Monday, January 21, 2013

പ്രണയത്തിന്റെ ശൈത്യം :

 എന്റെ പ്രണയത്തിനു ഇതു  ശൈത്യകാലം 
 മരച്ചുറച്ച മനസിന്റെ മടുപ്പ്  കാലം, 
 മറവിയുടെ  ഓര്‍മയിലേക്ക് 
 മടിക്കാതെ നീ മറഞ്ഞത് എത്ര പെട്ടെന്നായിരുന്നു... 

 ചുംബനങ്ങള്‍ക്ക് ഇന്നു ചൂട് നഷ്ട്ടപെട്ടിരിക്കുന്നു 
 ചിറകുകള്‍  തളര്‍ന്ന പക്ഷിയെ പോലെ 
 എന്റെ പ്രണയം വിതാനങ്ങള്‍ വെറുത്തു  
 ഒരു  ചില്ലയില്‍ ചുരുണ്ട് കൂടിയിരിക്കുന്നു..  

 കണ്ണുകളിലെ കാമ കാഴ്ചയില്‍ ഇന്നു 
 അന്ധത പടര്‍ന്നിരിക്കുന്നു ....
 കരളിലെ കാമനകള്‍ക്ക്‌ 
 നിറം മങ്ങിയിരിക്കുന്നു 

 എന്റെ താഴ്വരയില്‍ ഇനി 
 വസന്തം വരില്ലെന്നോ ?
 വാക്കുകള്‍ക്കിടയില്‍ 
 മുറിഞ്ഞുപോയ എന്റെ ഹൃദയം 
 ഇനി തളിര്‍ക്കാതെ പൂക്കാതെ 
 വേനലിന്റെ വിയര്‍പ്പില്‍ 
 കരിയാതെ കണ്ണടച്ചുവെന്നോ...

 എന്റെ തപസ്സ് ഇനി ഒന്നിനുമാത്രം, 
 വെയില്‍ തപിച്ചെന്റെ  
 മഞ്ഞുമനസ്സുരുക്കി 
 മറന്നുപോയ പ്രണയത്തെ 
 തിരികെ കൊണ്ട് വരണം...
 എന്നിട്ട് എന്നിലെ എന്നെ 
 എനിക്ക് തിരിച്ചുപിടിക്കണം ......ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !


31 comments:

Vignesh J NAIR said...

എന്റെ പ്രണയവും മരിച്ചു. പക്ഷെ അത് ഉയര്‍ത്തെഴുന്നേക്കണ്ട. കാരണം ഇനിയും പ്രണയം ഉണര്‍ന്നാല്‍ അത് എന്റെ ഉറക്കം ആകും....

ശ്രീ said...

"മറന്നുപോയ പ്രണയത്തെ
തിരികെ കൊണ്ട് വരണം...
എന്നിട്ട്‌ എന്നിലെ എന്നെ
എനിക്ക് തിരിച്ചുപിടിക്കണം "

കൊള്ളാം

Cv Thankappan said...

കൊള്ളാം
ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

മഞ്ഞുമനസ്സുരുക്കി
മറന്നുപോയ പ്രണയത്തെ
തിരികെ കൊണ്ട് വരണം...
എനിട്ട്‌ എന്നിലെ എന്നെ
എനിക്ക് തിരിച്ചുപിടിക്കണം ......
ഇഷ്ടായീ ഈ വരികൾ

കാത്തി said...

മഞ്ഞുമനസ്സുരുക്കൂ മാഷെ എവിടെയാണ് ജോ ?

Echmukutty said...

കൊള്ളാം, ആശംസകള്‍.

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ...നല്ല വരികൾ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍

തുമ്പി said...

( എന്റെ പ്രണയത്തിനു ഇതു ശൈത്യകാലം മരച്ചുറച്ച മനസിന്റെ മടുപ്പ് കാലം,)എന്നെ ഞാനിവിടെ കണ്ടെത്തിയത് പോലെ...അത്കൊണ്ട് ഏറെയിഷ്ട്ടമായി.

ente lokam said...

പ്രണയം ശൈത്യത്തിനു വഴി മാറുന്നു എന്ന തോന്നല്‍
തന്നെ തിരിച്ചു പിടിക്കാന്‍ ഉള്ള വ്യഗ്രതക്ക്
കാവല്‍ ആവും...
നല്ല വരികള്‍.ആശംസകള്‍ ജോമോന്‍..

പട്ടേപ്പാടം റാംജി said...

തിരിച്ചു പിടിക്കണം.

Anonymous said...

ആശംസകള്‍..
വരികളില്‍ പ്രണയത്തെ തിരിച്ചുകൊണ്ടു വരാനുള്ള വെമ്പല്‍..അല്ലേ..

Muhammed Shameem Kaipully said...

പ്രണയത്തിന്റെ ദേവ ദാരുക്കള്‍ ഇനിയും പൂത്തുലയട്ടെ...നല്ല വരികള്‍ ...ആശംസകള്‍.

ajith said...

ഒരു റിജുവനേഷന്‍ തെറാപ്പി വേണം

Mubi said...

ജോ... കൊള്ളാം

നാച്ചി (നസീം) said...

എവിടെയും പ്രണയം ഇപ്പോഴും പ്രണയം പ്രണയിച്ചവര്‍ മരിക്കുന്നു പ്രണയത്തെ ബാക്കിയാക്കി

കൊള്ളാം

ആശംസകള്‍

kanakkoor said...

നന്നായി ഈ വരികള്‍ . പ്രണയത്തെ തിരികെ പിടിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു . ചിത്രം വളരെ യോജിച്ചത്

അനില്‍കുമാര്‍ . സി. പി. said...

പ്രണയത്തിന്റെയും ഒപ്പം എഴുത്തിന്റെയും താഴ്വരകളില്‍ പുതുവസന്തം വിരിയട്ടെ.

.ഒരു കുഞ്ഞുമയില്‍പീലി said...

പ്രണയം മറന്നുപോയെങ്കില്‍ ഓര്‍മ്മകളുടെ ചിറകിലേറി യാത്ര തുടങ്ങിയിരിക്കണം .ഇനി ആ ഓര്‍മ്മകളെ സ്നേഹിക്കാം ഓര്‍മ്മയുടെ അവശേഷിപ്പുകള്‍ അക്ഷരങ്ങളായി കുറിക്കൂ .ആ പ്രണയത്തേക്കാള്‍ മനോഹരമാകും അക്ഷരങ്ങള്‍ .പ്രണയത്തിന്റെ തീവ്രതയുള്ള വരികള്‍ .ആശംസകള്‍ സുഹൃത്തേ ഒപ്പം നന്മകള്‍ നേര്‍ന്നു കൊണ്ട് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ല വരികള്‍.
നല്ല പ്രാസം.
കവിത കൊള്ളാം

Shaleer Ali said...

എന്റെ തപസ്സ് ഇനി ഒന്നിനുമാത്രം,
വെയില്‍ തപിച്ചെന്റെ
മഞ്ഞുമനസ്സുരുക്കി
മറന്നുപോയ പ്രണയത്തെ
തിരികെ കൊണ്ട് വരണം...
എന്നിട്ട് എന്നിലെ എന്നെ
എനിക്ക് തിരിച്ചുപിടിക്കണം ......
മനോഹരം പ്രിയാ......... അതി മനോഹരം... :)

Jefu Jailaf said...

നല്ല വരികള്‍..... ആശംസകള്‍

Sureshkumar Punjhayil said...

Varanirikkunna ushnathinu munpu ...!

ManOharaM, Ashamsakal...! :)

പ്രയാണ്‍ said...

തിരിച്ചുപിടിക്കണം ......

kochumol(കുങ്കുമം) said...

കൊള്ളാം
നല്ല വരികള്‍

ചീരാമുളക് said...

നല്ല കവിത.
എന്റെതങ്ങിനെ തണുത്തുറഞ്ഞിരിക്കട്ടെ. ഇനിയും വെയിലേറ്റ് ഉണർന്നിരിക്കേ...വേണ്ട അത് വേദനയാണ്.

Naveen said...

etenikkotiri istayii

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

മഞ്ഞുകാലം കടന്നു പോകാറായി.വെയില്‍ നാളങ്ങളില്‍ മഞ്ഞുരുകട്ടെ.

തിരിച്ചു പിടിക്കാന്‍ കഴിയുന്ന പ്രണയം,നല്ലൊരു പ്രതീക്ഷയാണ്.

ജീവിതത്തിന്റെ താളലയങ്ങള്‍ ലഭിക്കട്ടെ.

കവിത നന്നായി,കേട്ടോ .

ആശംസകള്‍ !

സസ്നേഹം,

അനു

Dhanesh... said...

പ്രതീക്ഷയോടെ ഗ്രീഷ്മം വരും. വര്ഷം നിന്ന് പെയ്തു എല്ലാ ഓര്‍മകളെയും മായ്ച്ചു കളയുമ്പോഴേക്കും വസന്തം ആഗതമായിരിക്കും.

നല്ല വരികള്‍, ആശംസകള്‍.

ശരത്കാല മഴ said...

ഇവിടെ വന്നു ഈ പ്രണയത്തിന്റെ ശൈത്യം അറിഞ്ഞു പകര്‍ന്നു പോയ എല്ലവര്‍ക്കും എന്റെ സ്നേഹംനിറഞ്ഞ നന്ദി!!!

ബിലാത്തിപട്ടണം Muralee Mukundan said...

എന്റെ തപസ്സ് ഇനി ഒന്നിനുമാത്രം,
വെയില്‍ തപിച്ചെന്റെ
മഞ്ഞുമനസ്സുരുക്കി
മറന്നുപോയ പ്രണയത്തെ
തിരികെ കൊണ്ട് വരണം...