Saturday, September 1, 2012

അപ്പോള്‍ അവന്‍ ആരായിരുന്നു ??? 
വാക്കുകള്‍ക്കു വേണ്ടി   ദാഹിച്ചത് എന്റെ  മനസായിരുന്നു,
ദാഹം ശമിപ്പിച്ചത് നീ ആയിരുന്നെങ്കിലും
ദാഹം ‍ ശമിപ്പിക്കപ്പെട്ടവന്‍  ഞാനല്ലായിരുന്നു. 

 
വേദനകള്‍  രുചിച്ചത് എന്റെ ശരീരമായിരുന്നു,
വേദന സംഹാരി ആയതു നീ ആയിരുന്നെങ്കിലും  
സുഖമാക്കപ്പെട്ടവന്‍   ഞാന്‍ ‍അല്ലായിരുന്നു !

 
ഹൃദയം പറിച്ചു കൊടുത്തവന്‍  ഞാനായിരുന്നു,
ഹൃദയം  സ്വന്തമാക്കപ്പെട്ടവള്‍ നീ ആയിരുന്നെങ്കിലും
ഒടുവില്‍  ഹൃദയമില്ലാത്തവന്‍  ഞാന്‍  ആയിരുന്നു !!!(സ്നേഹം സ്വീകരിക്കുന്നതിനെക്കാള്‍   കൂടുതല്‍ കൊടുക്കുന്നവരാകണം മനുഷ്യര്‍ ...... 
നിസ്വാര്‍ത്ഥ സ്നേഹം മനസ്സില്‍ കരുതുന്ന എല്ലാ നല്ല സ്നേഹിതര്‍ക്കും എന്റെ പ്രണാമം )
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

38 comments:

ഫെമിന ഫറൂഖ് said...

ശെരിക്കും ആരായിരുന്നു അവന്‍ ...?

ഷാജു അത്താണിക്കല്‍ said...

ഹൊ അവനായിരുന്നൊ

aelypaily said...

avanteyoru karyam....

Vp Ahmed said...

കുഴക്കിയല്ലോ.

hafeez said...

കൊള്ളാം ജോമോനേ

hafeez said...
This comment has been removed by a blog administrator.
ജീ . ആര്‍ . കവിയൂര്‍ said...

അത് കൊണ്ടാരും പ്രണയിക്കാതെ ഇരിക്കുമോ നല്ല കവിത

ചീരാമുളക് said...

വാക്കുകൾ ചേർത്തെഴുതിയാൽ അൽപ്പം കൂടി വായനാസുഖം കിട്ടും

കാത്തി said...

എന്റെ പ്രണാമം

ajith said...

കടംകവിത....

അവന്‍ ആര്‍?

Vinodkumar Thallasseri said...

Love gives not but itself and
takes not but from itself.

K. Gibran

ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയത്‌.

c.v.thankappan said...

വിശാലഹൃദയം...
ആശംസകള്‍

BINDU said...

എത്ര കിട്ടിയാലും എത്ര നല്‍കിയാലും മതിയാകാത്ത ഒന്ന് മാത്രമേ ഉള്ളു ..സ്നേഹം

sumesh vasu said...

അങ്ങനെയൊക്കെയാവുമ്പോഴാണു ഒരു സുഖം,.....

.ഒരു കുഞ്ഞുമയില്‍പീലി said...

ഇന്നും അറിയാത്ത നിഗൂഡത , ലളിതമായ ചിതറിയ ചിന്തകള്‍ കോര്‍ത്ത്‌ വെച്ചു, ആശംസകള്‍ ഇനിയും എഴുതുക ,ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Rainy Dreamz ( Shejeer) said...

കൊള്ളാം.... സുന്ദരമായിരിക്കുന്നു....

അത് അവളായിരുന്നു, ഒരു കുഞ്ഞു ചെമ്പകപ്പൂ മൊട്ടു പോലെ എന്റെ മനസിൽ സുഗന്ധം വിതറിയ അവൾ...

VIGNESH J NAIR said...

അവളെ കെട്ടിയ പയ്യന്‍ ആരികും അവന്‍....
നനായി... ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഞാനല്ല

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ആരാ.. ആവോ..??? നന്നായിട്ടുണ്ട്.. ആശംസകൾ..!!

Absar Mohamed said...

ആരവന്‍

Areekkodan | അരീക്കോടന്‍ said...

):

ചന്തു നായർ said...

ആശംസകൾ

പൈമ said...

ലിങ്ക് കിട്ടി ...നന്നായി ..വല്യ അഭിപ്രായം പറയാന്‍ ഒന്നും എനിക്ക് അറിയില്ല

kochumol(കുങ്കുമം) said...

ജോമോനെ യാരവന്‍.. ?

മുസാഫിര്‍ said...

കലക്കി ട്ടോ ജോ..
ആശംസകള്‍..

Vishnu NV said...

ആശംസകള്‍

Sindura S said...

സ്‌നേഹം ത്യാഗമെന്നവള്‍ പറഞ്ഞപ്പോള്‍
ഞാന്‍ കരഞ്ഞു,,,
എന്റെ കണ്ണീരില്‍ കുതിര്‍ന്ന നോട്ടത്തില്‍
അവള്‍ നനഞ്ഞു...
ഇപ്പോള്‍ അവളും പറയുന്നു...
ത്യാഗവും സ്‌നേഹം തന്നെ....

പ്രവീണ്‍ ശേഖര്‍ ( ഭദ്രന്‍ ) said...

Good lines, good presentation ..keep it up..

SHANAVAS said...

അതീവ സുന്ദരമായ വരികള്‍.. നല്ല അവതരണം.. ആശംസകളോടെ,

Mohiyudheen MP said...

heart എടുത്ത് കൊടുക്കുമ്പോൾ സൂക്ഷിക്കുക, കാരണം അവസാനം അതില്ലാത്തവനാവും

Jomon Joseph said...

@ ഫെമിന, കന്നി കമെന്റിനു നന്ദി, അവന്‍ ആരും ആയികൊള്ളട്ടെ, എന്നെക്കാളും ഫേമസ് എപ്പോ അവനാ :(

@ഷാജു, അപ്പൊ കണ്ടു പിടിച്ചു കളഞ്ഞല്ലേ കൊച്ചു ഗള്ളന്‍ :)

@ചേച്ചി, എന്നാലും അവന്‍ ആ ചതി എന്നോട് ചെയ്തല്ലോ :(

@ആഹ്മെദ്‌ ഇക്ക, ഞാനും കുഴങ്ങി ഇരിക്കുവാ :)

@ഹഫീസ് , നന്ദി കേട്ടോ :)

@കവിയൂര്‍ ചേട്ടാ, ഞാനും വെറുതെ വിടാന്‍ ഉദേഷിചിട്ടില്ല, വിടില്ല ഞാന്‍ :)

@ചീര മുളക് , ശ്രദ്ധിക്കാം കേട്ടോ, വായിച്ചതിനു നന്ദി !

@അനീഷ്‌, മോനെ കത്തി, ആ പ്രനാമത്തിന്റെ അര്‍ഥം, എനിക്ക് മനസിലായി കേട്ടോ :)\

@അജിത്തെട്ട, അവന്‍ ആരെന്ന്നുല്ലതല്ല , ആ കടം കവിത കമന്റ്‌ എനിക്ക് ഇഷ്ട്ടായി :)

@വിനോദ് കുമാര്‍, ഓര്‍മകളില്‍ നിന്നെടുത്തു എഴുതിയ ആ വരിക് നന്ദി !

@തങ്കപ്പന്‍ ചേട്ടാ, അത്ര വിശാലം ഒന്നും അല്ല എന്റെ ഹൃദയം:) വായിച്ചതിനു നന്ദി കേട്ടോ , വീണ്ടും വരന്നെ !

@ബിന്ദു, ആ പരനജ്ത് സത്യം,എത്ര കിട്ടിലയാലും മതിവരാത്ത ഒന്നാണല്ലോ സ്നേഹം !

@ സുമേഷ്, ആ സുഖം നന്നായി അനുഭാവിചോല് :)

@ഷാജു കുട്ടാ , ആ കമന്റില്‍ എല്ലാം ഉണ്ട്, ഇഷ്ട്ടായി ..........മര്‍മം തന്നെ കേറി പിടിച്ചു കേട്ടോ :)

@ശേജീര്‍ , ഏതാ ആ ചെമ്പക പൂമുട്ടു ?? ഹ്മ്മം നടക്കട്ടെ നടക്കട്ടെ ..............നന്ദി കേട്ടോ :)

@വിഗുസ്, അവസാനം അങ്ങ് കണ്ടുപിടിച്ചു കളഞ്ഞല്ലോ :) നന്നായി !

@രംജി ജി, ആശ്വാസം ആയി, അത് താങ്കള്‍ അല്ലല്ലോ :)

@ആയിരങ്ങളില്‍ ഒരുവന്‍ , വന്നതിനും വായിച്ചതിനും നന്ദി !

@അബ്സര്‍, യെതവന്‍??? :)

@അരീകോടന്‍ , നന്ദി !

@ചന്തു ചേട്ടാ, നന്ദി !

@പൈമാ, വന്നത്നും വായിച്ചതിനും നന്ദി !

@കൊച്ചുമോള്‍, ഏതാവന്‍??? :)

@മുസാഫിര്‍, ഇഷ്ട്ടായി ആ കമന്റ്‌, നന്ദി, വീണ്ടും വരന്നെ :)

@വിഷ്ണു, നന്ദി !

@സിന്ധുര, അവസാനം സ്നേഹം മാത്രമായി .............വായിച്ചതിനു നന്ദി !

@പ്രവീണ്‍, നാരങ്ങ മുട്ടായി വാങ്ങിച്ചു തരട്ടോ :) നന്ദി !

@ഷാനവാസ് ഇക്ക , ഒരു പാട് നന്ദി, ഈ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു .

@മോഹി, ഹൃദയം അത് മാത്രമേ ബാക്കി ഉള്ളു, അത് ആര്‍ക്കും കൊടിക്കില്ല കേട്ടോ :)

എല്ലാവര്ക്കും നന്ദി!

സഹയാത്രികന്‍ I majeedalloor said...

നല്ല വരികള്‍ ..

പക്ഷെ ഇടക്കുള്ള
'ദാഹം ‍ ശമിപ്പിക്കപ്പെട്ടവന്‍ '
'സുഖമാക്കപ്പെട്ടവന്‍ '
'ഹൃദയം സ്വന്തമാക്കപ്പെട്ടവള്‍ '

എന്നീ വാചകങ്ങള്‍ വായനസുഖം നഷ്ടപ്പെടുത്തി..

Jefu Jailaf said...

അവനൊരു വിഡ്ഢിആയിരുന്നോ.. അല്ലായിരിക്കാം.. എന്തായാലും വരികള്‍ മനോഹരം ജോമോന്‍ ..

Jomon Joseph said...

@സഹയാത്രികന്‍, അഭിപ്രായത്തിന് നന്ദി, അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം !

@ജെഫു, ഒരുപാടു നന്ദി വന്നതിനും വായിച്ചതിനും :) വീണ്ടും വരണേ !

sharun sankar said...

കൊള്ളാം കേട്ടോ..

Jomon Joseph said...

നന്ദി ശരുന്‍ , വന്നതിനും വായിച്ചതിനും :)

വെള്ളിക്കുളങ്ങരക്കാരന്‍ said...

നല്ല വരികള്‍ യാത്ര തുടരട്ടെ

Jomon Joseph said...

@വെള്ളികുലങ്ങര്കാരന്‍ ,ഈ വഴി വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി !