Thursday, May 23, 2013

കറുത്ത പെണ്ണ് !!!

ആ കണ്ണുകളിൽ കനലുണ്ട് 
കാത്തിരിപ്പിന്റെ,
കരളലിയിക്കുന്നൊരു 
കഥയുണ്ട്.......

കാണാകൊമ്പിൽ കാത്തു സൂക്ഷിച്ച 
കാമത്തിന്റെ കൈപ്പുണ്ട്,
കാലം കടഞ്ഞെടുത്ത 
കറുത്ത പ്രണയത്തിന്റെ 
കടലുണ്ട് .......... 

കാടും മേടും കടന്നെത്തിയ 
ക്ലേശം കലർന്നൊരു മനസുണ്ട് ,

കാക്ക കരയുന്നതും കാത്തു
വിരുന്നുകാരനായ് തന്നെ വിളിച്ചു  
കൊണ്ടുവരാൻ വരുന്ന 
കണവനെ കൊതിക്കുന്നൊരു 
കറുത്ത പെണ്ണുണ്ട് !!!

1 comment:

Unknown said...

വരികൾ ഒരുപാട് ഇഷ്ടപ്പെട്ടു, അനുവാദം ചോദിക്കാതെ എടുത്തുകൊള്ളട്ടെ ഒരിക്കലായി.