Tuesday, September 11, 2012

അത്താഴത്തിനു ഇന്ന് !
അക്ഷരങ്ങള്‍  വേവിച്ചു വിശക്കുന്നവര്‍ക്ക്
അത്താഴത്തിനു വിളമ്പുന്നവരുണ്ട്,
അത് കഴിച്ചു ചിലര്‍ പശിയടക്കും 
മറ്റു ചിലര്‍ ഒരു മോഹാലസ്യത്തില്‍  മയങ്ങും.

ചിലരുടെ പാത്രങ്ങളില്‍ അക്ഷരങ്ങള്‍ അവശേഷിക്കും
മറ്റു ചിലര്‍ അത് കൊണ്ടുപോയ് പട്ടിക്കോ പൂച്ചയ്ക്കോ  വിതറും,
വേറെ ചിലര്‍ അത് നേരെ എച്ചില്‍ കുട്ടയില്‍ ഏറിയും
വിഷമെന്നോര്‍ത്തു കഴിച്ചു പിടഞ്ഞു മരിക്കുന്നവരും കുറവല്ല ,

കുറെ പേര്‍ക്ക് അത്താഴം കഴിഞ്ഞാല്‍
കണ്ണീര്‍ കോപ്പ കഴുത്തു മുട്ടെ  മോന്തണം
ബാക്കിയുള്ളവര്‍  സന്തോഷ വീഞ്ഞ് നുരയും
ദഹനം അപ്പോഴും വിസര്‍ജനത്തിനു വിട്ടുകൊടിക്കില്ല !

കഴിച്ച വാക്കുകള്‍ കൈയിട്ടു ശര്‍ധിക്കുന്നവരെയും കാണാം  
ഒപ്പം ഒഴിഞ്ഞവയറില്‍ അക്ഷരങ്ങള്‍ക്ക്  വേണ്ടി വിശക്കുന്നവരും,
എനിക്കൊന്നുറങ്ങണം കാരണം വാക്കുകള്‍ തിന്നെന്റെ പള്ള  നറഞ്ഞു,
നിങ്ങള്‍ ഇതില്‍ ഏതെങ്കിലും  കൂട്ടത്തില്‍ പെടുമോ ആവോ  ??? 


ചിത്രങ്ങള്‍ക്കു കടപ്പാട് ഗൂഗിള്‍ !

38 comments:

ചന്തു നായർ said...

ആദ്യവായന ഞാനായിരിക്കും.അഹുകൊണ്ട് തന്നെ ഒരു അഭിപ്രായം പറയുന്നില്ലാ...ക്ഷമിക്കുക

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്വാദിഷ്ടമായ സദ്യ.വയര്‍ നിറഞ്ഞു..

ഷാജു അത്താണിക്കല്‍ said...

നല്ലത് എഴുതാനും ,നന്മ പറയാനും ആളുകൾ ഒരുപാടുണ്ട് , പക്ഷെ ! അവ എത്രത്തോളം ക്രിയാത്മകമാണെന്ന് നാം ചിന്തിക്കണം, ഒരു തരം ചർത്തിക്കലിൽ വാക്കുകൾ കാണുമ്പോൾ...

ശക്തമായി ചില കാര്യങ്ങൾ പറഞ്ഞു

പ്രഭന്‍ ക്യഷ്ണന്‍ said...

കഴിക്കാന്‍ പറ്റുന്ന എന്തു കിട്ട്യാലും ഞാന്‍ കഴിക്കും.
ഇതിപ്പോ...എന്തു ടേസ്റ്റ് എന്നു പറയാനെനിക്കറിയില്ലല്ലോ..!
എന്നാലും, പാചകം നന്നായിരിക്ക്ണ്..!

ഒത്തിരി ആശംസകള്‍നേരുന്നു.
സസ്നേഹം..പുലരി

മന്‍സൂര്‍ ചെറുവാടി said...

ഇങ്ങിനെ വ്യത്യസ്തമായ സംഗതികള്‍ വരട്ടെ
നന്നായിട്ടുണ്ട് ട്ടോ
ആശന്സകള്‍

മുകിൽ said...


അതാപ്പോ ഞാനും ആലോചിക്കണേ..

ente lokam said...

നന്നായിട്ടുണ്ട് ആശയം...

