Thursday, July 26, 2012

എന്റെ ദൈവമേ !!!!!!!!!!




ഇഷ്ടമുള്ളതൊക്കെയും നഷ്ടമാക്കിയിന്നു ഞാന്‍ 
കഷ്ടമുള്ള വാക്കുകള്‍ കടിച്ചമര്‍ത്തി നില്‍ക്കവേ
നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ്ട്ടിചെയ്ത ദൈവമേ ദൃഷ്ടി നല്‍കി കാക്കണേ!

വേഗമെന്റെ വേദനാ-വീഞ്ഞ് വീര്യം കൂട്ടണേ
വീണ്ടും എന്റെ വേരുകള്‍ വേര്‍പെടട്ടെ സാദരം
വേഷമല്ല വേവുമെന്‍ മാനസം നീ കാണണേ
വെണ്‍മതന് വിശാലമാം വേഷ്ടി എന്നില്‍ച്ചുറ്റണെ! 

ലോകമെന്റെ,വീഥിയില്‍ ലോലമായതോന്നുമേ
വീശിടാതെ,വീണിടാതെ വാഴ്ത്തണെ നിരന്തരം  
ജീവനുള്ള ജീവികള്‍ പരസ്പരം ജയിക്കുവാന്‍
ജീര്‍ണ്ണമുള്ള കൊമ്പുകള്‍ ഉടക്കവേ ഉണര്ത്തണെ! 

നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്‍റെ ചിത്തം നിന്‍ വിളങ്ങിടും വിശുദ്ധിയില്‍ ‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ !

(നമ്മുടെ ജീവിതത്തില്‍ സഹനങ്ങള്‍ കൂടുമ്പോള്‍ ഓര്‍ക്കുക,ദൈവം കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാന് കൂടുതല്‍ കഷ്ടങ്ങള്‍ കൊടുക്കുനത്.അവനവനു ചുമക്കാന്‍ കഴിവുള്ളതെ അവിടുന്ന് തരികയുള്ളൂ, ഈ ലോകജീവിതത്തിനു ശേഷം നമുക്കായി ഒരുക്കി വച്ചിരിക്കുന്ന സ്വഭാഗ്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ചെറിയ സഹനങ്ങള്‍ എത്രയോ നിസാരം,സങ്കടങ്ങളില്‍ സമചിത്തത വെടിയാതെ സ്നേഹത്തോടെ സ്വീകരിച്ചു സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക,അപ്പോള്‍ ലഭിക്കുന്ന ആനന്ദം ഈ ലോകസുഖത്തേക്കാള്‍ വലുതാണ്,ഒപ്പം വരാനിരിക്കുന്ന സ്വര്‍ഗീയാനന്തം  അതിലേറെ സുന്ദരവും !)

ചിത്രത്തിന് കടപ്പാട് ഗൂഗിള്‍, ചില വാക്കുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിച്ച ഷാജി (കുഞ്ഞു മയില്‍പീലിക്കു) നന്ദി !

45 comments:

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നല്ല ചിന്തകൾ.. ആശംസ..!!

Unknown said...

ഒരു എഡിറ്റര്ക്ക് പണിയുണ്ട് :-). കവിത നല്ലത്.
ഒരു പ്രാർത്ഥനാഗാനം എന്നു പറയാം. കവിതക്ക് ശേഷമുള്ള കുറിപ്പിലാണ് ഏറ്റവും മികച്ച സന്ദേശമുള്ളത്. "സങ്കടങ്ങളില്‍ സമചിത്തത വെടിയാതെ സ്നേഹത്തോടെ സ്വീകരിച്ചു സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക,അപ്പോള്‍ ലഭിക്കുന്ന ആനന്ദം ഈ ലോകസുഖത്തേക്കാള്‍ വലുതാണ്,ഒപ്പം വരാനിരിക്കുന്ന സ്വര്‍ഗീയാനന്തം അതിലേറെ സുന്ദരവും". ഒരുമനുഷ്യനെ മുന്നോട്ട് നയിക്കുന്നത് ഈ ചിന്തയായിരിക്കണം. നശ്വരമായ ഈ ജീവിതത്തിലെ കേവലനേട്ടങ്ങള്ക്കായി മന:സ്സമാധാനവും സന്ന്തോഷവും നഷ്ടപ്പെടുത്തുവർ നിര്ഭാഗ്യവാന്മാര് തന്നെ.

Cv Thankappan said...

"നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്‍റെ ചിത്തം നിന്‍ വിളങ്ങിടും വിശുദ്ധിയില്‍ ‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ!"
Nalla varikal
Aasamsakal

aelypaily said...

vallappozhum daiva vicharam ullathu nallathanu....

ഷാജി നായരമ്പലം said...

വാക്കിനുള്ളരം കളഞ്ഞു വൃത്തബദ്ധമാക്കുവാ-
നൊക്കുകില്‍ത്തരും വിശേഷ പഞ്ചചാമരം ഗുണം!

പട്ടേപ്പാടം റാംജി said...

സമചിത്തത കൈവിടാതിരിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തിന്റെ മുക്കാല്‍ പങ്കും വിജയിച്ചു.

ഷാജു അത്താണിക്കല്‍ said...

നല്ല വാക്കുകൾ

മുസാഫിര്‍ said...

വായിച്ചു,
വരികളിലെ സന്ദേശം ഉള്‍കൊള്ളുന്നു..
അക്ഷരങ്ങളിലെ ഈ വെളിച്ചം
ഒരിക്കലും കെടാതിരിക്കട്ടെ..

ആശംസകള്‍..

Unknown said...

ജോമോൻ.. കവിതയേക്കാളുപരി , ഒരു പ്രാർത്ഥനാഗാനത്തിന്റെ സൗരഭ്യം നിറഞ്ഞുനിൽക്കുന്ന വരികൾ... മനോഹരമായിട്ടുണ്ട്..അല്പസ്വല്പം എഡിറ്റിംഗ് കൂടി നടത്തിയാൽ നന്നായിരിയ്ക്കും എന്ന് തോന്നുന്നു.. അവസാനത്തെ സന്ദേശവും വളരെ സുന്ദരം.. ഇനിയും ഇതുപോലെ മനോഹരമായ അക്ഷരക്കൂട്ടുകൾ ജന്മമെടുക്കട്ടെ എന്ന ആശംസകളോടെ... സ്നേഹപൂർവ്വം ഷിബു തോവാള.

ഫെമിന ഫറൂഖ് said...

ആത്മാര്‍ഥമായി എനിക്ക് പ്രാര്‍ത്ധിക്കാനുള്ള രണ്ടാമത്തെ പൊതുവിടം സ്കൂള്‍ മുറ്റമായിരുന്നു... കൂട്ടുകാര്‍ക്കൊപ്പം ഈണത്തില്‍ ഏറ്റു ചൊല്ലിയിരുന്ന ആ വരികളെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി.. ജീവിതം ഒരു പ്രാര്ത്ധനയാകട്ടെ.. ആശംസകള്‍ ..

Arif Zain said...

സന്ദേശം നന്നായി

mini//മിനി said...

നല്ല കവിത,, വേദനിക്കുന്നവന് ആശ്വാസം നൽകാൻ ദൈവം മുന്നിലുണ്ട്.

ശിവശങ്കരന്‍ എം said...

സിസ്റ്റർ മേരി ബെനിഞയുടെ വഴി തിരഞെടുത്തതിനു..അവരെ ഓർമ്മിപ്പിച്ചതിനു നന്ദി.

ajith said...

വിശ്വാസത്തിന്റെ ശോധന വിലയേറിയത്.....

പ്രാര്‍ഥനാഗാനം നന്നായിരിക്കുന്നു

Absar Mohamed said...

ചിന്തകള്‍ നന്നായി...
ആശംസകള്‍...

Aneesh chandran said...

നല്ല വരികള്‍ നല്ല ചിന്ത ..

Vinodkumar Thallasseri said...

