  
ആരുടെയൊക്കെയോ വരികളിൽ കുടുങ്ങിയൊരു  ബിംബമാവാൻ..  
ഇതുവരെ അറിയാത്ത എന്നെ , 
മാറ്റരുടെയൊക്കെയോ കണ്ണുകളിലൂടെ  
ഒരു നോക്ക് കാണാൻ മോഹം...... 
ചുമരിലെ ചിത്രം പോലെ  
ശിലയിലെ ശിൽപം പോലെ  
പ്രണയ കഥയിലെ ഇഷ്ട്ട കഥാപാത്രം പോലെ  
ഒരു കവിതയിൽ പുനര്ജനിക്കാൻ മോഹം ..........  
മായജാല കഥകളിലെ  
ഇനിയും ജനിക്കാത്ത കഥാപാത്രമാവണം , 
കടംകഥകളിലെ ആരും കണ്ടു പിടിക്കാത്ത  
കലാകാരനവാൻ ........... 
ആരോ ഒരാൾ എവിടെയോ ഇരുന്നു  
എന്നെക്കുറിച്ച് ഒരു കവിത എഴുതുന്നുണ്ട്  
എന്ന് വിശ്വസിക്കാൻ വെറുതെ ഒരു മോഹം !!!!ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

കഴുക ജന്മങ്ങൾ !!!ഒരു  വാക്കിൽ  കുരുങ്ങി കിടക്കാൻ എനിക്കാവില്ല,  
നിന്നിലേക്ക്‌ ഇരുകരങ്ങളും വിരിച്ചൊരു - 
ആകാശത്തിലെക്കാണെന്റെ നോട്ടം .... 
ആർക്കും  പിടിതരാത്ത , ആരെയും ഗൌനിക്കാത്ത  
ഒരു ദേശാടന പക്ഷിയാവുന്നു എന്റെ ചിത്തം .. 
ഞാൻ  എന്നെ തന്നെ ഒരു സഞ്ചാര പദത്തിലേക്ക്  
പറക്കാൻ അനുവദിക്കുകയാണ് .... 
ഋതുക്കൾ മാറി വരുന്നതും  
പ്രപഞ്ചം കാലഹരണപ്പെടുന്നതും 
അസ്വസ്തമാക്കാതെ ഉയർന്നു പൊങ്ങുന്ന  
കഴുക ജന്മങ്ങൾ ആവട്ടെ ഇനിയുള്ള കാലം !!!!ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Sunday, November 3, 2013

അതിരുകളിൽ കാവൽ നിൽക്കുന്നവർ !!!അതിരുകളിൽ കാവൽ നിൽക്കുന്നവരെ, 
അണയാത്തൊരു ദീപം കണക്കെ 
കാറ്റത്തും മഴയത്തും 
മിന്നലിലുംമിരുട്ടിലും 
നമയെ കാക്കുന്ന കാവൽ മാലാഖകളെ... 

നിങ്ങളെ ലംഘിച്ചാവണം 
ഞാൻ എന്റെ കോട്ട തകർത്തതും 
ഒരു രാത്രി കനക്കും മുൻപേ 
നീലാകാശത്തേക്ക് പറന്നുയർന്നതും 
പ്രാണന് വേണ്ടി പരിഭവിച്ചോടുവിൽ
ഒരു സ്നേഹസ്ത്രത്തിൽ കീഴടങ്ങി,
കിനിയുന്ന മുറിവുമായി
തിരിച്ചു വന്നെന്റെ മണ്ണിലമർന്നതും
മനസ് കുളിര്ത്തതും
മഞ്ഞുപോലെന്റെ ചിത്തം തളിർത്തതും ...

നാഥന്റെ കനിവാകണം
നിങ്ങളെന്നെ കോട്ടയിലാക്കി കാത്തതും
ക്രൂരമ്പ് തറക്കാതെ കൂട്ട് നടന്നതും ,
കൂരിരുട്ടിൽ തീ പന്തങ്ങളായി നിന്ന് കത്തിയതും .

നന്ദി എന്നാ വക്കിലോതുങ്ങില്ലെന്നറിയാം
എങ്കിലും നന്ദി എന്നാ വാക്ക് അല്ലാതെ
മറ്റെന്തുണ്ട് പകരം തരാൻ എനിക്കിനി ?ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഓ ദിവ്യകാരുണ്യ നാഥാ ...ഓ ദിവ്യകാരുണ്യ നാഥാ , നിന്നെ സ്വീകരിക്കുമ്പോൾ എന്റെ ഹൃദയം നിന്റെ ഹൃദയവുമായി ബന്ധിക്കപെടട്ടെ , എന്റെ മനസ് നിന്റെ മനസുമായി ഐക്യപെടട്ടെ , എന്റെ കണ്ണുകൾ നിന്റെ കണ്ണുകളിലേക്കു , നിന്റെ മാത്രം കാഴ്ചകളിലേക്ക് കുടുങ്ങികിടക്കട്ടെ .... എന്റെ ശരീരം നിന്റെ ശരീരവുമായി ബന്ധിക്കപെടട്ടെ , തിരുമുറിവുകളാൽ പൊതിയപ്പെട്ട ആ തിരുഹൃദയത്തിലേക്ക് ഞാൻ ചായട്ടെ .... നിന്നിൽ നിന്നും അടരാനോ , അകലാനോ ഒരിക്കലും എനിക്ക് കഴിയാതിരിക്കട്ടെ .....നിന്നിൽനിന്നും എന്നെയും എന്നിൽനിന്നു നിന്നെയും തിരിച്ചറിയാത്തക്ക വിധത്തിൽ നാം ഒന്നായി തീരട്ടെ .....എന്റെ സ്വർഗം നിന്റെ കുരിശും നിന്റെ സ്വർഗം എന്റെ ഹൃദയവുമായിതീരട്ടെ !!!ചിത്രത്തിന് കടപ്പാട് ഗൂഗിൾ