വിത്ത് എറിഞ്ഞ വിതക്കാരന്റെ ഉപമ
ബൈബിളില്‍ ഉണ്ട്..ചില വിത്തുകള്‍ നല്ല
നിലത്ത് വീണു മുളച്ചു...ചിലത് പക്ഷികള്‍
കൊത്തിതിന്നു..ചിലത് പാറയില്‍ വീണു..
ചിലവയെ മുള്ളുകള്‍ ഞെരിച്ചു വളരാന്‍
അനുവദിച്ചതെയില്ല....
നമ്മള്‍ ഒക്കെ നല്ല നിലത്ത് വീണു വളര്‍ന്നു കിട്ടാന്
ആഗ്രഹിക്കാം അല്ലെ അക്ഷരങ്ങളെപ്പോലെ...‍

Vp Ahmed said...

എത്രയധികം വിഭവങ്ങള്‍ നിരത്തിയ ബുഫെ ആയാല്‍ പോലും തെരഞ്ഞെടുത്തെ തിന്നുള്ളൂ. അതിനാല്‍ തന്നെ ദഹനക്കുറവും അത് കാരണം വേണ്ടി വരുന്ന കയ്യിട്ടു ചര്‍ദ്ദിയും ഉണ്ടാകാറില്ല. അക്ഷരങ്ങളായാലും ................

alimajaf said...

സംബഹവം വറൈറ്റി ആയിട്ടുണ്ട്. കുറെ ചിന്തിപ്പിച്ചു

mini//മിനി said...

അക്ഷരങ്ങൾക്ക് വില അല്പം കൂടുതലാണ്, വിശപ്പ് കഴിഞ്ഞ് മറ്റുള്ളവ

VIGNESH J NAIR said...

വെത്യസ്തമായ ഒരു ചിന്ത ആണ്.... അക്ഷരങ്ങള്‍ ആളുകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക്‌ ഇതില്‍ നിന്ന് അറിയാം. അല്പഞാനികള്‍ ശര്‍ദിക്കാറും ഉണ്ട്.... ഈ ചിന്തകള്‍ ഇഷ്ടമായി

കാത്തി said...

ചിന്തകള്‍ ചിറകുവിരിച്ചു പറന്നല്ലോ..ഇനിയും വിരിയട്ടെ വ്യത്യസ്തചിന്തകള്‍ ആശംസകള്‍..

Vinodkumar Thallasseri said...

അക്ഷരത്തെ ആഹാരവുമായി ബന്ധപ്പെടുത്തിയത്‌ നന്നായി. പക്ഷേ, ഒന്നു കൂടി മിനുക്കണം.

കണ്ണന്‍ | Kannan said...

ഓ അങ്ങിനൊന്നും ഇല്ലാന്നേ, തിരിഞ്ഞുകടിക്കാത്ത എന്തും തിന്നും/വായിക്കും.. ഈ പറഞ്ഞതൊക്കെ ചിലപ്പോ ചെയ്തെന്നും വരും :)

വെള്ളിക്കുളങ്ങരക്കാരന്‍ said...

വേറിട്ട ചിന്ത ....നന്നായിരുക്കുന്നു

നിസാരന്‍ .. said...

എനിക്കീ കവിതകള്‍ ദഹിക്കാന്‍ സമയമെടുക്കും.. ഇവിടെ മൊത്തം ദാഹനമാണല്ലോ വിഷയം.. നല്ല ആശയം..

SREEJITH NP said...

കുറെ അക്ഷരങ്ങള്‍ ചവചിറക്കാന്‍ ഞാനും ശ്രമിച്ചു, ഇടയ്ക്കു കല്ല്‌ കടിക്കുന്നു, ചിലത് മുള്ള് പോലെ കുത്തികീറുന്നു, മറ്റുചിലത് ആമാശയത്തില്‍ വിഷം വിതറുന്നു.

കവിത നന്നായി കേട്ടോ.

Cv Thankappan said...

'ഇന്നത്തെ അത്താഴം' നന്നായിരിക്കുന്നു.
'മേമ്പൊടി'യൊന്നും വേണ്ട! ഇനിയും
ശ്രേഷ്ഠമായ വിഭവങ്ങള്‍ ഒരുക്കാന്‍
കഴിയട്ടെ എന്നാശംസിക്കുന്നു.

Absar Mohamed said...

വ്യത്യസ്തമായ വിഷയം നന്നായി അവതരിപ്പിച്ചു മോനൂസേ,,,

ജോ മിസ്റ്റെരിയോ said...

:-)

Jomon Joseph said...

@ ചന്തു ചേട്ടാ, ഹ്മം, ആദ്യം വന്നു മിണ്ടാതെ പോയ്കളഞ്ഞല്ലോ :(

@മുഹമ്മദ്‌ ജി ,വന്നതിനും വായിച്ചതിനും നന്ദി !

@ഷാജു,ശരിയാണ് ചില കാര്യങ്ങള്‍ പറയാതെ മനസിലാകില്ല എന്ന് വന്നാല്‍ നമ്മള്‍ സ്വരമുയര്‍ത്തെണ്ടി വരും !

@പ്രബന്‍ ജി അങ്ങനെ കിട്ടുന്നതെല്ലാം കഴികരുത്തു കേട്ടോ ,പണി പാളും :) ഈ വഴി വന്നതിനു നന്ദി !

@മന്‍സൂര്‍ ജി, ഈ ഉര്‍ജ്ജം ഉള്‍കൊള്ളുന്നു, നന്ദി ആ വാക്കുകള്‍ക്ക്!

@മുകില്‍ ചേച്ചി, ഒത്തിരി ആലോച്ചികണ്ട, അത്താഴം കഴിച്ചോളൂ :) വിശപ്പന്നല്ലോ എല്ലാവുടെയും ശത്രു !

@എന്റെ ലോകം, ആ പറഞ്ഞത്‌ നൂറു ശതമാനം ശരി, ആ ഉപമ ഇവിടെ നന്നായി ചേരുന്നുണ്ട് !

@അഹമ്മദ്‌ ഇക്ക, അങ്ങനെ വേണം, വയറു കണ്ടും മനസ് കണ്ടും തിന്നണം ,അപ്പൊ കാര്യമായ പ്രശങ്ങള്‍ ഉണ്ടാവില്ല :) നന്ദി !

@അലി , കമന്റിനു നന്ദി, നമ്മുക്ക് കൂടുതല്‍ ചിന്തിക്കാം !

@മിനി ചേച്ചി, ആ വില എല്ലാവരും അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ ,വിശപ്പ്‌ കഴിഞ്ഞേ മറ്റേ എന്തും ഉള്ളൂ, സത്യം ചേച്ചി !

@വിഗുസ്, നീ കാരണം ആണ് ഈ അഭ്യന്സങ്ങളൊക്കെ ഞാന്‍ ചെയ്യുന്നത്, ഉത്തരവാദിത്യം എത്റെടുകേണ്ടി വരും കേട്ടോ :)

@അനീഷേ, എന്നാലും ആ കപ്പ കറി കഴിക്കാന്‍ നീ വിളിച്ചില്ലല്ലോ ,ഇനി ഞാന്‍ മിക്കവാറും എന്റെ ചിറകു വിരിച്ചു അങ്ങോടു ഒരു വരവുണ്ട് :)

@വിനോദ് കുമാര്‍ , കംമെനിന്ടു നന്ദി!

@കണ്ണന്‍, ആ പറഞ്ഞത് ഇഷ്ട്ടായി , പക്ഷെ എന്തും കഴിക്കാന്‍ നോക്കരുത് ചിലപ്പോള്‍ വിഷം തന്നാലോ :) നന്ദി സുഹുര്ത്തെ !

@വെള്ളികുലങ്ങരക്കാരന്‍ , വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

@നിസാരന്‍ , ദഹനം നടന്നു കാണും എന്ന് വിശ്വസിക്കുന്നു :) നന്ദി മാഷെ !

@ശ്രീജിത്ത്‌, കല്ല്‌ കടിച്ചാലും കുഴാപ്പമില്ല, ആമാശയത്തില്‍ വിഷം വിതറരുത്‌ കേട്ടോ :) നന്ദി കൂട്ടുകാരാ !

@തങ്കപ്പന്‍ ചേട്ടാ, ചേട്ടന്റെ വാക്കുകള്‍ എപ്പോഴും ഒരു പ്രചോദനം ആണ് ,നന്ദി !

@അബ്സര്‍ ജി , ശോ ശ്വീറ്റ് :) ഞാന്‍ സുഖിച്ചു കേട്ടോ , സന്തോഷമായി, നന്ദി !!!

@ജോ , നിന്റെ ചിരി ഞാന്‍ കൊല ചിരി ആക്കും പറഞ്ഞില്ല എന്ന് വേണ്ട ,മര്യാദയ്ക്ക് മിണ്ടിയിട്ടും പറഞ്ഞിട്ടും പോടാ :) നന്ദി !

ജോസെലെറ്റ്‌ എം ജോസഫ്‌ said...

ഇതിലെ ആശയം കവിതയുടെ താളത്തില്‍ നന്നാക്കിയെഴുതാന്‍ ജോമോന് കഴിയും. വിളമ്പിയത് എനിക്ക് അത്ര തൃപ്തിയായില്ല.

Mubi said...

അക്ഷര സദ്യ നന്നായി...

Jomon Joseph said...

@ ജോസ്, തുറന്ന അഭിപ്രായത്തിന് നന്ദി, കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും :)

@മുബി, വന്നതിനും വായിച്ചതിനും നന്ദി, വീണ്ടും വരണേ!

Jefu Jailaf said...

ഒരു ചെയ്ഞ്ച് അനുഭവപ്പെട്ടു.. ആശംസകള്‍..

Jomon Joseph said...

@ ജെഫു, ഈ മാറ്റം നല്ലതാണെന്ന് വിശ്വസിച്ചോട്ടെ ? :) നന്ദി മാഷെ !

Ashraf Ambalathu said...

ഇതില്‍ ഏതു വിഭാഗത്തില്‍ ഞാന്‍ പെടുന്നു എന്നെനിക്കു അറിയാത്തതുകൊണ്ട്, ഒരാശംസ മാത്രം നേരാം.

Shaleer Ali said...


കഴിച്ച വാക്കുകള്‍ കൈയിട്ടു ശര്‍ധിക്കുന്നവരെയും കാണാം
ഒപ്പം ഒഴിഞ്ഞവയറില്‍ അക്ഷരങ്ങള്‍ക്ക് വേണ്ടി വിശക്കുന്നവരും, ......
എനിക്കും വല്ലാതെ വിശക്കുന്നു ....
കനലടങ്ങിയ കവിതകളുടെ അടുപ്പുകളില്‍
അക്ഷര കലങ്ങള്‍ ശൂന്യമാണ് ....
ഞാനിറങ്ങട്ടെ.... കുചേലന്റെ കീറ തുണിയുമായി ..
ഒരു നേരത്തെ അര വയറിനുള്ള അക്ഷരങ്ങള്‍ തേടി.... !! ;)

Jomon Joseph said...

@അഷ്‌റഫ്‌ ,വന്നതിനും വായിച്ചതിനും നന്ദി .

@ശലീര്‍, നിന്റെ കമന്റ്‌ എന്റെ കവിതയേക്കാള്‍ എത്രയോ മനോഹരം ,ഇത്തരം കാവ്യാത്മകമായ ഒരു കമന്റ്‌ കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു ,നന്ദി കൂട്ടുകാരാ !

Mohiyudheen MP said...

വ്യത്യസ്ഥ ശ്രമത്തിന് അഭിനന്ദനങ്ങൾ ജോമോൻ... ഓരോരുത്തർക്കും പറയുന്നതിനോട് നീതി പാലിക്കാൻ കഴിയാറില്ല, അപ്പോൾ അത് ചർദ്ദിച്ച് കളഞ്ഞേ പറ്റൂ... :) ഈ അക്ഷര സദ്യക്ക് ആശംസകൾ

sumesh vasu said...

വ്യത്യസ്തതയുണ്ട് ആശയത്തിൽ, പല രീതിയിലും വ്യാഖ്യാനിക്കാം, കുറച്ച് കൂടി നന്നാക്കാം ലേ..

kochumol(കുങ്കുമം) said...

നല്ല അക്ഷരസദ്യ വയര്‍ നിറഞ്ഞു ..


Jomon Joseph said...

@മോഹി,ഈ വഴി വന്നതിനും വായിച്ചതിനും നന്ദി .

@സുമു,ശ്രമിക്കാം കേട്ടോ :) കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ഊട്ടി :)

@കൊച്ചുമോള്‍,വിശപ്പ്‌ മാറിയല്ലേ , നന്ദി കേട്ടോ :)

Nena Sidheek said...

ഇതൊണ്ടോന്നും വയറ് നിറയില്ല അണ്ണാ.. ലെന്ച്ചും കൂടി പോരട്ടെ .

Jomon Joseph said...

@നെനാ ,വിശപ്പ്‌ കൂടുതല്‍ ആണല്ലേ :) വായിച്ചതിനു നന്ദി കേട്ടോ ! വീണ്ടും കാണാം !

mad|മാഡ്-അക്ഷരക്കോളനി.കോം said...

നല്ല സദ്യ..പക്ഷെ വിശപ്പു മാറിയിട്ടില്ല..ഇനിയും വിഭവങ്ങൾ വരട്ടെ

mad|മാഡ്-അക്ഷരക്കോളനി.കോം said...

നല്ല സദ്യ..പക്ഷെ വിശപ്പു മാറിയിട്ടില്ല..ഇനിയും വിഭവങ്ങൾ വരട്ടെ

Jomon Joseph said...

@അര്‍ജുന്‍ ഇച്ചിരി കഷ്ട്ടപെട്ടാനെങ്കിലും ലിങ്ക് തപ്പി വായിച്ചതിനു നന്ദി കൂട്ടുകാരാ :)