കവിത എന്ന്‌ പറയാനാവില്ലെങ്കിലും നന്നായിട്ടുണ്ട്‌.

Mohamedkutty മുഹമ്മദുകുട്ടി said...

പ്രാര്‍ത്ഥന നന്നായി.

മുകിൽ said...

നല്ല പ്രാര്‍ത്ഥന.

ആമി അലവി said...

ദൈവമേ കൈതൊഴാം കാക്കുമാറാകണം...എന്ന് തുടങ്ങുന്ന പഴയ സ്കൂള്‍ പ്രാര്‍ത്ഥനാഗാനം ഓര്‍മിച്ചു...അതെ ഈണത്തില്‍ ഡോനുവിന്റെ വരികളും ചൊല്ലാം...കവിതയെന്നു പറയുനില്ല..പ്രാര്‍ത്ഥനാഗാനം കൊള്ളാം....

സേതുലക്ഷ്മി said...

അതെ .ഹൃദയ ശുദ്ധിയുള്ള ഒരു പ്രാര്‍ഥനാ ഗാനം തന്നെ.

ചന്തു നായർ said...

ആശംസകൾ

Unknown said...

നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ്ട്ടിചെയ്ത ദൈവമേ ദൃഷ്ടി നല്‍കി കാക്കണേ!
എല്ലാം നല്ലതിന് എന്നാ സന്ദേശം.... ഇത് വളരെ അര്‍ഥവത്തായ വരികള്‍ ആണ്... ഞാന്‍ ഭാവിയില്‍ ഒരു സ്കൂള്‍ തുടങ്ങിയാല്‍ പ്രാര്‍ഥന ഗാനം ഇത് തന്നെ.. നല്ല ചിന്തകള്‍ നല്ല സന്ദേശം

Unknown said...

നഷ്ടമല്ലതിന്നുമെന്റെ നേട്ടമെന്നുമോര്‍ക്കുവാന്‍
സൃഷ്ട്ടിചെയ്ത ദൈവമേ ദൃഷ്ടി നല്‍കി കാക്കണേ!
എല്ലാം നല്ലതിന് എന്നാ സന്ദേശം.... ഇത് വളരെ അര്‍ഥവത്തായ വരികള്‍ ആണ്... ഞാന്‍ ഭാവിയില്‍ ഒരു സ്കൂള്‍ തുടങ്ങിയാല്‍ പ്രാര്‍ഥന ഗാനം ഇത് തന്നെ.. നല്ല ചിന്തകള്‍ നല്ല സന്ദേശം

M. Ashraf said...

നല്ല വരികള്‍..മനസ്സിനെ ദൈവത്തോടുള്ള സ്‌നേഹത്തില്‍ ഉറിപ്പിച്ചു നിര്‍ത്തുമാറാകട്ടെ. അഭിനന്ദനങ്ങള്‍

നാച്ചി (നസീം) said...

കവിതക്ക് ശേഷമുള്ള കുറിപ്പിലാണ് ഏറ്റവും മികച്ച സന്ദേശമുള്ളത്.
aashamsakal

MOIDEEN ANGADIMUGAR said...

നന്നായിട്ടുണ്ട് വരികള്‍ .

മണ്ടൂസന്‍ said...

നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്‍റെ ചിത്തം നിന്‍ വിളങ്ങിടും വിശുദ്ധിയില്‍ ‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ !


നല്ല ചിന്തോദ്ദീപകമായ വരികൾ. നന്നായിട്ടുണ്ട്. ആശംസകൾ.

മണ്ടൂസന്‍ said...

നിന്നിലുള്ള സത്യവും എന്നിലുള്ള ഭക്തിയും
ഒന്നുചേര്‍ത്ത് നല്‍കണേ വിരക്തിയെന്‍ അശുദ്ധിയില്‍,
വിതുമ്പുമെന്‍റെ ചിത്തം നിന്‍ വിളങ്ങിടും വിശുദ്ധിയില്‍ ‍
വിളക്കുപോല്‍ വെളിച്ചമായി വിടര്ത്തന്നെ പടര്‍ത്തണെ !


നല്ല ചിന്തോദ്ദീപകമായ വരികൾ. നന്നായിട്ടുണ്ട്. ആശംസകൾ.

MINI.M.B said...

അക്ഷരപ്രാസം വരുത്താനുള്ള ശ്രമത്തിനിടയില്‍ ആശയം കൈവിടുന്നോ എന്ന് സംശയം... നന്നായി.

ശരത്കാല മഴ said...

@ ആയിരങ്ങളില്‍ ഒരുവന്‍, ആദ്യ കമന്റിനു നദി , വീണ്ടും വരണേ.........:)
@ചീരമുളക്, നല്ല കമന്റിനു നന്ദി, അടുത്ത തവണ കുറച്ചു കൂടി ശ്രദ്ധിക്കാം :)
@തങ്കപ്പന്‍ ചേട്ടാ, ഒരുപാടു നന്ദി !
@ചേച്ചി, വല്ലപോഴുമല്ല എപ്പോഴും ഉണ്ട് ദൈവ വിചാരം കേട്ടോ :)
@ഷാജി, വൃത്തം ഒന്നും അറിയില്ല .........കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം !
@റാംജി, വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !
@ഷാജുസ് , നന്ദി എന്ന രണ്ടു വാക്ക് !!!
@മുസാഫിര്‍ , തീര്‍ച്ചയായും ഈ പ്രകാശം അന്നയതിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ ...\
@ഷിബു തോവള, വായിച്ചതിനും കമന്റിയതിനും നന്ദി, ശ്രദ്ധിക്കാം കൂടുതല്‍ !
@ഫെമിന, നന്ദി, ഞാന്‍ സന്തോഷവാനാണ് തങ്ങളെ ഓര്‍മയിലേക്ക് കൂറ്റികൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ !
@ആരിഫ്‌, നന്ദി !
@മിനി, നൂറു ശതമാനം ശരി, ദൈവം മാത്രമേ ഉള്ളൂ...........
@ശിവശങ്കരന്‍ സര്‍, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരു പാട് നന്ദി !
@അജിത്തെട്ട, വീണ്ടും വീണ്ടും നന്ദി :) ഒന്ന് നേരിട്ട് സംസാരിക്കാന്‍ താല്പര്യമുണ്ട് കേട്ടോ :)
@അബ്സര്‍, വന്നതിനും വായിച്ചതിനും നന്ദി !
@അനീഷ്‌, അപ്പ പറഞ്ഞ പോലെ, നന്ദി :)
@ വിനോദ് , നദി കേട്ടോ :)
@മുഹമ്മദ്‌ ഇക്ക, വന്നതിനും വായിച്ചതിനും നന്ദി !
@മുകില്‍, നന്ദി !!!
@അനാമിക, ആ ട്യുനില്‍ പാടാന്‍ എനിക്ക് ഒക്കുന്നില്ല ........ഒരു പക്ഷെ എന്റെ മനസ്സില്‍ വേറൊരു ട്യുന്‍ ഉള്ളത് കൊണ്ടായിരിക്കും, അഭിപ്രായത്തിന് നന്ദി !
@സേതു ചേച്ചി, നന്ദി കേട്ടോ, പ്രര്തനശംസകള്‍ !
@ചന്തു ജി, നന്ദി !
@വിഗുസ്, നീ സ്കൂള്‍ തുടങ്ങുമ്പോള്‍ ഞാന്‍ എന്തായാലും വന്നു നോക്കും, ഈ വരികളാണോ ചെല്ലുന്നത് ഏന് അറിയാന്‍ :) അപ്പൊ നീ പിടിക്കപെട്ടാല്‍ നിന്റെ കഥ ഞാന്‍ അവിടെ കഴിക്കും :) വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി കൂട്ടുകാരാ :)
@അഷറഫ് ഇക്ക, നന്ദി കേട്ടോ, വീണ്ടും വരണേ ....
@നചി, നമള്‍ വീണ്ടും കാണും :) നന്ദി !
@മോഇദീന്‍ , നന്ദി !
@മണ്ടൂസന്‍, നല്ല അഭിപ്രായത്തിന് നന്ദി, വീണ്ടും കാണാം :)
@മിനി, ഞാന്‍ മനപൂര്‍വം അക്ഷര പ്രാസം നടത്താന്‍ ശ്രമിച്ചട്ടില്ല, മനസ്സില്‍ വന്ന വരികള്‍ എഴുതി എന്നെ ഉള്ളൂ . എന്തായാലും കൂടുതല്‍ ശ്രദ്ധിക്കാം ഇനി എഴുതുമ്പോള്‍ :)

Mohiyudheen MP said...

നല്ല ചിന്തകൾ..

KOYAS KODINHI said...

കുറച്ചു താമസിച്ചാ എത്തിയത് എന്നാലെന്താ നേരുള്ള ഒരു കവിത വായിച്ചു,ആശംസകള്‍

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

മനോഹരമായ സന്ദേശം........വളരെ ഇഷ്ടമായി !ആശംസകള്‍ !

ഇനിയും നന്നായി എഴുതാം. ആശംസകള്‍ !

പ്രാര്‍ത്ഥനകളോടെ,

സസ്നേഹം,

അനു

Echmukutty said...

ആശംസകൾ.

Areekkodan | അരീക്കോടന്‍ said...

നല്ല സന്ദേശം

Jefu Jailaf said...

വായനക്ക് ശേഷം സ്കൂള്‍ മുറ്റം ഓര്‍മ്മയില്‍ തെളിഞ്ഞു.. ആശംസകള്‍.. നല്ല വരികളും നല്ല ചിന്തയും..

ശരത്കാല മഴ said...

@ മോഹി, ഒറ്റവാക്കില്‍ ഉത്തരം എഴുതികളയല്ലേ :) നന്ദി , വീണ്ടും വരണേ ....

@കൊയാസ്, വളരെ നന്ദി വന്നതിനും വായിച്ചതിനും പിന്നെ കമ്മന്റിയതിനും !!!

@അനു, അവസാനം എന്റെ ബ്ലോഗ്ഗില്‍ വന്നു :) വളരെ അധികം സന്തോഷം .............വീണ്ടും കാണാം !

@എച്ചുംകുട്ടി, നന്ദി !

@അരീകോടന്‍ ചേട്ടാ, വീണ്ടും വീണ്ടും നന്ദി :)

@ജെഫു, ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതെ ജീവിക്കട്ടെ .............നല്ല കമ്മന്റിനു നന്ദി !

അറേബ്യന്‍ എക്സ്പ്രസ്സ്‌ said...

വിശ്വാസത്തിന്‍റെ ചിന്ത ഉണര്‍ത്തുന്ന വരികള്‍. നന്നായിട്ടുണ്ട്. ആശംസകള്‍.

ശരത്കാല മഴ said...

@ അറേബ്യന്‍ എക്സ്പ്രസ്സ്‌ , വന്നതിനും വായിച്ചതിനും നന്ദി കൂടുകാരാ .....വീണ്ടും വരണേ:)

Joselet Joseph said...

ജോമോനെ...
ഇതൊരു ഒരു ഒന്നൊന്നര കവിതയായിപ്പോയല്ലോ,
ആബേലച്ചന് പകരം ആളില്ലാതിരിക്കുകയായിരുന്നു. :)

ശരത്കാല മഴ said...

@ ജോസ്, അത്രയ്ക്കും ഒന്നും വേണ്ട, ഞാന്‍ പാവം ജീവിച്ചു പൊക്കോട്ടെ, ഈ കമന്റ്‌ വായിച്ച സമയത്ത് കിട്ടിയ എനര്‍ജി കുറച്ചും ഒന്നും അല്ലാട്ടോ, ഒരുപാട് നന്ദി !!!!

Unknown said...

അളിയാ സൂപ്പര്‍

ശരത്കാല മഴ said...

@ജോ, നല്ല അഭിപ്രായത്തിന് നന്ദി !

Unknown said...

;)