Thursday, May 23, 2013

ഓടി ഒളിക്കുന്നവരോട്

എന്നില്‍ നിന്നും ഓടി ഒളിക്കുന്നവരോട്
ഒരു വാക്ക്  !

ഓടുക, അകലാന്‍ കഴിയുന്നത്ര ദൂരത്തില്‍
പറക്കാന്‍ കഴിയുന്നത്ര വേഗത്തില്‍,
മറവിയുടെ മറവില്‍ പോയൊളിക്കുക. 

ഇനി എന്റെ അക്ഷരങ്ങളെ
ഞാന്‍ എറിഞ്ഞ തീകനലുകളെ, അതില്‍
നിന്റെ ഉള്ളു പൊള്ളിച്ച
മുറിപാടുകളെ കരിച്ചു കളയുക..

ഒരപേക്ഷ മാത്രം,
ഒരിക്കലും ഓടി തളരരുത്,
തളര്‍ന്നാല്‍ തന്നെ തിരിച്ചു നടക്കരുത്
അഥവാ തിരിച്ചു നടക്കേണ്ടി 
വന്നാലിനിയുമൊരു കണ്ടു മുട്ടലുണ്ടാവരുത് !

No comments: