Thursday, May 23, 2013

കളഞ്ഞു പോയ ഹൃദയം !!!

അറിയാതെ കളഞ്ഞുപോയതാണ്,
ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൊന്നും അല്ല
തനിച്ചിരുന്ന നേരത്താരോ-
പറഞ്ഞ രണ്ടു വാക്കുകളില്‍
കൊരുത്ത് കുരുങ്ങി 
പിടഞ്ഞു പടിയിറങ്ങിപ്പോയ 
പ്രിയപ്പെട്ടതിനെ
തേടിയലഞ്ഞു നടപ്പാണ് ഇന്ന് ഞാന്‍, 

കണ്ടോ ആരെങ്കിലും.....
കളഞ്ഞു പോയെന്റെ കണ്ണീരു നനഞ്ഞ ഹൃദയത്തെ ?

No comments: