Thursday, May 23, 2013

ഈ മഴയില്‍ !!!




ഇടവപ്പാതിയിലെ മഴനൂലുകള്‍
മനസില്‍ പെയ്യിച്ച കുളിരാണ് നീ ,
മടിച്ചുകിടുന്ന എന്റെ മനസിനെ രാത്രിയില്‍ 
ഇടിമിന്നലും വെട്ടലും കൊണ്ട് ഉറക്കാതെ
ഉണര്‍ത്തി ഉലര്‍ത്തി ഒരു ഭ്രാന്തനക്കിയിരിക്കുന്നു .

രാവോഴിഞ്ഞു മഴ പെയ്തൊഴിഞ്ഞു
പുലരി പൂക്കളെ തൊട്ടുണര്‍ത്തിയിട്ടും
പുതുനമ്പുനര്‍ത്തിയ പ്രണയം
എന്റെ മനസാകെ പെയ്തുകൊണ്ടിരിക്കുന്നു ,

തോര്‍ന്ന മഴയിലും വിടര്‍ന്ന പകലിലും
കുടയില്ലാതെ കൂട്ടുകാര്‍ നടന്നകന്നട്ടും
ഞാന്‍ ഈ മഴയില്‍ ഒറ്റയ്ക്ക്
നനഞ്ഞു കുതിര്‍ന്നു വിറച്ചുകൊണ്ടിരിക്കുന്നു ..


No comments: