Wednesday, August 1, 2012

ഞാനും നീയും !


ഞാനും നീയും ! 



അരുവികള്‍ സമ്മാനിച്ച പുഞ്ചിരി മാറും മുന്പേ
പതുക്കെ ഞാന്‍ നിറച്ച നിന്‍ കണ്ണുകള്‍....
പലര്‍ക്കും ഞാന്‍ കൊടുത്ത വാക്കുകള്‍,
അതില്‍ പകുതിയും വീട്ടാനാവാതെ നീ !
പലവട്ടം തെറ്റി ഒഴുകിയ എന്‍ വിരലുകള്‍‍,
അതില്‍ ഒരുവട്ടം നിറഞ്ഞ നിന്‍ തൊടികള്‍..........
ആഷാടമേഘം വിതുമ്പിയ വിരല്‍ തൊട്ടു നാം
നനയുന്നു..... നിറയുന്നു...........കവിയുന്നു...........
ഒരു മാത്ര,നിറഞ്ഞൊഴുകുന്ന പുഴയായ്  നീ.......
മറുഭാഗം മടങ്ങുന്ന മഴയായ് ഞാന്‍  !


ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ !

10 comments:

പട്ടേപ്പാടം റാംജി said...

നീയായും ഞാനായും....

ajith said...

കൊള്ളാം....

നാച്ചി (നസീം) said...

കവിത കൊള്ളാം ........ഇഷ്ടപ്പെട്ടു ,വീണ്ടും വരാം

--

കൊമ്പന്‍ said...

പ്രപന്ജ മുഖത്തെ ആണോ കവി കാഴ്ച വെച്ചത്

Absar Mohamed said...

ഞാനും നീയും അതായത്‌ ഞമ്മള്...

വരികള്‍ കൊള്ളാം...

ആമി അലവി said...

മഴയും ..പുഴയും...കൊള്ളാട്ടോ....ഇഷ്ടമായി..

Mohiyudheen MP said...

അങ്ങനെ ജോമോനും കവിതയെഴുതി... ആശംസകൾ

kochumol(കുങ്കുമം) said...

കൊള്ളാല്ലോ പുഴയും മഴയും ..

Unknown said...

ജോയുടെ കവിതകള്‍ നല്ലതാണു... ഒരു മഹാ കവി ആവട്ടെ

ശരത്കാല മഴ said...

@റാംജി ചേട്ടാ, ആദ്യ കമന്റിനു നന്ദി !!!
@അജിതെട്ടനും നന്ദി !
@നാച്ചി, നന്ദി, വീണ്ടും വരണേ!
@കൊമ്പന്‍, പ്രപഞ്ച മുഖത്തെയല്ല, ചുമ്മാ അങ്ങ് എഴുതിയതാ :)
@ അബ്സര്‍ ജി ,ഞമ്മള്‍ തന്നെ :)
@അനാമിക, നന്ദി :)
@മോഹി, എനിക്കും ചെയ്യേണ്ടി വന്നു :) നന്ദി !
@കൊച്ചുമോള്‍, നന്ദി കേട്ടോ :)
@വിഗുസ്, അത്രയക്ക്‌ വേണോ ? അങ്ങനെയുള്ള യാതൊരു വ്യാമോഹവും ഇല്ല,ജീവിച്ചു പോണം അത്ര മാത്രം :)