Sunday, May 26, 2013

അധര്‍മ്മം !!!

അകലേയ്ക്ക് പറന്നു മറയുന്നൊരു
പക്ഷിയെ നോക്കി ,
അകലരുതെന്നു പറയാന്‍ നീ ആര് ?
ചിറകുകളില്ലാത്തവന്റെ
അതിരുകള്‍ ലഘിക്കാന്‍,
പക്ഷമോടിഞ്ഞൊരു
പക്ഷി  പോലുമല്ലാത്തവന്റെ
പരാജിത ശ്രമങ്ങളില്‍,
നിരന്തരമുയരുന്ന പരിഭവങ്ങള്‍ ,പരാതികളില്‍
ചെവികൊടുക്കാന്‍  കഴിയാതെ
അനാഥമായൊരു
ആകാശ സീമയിലെ
അനന്ത പര്‍വ്വമേ......
നിന്റെ പേരാണോ
അധര്‍മ്മം  !!!

3 comments:

ajith said...

പരാതികളില്‍ ചെവി കൊടുക്കാനാരുമില്ല

Mubi said...

:(

aneesh kaathi said...

അധര്‍മ്മം തലപ്പൊക്കുമ്പോള്‍ അവന്‍
ജന്മമെടുക്കും.നീതിയും ന്യായവും നടപ്പാക്കും